play-sharp-fill

പത്തനംതിട്ടയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്; അപകടത്തിൽപ്പെട്ടത് അടൂരിൽ നിന്നും കായംകുളത്തേക്ക് പോയ ബസ്

പത്തനംതിട്ട: പത്തനംതിട്ടയില്‍ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. പത്തനംതിട്ട അടൂരിന് സമീപം പഴകുളത്താണ് അപകടമുണ്ടായത്. പത്തിലേറെ പേർക്ക് പരിക്കേറ്റു. അടൂരിൽ നിന്നും കായംകുളത്തേക്ക് പോയ സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ അടൂരിലെ ജനറല്‍ ആശുപത്രിയിലും സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി സരിന് ചിഹ്നം സ്റ്റെതസ്കോപ്പ്; അന്തിമ പട്ടികയിൽ പാലക്കാട് 10 സ്ഥാനാർത്ഥികൾ; സരിൻ ആവശ്യപ്പെട്ട ഓട്ടോറിക്ഷ ചിഹ്നം പിവി അൻവറിൻ്റെ ഡിഎംകെ സ്ഥാനാർത്ഥി എൻകെ സുധീറിന്; വയനാട്ടിൽ 16 സ്ഥാനാർത്ഥികൾ; ചേലക്കരയിൽ മത്സരരം​ഗത്ത് ആറ് പേർ

പാലക്കാട്: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ എൽഡിഎഫ് സ്ഥാനാർത്ഥി ഡോ.പി.സരിന് സ്റ്റെതസ്കോപ്പ് ചിഹ്നം അനുവദിച്ചു. അന്തിമ പട്ടികയായപ്പോൾ പാലക്കാട് 10 സ്ഥാനാർത്ഥികളാണ് ഉള്ളത്. ആർ രാഹുൽ എന്ന് പേരായ രണ്ട് പേരടക്കമാണ് പത്രിക നൽകിയിരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ രമേഷ് കുമാര്‍ പത്രിക പിൻവലിക്കാനുള്ള അവസാന ദിവസമായ ഇന്ന് മത്സരത്തിൽ നിന്ന് പിന്മാറി. കെ. ബിനുമോള്‍ (സി.പി.ഐ.എം) നേരത്തെ പത്രിക പിന്‍വലിച്ചിരുന്നു. പാലക്കാട് കോൺഗ്രസിന് വേണ്ടി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ കൈപ്പത്തി ചിഹ്നത്തിലും ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ താമര ചിഹ്നത്തിലും മത്സരിക്കുന്നുണ്ട്. കോൺഗ്രസ് […]

ശബരിമല അയ്യപ്പ സേവാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ ഗുരുസ്വാമി സംഗമം നവംബർ 2ന് കോട്ടയത്ത് :കോട്ടയം തിരുനക്കര സ്വാമിയാർ മഠത്തിൽ ശനിയാഴ്ച പുലർച്ചെ 5.30ന് ആരംഭിക്കും.

കോട്ടയം: ശബരിമല അയ്യപ്പ സേവാ സമാജത്തിൻ്റെ ആഭിമുഖ്യത്തിൽ, വിവിധ ഹൈന്ദവ സംഘടനകളുടെ സഹകരണത്തോടെ നവംബർ 2ന് കോട്ടയത്ത് ഗുരുസ്വാമി സംഗമം നടത്തുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. കോട്ടയം തിരുനക്കര സ്വാമിയാർ മഠത്തിൽ ശനിയാഴ്ച പുലർച്ചെ 5.30ന് ആരംഭിക്കുന്ന ഗുരുസ്വാമി സംഗമത്തിൽ സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നുള്ള ഗുരുസ്വാമിമാർ പങ്കെടുക്കും. ഗുരുസ്വാമിമാർക്ക് പുറമേ, തന്ത്രിമാർ, ശബരിമല മാളികപ്പുറം മുൻ മേൽശാന്തിമാർ, നിയുക്ത മേൽശാന്തിമാർ, അമ്പലപ്പുഴ ആലങ്ങാട് സംഘം, തിരുവാഭരണ ഘോഷയാത്ര സംഘം, പന്തളം കൊട്ടാരം എന്നിവയുടെ പ്രതിനിധികളും പങ്കെടുക്കും. പ്ലാസ്റ്റിക് മുക്ത തീർത്ഥാടനം, പരിസ്ഥിതി സംരക്ഷണം, ശബരിമലയിലെ […]

ഭരണങ്ങാനത്ത് പാത്രക്കച്ചവടത്തിനെന്ന വ്യാജേന എത്തി ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ചു; പ്രതിക്ക് 15 വർഷം തടവ് ശിക്ഷ വിധിച്ച് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി

കോട്ടയം: പാലാ ഭരണങ്ങാനത്ത് പാത്രക്കച്ചവടത്തിനെന്ന വ്യാജേന എത്തി വീട്ടിൽ തനിച്ചായിരുന്ന ബുദ്ധിമാന്ദ്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് 15 വർഷം തടവും 1,20,000 രൂപ പിഴയും വിധിച്ച് കോട്ടയം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി മിനി എസ് ദാസ് . തിരുവനന്തപുരം വിഴിഞ്ഞം വലിയവിളാകം യാഹിയാലാൻ.(41) നെയാണ് കോടതി ശിക്ഷിച്ചത്. 2008 ജൂണിലാണ് കേസിനാസ്‌പദമായ സംഭവം. 20 വയസ്സ് പ്രായമുണ്ടായിരുന്ന ബുദ്ധിമാന്യമുള്ള അതിജീവിതയെ വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ പ്രതി വെള്ളം കുടിക്കാനെന്ന വ്യാജേന വീടിനുള്ളിൽ കയറി അതിക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തു നിന്ന് രക്ഷപെടുകയും […]

തുടർച്ചയായി അവഗണിക്കാനാണ് ഭാവമെങ്കിൽ മണ്ഡലത്തിൽ എത്തുന്ന മന്ത്രിമാരെ തടയും; സബ് ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനത്തിൽ സ്ഥലം എംഎൽഎ ചാണ്ടി ഉമ്മനെ പങ്കെടുപ്പിക്കാഞ്ഞതിൽ പ്രതിഷേധം; യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എ ഇ ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി

പാമ്പാടി: സബ് ജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനത്തിൽ സ്ഥലം എംഎൽഎ ആയ ചാണ്ടി ഉമ്മനെ പങ്കെടുപ്പിക്കാഞ്ഞതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ എ ഇ ഒ ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. തുടർച്ചയായി എം എൽ എ യെ അവഗണിക്കാനാണ് ഭാവമെങ്കിൽ മണ്ഡലത്തിൽ എത്തുന്ന മന്ത്രിമാരെ തടയുമെന്ന് നേതാക്കൾ പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡണ്ട് ഷാൻ ടി ജോൺ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ മറിയപ്പള്ളി ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് കെ ബി ഗിരീശൻ , […]

കരിയറില്‍ ലോഹിതദാസിന്റെ ഉപദേശങ്ങള്‍ തനിക്ക് വഴികാട്ടിയായിട്ടുണ്ടെന്ന് മീരജാസ്മിൻ പറഞ്ഞിട്ടുണ്ട്: എന്നാല്‍ അക്കാലത്ത് ഇവരെക്കുറിച്ച്‌ ഗോസിപ്പുകള്‍ പ്രചരിച്ചു: നിരന്തരം വന്ന ഗോസിപ്പുകളെ മീര അവഗണിച്ചു: ഇപ്പോഴിതാ മീര ജാസ്മിനെക്കുറിച്ച്‌ സംസാരിക്കുകയാണ് ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ്:മീര ജാസ്മിനോട് തനിക്ക് ഒരു കാര്യത്തില്‍ ദേഷ്യമുണ്ടായിരുന്നെന്ന് സിന്ധു ലോഹിതദാസ് തുറന്നു പറഞ്ഞു.

കൊച്ചി: മലയാള സിനിമാ ലോകം മറക്കാത്ത തിരക്കഥാകൃത്തും സംവിധായകനുമാണ് അന്തരിച്ച ലോഹിതദാസ്. മോഹൻലാല്‍, മമ്മൂട്ടി തുടങ്ങിയ താരങ്ങളുടെ അവിസ്മരണീയ പ്രകടനം കണ്ട സിനിമകളില്‍ ചിലതിന് തിരക്കഥ ഒരുക്കിയത് ലോഹിതദാസാണ്. ആഴത്തില്‍ പ്രേക്ഷകരുടെ മനസിനെ സ്പർശിച്ച കഥാപാത്രങ്ങള്‍ ലോഹിതദാസ് സൃഷ്ടിച്ചു. സിനിമാ രംഗത്തേക്ക് മികച്ച അഭിനേതാക്കളെ കൊണ്ട് വരാനും ഇദ്ദേഹത്തിന് കഴിഞ്ഞു. ഇതിലൊരാളാണ് മീര ജാസ്മിൻ. ലോഹിതദാസിന്റെ സൂത്രധാരൻ എന്ന സിനിമയിലൂടെയാണ് മീര അഭിനയ രംഗത്തേക്ക് കടന്ന് വരുന്നത്. പിന്നീട് മലയാളത്തിലെ മുൻനിര നായിക നടിയായി മീര മാറി. മീര-ലോഹിതദാസ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സിനിമകള്‍ ജനപ്രീതി […]

നാലാം ക്ലാസുകാരനെ അശ്ലീല വീഡിയോകള്‍ കാണിച്ച്‌ പീഡിപ്പിച്ചു; നൃത്താധ്യാപകന് 80 വർഷം കഠിനതടവ് ശിക്ഷ വിധിച്ച്‌ തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി

തൊടുപുഴ: തൊടുപുഴയില്‍ നാലാം ക്ലാസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസുമായി ബന്ധപ്പെട്ട് നൃത്താധ്യാപകന് 80 വർഷം കഠിനതടവിന് ശിക്ഷിച്ച്‌ കോടതി. കൂടാതെ 4.5 ലക്ഷം രൂപ പിഴയും വിധിച്ചു. കോടിക്കുളം കോട്ടക്കവല നടുക്കുടിയില്‍ സോയസ് ജോർജി(34)നെയാണ് തൊടുപുഴ പോക്‌സോ സ്‌പെഷ്യല്‍ കോടതി ജഡ്ജി ആഷ് കെ.ബാല്‍ ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായുള്ള ശിക്ഷ ഇവർ ഒരുമിച്ച്‌ അനുഭവിക്കണം. അതിനാല്‍ ഏറ്റവും ഉയർന്ന ശിക്ഷയായ 20 വർഷംതടവ് അനുഭവിച്ചാല്‍ മതിയാകും. പിഴത്തുകയില്‍ രണ്ടുലക്ഷം രൂപ കുട്ടിക്ക് നഷ്ടപരിഹാരമായി നല്‍കണം. അധ്യാപകൻ പരിശീലനത്തിന്റെ പേരില്‍ പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. […]

‘ദിവ്യ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സി.പി.എം നേതൃത്വം മാറി’; നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കണമെന്ന് പി.സി. ജോര്‍ജ്ജ്

പത്തനംതിട്ട: കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പി.പി. ദിവ്യയെ രൂക്ഷമായി വിമര്‍ശിച്ചു പി സി ജോര്‍ജ്ജ്. സി.പി.എം കണ്ണൂര്‍ നേതൃത്വം മുഴുവന്‍ ദിവ്യക്കൊപ്പമുണ്ട്. ദിവ്യ ചെയ്തത് എന്തോ ധീരകൃത്യമാണെന്ന് കരുതുന്ന വൃത്തികെട്ട മനസ്സിന്റെ ഉടമകളായി സി.പി.എം നേതൃത്വം മാറി. നവീന്‍ ബാബുവിന്റെ മരണം സി.ബി.ഐ അന്വേഷിക്കുകയോ ജുഡീഷ്യല്‍ എന്‍ക്വയറി പ്രഖ്യാപിക്കുകയോ ചെയ്യണമെന്നും പി.സി. ജോര്‍ജ് ആവശ്യപ്പെട്ടു. പത്തനംതിട്ടയില്‍ നവീന്‍ ബാബുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ”ഇത്രയും നീചമായ പ്രവൃത്തി ചെയ്ത ആ സ്ത്രീ ചിരിച്ചു കളിച്ചാണ് […]

സൂര്യയെ അടിക്കേണ്ട സീനിൽ കഥാപാത്രമായി കണ്ട് നന്നായി അടിച്ചെന്ന് തെന്നിന്ത്യൻ സിനിമാ ലോകത്ത് വൻ ജനപ്രീതിയുള്ള നായിക സായ്പല്ലവി

കൊച്ചി: തെന്നിന്ത്യൻ സിനിമാ ലോകത്ത് വൻ ജനപ്രീതിയുള്ള നായിക നടിയാണ് സായ് പല്ലവി. മലയാള ചിത്രം പ്രേമത്തിലൂടെയാണ് സായ് പല്ലവി നായികയായി തുടക്കം കുറിക്കുന്നത്. പിന്നീട് തുടരെ സിനിമകള്‍ നടിയെ തേടി വന്നു. തമിഴിലും തെലുങ്കിലും ഒന്നിന് പിറകെ ഒന്നായി നടി ഹിറ്റുകള്‍ സൃഷ്ടിച്ചു. പ്രേമത്തിന് ശേഷം മലയാളത്തില്‍ അതിരൻ, കലി എന്നീ സിനിമകളിലേ നടി അഭിനയിച്ചിട്ടുള്ളൂ. തെരഞ്ഞെടുക്കുന്ന സിനിമകളില്‍ ശ്രദ്ധാലുവാണ് സായ് പല്ലവി. കൂടുതലും തെലുങ്ക് സിനിമകളാണ് നടി ചെയ്തിട്ടുള്ളത്. തമിഴില്‍ സായ് പല്ലവി ചെയ്ത ഒട്ടുമിക്ക സിനിമകളും വൻ ഹിറ്റാണ്. നടിയുടെ […]

ട്രെയിൻ നിര്‍ത്തും മുൻപ് ചാടിയിറങ്ങി യുവതി; വീണത് ട്രാക്കില്‍; പിന്നാലെ രക്ഷകരായി ആര്‍പിഎഫ്

മലപ്പുറം: ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്നും ചാടി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ അപകടത്തില്‍പ്പെട്ട യുവതിക്ക് ഒടുവില്‍ രക്ഷകരായി ആർപിഎഫ് ഉദ്യോഗസ്ഥൻ. കഴിഞ്ഞ ദിവസം മലപ്പുറത്താണ് സംഭവം നടന്നത്. ട്രെയിൻ നിർത്തും മുൻപ് പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയിലേക്ക് വീഴുകയായിരുന്നു. തിരുവനന്തപുരം-മംഗലാപുരം എക്‌സ്പ്രസില്‍ നിന്ന്, സ്റ്റേഷനില്‍ വണ്ടി നിർത്തും മുൻപേ പ്ലാറ്റ്ഫോമിലേക്ക് ചാടി ഇറങ്ങാൻ ശ്രമിച്ച യുവതിക്കാണ് അപകടം സംഭവിച്ചത്. പ്ലാറ്റ്‌ഫോമിലേക്ക് ചാടി ഇറങ്ങിയ യുവതി പ്ലാറ്റ്‌ഫോമിൻറെയും ട്രെയിനിൻ്റെയും ഇടയിലേക്ക് വീഴുകയായിരുന്നു . ഇതിനിടെ സംഭവം ശ്രദ്ധയില്‍പ്പെട്ട ആർ പി എഫ് ഹെഡ് കോണ്‍സ്റ്റബിള്‍ […]