play-sharp-fill

കേരളത്തിൻ്റെ ഏറ്റവും പ്രിയപ്പെട്ട മുഖ്യമന്ത്രി ഇ കെ നായനാർ കലാലോകത്തിന് പരിചയപ്പെടുത്തിയ ഗായികയായിരുന്നു മച്ചാട് വാസന്തി :അര നൂറ്റാണ്ടുകാലത്തോളം ഈ ഗായിക ഇവിടെ ദാരിദ്ര്യവും കഷ്ടപ്പാടും സഹിച്ച് ഒന്ന് തിരിഞ്ഞു നോക്കാൻ പോലും ആരുമില്ലാതെ ജീവിക്കുകയായിരുന്നു : മലയാളി മറന്ന ഗായികയെകുറിച്ച്

കോട്ടയം: 1970-ൽ മികച്ച ചലച്ചിത്രത്തിനുള്ള കേരള സംസ്ഥാന പുരസ്ക്കാരം നേടിയ ചിത്രമായിരുന്നു പി എൻ മേനോൻ സംവിധാനം ചെയ്ത “ഓളവും തീരവും. ” മലയാള സാഹിത്യലോകത്തെ അക്ഷരകുലപതി എം ടി വാസുദേവൻ നായർ രചന നിർവ്വഹിച്ച ഈ ചിത്രം പൂർണ്ണമായും ഔട്ട്ഡോറിൽ ചിത്രീകരിച്ച മലയാളത്തിലെ ആദ്യ സിനിമയായിട്ടാണ് അറിയപ്പെടുന്നത്. മധു എന്ന നടന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും ശക്തമായ കഥാപാത്രമായിരുന്നു ഓളവും തീരത്തിലെ ബാപ്പുട്ടി . പിൽക്കാലത്ത് ചലച്ചിത്ര സംവിധായകനായി മാറിയ പി എ ബക്കർ ആയിരുന്നു ഈ ചിത്രത്തിന്റെ നിർമാതാവ് . പി […]

പി പി ദിവ്യക്കെതിരായ പോലീസിന്റെ റിമാൻഡ് റിപ്പോർട്ട് പുറത്ത്: ദിവ്യയുടേത് ക്രിമിനൽ മനോഭാവം, സമൂഹത്തിൽ നവീൻ ബാബുവിനെ മോശക്കാരനായി ചിത്രീകരിച്ച് ആത്മഹത്യയിലേക്ക് നയിച്ചെന്ന് കണ്ടെത്തൽ

  കണ്ണൂർ: എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങിലേക്ക് പി.പി. ദിവ്യ എത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്ന് റിമാൻഡ് റിപ്പോർട്ട്. പ്രതി കുറ്റവാസനയോടെയും ആസൂത്രണമനോഭാവത്തോടെയും കുറ്റകൃത്യം നേരിട്ട് നടപ്പിൽ വരുത്തിയ ആളാണെന്നാണ് പോലീസിന്റെ റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.   യാത്രയയപ്പ് ചടങ്ങിലേക്ക് പ്രതിയെ ക്ഷണിച്ചിട്ടില്ലെന്ന് സംഘാടകർ മൊഴി നൽകിയിട്ടുണ്ട്. പോകുന്ന വഴിയെയാണ് ഇങ്ങനെയൊരു ചടങ്ങ് നടക്കുന്നത് അറിഞ്ഞതെന്ന് പറഞ്ഞാണ് പ്രതി പ്രസംഗം ആരംഭിച്ചത്. പ്രതി എത്തിയപ്പോൾ വേദിയിലുള്ളവർ ഇരിപ്പിടം ഒഴിഞ്ഞുകൊടുക്കുന്നതും വ്യക്തമാണ്. കൂടാതെ വീഡിയോ ചിത്രീകരിക്കാനും ഏർപ്പാടാക്കിയിരുന്നു.   രണ്ടു ദിവസം കാത്തിരിക്കണമെന്നും ഉപഹാരം സമർപ്പിക്കുമ്പോൾ താൻ ഉണ്ടാകരുതെന്നും […]

ആലപ്പുഴയിൽ വിനോദ സഞ്ചാരികള്‍ കയറിയ ഹൗസ് ബോട്ടിന് തീപിടിച്ചു; ബോട്ട് പൂർണമായും കത്തി നശിച്ചു; ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നി​ഗമനം

ആലപ്പുഴ: ആലപ്പുഴ പള്ളാത്തുരുത്തിയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു. വിനോദ സഞ്ചാരികള്‍ കയറിയിരുന്ന ലേക്ക് ഹോം എന്ന് ഹൗസ് ബോട്ടിനാണ് തീ പിടിച്ചത്. തീപിടിത്തത്തിൽ ബോട്ട് പൂർണമായി കത്തിനശിച്ചു. ബോട്ടിന് തീപിടിച്ചെങ്കിലും ബോട്ടിലുണ്ടായിരുന്നവരെ സുരക്ഷിതമായി മാറ്റി. ആളപായമില്ല. സംഭവം നടക്കുമ്പോള്‍ ആറ് ഉത്തരേന്ത്യൻ ടൂറിസ്റ്റുകളാണ് ബോട്ടിലുണ്ടായിരുന്നത്. കായലിലൂടെയുള്ള യാത്രക്കിടെ കരയോട് ചേര്‍ന്ന് ഹൗസ് ബോട്ട് കെട്ടിയിട്ടിരുന്നപ്പോഴാണ് തീപിടിത്തമുണ്ടായത്. ഇതിനാൽ പുക ഉയര്‍ന്നപ്പോള്‍ തന്നെ ബോട്ടിലുണ്ടായിരുന്നവരെ വേഗത്തിൽ പുറത്തെത്തിക്കാനായി. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് തീയണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.  

വളർത്ത് മുയലിന്റെ കടിയേറ്റു ; പ്രതിരോധ കുത്തിവയ്‌പ്പെടുത്ത 61കാരിക്ക് ചലനശേഷി നഷ്ടപ്പെട്ടതായി മകളുടെ പരാതി

സ്വന്തം ലേഖകൻ ആലപ്പുഴ: വളർത്ത് മുയലിന്റെ കടിയേറ്റതിനെ തുടർന്ന് പ്രതിരോധ കുത്തിവയ്‌പ്പെടുത്ത 61കാരിക്ക് ചലനശേഷി നഷ്ടപ്പെട്ടതായി മകളുടെ പരാതി. തകഴി സോംജി ഭവനത്തിൽ സോമന്റെ ഭാര്യ ശാന്തമ്മയാണ് (61) തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. ആലപ്പുഴ മെഡിക്കൽ കോളജിനെതിരെയാണ് ശാന്തമ്മയുടെ മകൾ സോണിയ പരാതി നൽകിയത്. 21നാണ് ശാന്തമ്മയുടെ പാദത്തിൽ മുയൽ കടിച്ചത്. തുടർന്ന് അമ്പലപ്പുഴ അർബൻ ഹെൽത്ത് സെന്ററിലും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു. മൂന്നാമത്തെ ഇൻജക്‌ഷൻ വൈകിട്ട് നാലിന് എടുത്ത ശേഷം ശാന്തമ്മ കുഴഞ്ഞു വീഴുകയായിരുന്നു. തുടർന്ന് തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി. […]

16കാരിയായ അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് അനുമതിയില്ലെന്ന് ഹൈക്കോടതി; കോടതി ഉത്തരവ് ശിശുവിനെ ജീവനോടെ മാത്രമെ പുറത്തെടുക്കാനാകൂവെന്ന മെഡിക്കൽ ബോർഡ് ‌റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ; പ്രസവശേഷം കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണമെന്നും നിർദേശം

കൊച്ചി: 16 വയസ്സുകാരിയായ അതിജീവിതയ്ക്ക് ഗർഭഛിദ്രത്തിന് അനുമതി നൽകാനാകില്ലെന്ന് ഹൈക്കോടതി. ഗർഭസ്ഥ ശിശുവിന് 28 ആഴ്ച പ്രായമായ സാഹചര്യത്തിലാണ് കോടതി തീരുമാനം. ശിശുവിനെ ജീവനോടെ മാത്രമെ പുറത്തെടുക്കാൻ സാധിക്കൂവെന്ന് മെഡിക്കൽ ബോർഡ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതു പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്. പ്രസവശേഷം കുഞ്ഞിനെ സർക്കാർ ഏറ്റെടുക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി.  

കോട്ടയം റയിൽവേ സ്റ്റേഷൻ രണ്ടാം പ്രവേശന കവാടം തുറന്ന് കൊടുക്കും; അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി: കുമാരനല്ലൂർ, കടുത്തുരുത്തി, കാഞ്ഞിരമറ്റം, ചോറ്റാനിക്കര എന്നിവിടങ്ങളിലെ സ്റ്റേഷനുകളുടെ നിലവാരം ഉയർത്തും.

കോട്ടയം: ട്രെയിൻ യാത്രക്കാർക്കും ശബരിമല തീർത്ഥാടകർക്കും പ്രയോജനപ്പെടുന്ന വിധത്തിൽ കോട്ടയം റയിൽവേ സ്റ്റേഷൻ്റെ രണ്ടാം കവാടം നവംബർ ആദ്യവാരം തുറന്നു കൊടുക്കുമെന്ന് അഡ്വ.കെ.ഫ്രാൻസിസ് ജോർജ് എം.പി പറഞ്ഞു. കോട്ടയം പാർലമെൻ്റ് മണ്ഡലത്തിലെ വിവിധ റയിൽവേ സ്റ്റേഷനുകളുടെ വികസനത്തെ സംബന്ധിച്ചും യാത്രാക്ലേശം പരിഹരിക്കുന്നതിനെ കുറിച്ചും ശബരിമല തീർത്ഥാടകരായി എത്തിച്ചേരുന്ന ഭക്തജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്യുന്നതിനായി കോട്ടയത്ത് ചേർന്ന ഉന്നതതല യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവേശന കവാടത്തിൻ്റെ നിർമ്മാണ പ്രവൃത്തികൾ പൂർത്തിയായതിനു ശേഷം ഔദ്യോഗിക ഉദ്ഘാടനം നടത്തും. യോഗ തീരുമാനങ്ങൾ. കോട്ടയം റയിൽവേ […]

ട്രാഫിക് ഡ്യൂട്ടിക്ക് നിന്ന ഹോം ഗാര്‍ഡിനെ പൊതുനിരത്തിലിട്ടു മര്‍ദ്ദിച്ചു; ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി; പതിനേഴോളം ക്രിമിനല്‍ കേസുകളിലെ പ്രതി അറസ്റ്റില്‍

പത്തനംതിട്ട: ഗതാഗത നിയന്ത്രണ ഡ്യൂട്ടി ചെയ്തുവന്ന ഹോം ഗാര്‍ഡിനെ മര്‍ദ്ദിക്കുകയും ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തുകയും ചെയ്ത നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ യുവാവിനെ പോലീസ് പിടികൂടി. കുമ്പഴ വരുവാതില്‍ വീട്ടില്‍ ജിന്റോ ജോര്‍ജ്(39)ആണ് അറസ്റ്റിലായത്. ട്രാഫിക് എന്‍ഫോഴ്സ്മെന്റ് യൂണിറ്റിലെ ഹോം ഗാര്‍ഡ് ഷിബു കുര്യന് ചൊവ്വാഴ്ച വൈകിട്ട് മൂന്നേകാലിന് കുമ്പഴയില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. ട്രാഫിക് പോയിന്റില്‍ ഡ്യൂട്ടിക്കിടെയായിരുന്നു മദ്യലഹരിയിലെത്തിയ യുവാവിന്റെ പരാക്രമം. യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം വിളിച്ചുകൊണ്ടു ഷിബുവിനെ കൈയേറ്റം ചെയ്യുകയായിരുന്നു. അസഭ്യവര്‍ഷം നടത്തുകയും കഴുത്തിന് കുത്തിപ്പിടിച്ച്‌ തള്ളി താഴെയിടുകയുമായിരുന്നു. തുടര്‍ന്ന് യൂണിഫോം വലിച്ചു […]

ജീപ്പില്‍ വര്‍ണ്ണാഭമായ ഘോഷയാത്രയുടെ അകമ്പടിയോടെ സ്വീകരണം; പാരീസ് ഒളിമ്പിക്സിലും വെങ്കലനേട്ടം ആവർത്തിച്ച പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം; സര്‍ക്കാരിന്റെ പാരിതോഷികമായ 2 കോടി രൂപ മുഖ്യമന്ത്രി ശ്രീജേഷിന് കൈമാറി

തിരുവനന്തപുരം: പാരീസ് ഒളിമ്പിക്സിലും വെങ്കലനേട്ടം ആവർത്തിച്ച പി ആര്‍ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. സര്‍ക്കാരിന്റെ പാരിതോഷികമായ 2 കോടി രൂപ മുഖ്യമന്ത്രി ശ്രീജേഷിന് കൈമാറി. മാനവീയം വീഥിയില്‍ നിന്ന് തുറന്ന ജീപ്പില്‍ വര്‍ണ്ണാഭമായ ഘോഷയാത്രയുടെ അകമ്പടിയോടെണ് ശ്രീജേഷിനെ അനുമോദന സമ്മേളനം നടന്ന ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തിലേക്ക് എത്തിച്ചത്. വകുപ്പുതല തര്‍ക്കങ്ങളിലും വിവാദങ്ങളിലും കുരുങ്ങി പലതവണ മാറ്റിവച്ച സ്വീകരണ ചടങ്ങാണ് ഇന്ന് തലസ്ഥാനത്ത് നടന്നത്. ടോക്കിയോയ്ക്ക് പിന്നാലെ പാരിസ് ഒളിംപിക്‌സിലും വെങ്കല മെഡല്‍ നേടിയ ഹോക്കി ഗോള്‍കീപ്പര്‍ പിആര്‍ ശ്രീജേഷിന്‍റെ അനുമോദന യോഗത്തിന് മുഖ്യമന്ത്രി […]

ഒന്നിച്ച് യാത്ര പോയി, പിന്നാലെ പനി ; മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങൾ മരിച്ചു

സ്വന്തം ലേഖകൻ കോഴിക്കോട്: മഞ്ഞപ്പിത്തം ബാധിച്ച് സഹോദരങ്ങൾ മരിച്ചു. തളിപ്പറമ്പ് മന്നയ്ക്ക് സമീപം ഹിദായത്ത് നഗർ റഷീദാസിൽ എം.സാഹിർ (40), അനുജൻ അൻവർ (36) എന്നിവരാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരുടേയും വിയോ​ഗം. സാഹിർ ഇന്നലെയും അൻവർ ഇന്നുമാണ് മരിച്ചത്. ഇവരുടെ ബന്ധുക്കളും മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലാണ്. സാഹിർ ഹിദായത്ത് നഗറിലും അനുജൻ അൻവർ ഇരിക്കൂറിലുമാണ് താമസിക്കുന്നത്. അടുത്തിടെ ഇരു കുടുംബങ്ങളും ഒന്നിച്ച് യാത്ര പോയിരുന്നു. പിന്നാലെ പനി ബാധിക്കുകയായിരുന്നു. അസുഖം മൂർച്ഛിച്ചതോടെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുവരും മരിച്ച സാഹചര്യത്തിൽ സമീപത്തുള്ള […]

തിരഞ്ഞെടുപ്പുകളിൽ മതത്തിന് പ്രാധാന്യം നൽകുന്നു: മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചെന്ന ഹർജിയിൽ സുരേഷ് ഗോപിക്ക് ഹൈക്കോടതി നോട്ടീസ് നൽകി

  കൊച്ചി: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് ഹൈക്കോടതിയുടെ നോട്ടീസ്. തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയിലാണ് നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നല്‍കാനാണ് നിര്‍ദേശം.   മത ചിഹ്നങ്ങൾ ഉപയോഗിച്ച് വോട്ടർമാരെ സ്വാധീനിച്ചെന്നാണ് ഹർജിയിലെ ആരോപണം. ജനപ്രാതിനിധ്യ നിയമം ലംഘിച്ചെന്നും പരാതിയിൽ പറയുന്നു. എഐവൈഎഫ് നേതാവ് ബിനോയ് നൽകിയ ഹർജിയിലാണ് നടപടി ഉണ്ടായിരിക്കുന്നത്.   ഇതിനു മുൻപ് ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് സുരേഷ് ഗോപിക്കെതിരെ പെരുമാറ്റ ചട്ടലംഘന പരാതിയുമായി എൽഡിഎഫ് രംഗത്തെത്തിയിരുന്നു. സ്ഥാനാർത്ഥിയുടെ വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള നോട്ടീസുകളിൽ പ്രിന്റിംഗ് ആൻഡ് പബ്ലിഷിംഗ് […]