play-sharp-fill

കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പകവാടി അന്തരിച്ചു; അന്ത്യം തിരുവല്ലയിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ; സംസ്കാരം നാളെ

ആലപ്പുഴ: കിസാന്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ലാല്‍ വര്‍ഗീസ് കല്‍പകവാടി (70) അന്തരിച്ചു. ഞായറാഴ്ച രാത്രി 8.45ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കര്‍ഷക കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡന്റും ഹോര്‍ട്ടികോര്‍പ്പ് മുന്‍ ചെയര്‍മാനുമായിരുന്നു. കെപിസിസി എക്‌സിക്യൂട്ടീവ് അംഗമാണ്. 2020ല്‍ യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. സംസ്‌കാരം ചൊവ്വാഴ്ച വൈകിട്ട് നാലിന് നടക്കും. കെ.പി.സി.സി അംഗമാണ്. ആദ്യകാല കമ്യൂണിസ്റ്റ് നേതാവ് വര്‍ഗീസ് വൈദ്യന്റെ മകനാണ്. വിദ്യാഭ്യാസകാലം മുതല്‍ പിതാവിന്റെ രാഷ്ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായി കോണ്‍ഗ്രസ് ചിന്താഗതിയിലേക്ക് മാറി ചിന്തിച്ചിരുന്നു. […]

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി കോഴിക്കോട് കുന്ദമംഗലം താഴെ കുരിക്കത്തൂർ സ്വദേശി ഷിജു അരിക്കാത്ത്.

വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കി കോഴിക്കോട് കുന്ദമംഗലം താഴെ കുരിക്കത്തൂർ സ്വദേശി ഷിജു അരിക്കാത്ത്. ഞായറാഴ്ച്ച കാപ്പാട് ശ്വാദി മഹൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ പ്രശസ്ത മെൻ്റലിസ്റ്റും മോട്ടിവേഷൻ സ്പീക്കറും മായ നിപിൻ നിരാവത്തിൽ നിന്നും സർട്ടിഫിക്കറ്റും മെഡലും ഏറ്റുവാങ്ങി. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് എറണാകുളത്ത് നടന്ന പ്രോഗ്രാമിൽ മെന്റലിസത്തിൽ ടെലികൈനിസിസ് എന്ന വിഭാഗത്തിലാണ് ഷിജു അരിക്കാത്ത് വേൾഡ് വൈൽഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്….. നൂറിലധികം മെന്റലിസ്റ്റുകളാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത്. ഹിപ്നോ ഹാൻസ് അക്കാദമിയുടെ ഭാഗമായാണ് ഷിജു […]

കേരളത്തിന് ഭീഷണിയാകാതെ ദന; പക്ഷേ തുലാവര്‍ഷം തുടരും; കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥ കേന്ദ്രം; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ബുധനാഴ്ച കോട്ടയം ഉൾപ്പെടെ 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: മധ്യ കിഴക്കൻ ബംഗാള്‍ ഉള്‍ക്കടലിൽ സീസണിലെ ആദ്യ ചുഴലിക്കാറ്റ് രൂപപ്പെടുന്നു. ‘ദന’ എന്ന് പേരിട്ടിരിക്കുന്ന ചുഴലിക്കാറ്റാണ് ഭീഷണിയുയർത്തുന്നത്. ആന്‍ഡമാൻ കടലിന് മുകളിൽ ഇന്ന് രൂപപ്പെടുന്ന ന്യൂനമര്‍ദ്ദമാണ് പിന്നീട് ചുഴലിക്കാറ്റായി മാറുകയെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഒ‍ഡീഷ-ബംഗാള്‍ തീരത്തേക്കായിരിക്കും ദന ചുഴലിക്കാറ്റ് നീങ്ങുക. അതുകൊണ്ടുതന്നെ കേരളത്തിന് ‘ദന’ വലിയ ഭീഷണി ഉയർത്തില്ലെന്നാണ് സൂചന. എന്നാൽ, കേരളത്തിൽ തുലാവര്‍ഷത്തോടനുബന്ധിച്ചുള്ള മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഇന്ന് 2 ജില്ലകളിൽ മഴ മുന്നറിയിപ്പായ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ഇടുക്കി […]

വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ് എന്ന അപൂർവ നേട്ടം സ്വാന്തമാക്കി ലക്കിടി ഒറ്റപ്പാലം സ്വദേശി രാജേഷ്‌ കെ ആർ

പാലക്കാട്‌, ഒറ്റപ്പാലം ലക്കിടി സ്വദേശി രാജേഷ്‌ കെ ആർ ആണ് വേൾഡ് വൈഡ് ബുക്ക് ഓഫ് റെക്കോർഡ് കരസ്ഥമാക്കിയത്….. ഇക്കഴിഞ്ഞ ഓഗസ്റ്റ് 25ന് എറണാകുളത്ത് നടന്ന പ്രോഗ്രാമിൽ മെന്റലിസത്തിൽ ടെലികൈനിസിസ് എന്ന വിഭാഗത്തിലാണ് രാജേഷ്‌ വേൾഡ് വൈൽഡ് ബുക്ക് ഓഫ് റെക്കോർഡ് എന്ന അപൂർവ്വ നേട്ടം കരസ്ഥമാക്കിയത്. നൂറിലധികം മെന്റലിസ്റ്റുകളാണ് ഈ പ്രോഗ്രാമിൽ പങ്കെടുത്തത്. ഒക്ടോബർ 20 നു കോഴിക്കോട് കാപ്പാട് വെച്ച് നടന്ന Hypno Era എന്ന പ്രോഗ്രാമിൽ വെച്ച് പ്രേശസ്ത മെന്റലിസ്റ്റായ നിപിൻ നിരാവത്തിൽ നിന്നും റെക്കോർഡും മെഡലും സ്വികരിച്ചു.

ഉപതെരഞ്ഞെടുപ്പ് പ്രചരണ രംഗം ചൂടുപിടിക്കുന്നു; മൊകേരി പ്രചരണം മുന്നേറുമ്പോൾ ഇന്ന് ബിജെപി സ്ഥാനാർത്ഥി നവ്യയും നാളെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയും എത്തും; പ്രിയങ്കയ്ക്കൊപ്പം നാളെ സോണിയ ​ഗാന്ധിയും രാഹുലും; വയനാടൻ ചുരം തെരഞ്ഞെടുപ്പ് ചൂ‌ടിലേക്ക്…

കൽപ്പറ്റ: വയനാട് ഉപതെരഞ്ഞെടുപ്പ് പ്രചരണ രംഗം ചൂടുപിടിക്കുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി സത്യൻ മൊകേരി പ്രചരണം തുടങ്ങി മുന്നേറുമ്പോൾ ഇന്ന് ബിജെപി സ്ഥാനാർത്ഥി നവ്യ ഹരിദാസും നാളെ യുഡിഎഫ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിയും കൂടി എത്തുന്നതോടെ വയനാടൻ ചുരത്തിന് തീപിടിക്കുമെന്നുറപ്പ്. വയനാട്ടിലെ പ്രിയങ്കയുടെ പ്രചരണം കളറാക്കാൻ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയുമടക്കം വയനാട്ടിലേക്ക് എത്തും. പ്രിയങ്കയുടെ കന്നി മത്സരത്തിൽ ഇരുവരും പ്രചരണം നടത്തും. സോണിയയും രാഹുലും പ്രിയങ്കയും ഒന്നിച്ചാകും നാളെ എത്തുക. കൽപ്പറ്റയിൽ ഇവർ ഒന്നിച്ച് തന്നെ റോഡ് ഷോയും നടത്തും. ശേഷമാകും നാമനിർദ്ദേശ പത്രിക […]

കളക്ടർക്കും ദിവ്യക്കും ഇന്ന് നിർണായകം; എഡിഎമ്മിന്റെ മരണത്തെ കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ റിപ്പോർട്ട് ഇന്നോ നാളെയോ സർക്കാരിന്; ദിവ്യ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിൽ ഇന്ന് തീരുമാനം; ജാമ്യം അനുവദിച്ചില്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള നടപടിക്ക് സാധ്യത

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച ലാൻഡ് റവന്യു ജോയിന്റ് കമീഷണറുടെ റിപ്പോർട്ട് കളക്ടറടക്കമുള്ളവർക്ക് നിർണായകമാകും. ലാൻഡ് റവന്യു ജോയിന്റ് കമ്മീഷണർ ഇന്നോ നാളെയോ റിപ്പോർട്ട് സർക്കാരിന് നൽകുമെന്നാണ് വിവരം. നവീൻ ബാബുവിനെതിരെ കോഴ ആരോപണം ഉന്നയിച്ച പി പി ദിവ്യയുടെ മൊഴി എടുത്തിട്ടില്ലെന്നതാണ് അന്വേഷണത്തിലെ ശ്രദ്ധേയമായ ഒരു കാര്യം. കേസിൽ പ്രതിയായ ദിവ്യ മുൻകൂർ ജാമ്യപേക്ഷയിലെ കോടതി വിധി വരും വരെ ഒളിവിൽ ആണെന്നാണ് വിവരം. അതുകൊണ്ടാണ് ദിവ്യയുടെ മൊഴി എടുക്കാനാകാത്തത്. എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പിലേക്ക് […]

പീഡനവീരനെ ഹോംനേഴ്സിങ് അസോസിയേഷനിൽ നിന്നും ചവിട്ടി പുറത്താക്കി അന്തസ്സുള്ള സ്ഥാപന ഉടമകൾ; ചതിയനും വഞ്ചകനും അധികാരമോഹിയുമായ ജനറൽ സെക്രട്ടറി പുറത്തു പോയതോടെ സംഘടന ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ ; നേതാവിന് സംസ്ഥാനമൊട്ടുക്കും പെണ്ണ് പിടിക്കാനുള്ള അവസരം നഷ്ടപ്പെട്ടതോടെ ചങ്കത്തടിച്ച് നിലവിളിച്ച് ഇടനിലക്കാരായ പാലക്കാടൻ സുന്ദരികൾ

എറണാകുളം: പീഡനവീരനായ സെക്രട്ടറിയെ ഹോംനേഴ്സിങ് അസോസിയേഷനിൽ നിന്നും ചവിട്ടി പുറത്താക്കി അന്തസ്സുള്ള സ്ഥാപന ഉടമകൾ. അധികാരത്തിൽ കടിച്ചു തൂങ്ങാൻ പരമാവധി ശ്രമം നടത്തിയെങ്കിലും അംഗങ്ങൾ ഒറ്റക്കെട്ടായി നിന്ന് ചതിയനും വഞ്ചകനുമായ നേതാവിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് തന്നെ ചവിട്ടി പുറത്താക്കുകയായിരുന്നു. അവിഹിതബന്ധങ്ങൾ തുടരുന്നതിനായി നേതാവ് സംഘടനയുടെ വാട്സ്ആപ്പ് ഗ്രൂപ്പും അടിച്ചുമാറ്റിയിട്ടുണ്ട് അധികാരമോഹിയായ ജനറൽ സെക്രട്ടറി പുറത്തു പോയതോടെ സംഘടന ഒറ്റക്കെട്ടായി മുന്നോട്ടുപോകുമെന്ന് നേതാക്കൾ പറഞ്ഞു. സംസ്ഥാനത്ത് വിവിധ ജില്ലകളിലായി നിരവധി സ്ത്രീകളുമായി നേതാവിന് വഴിവിട്ട ബന്ധമുണ്ടെന്നുള്ള വാർത്തകൾ മുൻപ് തന്നെ പുറത്തുവന്നിരുന്നു. ഈ വാർത്തകളെ […]

ആര്‍ത്തവം രണ്ട് ദിവസം കൊണ്ട് അവസാനിക്കുന്നതിൽ ടെൻഷൻ അടിക്കുന്നവരാണോ നിങ്ങൾ ; എങ്കിൽ പിന്നിലെ കാരണങ്ങൾ അറിഞ്ഞിരിക്കാം

സ്വന്തം ലേഖകൻ മൂന്ന് മുതൽ അഞ്ച് വരെയാണ് സാധാരണ​ ​ഗതിയിൽ സ്ത്രീകളിലെ ആർത്തവചക്രത്തിന്‍റെ ദൈർഘ്യം. എന്നാൽ ചിലരിൽ രണ്ട് ദിവസം കൊണ്ട് ആർത്തവം വന്നു പോകുന്ന അവസ്ഥയുമുണ്ട്. ഇത് മൂലം പ്രത്യുത്‌പാദനക്ഷമതയ്‌ക്കും ഗർഭധാരണ സാധ്യതയ്‌ക്കും കുഴപ്പങ്ങള്‍ ഉണ്ടാകുമോ എന്ന് സ്വാഭാവികമായും സംശയം ഉണ്ടാകാം. പ്രായം, സമ്മർദം, ഹോർമോൺ വ്യത്യാസങ്ങൾ, ജീവിതശൈലി, വ്യായാമം എന്നിങ്ങനെ പല ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തി രക്തത്തിന്‍റെ അളവും ആർത്തവ ദൈർഘ്യവും മാറാം. ആർത്തവചക്രത്തിന്‍റെ ദൈർഘ്യം കുറയുന്നതിന് പിന്നിൽ ഉയര്‍ന്ന മാനസിക സമ്മർദം ഹോര്‍മോണുകളുടെ താളം തെറ്റിക്കുന്നത്‌ ആര്‍ത്തവ ചക്രം ഹ്രസ്വമാകാനും ആര്‍ത്തവം […]

ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസൺ : മുഹമ്മദന്‍സിനെ വീഴ്ത്തി കേരളാ ബ്ലാസ്റ്റേഴ്‌സ്, ജയം ഒന്നിനെതിരെ രണ്ട് ഗോളിന്

സ്വന്തം ലേഖകൻ കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് ജയം. കൊല്‍ക്കത്ത ക്ലബ്ബ് മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബ്ബിനെ എവേ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് കേരള ബ്ലാസ്‌റ്റേഴ്‌സ് പരാജയപ്പെടുത്തിയത്. ആദ്യപകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷമാണ് ബ്ലാസ്റ്റേഴ്‌സ് മത്സരത്തിലേക്ക് തിരിച്ചുവന്നതും ജയിച്ച് കയറിയതും. സീസണിലെ രണ്ടാം ജയമാണ് മഞ്ഞപ്പട സ്വന്തമാക്കിയത്. ക്വാമി പെപ്ര, ജീസസ് ജിമിനെസ് എന്നിവരാണ് ബ്ലാസ്റ്റേഴ്‌സിനായി വലകുലുക്കിയത്. 28ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ സോം കുമാര്‍ മുഹമ്മദന്‍സ് താരത്തെ ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. മിര്‍ജാലോള്‍ […]

രാജ്യ തലസ്ഥാനത്ത് വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു ; രണ്ട് പേർക്ക് പരിക്ക് ; 10 റൗണ്ട് വെടിവെപ്പുണ്ടായതായി ദൃക്‌സാക്ഷികള്‍ ; പൊലീസ് അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്തുണ്ടായ വെടിവെപ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ദീപക് ശര്‍മ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രണ്ട് പേര്‍ക്ക് വെടിവെപ്പില്‍ പരിക്കേറ്റു. നോര്‍ത്ത് ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലാണ് വെടിവെപ്പുണ്ടായതെന്ന് പൊലീസ് പറഞ്ഞു. 10 റൗണ്ട് വെടിവെപ്പുണ്ടായതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. കൊല്ലപ്പെട്ട ദീപക് ശര്‍മയുടെ ശരീരത്തില്‍ നാല് തവണ വെടിയേറ്റു. ദീപക്കിന്റെ സുഹൃത്ത് നരേന്ദ്രയ്ക്കും സൂരജ് എന്ന ആള്‍ക്കുമാണ് പരിക്കേറ്റത്. ദീപക്കും സഹോദരനും കുറച്ചു സുഹൃത്തുക്കളും ചേര്‍ന്ന് പാര്‍ക്കിന് അടുത്തായി സംസാരിച്ച് നില്‍ക്കുകയായിരുന്നു. ആ സമയത്ത് നരേന്ദ്രയും സൂരജും അവിടേക്ക് എത്തുകയും ഇരുകൂട്ടരും തമ്മില്‍ തര്‍ക്കത്തില്‍ […]