കൂട്ടിക്കൽ ഓർക്കിഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും മുണ്ടക്കയം ന്യൂവിഷൻ കണ്ണാശുപത്രിയുടേയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും ഡയബറ്റിക് റെറ്റിനോപതി സ്ക്രീനിങ്ങും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തുന്നു; ക്യാമ്പ് ഒക്ടോബർ 27 ഞായറാഴ്ച 8.30 മുതൽ 12.30 വരെ; സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി പാരിഷ് ഹാളിൽ
മുണ്ടക്കയം: കൂട്ടിക്കൽ ഓർക്കിഡ് ചാരിറ്റബിൾ ട്രസ്റ്റിന്റെയും മുണ്ടക്കയം ന്യൂവിഷൻ കണ്ണാശുപത്രിയുടേയും ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധനയും ഡയബറ്റിക് റെറ്റിനോപതി സ്ക്രീനിങ്ങും തിമിര ശസ്ത്രക്രിയ ക്യാമ്പും നടത്തുന്നു. ഒക്ടോബർ 27 ഞായറാഴ്ച 8.30 മുതൽ 12.30 വരെ സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി പാരിഷ് ഹാളിലാണ് ക്യാമ്പ് നടക്കുന്നത്. ഓർക്കിഡ് കൺസൾട്ടൻസി മാനേജിംങ് ഡയറക്ടർ അനീഷ് പാലക്കുന്നേൽ ഉമ്മറിന്റെ അധ്യക്ഷതയിൽ കൂട്ടിക്കൽ ഗ്രമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് മുണ്ടുപാലം ക്യാമ്പ് ഉദ്ഘാടനം ചെയ്യും. ഓർക്കിഡ് കൺസൾട്ടൻസി മാനേജർ സുധീഷ് സി സുരേന്ദ്രൻ ചടങ്ങിൽ സ്വാഗതം പറയും. […]