ഇമ്മിണി വല്യ കടമ്പ..! ദേശീയ മോട്ടോര്‍ വാഹന നിയമത്തെ വെല്ലുവിളിച്ച് കേരളം: ഇതരസംസ്ഥാന ലൈസൻസിലെ വിലാസം കേരളത്തിലേക്ക് മാറ്റാൻ വാഹനം ഓടിച്ചു കാണിക്കണമെന്നു നിബന്ധന
തിരുവനന്തപുരം: ഇതരസംസ്ഥാന ലൈസൻസിലെ വിലാസം കേരളത്തിലേക്ക് മാറ്റാൻ പുതിയ കടമ്പയുമായി കേരളം. കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് നിർേദശിക്കുന്ന രീതിയില്‍ വാഹനം ഓടിച്ചു കാണിച്ചാല്‍ മാത്രമേ കേരളത്തിലെ മേല്‍വിലാസത്തിലേക്ക് ലൈസൻസ് മാറ്റം സാധ്യമാകൂ എന്ന രീതിയിലുളള നിബന്ധനയാണ് കൊണ്ടുവരുന്നത്. കേരളത്തിലെ സ്ഥിരതാമസക്കാർ മറ്റു സംസ്ഥാനങ്ങളില്‍ പോയി ലൈസൻസ് എടുത്തുവരാറുണ്ട്. എന്നാല്‍ അവിടങ്ങളില്‍ ഡ്രൈവിങ് ലൈസൻസ് കിട്ടാൻ എളുപ്പമാണെന്നു കേരളത്തിലെ മോട്ടോർ വാഹന വകുപ്പ് വിലയിരുത്തുന്നു. ഇതുമൂലമാണ് മേല്‍വിലാസ മാറ്റത്തിന്റെ നിബന്ധന കർശനമാക്കിയതെന്നുമാണ് മോട്ടോർ വാഹന വകുപ്പ് നല്‍കുന്ന വിശദീകരണം. മോട്ടോർ വാഹന നിയമ പ്രകാരം […]