video
play-sharp-fill

ദേഹത്ത് തിളച്ച പാൽ മറിഞ്ഞ് പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു

കോഴിക്കോട്: ദേഹത്ത് തിളച്ച പാൽ മറിഞ്ഞ് ദാരുണമായി പൊളളലേറ്റ് ചികിത്സയിലായിരുന്ന ഒരു വയസുകാരൻ മരിച്ചു. താമരശ്ശേരി ചുങ്കം കയ്യേലിക്കുന്നിൽ താമസിക്കുന്ന നസീബ്-ജസ്ന ദമ്പതികളുടെ മകൻ അസ്‌ലൻ അബ്ദുള്ളയാണ് മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്തേക്ക് തിളച്ച പാല് മറിഞ്ഞത്. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം.

മുംബൈ സിബിഐ ഓഫീസില്‍ നിന്നാണ്, കള്ളപ്പണം വെളുപ്പിക്കല്‍, മനുഷ്യക്കടത്ത് എന്നീ കേസുകള്‍ ഉണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തി ; കേസ് ഒതുക്കിത്തീര്‍ക്കാന്‍ പണം നല്‍കണം ; സാമ്പത്തിക തട്ടിപ്പ് :യുവതിയ്ക്ക് നഷ്ടമായത് 1.65 കോടി ; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ കണ്ണൂര്‍: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കണ്ണൂര്‍ സ്വദേശിനിക്ക് നഷ്ടമായത് 1.65 കോടി രൂപ. മുബൈ സിബിഐ ഓഫീസില്‍ നിന്നെന്ന വ്യാജേന വാട്‌സ്ആപ്പ് വഴിയാണ് തട്ടിപ്പുകാര്‍ ബന്ധപ്പെട്ടത്. പരാതിക്കാരിക്കെതിരെ കള്ളപ്പണം വെളുപ്പിക്കല്‍, മനുഷ്യക്കടത്ത് എന്നീ കേസുകള്‍ ഉണ്ടെന്ന് പറഞ്ഞ് ഭയപ്പെടുത്തിയാണ് പണം തട്ടിയെടുത്തത്. കേസ് ഒതുക്കിത്തീര്‍ക്കുന്നതിനായി പലപ്പോഴായി പണം ആവശ്യപ്പെട്ടുകൊണ്ടായിരുന്നു തട്ടിപ്പുകാര്‍ സമീപിച്ചത്. തുടര്‍ന്ന് ഏഴ് ദിവസങ്ങളിലായി വിവിധ ബാങ്ക് അക്കൗണ്ടുകളിലേയ്ക്ക് 1,65,83,200 രൂപ കൈമാറിയത്. പണം കൈമാറിയ ശേഷം തുടര്‍ന്ന് സന്ദേശങ്ങള്‍ ലഭിക്കാതിരിക്കുകയും ബന്ധപ്പെടാന്‍ കഴിയാതെയിരിക്കുകയും ചെയ്തപ്പോഴാണ് തട്ടിപ്പാണെന്ന് പരാതിക്കാരി മനസിലാക്കിയത്. പരാതിയില്‍ […]

കഞ്ചാവ് ഇടപാടിനെ കുറിച്ച് പോലീസിന് വിവരം നൽകിയതിന്റെ വൈരാഗ്യത്തിൽ യുവാവിന്റെ വീട് കയറി ആക്രമിച്ച 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു

  കുന്നംകുളം: കഞ്ചാവ് കച്ചവടം സംബന്ധിച്ച്‌ പോലീസിന് വിവരം നല്‍കിയെന്ന പേരില്‍ യുവാവിനെ വീട്ടില്‍ കയറി ആക്രമിച്ചതിനെ തുടർന്നുണ്ടായ അടിപിടി കേസില്‍ മൂന്നുപേർ അറസ്റ്റിൽ.   ചൊവ്വന്നൂർ സ്വദേശികളായ സുജിത്ത് (34), അമല്‍ (28), ഹേമന്ത് (21) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.   കഞ്ചാവ് കച്ചവടത്തെക്കുറിച്ച്‌ പോലീസിന് വിവരം നല്‍കിയെന്ന് പറഞ്ഞാണ് അയ്യപ്പത്ത് റോഡിലെ സുജിത്തിന്റെ വീട്ടില്‍ അമല്‍, ഹേമന്ത് എന്നിവരെത്തിയത്. തുടർന്നുള്ള അടിപിടിയില്‍ അമലിന്റെ തലക്ക് വെട്ടേറ്റു. സുജിത്തിന്റെ തോളെല്ല് തകർന്നിട്ടുണ്ട്. അമലിന്റെ തലയില്‍ 13 തുന്നലുണ്ട്. മൂവർക്കെതിരെയും വധശ്രമത്തിനാണ് കേസെടുത്തത്. തുടർന്ന് […]

വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പീഡനക്കേസ് പ്രതിയായ പ്രൊഡക്ഷൻ കണ്‍ട്രോളറെ കൊച്ചി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു ;ഇയാള്‍ക്കെതിരേ കൊച്ചി സിറ്റി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു

കൊച്ചി : വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പീഡനക്കേസില്‍ പ്രതിയായ സിനിമ പ്രൊഡക്ഷൻ കണ്‍ട്രോളറെ കൊച്ചി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. കൊച്ചി സ്വദേശി നോബിള്‍ ജേക്കബിനെതിരെയാണ് എമിഗ്രേഷനില്‍നിന്ന് നടപടിയുണ്ടായത്. കഴിഞ്ഞ ദിവസമാണ് നോബിള്‍ ദുബായിലേക്ക് കടക്കാൻ ശ്രമിച്ചത്. ഇയാള്‍ക്കെതിരേ കൊച്ചി സിറ്റി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റ് ആ ഘട്ടത്തില്‍ അനിവാര്യം അല്ലാതിരുന്നതിനാല്‍ നോബിളിനെ പിന്നീട് വിമാനത്താവളത്തില്‍നിന്ന് മടക്കി അയക്കുകയായിരുന്നു. നോബിളിന്റെ മുൻകൂർ ജാമ്യഹർജി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടെ പരിഗണനയിലാണുള്ളത്. ഈ സമയത്താണ് ഇയാള്‍ ദുബായിലേക്ക് പോകാൻ ഒരുങ്ങിയത്. നോബിളിന്റെ കുടുംബം ദുബായിലാണെന്നാണ് […]

അർജുന്റെ അമ്മയ്ക്ക് നൽകിയ വാക്ക് പാലിച്ചു, ഒരുസാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തു, നിരവധി പ്രതിസന്ധികൾ നേരിട്ടു, തിരച്ചിൽ തുടരാൻ മുട്ടാത്ത വാതിലുകളില്ല, അവനെയും കൊണ്ടേ പോകൂവെന്ന് ഉറപ്പിച്ചിരുന്നു; അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയതോടെ വിങ്ങിപ്പൊട്ടി ലോറി ഉടമയും സുഹൃത്തുമായ മനാഫ്

ബം​ഗ്ളൂരു: അർജുന്റെ ലോറിയും മൃതദേഹവും കണ്ടെത്തിയതോടെ വിങ്ങിപ്പൊട്ടി ലോറി ഉടമയും സുഹൃത്തുമായ മനാഫ്. തിരച്ചിൽ നടക്കുന്നിടത്തുനിന്നാണ് മനാഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരുസാധാരണ മനുഷ്യന് ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി ചെയ്തെന്നും അർജുന്റെ അമ്മയ്ക്ക് നൽകിയ വാക്ക് താൻ പാലിച്ചെന്നും വൈകാരികമായി മനാഫ് പ്രതികരിച്ചു. നിരവധി പ്രതിസന്ധികൾ നേരിട്ടു. അർജുനെയും കൊണ്ടേ മടങ്ങൂ എന്ന് അവന്റെ അമ്മയ്ക്ക് വാക്ക് നൽകിയിരുന്നു. തിരച്ചിൽ തുടരാൻ മുട്ടാത്ത വാതിലുകളില്ല. ഒരാൾ ഒരു കാര്യം തീരുമാനിച്ചിറങ്ങിയാൽ എന്ത് പ്രതിസന്ധിയുണ്ടായാലും നടക്കുമെന്നും മനാഫ് പറഞ്ഞു. ലോറിക്ക് അധികം പരിക്കുണ്ടാകില്ലെന്ന് നേരത്തെ പറഞ്ഞിരുന്നു. ക്യാബിൻ […]

ആമയിഴഞ്ചാന്‍ തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കാൻ ശ്രമം ; തടയാന്‍ ശ്രമിച്ച നഗരസഭാ ജീവനക്കാരന് ക്രൂര മര്‍ദ്ദനം

തിരുവനന്തപുരം : ആമയിഴഞ്ചാന്‍ തോട്ടിലേക്ക് മാലിന്യം നിക്ഷേപിക്കുന്നത് തടയാന്‍ ശ്രമിച്ച തിരുവനന്തപുരം നഗരസഭാ ജീവനക്കാരന്‍ ദീപുവിന് മര്‍ദ്ദനമേറ്റു. തിരുവനന്തപുരം ബേക്കറി ജംഗ്ഷനില്‍ റിസര്‍വ് ബാങ്കിന് സമീപം ഇന്നലെ രാത്രിയിലാണ് സംഭവം. ഓട്ടോറിക്ഷയില്‍ വന്നവര്‍ ദീപുവിനെ മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദീപുവിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോറിക്ഷ പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്‍ ജനറല്‍ ആശുപത്രിയിലെത്തി ദീപുവിനെ സന്ദര്‍ശിച്ചു.

നാല് കിലോ രാസ ലഹരിയുമായി യുവാവ് പിടിയിൽ ; പോലീസ് അന്വേഷണത്തില്‍ കുടുങ്ങി യുവതിയും നൈജീരിയക്കാരനായ സുഹൃത്തും

ബംഗളൂരു :  നൈജീരിയൻ സ്വദേശിക്കൊപ്പം പിടിയിലായ 25കാരിയുടെ കയ്യില്‍ നിന്ന് കണ്ടെത്തിയത് 1കോടിയിലധികം വില വരുന്ന മാരക മയക്കുമരുന്ന്. ബെംഗളൂരുവിലാണ് സംഭവം. തിങ്കളാഴ്ചയാണ് നൈജീരിയൻ സ്വദേശിയായ മൈക്കേല്‍ ഡൈക്ക് ഓകലിയും സുഹൃത്തായ സഹനയും അറസ്റ്റിലായത്. രാസലഹരി വസ്തുവായ എംഡിഎംഎയാണ് ഇവരുടെ കയ്യില്‍ നിന്ന് പൊലീസ് പിടികൂടിയത്. 1.5 കിലോഗ്രാം എംഡിഎംഎ ക്രിസ്റ്റലുകളും ഇത് തൂക്കി നല്‍കാനുള്ള ഇലക്‌ട്രോണിക് ഭാര മെഷീനും മൂന്ന് മൊബൈല്‍ ഫോണും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ബെംഗളൂരുവിലെ യാരപ്പനഹള്ളിയിലെ വാടക വീട്ടില്‍ നിന്നാണ് ഇവർ അറസ്റ്റിലായത്. 2018ല്‍ മൂന്ന് മാസത്തെ സന്ദർശന വിസയിലാണ് […]

സൗദിയിൽ ഡ്യൂട്ടിക്കിടെ മലയാളി നഴ്സ് കുഴഞ്ഞു വീണ് മരിച്ചു

സൗദിയിൽ മലയാളി നഴ്സ് കുഴഞ്ഞു വീണ് മരിച്ചു. തൃശൂർ നെല്ലായി വയലൂർ ഇടശ്ശേരി ദിലീപിന്‍റെയും ലീന ദിലീപിന്‍റെയും മകൾ ഡെൽമ ദിലീപ് (26) ആണ് കുഴഞ്ഞു വീണ് മരിച്ചത്. സൗദി അറേബ്യയിലെ മദീന മൗസലാത്ത് ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സായിരുന്നു ഡെൽമ ദിലീപ്. ആശുപത്രിയിൽ ഡ്യൂട്ടി ചെയ്യുന്നതിനിടയിൽ ഡെൽന കുഴഞ്ഞു വീഴുകയായിരുന്നു. സംസ്കാരം പിന്നീട് നടക്കും. ഡെന്ന ആന്‍റണിയാണ് ഡെൽനയുടെ സഹോദരി .

ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലെ ബ്ലോക്ക്‌ നീക്കം ചെയ്യുന്നതിനിടെ 2 പേർ ശ്വാസം മുട്ടി മരിച്ചു

  തൃശൂർ: ചാലക്കുടി കാരൂരിൽ ബേക്കറി യൂണിറ്റിന്റെ മാലിന്യക്കുഴിയിലിറങ്ങിയ 2 പേർ ശ്വാസം മുട്ടി മരിച്ചു. ജിതേഷ് (45), സുനിൽകുമാർ (52) എന്നിവരാണ് മരിച്ചത്.   റോയൽ ബേക്കേഴ്സിന്റെ നിർമ്മാണ യൂണിറ്റിനോട് ചേർന്ന മാലിന്യക്കുഴിയിലാണ് അപകടം ഉണ്ടായത്. ഇന്ന് ഉച്ചയ്ക്ക് 2.15 നായിരുന്നു സംഭവം.   മാലിന്യം ബ്ലോക്കായത് നീക്കാനിറങ്ങിയതായിരുന്നു ഇരുവരും. ചാലക്കുടിയിൽ നിന്ന് ഫയർഫോഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചത് നാടിനെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ, വയനാട് ദുരന്തത്തില്‍ അകപ്പെട്ടവരെ മാനസികമായി പ്രതിസന്ധിയിലാക്കി, കേരളത്തിലെ പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ വലതുപക്ഷ മാധ്യമങ്ങളുടെ മനസ്, കേന്ദ്ര സഹായം ലഭിക്കരുത് എന്നതായിരുന്നു വ്യാജ വാര്‍ത്തയുടെ പിന്നിലെ ലക്ഷ്യമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍

തിരുവനന്തപുരം: വ്യാജ വാര്‍ത്തകള്‍ ചമച്ച വലതുപക്ഷ മാധ്യമങ്ങള്‍ വയനാട് ദുരന്തത്തില്‍ അകപ്പെട്ടവരെ മാനസികമായി പ്രതിസന്ധിയിലാക്കിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. വാര്‍ത്താസമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. വ്യാജ വാര്‍ത്തകള്‍ സൃഷ്ടിച്ചതിലൂടെ ലക്ഷ്യമിട്ടത് നാടിനെ തകര്‍ക്കുക എന്നതാണ്. കേന്ദ്ര സഹായം ലഭിക്കരുത് എന്നതും വ്യാജ വാര്‍ത്തയിലൂടെ ചില മാധ്യമങ്ങള്‍ ലക്ഷ്യമിട്ടുവെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ പ്രതിപക്ഷത്തിനും ഇക്കാര്യത്തില്‍ വലതുപക്ഷ മാധ്യമങ്ങളുടെ മനസാണെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ വിമര്‍ശിച്ചു. വയനാട് ദുരന്തം ഉണ്ടാക്കിയ മാനസിക വേദന ഇതുവരെ മാറിയിട്ടില്ല. ലോകം മുഴുവന്‍ ദുരന്തത്തില്‍ […]