Spread the love

കൊച്ചി : വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പീഡനക്കേസില്‍ പ്രതിയായ സിനിമ പ്രൊഡക്ഷൻ കണ്‍ട്രോളറെ കൊച്ചി വിമാനത്താവളത്തില്‍ തടഞ്ഞുവെച്ചു. കൊച്ചി സ്വദേശി നോബിള്‍ ജേക്കബിനെതിരെയാണ് എമിഗ്രേഷനില്‍നിന്ന് നടപടിയുണ്ടായത്.

video
play-sharp-fill

കഴിഞ്ഞ ദിവസമാണ് നോബിള്‍ ദുബായിലേക്ക് കടക്കാൻ ശ്രമിച്ചത്. ഇയാള്‍ക്കെതിരേ കൊച്ചി സിറ്റി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

അറസ്റ്റ് ആ ഘട്ടത്തില്‍ അനിവാര്യം അല്ലാതിരുന്നതിനാല്‍ നോബിളിനെ പിന്നീട് വിമാനത്താവളത്തില്‍നിന്ന് മടക്കി അയക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

നോബിളിന്റെ മുൻകൂർ ജാമ്യഹർജി എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയുടെ പരിഗണനയിലാണുള്ളത്. ഈ സമയത്താണ് ഇയാള്‍ ദുബായിലേക്ക് പോകാൻ ഒരുങ്ങിയത്.

നോബിളിന്റെ കുടുംബം ദുബായിലാണെന്നാണ് വിവരം. ഇവർക്കൊപ്പം പോകാൻ ശ്രമിക്കുന്നതിനിടെയാണ് നീക്കം തടഞ്ഞത്. ആലുവ സ്വദേശിയായ നടിയുടെ പരാതിയില്‍ എറണാകുളം നോർത്ത് പോലീസാണ് നോബിളിനെതിരേ കേസ് രജിസ്റ്റർ ചെയ്തിരുന്നത്.