play-sharp-fill

പാർട്ടിയും എൽഡിഎഫും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കും, ആദ്യ വിഷയം ഉണ്ടായപ്പോൾ ജനപ്രിയനായ നടനെതിരെ പിണറായി സർക്കാർ നടപടിയെടുത്തു, അയാൾ കുറെ കാലം ജയിലിൽ കഴിഞ്ഞു, മാധ്യമങ്ങൾ അതൊന്നും കാണിക്കുന്നില്ല; മുകേഷ് എംഎൽഎക്കെതിരായ ആരോപണങ്ങളിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗമായ എംഎ ബേബി

ന്യൂഡൽഹി: മുകേഷ് എംഎൽഎക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ പ്രതികരണവുമായി സിപിഎം കേന്ദ്ര കമ്മിറ്റി അം​ഗമായ എംഎ ബേബി. പാർട്ടിയും എൽഡിഎഫും ചർച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് എംഎ ബേബി പറഞ്ഞു. ആദ്യ വിഷയം ഉണ്ടായപ്പോൾ ജനപ്രിയനായ നടനെതിരെ പിണറായി സർക്കാർ നടപടി സ്വീകരിച്ചു. അയാൾ കുറെ കാലം ജയിലിൽ കഴിഞ്ഞു. മാധ്യമങ്ങൾ അതൊന്നും കാണിക്കുന്നില്ല. അന്ന് വനിതാ ചലച്ചിത്ര പ്രവർത്തകർ നൽകിയ നിവേദനത്തിലാണ് ഹേമ കമ്മിറ്റി രൂപീകരിച്ചതെന്നും എംഎ ബേബി പറഞ്ഞു. ഇപ്പോൾ ലോക്സഭയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ എംപിമാർക്കെതിരെ സമാനമായ ആക്ഷേപമുണ്ട്. അവർക്കൊന്നുമെതിരെ കാണിക്കാത്തതാണു കൊല്ലം […]

കേരളത്തില്‍ വീണ്ടും അതിശക്ത മഴ സാധ്യത; അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് അറബിക്കടലിലെത്തും, മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: കേരളത്തില്‍ വീണ്ടും മഴ കനക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. സൗരാഷ്ട്ര കച്ച്‌ മേഖലക്ക് മുകളില്‍ സ്ഥിതിചെയ്യുന്ന അതി തീവ്ര ന്യൂനമർദ്ദം ഇന്ന് അറബിക്കടലില്‍ എത്തിച്ചേരുന്നതടക്കമുള്ള സാഹചര്യങ്ങളാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ഇന്നടക്കം അടുത്ത 5 ദിവസം വ്യാപകമായി മിതമായ / ഇടത്തരം മഴയ്ക്ക് സാധ്യതയെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഓഗസ്റ്റ് 30 ന് അതി ശക്തമായ മഴയ്ക്കും സെപ്റ്റംബർ 1 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ്. അറിയിപ്പ് ഇപ്രകാരം അതി തീവ്ര ന്യൂനമർദ്ദം […]

വിമാനത്താവളത്തിലെ കൊലപാതകം ; പിന്നിൽ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ; പ്രതി നേരത്തെയും കൊലപാതക ശ്രമം നടത്തിയിരുന്നു

ബെംഗളൂരു: ബെംഗളൂരുവിലെ കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കഴിഞ്ഞ ദിവസം സെക്യൂരിറ്റി ജീവനക്കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് പ്രതി ജീവനക്കാരനെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന ഒരു ഗ്രാഫിക് ചിത്രം നിലത്ത് രക്തത്തിൽ കുതിർന്ന ശരീരം കാണിക്കുന്നു. 2022 ൽ, അവിഹിത ബന്ധം ആരോപിച്ച് പ്രതിയും ഭാര്യയും വേർപിരിഞ്ഞു. ട്രോളി ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു ഇയാൾ. ഭാര്യയുടെ കാമുകനെ പ്രതി നേരത്തെ പലതവണ കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് ബെംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിൽ […]

നടൻ ജയസൂര്യക്കെതിരെ ലൈംഗികാതിക്രമത്തിനു ജാമ്യമില്ലാ വകുപ്പു പ്രകാരം കേസെടുത്തു

തിരുവനന്തപുരം: ലൈംഗികാതിക്രമം കാട്ടിയെന്ന നടിയുടെ പരാതിയില്‍ നടൻ ജയസൂര്യക്കെതിരെ കേസെടുത്തു. ജാമ്യമില്ലാ വകുപ്പ് പ്രകാരം തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് ജയസൂര്യക്കെതിരെ കേസെടുത്തത്. ഐപിസി 354, 354 A, 509 എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ലൈംഗികാതിക്രമം, സ്ത്രിത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പമാണ് ജാമ്യമില്ലാ വകുപ്പും ചുമത്തിയിരിക്കുന്നത്. സെക്രട്ടേറിയറ്റില്‍ സിനിമാ ചിത്രീകരണത്തിനിടെ ലൈംഗികപീഡനമുണ്ടായെന്ന നടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്. സെക്രട്ടേറിയറ്റിലെ ശുചിമുറിയില്‍ വച്ച്‌ ലൈംഗികമായി ആക്രമിച്ചെന്നാണ് എഫ്‌ഐആർ. കൊച്ചി സ്വദേശിയായ നടിയുടെ ഏഴു പരാതികളില്‍ രജിസ്റ്റർ ചെയ്യുന്ന ആദ്യത്തെ കേസാണ് ഇത്. നടിയുടെ മൊഴി ഇന്നലെ […]

ഇനി പരിമിതികളെ പൊരുതിത്തോൽപിച്ചവരുടെ ദിനങ്ങൾ ; പാരിസ് പാരാലിംപിക്സിന് വർണാഭമായ തുടക്കം ; 182 രാജ്യങ്ങളിൽ നിന്നായി 4400 കായിക താരങ്ങൾ ; ഇന്ത്യക്കായി മത്സരിക്കുന്നത് മലയാളി പാരാ ഷൂട്ടർ സിദ്ധാർഥ ബാബു ഉൾപ്പെടെ 84 താരങ്ങൾ

സ്വന്തം ലേഖകൻ പാരിസ്: ഒളിംപിക്സ് ആവേശം അവസാനിച്ച പാരിസിന്റെ മണ്ണിൽ ഇനി പാരാലിംപിക്സ് പോരാട്ടങ്ങൾ. ശാരീരിക വെല്ലുവിളികൾ നേരിടുന്നവരുടെ വിശ്വ കായിക മേളയുടെ 17ാം അധ്യായമാണ് ഇത്തവണ. വർണാഭമായ കലാ വിസ്മയങ്ങളോടെയാണ് പാരാലിംപിക്സ് പോരാട്ടങ്ങൾക്കും തുടക്കമായത്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോ പാരാലിംപിക്സിനു തുടക്കമായെന്നു ഔദ്യോ​ഗികമായി പ്രഖ്യാപിച്ചു. 182 രാജ്യങ്ങളിൽ നിന്നായി 4400 കായിക താരങ്ങളാണ് മാറ്റുരയ്ക്കുന്നത്. ഇന്ത്യൻ സമയം ഇന്നലെ രാത്രി 11.30നു ആരംഭിച്ച ഉദ്ഘാടന ചടങ്ങ് 4 മണിക്കൂറോളം നീണ്ടു. പാരാ അത്‍ലറ്റുകളായ സുമിത് ആന്റിലും ഭാ​ഗ്യശ്രീ യാദവുമാണ് ഇന്ത്യൻ പതാകയേന്തിയത്. […]

ലൈംഗികാതിക്രമം ;നടിയുടെ പരാതിയിൽ മണിയന്‍പിള്ള രാജുവിനെതിരെ കേസെടുത്തു

കൊച്ചിയിലെ നടിയുടെ ലൈംഗികാതിക്രമ പരാതിയില്‍ നടന്‍ മണിയന്‍പിള്ള രാജുവിനെതിരെ പൊലീസ് കേസെടുത്തു. ഐപിസി 356, 376 വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. ഡാ തടിയാ എന്ന സിനിമയുടെ സെറ്റില്‍ വച്ച് തനിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. നടിയുടെ പരാതിയില്‍ മുകേഷ്, ജയസൂര്യ, ഇടവേള ബാബു എന്നീ താരങ്ങള്‍ക്കെതിരെയും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, ലോയേഴ്‌സ് കോണ്‍ഗ്രസ് പ്രസിഡന്റ് ചന്ദ്രശേഖരന്‍, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിച്ചു എന്നിവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഐപിസി 354 പ്രകാരമാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. നാടകമേ […]

മൂന്നാം തവണയും അവിശ്വാസത്തെ അതിജീവിച്ച് കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ; ബിജെപി അംഗങ്ങൾ വിട്ടുനിന്നതോടെ അവിശ്വാസം ചർച്ചയ്ക്കെടുക്കാതെ തള്ളി

കോട്ടയം: നഗരസഭാ അധ്യക്ഷ ക്കെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അവിശ്വാസം ചർച്ചയ്ക്ക് എടുക്കാതെ തള്ളി. നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യന് എതിരായ അവിശ്വാസ പ്രമേയമാണ് ക്വാറം തികയാത്തതിനെ തുടർന്ന് തള്ളിയത്. അവിശ്വാസത്തെ പിന്തുണയ്ക്കേണ്ടതില്ലെന്ന് ബിജെപി കൗൺസിലർമാർക്ക് ഇന്നലെ പാർട്ടി വിപ്പ് നൽകിയിരുന്നു. ഇതേ തുടർന്നാണ് ബിജെപി അംഗങ്ങൾ വിട്ടു നിന്നത് നഗരസഭയിലെ മുൻ ജീവനക്കാരൻ നടത്തിയ പെന്‍ഷന്‍ ഫണ്ട്‌ തിരിമറിയുടെ പശ്‌ചാത്തലത്തില്‍ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്‌റ്റ്യനും വൈസ്‌ ചെയര്‍മാന്‍ ബി.ഗോപകുമാറിനുമെതിരേയാണ് എല്‍.ഡി.എഫിന്റെ അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്‌. വൈസ് ചെയർമാൻ എതിരായ അവിശ്വാസം ഉച്ചകഴിഞ്ഞാണ് ചർച്ചയ്ക്ക് എടുക്കുന്നത്. […]

വയനാട് പുനരധിവാസ പാക്കേജ്; ഇന്ന് സർവകക്ഷി യോ​ഗം ; പ്രതിപക്ഷവുമായി രാവിലെ ചർച്ച

സ്വന്തം ലേഖകൻ തിരുവനന്തപുരം: വയനാട് പുനരവധിവാസ പാക്കേജ് സംബന്ധിച്ച തീരുമാനം എടുക്കുന്നതിന്റെ ഭാ​ഗമായി ഇന്ന് സർവകക്ഷി യോ​ഗം. ഇന്ന് വൈകീട്ട് 4.30നു ഓൺലൈനായാണ് യോ​ഗം ചേരുന്നത്. ഈ യോ​ഗത്തിനു മുൻപായി മുഖ്യമന്ത്രി പിണറായി വിജയൻ പ്രതിപക്ഷ നേതാവ് വിഡി സതീശനുമായും ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. രാവിലെ 9.30നാണ് കൂടിക്കാഴ്ച. സർക്കാർ ഉദ്ദേശിക്കുന്ന പാക്കേജിനെ കുറിച്ച് പ്രതിപക്ഷ നേതാക്കളോടു വിശദീകരിക്കും. ഇതിനു ശേഷം മന്ത്രിസഭ യോ​ഗം ചേർന്നു പാക്കേജ് ചർച്ച ചെയ്യും. ഇതിനു ശേഷമായിരിക്കും വൈകീട്ട് 4.30നു ചേരുന്ന സർവകക്ഷി യോ​ഗത്തിൽ ഇതിന്റെ […]

പാഴ്സലിലെ സാധനങ്ങൾക്ക് തീവ്രവാദ ബന്ധമുണ്ടെന്ന് പറഞ്ഞ് തട്ടിപ്പ് ; കൊറിയർ സർവീസിന്റെ പേരിൽ വ്യാജ കോളുകൾ ; മുന്നറിയിപ്പുമായി പൊലീസ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഫെഡെക്സ് കൊറിയർ സർവീസിൽ നിന്നാണ് എന്ന വ്യാജേന വരുന്ന ഫോൺ, വിഡിയോ കോളുകൾ തട്ടിപ്പാണെന്നു വ്യക്തമാക്കി കേരള പൊലീസ്. ആധാർ കാർഡും ബാങ്ക് വിവരങ്ങളും ഉപയോ​ഗിച്ച് കൊറിയർ ബുക്ക് ചെയ്തു എന്ന പേരിലും തട്ടിപ്പ് അരങ്ങേറുന്നതായും പൊലീസ്. വ്യാജ ഐഡി ഉപയോ​ഗിച്ച് പൊലീസാണെന്നു ധരിപ്പിച്ചായിരിക്കും തട്ടിപ്പെന്നും മുന്നറിയിപ്പിലുണ്ട്. മുതിർന്ന പൊലീസ് ഓഫീസറുടെ യൂണിഫോം ധരിച്ച് വിഡിയോ കോളിൽ വന്നായിരിക്കും അവർ ഈ ആവശ്യങ്ങൾ ഉന്നയിക്കുകയെന്നും പൊലീസ് വ്യക്തമാക്കി. പൊലീസിന്റെ കുറിപ്പ് ഫെഡെക്സ് കൊറിയർ സർവ്വീസിൽ നിന്നാണ് എന്ന വ്യാജേന തട്ടിപ്പുകാർ […]

കരാട്ടെ പരിശീലനത്തിന് എത്തിയ പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് ഇരയാക്കി; പീഡന വിവരം പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ വീട്ടിൽ വച്ചും ലൈംഗികാതിക്രമം, പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പേക്സോ കേസിൽ കരാട്ടെ പരിശീലകൻ പിടിയിൽ

ചവറ: കൊല്ലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം നടത്തിയ കരാട്ടെ പരിശീലകൻ പിടിയിൽ. നീണ്ടകര സ്വദേശി രതീഷിനെയാണ് ചവറ പോലീസ് അറസ്റ്റ് ചെയ്തത്. കരാട്ടെ പഠിക്കാനെത്തിയ കുട്ടിയെ പ്രതി പീഡനത്തിന് ഇരയാക്കുകയായിരുന്നു. കരാട്ടെ പരിശീലനത്തിന് എത്തിയ പതിമൂന്നുകാരിയായ പെൺകുട്ടിയെ ആണ് രതീഷ് ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. കരാട്ടെ ക്ലാസിൽ ജോയിൻ ചെയ്തതിന് പിന്നാലെ പതിയെ പെൺകുട്ടിയോട് പ്രതി അടുപ്പം സ്ഥാപിച്ചു. തുടർന്നാണ് കുട്ടിയെ ഇയാൾ ലൈംഗിക പീഡനത്തിന് ഇരയാക്കിയത്. പീഡന വിവരം പറഞ്ഞ് ഭീഷണിപ്പെടുത്തി പെൺകുട്ടിയുടെ വീട്ടിൽ വച്ചും ഇയാൾ ലൈംഗികാതിക്രമം നടത്തി. ഈ ദൃശ്യങ്ങൾ […]