play-sharp-fill

രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തി; ദുരിതാശ്വാസ ക്യാമ്പ് സന്ദര്‍ശിക്കും

വയനാട്: മുണ്ടക്കൈ ദുരന്ത ഭൂമിയിൽ പ്രതിപക്ഷ നേതാവും മുന്‍ വയനാട് എംപിയുമായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എത്തി. കെ സി വേണുഗോപാലും വി ‍ഡി സതീശനും ഒപ്പമുണ്ട്. ദുരിതാശ്വാസ ക്യാമ്പുകളും ചികിത്സയിലുള്ളവരെയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും സന്ദർശിക്കും.   ജൂലൈ 31 ബുധനാഴ്ച രാഹുലും പ്രിയങ്കയും വായനാട്ടിലെത്തുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത് എന്നാൽ പ്രതികൂലമായ കാലാവസ്ഥ കാരണം വയനാട്ടിൽ ഹെലികോപ്റ്റർ ഇറക്കാൻ സാധിക്കില്ല എന്ന് അധികൃതർ അറിയിച്ചതിനെതുർന്ന് യാത്ര മാറ്റിവയ്ക്കുകയായിരുന്നു. വയനാട് വിഷയം പാർലമെൻ്റിൽ രാഹുൽ ഗാന്ധി ഉന്നയിക്കുകയും ചെയ്തു.

വയനാട് ഉരുൾപൊട്ടൽ : രക്ഷാപ്രവർത്തനം ഊർജ്ജിതമായി തുടരും, ക്യാമ്പുകളിൽ കുടുംബാംഗങ്ങളുടെ സ്വകാര്യത ഉറപ്പാക്കും, നാലു മന്ത്രിമാർക്ക് ചുമതല: വിശദീകരണവുമായി മുഖ്യമന്ത്രി

കൽപ്പറ്റ : വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ബെയ്‌ലി പാലം നിർമ്മാണം പൂർത്തിയാകുന്നതോടെ യന്ത്രങ്ങളടക്കം എത്തിച്ച്‌ രക്ഷാപ്രവർത്തനം ഊർജ്ജിതമായി നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വയനാട്ടില്‍ സ‍ർവകക്ഷി യോഗത്തിനും മന്ത്രിസഭാ യോഗത്തിനും ശേഷം വാർത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാലിയാർ പുഴയിലും മൃതദേഹങ്ങള്‍ക്കായി പരിശോധന നടത്തുമെന്നും അദ്ദേഹം പറഞ്ഞു. പുനരധിവാസം ഫലപ്രദമായി നടപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു. പ്രധാന ശ്രദ്ധ രക്ഷാപ്രവ‍ർത്തനത്തിലാണ്. തത്കാലം ആളുകളെ ക്യാംപില്‍ താമസിപ്പിക്കും. പുനരധിവാസ പ്രക്രിയക്ക് ഫലപ്രദമായി നടപടി സ്വീകരിക്കും. ദുരിതാശ്വാസ ക്യാംപുകള്‍ തുടരും. വ്യത്യസ്ത കുടുംബങ്ങളില്‍ നിന്നുള്ളവരുടെ സ്വകാര്യത സൂക്ഷിക്കാനാവും വിധം […]

ഓഗസ്റ്റ് 1 ലോക ശ്വാസകോശ അർബുദ ദിനം; വൈകിയ സ്റ്റേജുകളില്‍ മാത്രം തിരിച്ചറിയുന്ന ​രോ​ഗം, അറിയാം ശ്വാസകോശ അർബുദത്തിന്റെ അപകടങ്ങളും ലക്ഷണങ്ങളും…എത്രയും വേ​ഗം ഉറപ്പാക്കാം പരിശോധനകളും ചികിത്സയും

എല്ലാവർഷവും ഓഗസ്റ്റ് 1 ലോക ശ്വാസകോശ അർബുദ ദിനമായി ആചരിക്കുന്നു. രോഗത്തേക്കുറിച്ച്‌ അവബോധം പകരുകയാണ് ഈ ദിനാചരണത്തിന്റെ പ്രധാനലക്ഷ്യം. ലക്ഷണങ്ങള്‍ വൈകിമാത്രം പ്രത്യക്ഷപ്പെടാം എന്നതാണ് ശ്വാസകോശ അർബുദത്തിന്റെ പ്രധാനവെല്ലുവിളി. പലപ്പോഴും വൈകിയ സ്റ്റേജുകളില്‍ മാത്രമാണ് രോഗം സ്ഥിരീകരിക്കാനാവുക. ഇത് മരണനിരക്കിനുള്ള സാധ്യതയും കൂട്ടും. പുകവലിയാണ് ശ്വാസകോശ അർബുദത്തിലേക്ക് നയിക്കുന്ന പ്രധാനഘടകമെങ്കിലും പുകവലിക്കാത്തവരിലും ഇപ്പോള്‍ രോഗം സാധാരണമായി കണ്ടുവരുന്നുണ്ട്. പാസീവ് സ്മോക്കിങ്, വായുമലനീകരണം തുടങ്ങിയവയൊക്കെയാണ് ഇതിനുള്ള പ്രധാനകാരണങ്ങള്‍. 2012ലാണ് ശ്വാസകോശ അർബുദം സംബന്ധിച്ച അവബോധം പരത്താനുള്ള ക്യാംപയിനുകള്‍ക്ക് തുടക്കമായത്. ഫോറം ഓഫ് ഇന്റർനാഷണല്‍ റെസ്പിറേറ്ററി സൊസൈറ്റീസ്, […]

മണ്ണിടിച്ചിലും ദുരന്തവും കേരളത്തിൽ തുടർക്കഥയാകുമ്പോൾ ഭീതിയോടെ രാത്രികള്‍ തള്ളി നീക്കുന്ന ചില മനുഷ്യരുണ്ട്; ഒരിക്കൽ നിരവധി പേരുടെ ജീവനെടുത്ത ദുരന്തം മുഖാമുഖം കണ്ട കൊക്കയാറും കൂട്ടിക്കലും ഇപ്പോഴും മഴക്കാലമായാൽ ഭീതിയുടെ നിഴലിൽ തന്നെ, ഒരിക്കൽ ഉരുൾപൊട്ടൽ നേരിട്ട പ്രദേശങ്ങൾ ഇപ്പോഴും പൂർവസ്ഥിതിയിൽ ആയിട്ടില്ല, ഇനിയൊരു ദുരന്തം കാണേണ്ടി വരുമെന്ന ഭീതിയോടെ പ്രദേശവാസികൾ

മുണ്ടക്കയം: വാർത്തകളില്‍ വയനാട് മുണ്ടക്കൈ നിറഞ്ഞു നില്‍ക്കുമ്പോള്‍ നെഞ്ചിടിപ്പ് കൂടുന്ന രണ്ട് പ്രദേശങ്ങളുണ്ട് ജില്ലയിലെ മലയോരമേഖലയില്‍. 2021ലെ മഹാദുരിതത്തിന് സാക്ഷിയായ കൊക്കയാര്‍, കൂട്ടിക്കല്‍ പഞ്ചായത്തിലുള്ളവരാണ് ഭീതിയോടെ രാത്രികള്‍ തള്ളി നീക്കുന്നത്. 2021 ഒക്ടോബര്‍ 16നുണ്ടായ ഉരുള്‍പൊട്ടലില്‍ 22 മനുഷ്യജീവനാണ് ഇവിടെ പൊലിഞ്ഞത്. നൂറുകണക്കിനാളുകള്‍ ഇപ്പോഴും ഭവനരഹിതരായി കഴിയുന്നു. കൂട്ടിക്കല്‍ പഞ്ചായത്തിലെ പ്ലാപ്പള്ളിയില്‍ നാല് പേര്‍ക്കും കാവാലിയില്‍ ആറ് പേര്‍ക്കും മാക്കൊച്ചിയില്‍ ഏഴ് പേര്‍ക്കും ജീവന്‍ നഷ്ടമായി. അഞ്ച് പേരാണ് ഒഴുക്കില്‍പെട്ട് മരിച്ചത്. പെരുവന്താനം പഞ്ചായത്തില്‍ മണ്ണിടിഞ്ഞ് ഒരാള്‍ക്ക് ജീവന്‍ നഷ്ടമായി. കാവാലിയില്‍ ആറുപേരടങ്ങുന്ന ഒരു […]

അവധി ആഘോഷിക്കാൻ ഭർത്താവിനും സുഹൃത്തുക്കൾക്കുമൊപ്പം ചൂരല്‍മലയിലെ റിസോര്‍ട്ടിലെത്തി; ഉരുൾപൊട്ടലിൽ കൂടെയുള്ളവരെ നഷ്ടപ്പെട്ടു ; മനസ്സിനും ശരീരത്തിനും ഒരുപോലെ മുറിവേറ്റ് ആശുപത്രി കിടക്കയിൽ ഒഡീഷ സ്വദേശിനിയായ പ്രിയദര്‍ശിനി

മേപ്പാടി: അവധി ആഘോഷിക്കാൻ  ഭര്‍ത്താവിനും സുഹൃത്തുക്കള്‍ക്കുമൊപ്പം  വയനാട്ടിൽ എത്തിയതാണ് ഒഡീഷ സ്വദേശിനിയായ പ്രിയദര്‍ശിനി. വയനാടിന്റെ പ്രകൃതി ഭംഗി നല്‍കിയ സന്തോഷത്തിലായിരുന്നു നാലംഗ സംഘം ഉറങ്ങാന്‍ കിടന്നത്. എന്നാല്‍ ഉരുള്‍ പൊട്ടലില്‍ റിസോര്‍ട്ട് അപ്പാടെ തുടച്ചു നീക്കപ്പെട്ടപ്പോള്‍ പ്രിയദര്‍ശനി മാത്രം ഒറ്റയ്ക്കായി. ഒപ്പമുണ്ടായിരുന്ന ഭര്‍ത്താവും സുഹൃത്തും ഭാര്യയും എവിടെ എന്ന് അറിവില്ല. ആരോടെങ്കിലും ചോദിക്കാമെന്ന് വെച്ചാല്‍ ഇവര്‍ക്ക് ഭാഷയും വശമില്ല. ദേഹമാസകലം പരിക്കുകളോടെ ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളജില്‍ പ്രവേശിക്കപ്പെട്ട പ്രിയദര്‍ശിനിക്ക് ആശുപത്രിയില്‍ കൂട്ടിരിക്കുകയാണ് മേപ്പാടിയിലെ സാനിയ. ഇതേ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ച ഉമ്മയ്ക്കു കൂട്ടുവന്നതായിരുന്നു […]

‘ദൈവത്തിന്റെ സ്വന്തം നാട്, ചൂരല്‍മല’; കടൽതാണ്ടി ഭാര്യയെ കാണാനെത്തിയ ജോജോയ്ക്ക് നഷ്ടമായത് തന്റെ പ്രിയതമയെ, ഏറ്റവും സുരക്ഷിതമെന്ന് കരുതിയ ചൂരല്‍മലയും ജീവനായി കണ്ടിരുന്ന വീടും അവളുടെ ജീവനെടുത്തു; നീതു ഇപ്പോഴും കാണാമറയത്ത്

വയനാട്: ‘ദൈവത്തിന്റെ സ്വന്തം നാട്, ചൂരല്‍മല’. ജോജോ എന്ന ബ്ലോഗര്‍ തന്റെ ഡ്രീംസ് എന്ന ബ്ലോഗില്‍ സ്വന്തം നാടിനെപ്പറ്റി കുറിച്ചത് ഇങ്ങനെയാണ്. എന്നാൽ, ഏറ്റവും സുരക്ഷിതമെന്ന് കരുതിയ ചൂരല്‍മലയിൽ ഒറ്റ രാത്രി ഇരുട്ടി വെളുത്തപ്പോൾ ജോജോയ്‌ക്ക് നഷ്ടമായത് തന്റെ പ്രിയതമ നീതുവിനെ. ഹൈസ്കൂള്‍ റോഡിലെ അവരുടെ ഉറപ്പുള്ള വീടാണ് ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയത്. ഉരുള്‍പ്പൊട്ടിയപ്പോള്‍ ജോജോയും മാതാപിതാക്കളും മകനും ഭാര്യ നീതുവും എല്ലാം വീട്ടിലുണ്ടായിരുന്നു. തന്റെ വീടുപോലെ സുരക്ഷിതമായ ഒരു സ്ഥലം വേറെ എവിടെയും ഇല്ലെന്നായിരുന്നു മഴ കനത്തു പെയ്യുമ്പോഴും നീതു വിശ്വസിച്ചത്. എന്നാല്‍, ഉരുള്‍പ്പൊട്ടലില്‍ […]

സംസ്ഥാനത്ത് സ്വർണ്ണ വിലയിൽ വർദ്ധന ; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ സ്വർണ്ണ വില

സംസ്ഥാനത്ത് ഇന്ന് സ്വർണവില ഉയർന്നു. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 51600 രൂപയാണ്. കഴിഞ്ഞ ദിവസം 640 രൂപയും ഇന്ന് 400 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 6450 രൂപയിലെത്തി. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഗ്രാമിന് ഇന്ന് നല്‍കേണ്ട വില 5340 രൂപയാണ്. അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഉയരുകയാണ്. അതിന്റെ പ്രതിഫലനം വരുംദിവസങ്ങളില്‍ കേരള വിപണിയിലും പ്രകടമാകും. രണ്ട് ദിവസത്തിനിടെ കേരളത്തില്‍ ആയിരത്തിലധികം രൂപയാണ് പവന്മേല്‍ വര്‍ധിച്ചത്. കഴിഞ്ഞ മാസം കൂടിയ വില രേഖപ്പെടുത്തിയിരുന്നത് 55000 […]

വയനാട്ടിലെ ദുരിതബാധിതർക്കായി പ്രത്യേക പ്രാർത്ഥന; പങ്കെടുക്കാനായി ക്ഷേത്രത്തിലെത്തിയത് ആയിരക്കണക്കിന് ഭക്തർ

പന്തളം: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചും ദുരിതബാധിതർക്ക്‌ വേണ്ടി പ്രാർത്ഥിച്ചും ഉളനാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം. ഇന്നലെ രാവിലെ മഹാസുദർശന ലക്ഷ്യപ്രാപ്തി പൂജ ചടങ്ങ് ആരംഭിക്കുന്നതിന് മുമ്പായാണ് ആയിരക്കണക്കിന് ഭക്തർ പ്രത്യേക പ്രാർത്ഥന നടത്തിയത്. ദുരിതബാധിതർക്കായി ഉളനാട് ശ്രീകൃഷ്ണസ്വാമിക്ഷേത്രം മാനവസേവാനിധിയായ ‘കൃഷ്ണ ഹസ്തം ‘സഹായ നിധിയിൽ നിന്ന് സഹായം നൽകുമെന്ന് പ്രസിഡന്റ് ഉളനാട് ഹരികുമാർ ,സെക്രട്ടറി വി.ആർ.അജിത്കുമാർ, ഖജാൻജി കെ.എൻ.അനിൽകുമാർ എന്നിവർ പറഞ്ഞു. വയനാട്ടിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് നിത്യോപയോഗ സാധനങ്ങളും മറ്റ് അവശ്യവസ്തുക്കളുമായി പത്തനംതിട്ടയിൽ നിന്ന് വാഹനം പുറപ്പെട്ടിട്ടുണ്ട്. വാഹനം പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ […]

വ്യാജ രേഖകളുണ്ടാക്കി ബാങ്കില്‍ സമർപ്പിച്ച്‌ പണം തട്ടി ; കാണക്കാരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണ വാര്യർക്ക് 12 വർഷം തടവും 1,30,000 രൂപ പിഴയും വിധിച്ച് കോട്ടയം വിജിലൻസ് കോടതി

കോട്ടയം : കാണക്കാരിയിൽ വ്യാജ രേഖയുണ്ടാക്കി പണം തട്ടിയ സംഭവത്തില്‍ പഞ്ചായത്ത് സെക്രട്ടറിക്ക് 12 വർ‍ഷം തടവും പിഴയും. കാണക്കാരി മുൻ ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായ ബാലകൃഷ്ണ വാര്യരെയാണ് രണ്ട് കേസ്സുകളിലായി ആകെ 12 വർഷം കഠിന തടവിനും 1,30,000 രൂപ പിഴ ഒടുക്കുന്നതിനും കോട്ടയം വിജിലൻസ് കോടതി ശിക്ഷിച്ചത്. 2005 ആഗസ്റ്റ് മുതല്‍ 2006 സെപ്തംബർ വരെയുള്ള രണ്ട് സാമ്ബത്തിക വർഷങ്ങളില്‍ കാണക്കാരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന ബാലകൃഷ്ണ വാര്യർ, വ്യാജ രേഖകളുണ്ടാക്കി കാണക്കാരി സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്കില്‍ സമർപ്പിച്ച്‌ ആകെ 1,20,958 […]

ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി കൊക്കയിലേക്ക് മറിഞ്ഞു ; അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്ക്

ഇടുക്കി : അടിമാലിക്ക് സമീപം കരടിപ്പാറയിൽ ലോറി കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ഗ്യാസ് സിലിണ്ടറുകളുമായി വന്ന ലോറി നിയന്ത്രണം നഷ്ടപ്പെട്ട് കൊക്കയിലേക്ക് തലകീഴായി മറിയുകയായിരുന്നു. അപകടത്തിൽ ലോറി ഡ്രൈവർക്ക് പരിക്കേറ്റു. ഇയാളെ നാട്ടുകാർ ചേർന്ന് രക്ഷപ്പെടുത്തി, ആശുപത്രിയിൽ പ്രവേശിപ്പിച്ചു.