play-sharp-fill

ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം ; ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് പ്രകാരം വയനാട് സൈബർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു

കൽപ്പറ്റ : മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയ സംഭവത്തില്‍ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ദുരിതാശ്വാസ പ്രവർത്തനങ്ങള്‍ക്ക് തടസ്സമുണ്ടാക്കുകയെന്ന ഉദ്ദേശ്യത്തോടെ പോസ്റ്റ് പ്രചരിപ്പിച്ചതിനാണ് വയനാട് സൈബർ ക്രൈം പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്. ഭാരതീയ ന്യായ സംഹിതയിലെ 192, 45 വകുപ്പുകള്‍, ദുരന്തനിവാരണ നിയമത്തിലെ 51-ാം വകുപ്പ് എന്നിവ അനുസരിച്ചാണ് കേസ്. സാമൂഹ്യമാധ്യമമായ എക്സില്‍ കോയിക്കോടൻസ് 2.0 എന്ന പ്രൊഫൈലില്‍ നിന്നാണ് വ്യാജ പോസ്റ്റ് പ്രചരിപ്പിച്ചത്. ദുരന്തനിവാരണ സഹായത്തിനുള്ള മുഖ്യമന്ത്രിയുടെ അഭ്യർത്ഥന തള്ളിക്കളയുന്നതിന് […]

സ്‌കൂള്‍ സമയത്തിൽ മാറ്റം: രാവിലെ 8 മുതല്‍ ഉച്ചയ്ക്ക് 1 വരെ, പഠനരീതി കുട്ടികളുടെ ചിന്താശേഷി വളർത്തുന്നതാവണം; ഖാദർ കമ്മിറ്റി റിപ്പോർട്ട്

  തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ സമയം രാവിലെ എട്ടുമുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെയാക്കണമെന്ന് ഖാദർ കമ്മിറ്റി റിപ്പോർട്ടില്‍ ശുപാർശ. പഠനത്തിന് മെച്ചപ്പെട്ട സമയമിതാണ്.   ശേഷം ആവശ്യമനുസരിച്ച്‌ സ്പോർട്‌സ്, ഗെയിംസ്, യോഗ, ഗ്രൂപ്പ് ആക്ടിവിറ്റീസ് എന്നിവയ്ക്ക് ഉപയോഗിക്കാം. ആവശ്യങ്ങള്‍ പരിഗണിച്ച്‌ സ്കൂളുകള്‍ക്ക് സമയം ക്രമീകരിക്കാമെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.   2009ലെ വിദ്യാഭ്യാസ അവകാശനിയമം നടപ്പാക്കുന്നത് സംബന്ധിച്ച്‌ പ്രൊഫ.എം.എ ഖാദർ ചെയർമാനായ വിദഗ്ധസമിതി സമർപ്പിച്ച ‘മികവിനുമായുള്ള വിദ്യാഭ്യാസ’മെന്ന റിപ്പോർട്ടിലെ രണ്ടാംഭാഗത്തില്‍ അക്കാഡമിക മികവിനെക്കുറിച്ചാണ് പരാമർശിക്കുന്നത്. റിപ്പോർട്ടിന്റെ രണ്ടാം ഭാഗം ഇന്നലെച്ചേർന്ന മന്ത്രിസഭായോഗം അംഗീകരിച്ചു. ശുപാർശകള്‍ […]

വയനാട് ഉരുൾപൊട്ടൽ പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് അമിത് ഷായ്ക്ക് കത്തു നൽകി ശശി തരൂർ എം.പി

തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടല്‍ അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡോ. ശശി തരൂർ എം.പി കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രി അമിത് ഷായ്ക്ക് കത്തു നല്‍കി. എം.പി ഫണ്ട് വിനിയോഗിക്കുന്നതിനുള്ള മാർഗരേഖയുടെ ഖണ്ഡിക 8.1 പ്രകാരം അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിച്ചാല്‍ എല്ലാ എം.പി മാർക്കും അവരുടെ എം.പി ഫണ്ടില്‍ നിന്നും ഒരു കോടി രൂപയുടെ വരെ പദ്ധതികള്‍ ദുരന്തബാധിത പ്രദേശത്ത് പുനരുദ്ധാരണ പ്രവർത്തനങ്ങള്‍ക്ക് വിനിയോഗിക്കുന്നതിനായി ശുപാർശ ചെയ്യുവാൻ കഴിയും. അതിതീവ്ര പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ തയ്യാറായാല്‍ പറഞ്ഞറിയിക്കാനാകാത്ത […]

ഡൽഹിയിൽ മഴക്കെടുതിയിൽ രണ്ട് മരണം ; അഴുക്കുചാലില്‍ വീണ് അമ്മയും കുഞ്ഞുമാണ് മരിച്ചത്

ഡൽഹി :  മഴക്കെടുതിയിൽ അമ്മയും കുഞ്ഞും മരിച്ചു. ഗാസിപൂരിൽ മഴവെള്ളം നിറഞ്ഞ അഴുക്കുചാലിൽ വീണാണ് മരണം. തനൂജ ബിഷ്ത്(23) എന്ന യുവതിയും മകന്‍ പ്രിയാൻഷിനൊപ്പം ഗാസിപൂരിലെ ആഴ്ചച്ചന്തയിൽ പോയി തിരിച്ചുവരുന്നതിനിടെയാണ് സംഭവം. ഇന്നലെ രാത്രി 8 മണിയോടെ ആയിരുന്നു അപകടം. കനത്ത മഴയെ തുടര്‍ന്ന് റോഡില്‍ നിറയെ വെള്ളം നിറഞ്ഞിരുന്നു. വെള്ളക്കെട്ടില്‍ റോഡിന് സമീപമുള്ള ഓടയിലേക്ക് തനൂജയും മകനും അബദ്ധത്തില്‍ വീഴുകയായിരുന്നു. തിരച്ചിലിൽ രണ്ട് മൃതദേഹങ്ങളും 500 മീറ്റർ അകലെ നിന്ന് കണ്ടെടുത്തു. മകന്‍റെ കയ്യില്‍ മുറുകെപ്പിടിച്ച നിലയിലായിരുന്നു തനൂജയുടെ മൃതദേഹം. രക്ഷാപ്രവർത്തനം വേഗത്തിലായിരുന്നെങ്കിൽ […]

വയനാടിന് കൈത്താങ്ങായി രശ്മികയും ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ സംഭാവന നൽകി നടി രശ്മിക മന്ദാന

കേരളാ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പത്തു ലക്ഷം രൂപ സംഭാവന നൽകി രശ്മിക മന്ദാന. കേരളത്തില്‍ ഒട്ടേറെ ആരാധകരുള്ള അന്യഭാഷാ നടിയാണ് രശ്‌മിക മന്ദാന. കഴിഞ്ഞ ദിവസം, ഇൻസ്റ്റാഗ്രാം സ്റ്റോറിയില്‍ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ടാണ് രശ്‌മിക മന്ദാന തൻ്റെ ദുഃഖം പ്രകടിപ്പിച്ചത്. അതിനു മുൻപായി, തമിഴ് സൂപ്പർതാരം വിക്രം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം രൂപയുടെ സംഭാവന നല്‍കി മുന്നോട്ട് വന്നിരുന്നു. ഒട്ടേറെ പേരുടെ ജീവൻ പൊലിഞ്ഞ ഈ ദുരന്തത്തിലുള്ള തന്റെ വേദന അറിയിച്ച അദ്ദേഹം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 20 ലക്ഷം […]

പട്ടിക ജാതി – പട്ടിക വർഗ വിഭാഗ സംവരണത്തിനുള്ളില്‍ ഉപസംവരണത്തിന് അംഗീകാരം നല്‍കി സുപ്രീം കോടതി

ദില്ലി :  പട്ടിക ജാതി – പട്ടിക വർഗ വിഭാഗ സംവരണത്തിനുള്ളില്‍ ഉപസംവരണത്തിന് അംഗീകാരം നല്‍കി സുപ്രീം കോടതിയുടെ നിർണ്ണായക വിധി. കൂടുതല്‍ അർഹതയുള്ളവർക്ക് പ്രത്യേക ക്വാട്ട നല്‍കുന്നത് ഭരണഘടന വിരുദ്ധമല്ലെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഏഴംഗ ബെഞ്ച് വിധിച്ചു. ജോലിക്കും വിദ്യാഭ്യാസത്തിലും എസ്‌സി-എസ്‌ടി വിഭാഗക്കാരിലെ അതി പിന്നോക്കക്കാർക്കായി ഉപസംവരണം ഏ‍ർപ്പെടുത്താൻ ഇതോടെ സംസ്ഥാനങ്ങള്‍ക്ക് കഴിയും. ആറ് ജഡ്ജിമാർ വിധിയോട് യോജിച്ചപ്പോള്‍ ജസ്റ്റിസ് ബേല എം ത്രിവേദി മാത്രമാണ് വിയോജിച്ചത്. ഉപസംവരണം ശരിവച്ചെങ്കിലും ഇതിന് പരിധി വേണമെന്നും കൃത്യമായ കാരണങ്ങളുടെ അടിസ്ഥാനത്തിലാകണം ഇതു നല്‍കേണ്ടതെന്നും […]

മുണ്ടക്കൈ പ്രകൃതി ദുരന്തം: രക്ഷിക്കാനാകുന്നവരെയെല്ലാം രക്ഷിച്ചു, ഇനി ആരും ബാക്കിയില്ലെന്ന് സൈന്യം

  വയനാട്: മുണ്ടക്കൈയിലെ ഉരുൾപൊട്ടൽ മേഖലയിൽ രക്ഷിക്കാനാകുന്ന എല്ലാവരേയും സംരക്ഷിച്ചതായി സൈന്യം അറിയിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവിടെ ഇനി ആരും ബാക്കിയില്ലെ. നിലമ്പൂർ ഭാഗത്തേക്ക് ഒഴുകിപ്പോയ ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കാൻ സാധിച്ചത് നല്ല ശ്രമത്തിന്റെ ഫലമായാണ്. ഈ ശ്രമം തുടരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.   ഇത്രയും ദിവസം ശ്രദ്ധിച്ചത് ദുരന്തത്തിനിരയായി അവിടെ കഴിയുന്ന ആളുകളിൽ ഒറ്റപ്പെട്ടുപോയവരെ രക്ഷിക്കാനായിരുന്നു. മികവാർന്ന പ്രവർത്തനമായിരുന്നു സൈന്യത്തിന്റേത്. രക്ഷിക്കാൻ കഴിയുന്നവരെ രക്ഷിച്ചെടുത്തതായി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയ പട്ടാള മേധാവി അറിയിച്ചു. ഇനി അവിടെ ആരും ബാക്കിയില്ല. എന്നാൽ, കാണാതായ […]

ചോഴിയ്ക്കാട് പരേതനായ നാരായണപിള്ള മകൻ രാമൻ നായർ (അപ്പു) അന്തരിച്ചു

കോട്ടയം: ചോഴിയ്ക്കാട് പരേതനായ നാരായണപിള്ള മകൻ രാമൻ നായർ (അപ്പു) അന്തരിച്ചു. ഭാര്യ: ആനന്ദവല്ലി മക്കൾ: ശ്രീനാഥ്, ശ്രീരാജ് (ശ്രീകാന്ത് late) മരുമക്കൾ: അർച്ചന, ശ്രീലക്ഷ്മി കൊച്ചുമക്കൾ: ശബരിനാഥ്, കാശിനാഥ്

ദുരന്ത ഭൂമിയിൽ ഇനി ജീവനോടെ ആരുമില്ല, വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണം : മുഖ്യമന്ത്രി പിണറായി വിജയൻ 

വയനാട് മുണ്ടക്കൈ ദുരന്ത ഭൂമിയിൽ ഇനി ജീവനോടെ ആരുമില്ല. ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി  പിണറായി വിജയൻ. സര്‍വകക്ഷിയോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തഭൂമിയില്‍ ജീവനോടെ ആരുമില്ലെന്ന് സൈന്യം അറിയിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ചാലിയാറില്‍ തിരച്ചില്‍ തുടരാന്‍ തീരുമാനിച്ചെന്നും ദുരിതാശ്വാസ ക്യാംപുകള്‍ കുറച്ചുനാള്‍ കൂടി തുടുരുമെന്നും നല്ല നിലയില്‍ പുനരധിവാസം നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു, തല്കാലം ആളുകളെ ക്യാംപില്‍ താമസിപ്പിക്കുമെന്നും പുനരധിവാസ പക്രിയ ഫലപ്രദമായി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നേരത്തെ സ്വീകരിച്ച അനുഭവം നമുക്ക് ഉണ്ട്. ക്യാംപ് കുറച്ചുനാള്‍ കൂടി തുടരും. ക്യാംപുകളില്‍ […]

ഒളിംപിക്സില്‍ ഇന്ത്യക്ക് മൂന്നാം മെഡൽ: ഷൂട്ടിംഗില സ്വപ്നില്‍ കുസാലെക്ക് വെങ്കലം

  പാരീസ്: പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെങ്കലം നേടിയ സ്വപ്നില്‍ കുസാലെയാണ് ഇന്ത്യക്ക് മൂന്നാം മെഡല്‍ സമ്മാനിച്ചത്.   ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. ഒളിംപ്കിസ് ചരിത്രത്തില്‍ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡല്‍ കൂടിയാണ് സ്വപ്നില്‍ ഇന്ന് സ്വന്തമാക്കിയത്.   15 ഷോട്ടുകള്‍ വീതമുള്ള മൂന്ന് റൗണ്ടുകളുള്ള ഫൈനലില്‍ ആദ്യ റൗണ്ടുകളില്‍ സ്വപ്നില്‍ അഞ്ചാമതും ആറാമതുമായിരുന്നു. അവസാന റൗണ്ടിലാണ് 451.4 പോയന്‍റുമായി മൂന്നാം […]