play-sharp-fill

കനത്ത മഴ : സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇടുക്കി, എറണാകുളം ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് (02.08.2024) അവധി

സ്വന്തം ലേഖകൻ കോഴിക്കോട്: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് (02.08.2024) അവധി പ്രഖ്യാപിച്ചു. കോഴിക്കോട്, പാലക്കാട്, വയനാട്, കാസര്‍കോട്, കണ്ണൂര്‍, മലപ്പുറം, തൃശൂര്‍ ജില്ലകളിലെ കളക്ടർമാരാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഇതിൽ പാലക്കാട് ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾക്ക് അവധിയുണ്ടായിരിക്കില്ലെന്ന് അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനൊപ്പം ഇടുക്കിയിൽ ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്കൂളുകൾക്കും ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധി ആയിരിക്കും. കോഴിക്കോട്  കോഴിക്കോട് ജില്ലയിലെ […]

വീട്ടിൽ കളിക്കാനെത്തിയ ആറ് വയസുകാരിയെ പീഡിപ്പിച്ചു, കരഞ്ഞപ്പോൾ വായിൽ പാവാട തിരുകി: 30 കാരന് 65 വർഷം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ആറു വയസ്സുകാരിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിൽ അയൽവാസിയായ യുവാവിന് 65 വർഷം കഠിനവു 60,000 രൂപ പിഴയും ശിക്ഷ. 30കാരനായ പ്രതി രാഹുലിനാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ശിക്ഷ വിധിച്ചത്. ആറു വയസ്സുകാരിയെ പീഡിപ്പിക്കാൻ തയാറായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്നാണ് വിധി പ്രസ്താവിച്ചുകൊണ്ട് ജഡ്ജി ആർ രേഖ പറഞ്ഞത്. പിഴത്തുക കുട്ടിക്കു നൽകണമെന്നും അടച്ചില്ലെങ്കിൽ 8 മാസം കൂടുതൽ തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറഞ്ഞിട്ടുണ്ട്. കടുത്ത ശിക്ഷ നൽകിയാൽ മാത്രമേ സമൂഹത്തിൽ ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കു […]

പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍ ; ഷൂട്ടിംഗില്‍ വെങ്കലം നേടി സ്വപ്നില്‍ കുസാലെ ; ഒളിംപ്കിസ് ചരിത്രത്തില്‍ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡല്‍

സ്വന്തം ലേഖകൻ പാരീസ്: പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് മൂന്നാം മെഡല്‍. പുരുഷ വിഭാഗം 50 മീറ്റര്‍ റൈഫിള്‍ 3 പൊസിഷനില്‍ വെങ്കലം നേടിയ സ്വപ്നില്‍ കുസാലെയാണ് ഇന്ത്യക്ക് മൂന്നാം മെഡല്‍ സമ്മാനിച്ചത്. ഷൂട്ടിംഗില്‍ ഇന്ത്യ നേടുന്ന മൂന്നാം മെഡലാണിത്. ഒളിംപ്കിസ് ചരിത്രത്തില്‍ 50 മീറ്റര്‍ റൈഫില്‍ 3 പൊസിഷനില്‍ ഇന്ത്യ നേടുന്ന ആദ്യ മെഡല്‍ കൂടിയാണ് സ്വപ്നില്‍ ഇന്ന് സ്വന്തമാക്കിയത്. 15 ഷോട്ടുകള്‍ വീതമുള്ള മൂന്ന് റൗണ്ടുകളുള്ള ഫൈനലില്‍ ആദ്യ റൗണ്ടുകളില്‍ അഞ്ചാമതും ആറാമതുമായിരുന്ന സ്വപ്നില്‍ അവസാന റൗണ്ടിലാണ് 451.4 പോയന്‍റുമായി മൂന്നാം സ്ഥാനത്തേക്ക് […]

പണം നല്‍കിയുള്ള സൗഹൃദം ‘സ്ട്രീറ്റ് ഗേള്‍ഫ്രണ്ട്സ്’ ; ആലിംഗനത്തിന് 11.58 രൂപ, ചുംബനത്തിന് 115 രൂപ, സിനിമ കാണാൻ 173 രൂപ

സ്വന്തം ലേഖകൻ കൂടുതല്‍ സമയവും മൊബൈല്‍ ഫോണുകളില്‍ ഇരിക്കുന്നതുകൊണ്ട് തന്നെ പരസ്പരം സംസാരിക്കാനും ആളുകള്‍ക്ക് താല്പര്യം വളരെ കുറവാണ്. അണു കുടുംബങ്ങള്‍ ആണ് ഇന്ന് എപ്പോഴും കാണാറുള്ളത്. അതുകൊണ്ട് കുടുംബങ്ങള്‍ തമ്മിലുള്ള ബന്ധവും കുറഞ്ഞു വരികയാണ്. എന്നാല്‍ ചൈന ഈ സാമൂഹിക അവസ്ഥയെ മറികടക്കുകയാണ് എന്നാണ് റിപ്പോർട്ടുകള്‍ പുറത്തുവരുന്നത്. ആവശ്യക്കാർക്ക് സൗഹൃദവും ആശ്വാസവും നല്‍കാൻ ചൈനയിലെ നിരവധി യുവതികള്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു. എന്നാല്‍ സേവനങ്ങള്‍ക്കെല്ലാം ന്യായമായ വില നല്‍കണം എന്ന് മാത്രം ‘സ്ട്രീറ്റ് ഗേള്‍ഫ്രണ്ട്സ്’ എന്നാണ് ഈ പുതിയ സൌഹൃദത്തിന്‍റെ പേര്. കഴിഞ്ഞ […]

അധ്യയന ദിവസം 220 ആക്കി വർദ്ധിപ്പിക്കാൻ ശനിയാഴ്ചകളിൽ പ്രവർത്തി ദിവസം വേണമെന്ന സർക്കാർ ഉത്തരവിനെ വിലങ്ങിട്ട് ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് സ്‌കൂളുകളില്‍ ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കണ മെന്ന സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. അധ്യയന ദിവസം 220 ആക്കി വര്‍ധിപ്പിച്ച പുതിയ വിദ്യാഭ്യാസ കലണ്ടര്‍ സര്‍ക്കാര്‍ കൂടിയാലോചിച്ച്‌ തീരുമാനമെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഉത്തരവ് ചോദ്യം ചെയ്ത് കേരള പ്രദേശ് സ്‌കൂള്‍ ടീച്ചേഴ്‌സ് അസോസിയേഷന്‍ (കെപിഎസ്ടിഎ), കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ (കെഎസ്ടിയു), സ്‌കൂള്‍ ഗ്രാജ്വേറ്റ് ടീച്ചേഴ്‌സ് അസോസിയേഷന്‍ (പിജിടിഎ) തുടങ്ങിയ സംഘടനകള്‍ നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് എ.എ. സിയാദ് റഹ്മാന്‍ വിധി പറഞ്ഞത്. ജൂണ്‍ മൂന്നിനാണ് 220 പ്രവൃത്തി ദിവസങ്ങള്‍ ഉള്‍പ്പെടുന്ന […]

മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും കടത്തി വെട്ടി റിപ്പോര്‍ട്ടര്‍ ടിവി ; ഏഷ്യാനെറ്റ് ന്യൂസ് വീണ്ടും ബഹുദൂരം മുന്നില്‍ ;പതിവായി മൂന്നാം സ്ഥാനം നിലനിര്‍ത്താറുള്ള മനോരമ ന്യൂസ് നാലാം സ്ഥാനത്തേക്ക് ; പിന്നിലേക്ക് വീണ് മീഡിയ വണ്‍; ടിആര്‍പി റേറ്റിങ്ങ് പുറത്ത്

സ്വന്തം ലേഖകൻ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ എംവി നികേഷ് കുമാര്‍ രാജിവെച്ച്‌ ഇറങ്ങിയതിന് പിന്നാലെ ടിആര്‍പിയില്‍ (ടെലിവിഷന്‍ റേറ്റിങ്ങ് പോയിന്റില്‍) വന്‍ കുതിപ്പുമായി റിപ്പോര്‍ട്ടര്‍ ടിവി. മനോരമ ന്യൂസിനെയും മാതൃഭൂമി ന്യൂസിനെയും കടത്തി വെട്ടി റിപ്പോര്‍ട്ടര്‍ ടിവിയുടെ എക്കാലത്തെയും വലിയ കുതിപ്പാണ് ടിആര്‍പിയില്‍ നടത്തിയിരിക്കുന്നത്. നിലവില്‍ ചാനല്‍ മൂന്നാം സ്ഥാനത്താണിപ്പോള്‍. എന്നാലും മറ്റു ചാനലുകളെ ബഹുദൂരം പിന്നിലാക്കി ഏഷ്യാനെറ്റ് ന്യൂസ് തന്നെയാണ് ടിആര്‍പിയില്‍ ഒന്നാമത്. ഈ കുത്തക തകര്‍ക്കാന്‍ ഒരു ചാനലിനും ഇതുവരെ ആര്‍ക്കും സാധിച്ചിട്ടില്ല. 125 പോയിന്റുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാമത് നില്‍ക്കുന്നത്. […]

കോട്ടയം ജില്ലയിൽ നാളെ (02/08/2024) കൂരോപ്പട, ഈരാറ്റുപേട്ട, പാമ്പാടി ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയിൽ (02/08/2024) നാളെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ കൂരോപ്പട ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിലുള്ള അമ്പലപ്പടി, മാച്ച് ഫാക്ടറി, ചെമ്പരത്തി മൂട്, കിസാൻ കവല ഭാഗങ്ങളിൽ നാളെ (02/08/2024) രാവിലെ 9 മുതൽ വൈകിട്ട് 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്. ഈരാറ്റുപേട്ട ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ നാളെ (02/08/24) LT ടച്ചിംഗ് ക്ലിയറൻസ് നടക്കുന്നതിനാൽ മേലുകാവ് ചർച്ച്, ദീപ്തി ട്രാൻസ്ഫോർമറുകളുടെ പരിധിയിൽ രാവിലെ 8.30am മുതൽ 5pm വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്. […]

സുജിത്ത് ബലംപ്രയോഗിച്ച് ലൈംഗിക പീഡനത്തിനിരയാക്കി ; വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു ; വഞ്ചിയൂർ വെടിവെപ്പ് കേസിൽ പരാതിയുമായി വനിതാ ഡോക്ടർ

സ്വന്തം ലേഖകൻ തിരുവനന്തപുരം: വഞ്ചിയൂര്‍ വെടിവെപ്പ് കേസില്‍ അക്രമണത്തിന് ഇരയായ യുവതിയുടെ ഭർത്താവിനെതിരെ പീഡന പരാതിയുമായി പ്രതിയായ വനിതാ ഡോക്ടര്‍. വെടിയേറ്റ ഷിനിയുടെ ഭര്‍ത്താവ് സുജിത്തിനെതിരെയാണ് യുവതി പരാതി നൽകിയത്. തുടർന്ന് സുജിത്തിനെതിരെ വഞ്ചിയൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. സുജിത്ത് തന്നെ ബലംപ്രയോഗിച്ച് ലൈംഗിക പീഡനത്തിനിരയാക്കിയെന്നാണു വനിതാ ഡോക്ടറുടെ പരാതി. ഇരുവരും ഒരുമിച്ച് ജോലി ചെയ്തിരുന്ന സമയത്താണു പീഡനം നടന്നത്. വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തുടര്‍ന്ന് സുജിത്ത് മാലദ്വീപിലേക്ക് പോയെന്നുമാണ് യുവതി പരാതിയിൽ പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് സുജിത്തിനെ പൊലീസ് ചോദ്യം ചെയ്യും. […]

ശാസ്ത്രജ്ഞർ ‘ഫീല്‍ഡ് വിസിറ്റ്’ നടത്തരുത് ; പഠനം നടത്താൻ മുൻകൂർ അനുമതി വാങ്ങണം ; വിചിത്ര നിർദേശമിറക്കി റവന്യൂ വകുപ്പ്

സ്വന്തം ലേഖകൻ വയനാട്ടിലെ ദുരന്തങ്ങളുമായി ബന്ധപ്പെട്ട് വിചിത്ര നിർദേശമിറക്കി സംസ്ഥാന റവന്യൂ വകുപ്പ്. ശാസ്ത്രസാങ്കേതിക സ്ഥാപനങ്ങളിലെ ശാസ്ത്രജ്ഞരോ, സാങ്കേതിക വിദഗ്ധരോ വയനാട്ടിലെ ദുരന്തബാധിച്ച പ്രദേശങ്ങള്‍ സന്ദർശിക്കരുത്, ഒരു പഠനവും നടത്തരുത് എന്നാണ് റവന്യൂ പ്രിൻസിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാളിൻ്റെ നിർദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ചുമതലയും ടിങ്കു ബിസ്വാളിനാണ്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മേപ്പാടി പഞ്ചായത്തിനെ ദുരന്തബാധിത പ്രദേശമായി പ്രഖ്യാപിച്ചിരിക്കുകയാണ്. ശാസ്ത്രജ്ഞർ അവിടേക്ക് ‘ഫീല്‍ഡ് വിസിറ്റ്’ നടത്തരുത് എന്നാണ് നിർദേശം. പഠനം നടത്താൻ മുൻകൂർ അനുമതി വാങ്ങണം. മാധ്യമങ്ങളോട് ഒരു വിവരവും […]

ഭീഷണികള്‍ക്ക് വഴങ്ങാത്ത കസ്റ്റംസ് ഉദ്യോഗസ്ഥന്‍ ; ഡിപ്ലോമാറ്റിക് ബാഗേജുകള്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്‌ന സുരേഷ് അടക്കമുള്ള വന്‍ശൃംഖലയെ വലയിലാക്കിയ ഹീറോ ; ആരോഗ്യപരമായ കാരണങ്ങളുടെ പേരിൽ സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ച് അസിസ്റ്റന്റ് കമ്മീഷണര്‍ എച്ച്‌ രാമമൂര്‍ത്തി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഭീഷണികള്‍ക്ക് വഴങ്ങാത്ത കസ്റ്റംസ് ഉദ്യോഗസ്ഥന്‍, അതായിരുന്നു അസിസ്റ്റന്റ് കമ്മീഷണര്‍ എച്ച്‌ രാമമൂര്‍ത്തി. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക് ബാഗേജുകള്‍ വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്‌ന സുരേഷ് അടക്കമുള്ള വന്‍ശൃംഖലയെ വലയിലാക്കാന്‍ ഇടയാക്കിയത് രാമമൂര്‍ത്തിയുടെ സംശയമാണ്. ഒരുതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങാത്ത രാമമൂര്‍ത്തി തീര്‍ത്തും അപ്രതീക്ഷിതമായി ഇന്നലെ സര്‍വീസ് വിട്ടു. ഏഴ് വര്‍ഷം കൂടി സര്‍വീസ് ബാക്കി നില്‍ക്കെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങല്‍. ആരോഗ്യപരമായ കാരണങ്ങളുടെ പേരിലാണ് സ്വയം വിരമിക്കല്‍. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ പതിനഞ്ച് കോടിയുടെ സ്വര്‍ണമാണ് ഡിപ്ലോമാറ്റിക് ബാഗേജിലൂടെ കടത്താന്‍ ശ്രമിച്ചത്. വലിയ […]