play-sharp-fill

അത് സര്‍ക്കാര്‍ നയമല്ല ;വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ ശാസ്ത്രജ്ഞര്‍ക്ക് വിലക്ക് ; വിവാദ സർക്കുലർ പിൻവലിച്ചു ; നടപടി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടർന്ന് ; വിചിത്ര സർക്കുലർ ഇറക്കിയത് ദുരന്ത നിവാരണ പ്രിൻസിപ്പല്‍ സെക്രട്ടറി

സ്വന്തം ലേഖകൻ തിരുവനന്തപുരം : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ ശാസ്ത്രജ്ഞര്‍ക്ക് വിലക്കേർപ്പെടുത്തിയ വിവാദ സർക്കുലർ പിൻവലിച്ചു.മേപ്പാടി പഞ്ചായത്ത് ദുരന്ത മേഖലയായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ അവിടം സന്ദർശിക്കരുതെന്നും അഭിപ്രായം പറയരുതെന്നുമായിരുന്നു നിർദ്ദേശം. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയാണ് ഇതുസംബന്ധിച്ച ഉത്തരവ് ശാസ്ത്ര സാങ്കേതിക കൗണ്‍സിലിന് കൈമാറിയത്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നല്‍കിയെന്ന വാർത്ത തെറ്റിദ്ധാരണ സൃഷ്ടിക്കുന്നുവെന്നും അങ്ങനെ തോന്നിപ്പിക്കുന്ന തരത്തില്‍ നല്‍കിയ നിർദേശം പിൻവലിക്കാൻ ആവശ്യപ്പെട്ടതായും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. ശാസ്ത്രജ്ഞരെ വിലക്കാൻ ദുരന്ത നിവാരണ അതോറിറ്റി ആവശ്യപെട്ടിട്ടില്ല. വിവാദ […]

പെരുമഴയെയും കുത്തൊഴുക്കിനെയും അതിജീവിച്ച് ബെയ്ലിപാലം തയ്യാർ; പ്രതീക്ഷയുടെ ഉരുക്ക് പാലത്തിന് പിന്നിൽ തലയെടുപ്പോടെ നിൽക്കുന്ന പെൺക്കരുത്ത്; അതാണ് സൈനിക ഉദ്യോഗസ്ഥ മേജർ സീത അശോക് ഷെൽക്കെ

കൽപ്പറ്റ: രക്ഷാപ്രവർത്തനത്തിൽ സ്ത്രീകൾക്ക് യാതൊന്നും ചെയ്യാനില്ല എന്ന് പറയുന്നവർക്കുള്ള ഉത്തരമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്ന ഒരു ചിത്രമുണ്ട്. മുണ്ടക്കൈ ഉരുൾപൊട്ടലിൽ സൈന്യം തയ്യാറാക്കിയ ബെയ്ലി പാലത്തിന്റെ നിർമ്മാണ ഘട്ടത്തിൽ പാലത്തിന് മുകളിൽ അഭിമാനപൂർവ്വം നിൽക്കുന്ന ഒരു സൈനിക ഉദ്യോഗസ്ഥയുടെ ചിത്രം. കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ ചിത്രം വൈറലായി. പിന്നാലെ തന്നെ ചിത്രത്തിലുള്ളത് മേജർ സീത ഷെൽക്കെയാണെന്നുള്ള വിവരവും വന്നു. ബെയ്‌ലി പാലം പൂർത്തിയാക്കിയ സൈന്യത്തിലെ എൻജിനീയറാണ് മേജർ സീത ഷെൽക്കെ. മേജർ സീത അശോക് ഷെൽക്കെ എന്നാണ് ഈ ഉദ്യോഗസ്ഥയുടെ മുഴുവൻ പേര്. മഹാരാഷ്ട്രയിലെ […]

‘ഇല്ലാ ഇല്ലാ മരിക്കുന്നില്ല, പോരാട്ടത്തില്‍ പാതയില്‍ മുന്നില്‍ നയിച്ച നേതാവെ…’ മുദ്രവാക്യം മുഴക്കുന്നത് വയനാടിന് വേണ്ടിയല്ല, കേരളത്തിനും വേണ്ടിയല്ല; ഭീകര സംഘടനയുടെ തലവൻ ഹനിയ കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധം, ദുരന്തത്തിൽ കേരളം വിറങ്ങലിച്ച് നിൽക്കുമ്പോഴും ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടന ആവേശത്തിൽ, ഹിജാബ് ധരിച്ച സ്ത്രീകളും പെരുമഴയെ അവഗണിച്ച് തെരുവിൽ പ്രതിഷേധത്തിന്; സോഷ്യൽമീഡിയയിൽ കടുത്ത വിമർശനം

കോഴിക്കോട്: ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തം കേരളം അനുഭവിക്കുന്ന സമയം. മൂന്നൂറുപേർ മരിക്കുകയും ഇരുന്നൂറിൽപരം ആളുകളെ ദുരന്തത്തിൽപ്പെട്ട് കാണാതാവുകയും ചെയ്തപ്പോൾ ഒറ്റക്കെട്ടായി വയനാടിന് കൈതാങ്ങായി എങ്കിലും കേരളം ഇപ്പോഴും വിറങ്ങലിച്ചു നിൽക്കുന്ന അവസ്ഥയിലാണ്. എന്നാൽ, ഈ സമയത്തും ജമാഅത്തെ ഇസ്ലാമിയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്‌ഐഒക്കും, യുവജന വിഭാഗമായ സോളിഡാരിറ്റിയുമൊക്കെ തിരക്കിലാണ്. 4000 കിലോമീറ്റര്‍ അകലെ ഫലസ്തീനില്‍ പ്രവര്‍ത്തിക്കുന്ന ഹമാസ് എന്ന ഭീകര സംഘടനയുടെ തലവനായ ഇസ്മായില്‍ ഹനിയ എന്ന കൊടുംഭീകരന്‍ കൊല്ലപ്പെട്ടതിലുള്ള പ്രതിഷേധം പ്രകടിപ്പിക്കുകയാണ് ഇവർ. ഹനിയ കൊല്ലപ്പെട്ടു എന്ന വാര്‍ത്ത പുറത്തുവന്നതോടെ, ഈ […]

താലിമാലയ്ക്കൊപ്പം ഭര്‍ത്താവിന് കത്തും എഴുതി വച്ച് പാതിരാത്രി ക്ഷേത്ര ഉപദേശക സമിതി സെക്രട്ടറിയായ കാമുകനൊപ്പം ക്ഷേത്ര ജീവനക്കാരൻ്റെ ഭാര്യ മുങ്ങി; ഊബർ ടാക്സിയിൽ രക്ഷപെടുന്ന വഴി മുന്നിൽ ഭർത്താവിനെ കണ്ടതോടെ ഒളിച്ചോട്ടം പാളി, ഭാര്യയും കുഞ്ഞുമുള്ള ഐ.ടി ഉദ്യോഗസ്ഥനായ കാമുകന് നാട്ടുകാരുടെ വക ഇടിയുടെ പൂരം

സ്വന്തം ലേഖകൻ കൊച്ചി: ഒളിച്ചോടാൻ ശ്രമിച്ച ഭാര്യയും കാമുകനും ഭർത്താവിന്റെ പിടിയിൽ. എറണാകുളം നഗരത്തോടുചേര്‍ന്ന പ്രമുഖ ക്ഷേത്രത്തിലെ ജീവനക്കാരന്റെ ഭാര്യയുമായി അര്‍ദ്ധരാത്രി ഒളിച്ചോടാനുള്ള ഉപദേശകസമിതി സെക്രട്ടറിയുടെ ശ്രമമാണ് പൊളിഞ്ഞത് യുവതിയുടെ ഭര്‍ത്താവ് കാമുകനേയും കാമുകിയേയും കൈയോടെ പിടിച്ചതോടെ സെക്രട്ടറിക്ക് നാട്ടുകാരുടെ വക പൊതിരെ തല്ല്കിട്ടി. ഉപദേശകസമിതി അടിയന്തര യോഗംചേര്‍ന്ന് സെക്രട്ടറിയെ പുറത്താക്കി. പുതിയ സെക്രട്ടറിയായി മറ്റൊരു കമ്മിറ്റിഅംഗത്തെ തീരുമാനിച്ചിട്ടുണ്ട്. ദേവസ്വം ബോര്‍ഡിന്റെ അംഗീകാരത്തിന് തീരുമാനം സമര്‍പ്പിക്കുമെന്ന് സമിതി പ്രസിഡന്റ് പറഞ്ഞു. ക്ഷേത്രത്തിന് സമീപത്തെ വാടകവീട്ടിലായിരുന്നു ജീവനക്കാരനും ഭാര്യയും താമസിച്ചിരുന്നത്. താലിമാല ഊരി ഭര്‍ത്താവിന് കത്തും […]

കടന്നലുകളുടെ കൂട്ടത്തോടെയുള്ള ആക്രമണം ; കൂവളത്തിന്റെ ഇല പറിക്കാനെത്തിയ വയോധിക കടന്നല്‍ കുത്തേറ്റുമരിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കൂവളത്തിന്റെ ഇല പറിക്കാനെത്തിയ വയോധിക കടന്നല്‍ കുത്തേറ്റുമരിച്ചു. കടന്നലുകളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തില്‍ അവശനിലയിലായ ഇവരെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു കോവളത്തിനടുത്ത് പടിഞ്ഞാറേ പൂങ്കുളം വിജയ നിവാസില്‍ ടി. ശ്യാമള (74) ആണ് മരിച്ചത്. ശരീരമാസകലം കടന്നലുകളുടെ കുത്തേറ്റ നിലയിലായിരുന്നു ഇവർ. ബുധനാഴ്ച വൈകിട്ട് 4.30-ഓടെയായിരുന്നു സംഭവം. ജീവിത ശൈലീരോഗങ്ങള്‍ ഉള്ള ശ്യാമള എല്ലാ ദിവസവും രാവിലെ കൂവളത്തിന്റെ ഇല പറിച്ച്‌ അരച്ച്‌ കഴിക്കുമായിരുന്നു. വീട്ടുവളപ്പിനോട് ചേർന്നുള്ള മകള്‍ ജയശ്രീയുടെ പുരയിടത്തില്‍ നിന്ന് കൂവളത്തിന്റെ ഇല പറിച്ചെടുത്തശേഷം അടുത്തദിവസം അരച്ച്‌ കഴിക്കുന്നതാണ് […]

സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത; കോട്ടയം ഉൾപ്പെടെ 9 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട്, അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ട്, കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നൗ കാസ്റ്റ് മുന്നറിയിപ്പിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്, ഓരോ മൂന്ന് മണിക്കൂറിലും മുന്നറിയിപ്പിൽ മാറ്റം വരുമെന്ന് അറിയിപ്പ്, മുന്നറിയിപ്പുകൾ അവഗണിക്കരുതെന്നും നിർദേശം

തിരുവനന്തപുരം: ഇന്നും സംസ്ഥാന വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത. 9 ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോട്, കോഴിക്കോട്, മലപ്പുറം ആലപ്പുഴ ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട തിരുവനന്തപുരം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. അതാത് സമയത്തെ കാലാവസ്ഥ അറിയിക്കുന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നൗ കാസ്റ്റ് മുന്നറിയിപ്പിൽ ആണ് ഈ ഓറഞ്ച് അലർട്ട്. ഓരോ മൂന്ന് മണിക്കൂറിലും ഇതിൽ മാറ്റം വരും. ബാക്കി അഞ്ച് ജില്ലകളിൽ യെല്ലോ അലര്‍ട്ടാണുള്ളത്. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, മലപ്പുറം, […]

മൂന്ന് പിഞ്ചുകുഞ്ഞുങ്ങൾ ഉൾപ്പടെ നാല് പേർ സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തിൽ, ഭക്ഷണമില്ലാതെ രണ്ട് ദിവസം, കനത്ത മഴയിൽ മൺതിട്ടയിൽ കഴിഞ്ഞു; വനത്തിനുള്ളിൽ കുടുങ്ങിയ മൂന്ന് കുട്ടികളെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റി, രക്ഷിച്ചത് എട്ട് മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിൽ

ചൂരൽമല: സൂചിപ്പാറ വെള്ളച്ചാട്ടത്തിന് അടിവാരത്തിൽ വനത്തിനുള്ളിൽ കുടുങ്ങിയ ഒരു കുടുംബത്തിലെ മൂന്ന് കുട്ടികളെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥർ. എട്ട് മണിക്കൂർ നീണ്ട ദൗത്യത്തിന് ഒടുവിലാണ് ഇവരെ രക്ഷിച്ചത്. ആദിവാസി കോളിനിയിൽ ചിലർ പെട്ടിട്ടുണ്ടെന്ന് അറിഞ്ഞാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ ഏറാട്ട്ക്കുണ്ട് കോളനിയിലേക്ക് ഇറങ്ങിയത്. ഏറാട്ട്കുണ്ട് കോളനിയിലെ കൃഷ്ണനും മക്കളുമാണ് കോളിനിയിൽ രണ്ട് ദിവസമായി കുടുങ്ങിയത്. രണ്ട് ദിവസം കനത്ത മഴയിൽ മൺതിട്ടയിൽ താമസിച്ചിരുന്ന കുടുംബം ഭക്ഷണം ഇല്ലാതായതോടെ കാട്ടിലേക്കിറങ്ങുകയായിരുന്നു. കൃഷ്ണന്റെ ഭാര്യ ശാന്തയും ഒരു മകനും കാട്ടിലൂടെ നടക്കുമ്പോഴാണ് വനം വകുപ്പ് […]

ധനയോഗം, തൊഴിൽ ലാഭം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി: നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (02/08/2024) നക്ഷത്രഫലം അറിയാം

ധനയോഗം, തൊഴിൽ ലാഭം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി: നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ നക്ഷത്രഫലം അറിയാം (02/08/2024) മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, നേട്ടം, അംഗീകാരം, ആരോഗ്യം, ഇഷ്ടഭക്ഷണസമൃദ്ധി, മത്സരവിജയം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം, ധനതടസ്സം, ശത്രുശല്യം, നഷ്ടം ഇവ കാണുന്നു. വേദനാജനകമായ അനുഭവങ്ങൾ വന്നു ചേരാം. മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, ഉത്സാഹം, പ്രവർത്തനവിജയം, […]

ഗതാഗത ഉപദേശക സമിതിയുടെ തീരുമാനങ്ങൾ കാറ്റിൽ പറത്തി മോട്ടോര്‍വാഹനവകുപ്പ് ; പാലാ കുരിശുപള്ളി ജംഗ്ഷനില്‍ വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിന് അനുവാദം കൊടുത്തിട്ടും മോട്ടോര്‍വാഹനവകുപ്പ് നല്‍കുന്നത് എട്ടിന്റെ പണി ; അനധികൃത പിഴയീടാക്കലിനെതിരെ നഗരസഭ കൗണ്‍സില്‍ യോഗത്തിലും ആക്ഷേപം

സ്വന്തം ലേഖകൻ പാലാ: മോട്ടോർ വാഹനവകുപ്പ് അധികാരികളേ ഇത് ശരിയല്ല. ഗതാഗത ഉപദേശക സമിതിയുടെ തീരുമാനപ്രകാരം നിശ്ചയിച്ച സ്ഥലങ്ങളില്‍ പാർക്ക് ചെയ്യുന്ന വാഹനങ്ങള്‍ക്കെതിരെ നിങ്ങള്‍ പിഴ ഈടാക്കരുത്. കുരിശുപള്ളി ജംഗ്ഷനില്‍ നിന്ന് രാമപുരം റൂട്ടില്‍ ഗവ. ഹയർസെക്കൻഡറി സ്‌കൂളിന് മുൻവശം വരെയും, കുരിശുപള്ളി ജംഗ്ഷനില്‍ നിന്ന് സെന്റ് മേരീസ് സ്‌കൂള്‍ റോഡിന് ഇടതുവശവും വാഹനങ്ങള്‍ പാർക്ക് ചെയ്യുന്നതിന് ഗതാഗത ഉപദേശക സമിതി അനുവാദം കൊടുത്തിട്ടുള്ളതാണ്. എന്നാല്‍ കഴിഞ്ഞ രണ്ട് ദിവസത്തിനിടെ ഈ ഭാഗങ്ങളില്‍ ഇടതുവശത്ത് പാർക്ക് ചെയ്ത വിവിധ വാഹനങ്ങളുടെ ചിത്രം മോട്ടോർ വാഹന […]

‘2021 ഒക്ടോബർ 16’, കൂട്ടിക്കൽ പ്രളയദുരന്തം ; 22 ജീവനുകള്‍ അപഹരിച്ച മഹാപ്രളയം നല്‍കിയ തീരാവേദനയില്‍ നിന്നും കരകയറാതെ മലയോരം ; മഹാപ്രളയം വഴിയാധാരമാക്കിയത് കൂട്ടിക്കല്‍, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളെ ; ദുരന്തഭൂമിയില്‍ നിന്ന് ഒഴിപ്പിച്ചവർ ഇപ്പോഴും ദുരിതത്തില്‍ ; തകർന്നത് 44 പാലങ്ങള്‍ ; വയനാട് ദുരന്തം നൊമ്പരമാകുമ്പോൾ ആകുലതയൊഴിയാതെ മലയോരം

സ്വന്തം ലേഖകൻ മുണ്ടക്കയം : 2021 ഒക്ടോബർ 16. ആ ദിനം എങ്ങനെ മറക്കും. കുതിച്ചെത്തിയ മലവെള്ളം ഒരു നാടിനെ ദുരന്തത്തിലേക്ക് തള്ളിവിട്ട നിമിഷം.ആ നിമിഷങ്ങള്‍ ഓർത്തെടുക്കുമ്ബോള്‍ പലരും ഇപ്പോഴും കണ്ണീരണിയുകയാണ്. 22 ജീവനുകള്‍ അപഹരിച്ച മഹാപ്രളയം നല്‍കിയ തീരാവേദനയില്‍ നിന്ന് മലയോരം ഇപ്പോഴും മുക്തമായിട്ടില്ല. വയനാട് ദുരന്തം ടെലിവിഷനുകളില്‍ നിറയുമ്പോള്‍ പലരും ഭീതിയിലാണ്. കൂട്ടിക്കല്‍, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലെ ആയിരക്കണക്കിന് കുടുംബങ്ങളെയാണ് മഹാപ്രളയം വഴിയാധാരമാക്കിയത്. മലയോരമേഖലയെ തകർത്തെറിഞ്ഞ ഉരുള്‍പൊട്ടലില്‍ ആയിരക്കണക്കിനു വീടുകള്‍ ഒലിച്ചുപോയി. ഏക്കറുകണക്കിനു കൃഷിയിടങ്ങള്‍ പൂർണ്ണമായി നഷ്ടപ്പെട്ടു. പ്രളയം ഒഴുകിയൊഴിഞ്ഞ് രണ്ടരവർഷം […]