play-sharp-fill

ആന്ധ്രയിൽ നിന്ന് ഓച്ചിറയിലേക്ക് കാറിൽ കൊണ്ടുപോകവേ തുമ്പോളിയിൽ വെച്ച് പരിശോധന, 18 കിലോഗ്രാം കഞ്ചാവ് പിടികൂടി എക്സൈസ് സംഘം

ആലപ്പുഴ: തുമ്പോളി കാറില്‍ കടത്തുകയായിരുന്ന 18 കിലോ കഞ്ചാവ് പിടികൂടി. 3 യുവാക്കളെ അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി ആലുംകടവ് സ്വദേശികളായ അലിഫ് (23) മുഹമ്മദ് ബാദുഷ (23) അജിത് എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും എക്സൈസ് പിടികൂടി. ആന്ധ്രയില്‍ നിന്ന് ഓച്ചിറയിലേക്ക് കൊണ്ടുപോകുകയായിരുന്നു കഞ്ചാവെന്നാണ് പ്രതികള്‍ നല്‍കിയ മൊഴി.

ഇത്തിരി ആത്മാർത്ഥത കൂടിപ്പോയി… സ്വർണ്ണം വേണ്ട, ഹുണ്ടികയിലെ നോട്ടുകൾ എടുത്തിട്ടുണ്ട്, കുത്തിപൊളിച്ചപ്പോൾ പൂട്ട് തകർന്നുപോയി… പകരം പുതിയത് മേടിച്ച് ഭദ്രമായി പൂട്ടിയിട്ടുണ്ട്..; രണ്ടുമാസമായി പൂട്ടികിടന്ന വീട് കുത്തിപൊളിച്ച് മോഷണം നടത്തിയ പ്രതി പോലീസ് പിടിയിൽ

പാലക്കാട്: പൂട്ടിക്കിടന്ന വീടിന്റെ പൂട്ട് തകർത്ത് മോഷണം. പടിഞ്ഞാറങ്ങാടി ഉറവിൽ വീട്ടിൽ മുഹമ്മദിൻ്റെ വീട്ടിലാണ് സംഭവം. വീട്ടുകാർ രണ്ട് മാസമായി വിസിറ്റിങ് വിസയിൽ വിദേശത്തായിരുന്നതിനാൽ വീട് പൂട്ടിക്കിടക്കുകയായിരുന്നു. ഇവർ വിദേശത്ത് നിന്നും മടങ്ങിവരാനിരിക്കേ വീട് വൃത്തിയാക്കാൻ എത്തിയ മക്കളാണ് മോഷണ വിവരം അറിയുന്നത്. വീടിൻ്റെ പിൻവശത്തെ പൂട്ട് തകർത്താണ് കള്ളൻ അകത്ത് കയറിയത്. സ്വർണ്ണവും മറ്റ് വസ്തുവകകളും നഷ്ടമായിട്ടില്ല. വീട്ടിലെ ഹുണ്ടിക തകർത്ത നാണയങ്ങൾ ഉപേക്ഷിച്ച് നോട്ടുകൾ എല്ലാം കൊണ്ടുപോയി. രണ്ടായിരം രൂപയോളമാണ് ഹുണ്ടികയിൽ നിന്നും നഷ്ടമായതെന്നാണ് പ്രാഥമിക നിഗമനം. മോഷണ ശേഷം തിരിച്ചിറങ്ങിയ […]

“ഉള്ളിലൊരു സങ്കടക്കടൽ ഇരമ്പിയാർക്കുന്നത്‌ മഞ്ജു ടീച്ചറുടെ കണ്ണിൽ കാണാം.. കരൾപിളർക്കുന്ന വേദനകളത്രയും ഉള്ളിലൊതുക്കി ഓടിപ്പാഞ്ഞ്‌ നടക്കുന്ന വി എം മഞ്ജുവെന്ന കോട്ടയം തലയോലപ്പറമ്പുകാരി കേരളത്തിന്റെ അതിജീവനപ്പോരാട്ടത്തിന്റെ നേർക്കാഴ്ച

കൽപ്പറ്റ : ഉള്ളിലൊരു സങ്കടക്കടൽ ഇരമ്പിയാർക്കുന്നത്‌ മഞ്ജു ടീച്ചറുടെ കണ്ണിൽ കാണാം. കരൾപിളർക്കുന്ന വേദനകളത്രയും ഉള്ളിലൊതുക്കി ഓടിപ്പാഞ്ഞ്‌ നടക്കുന്ന വി എം മഞ്ജുവെന്ന കോട്ടയം തലയോലപ്പറമ്പുകാരി കേരളത്തിന്റെ അതിജീവനപ്പോരാട്ടത്തിന്റെ മുഖങ്ങളിലൊന്നാണ്‌. കരഞ്ഞിരിക്കാൻ ഒരുപാട്‌ കാരണങ്ങൾ ഉള്ളപ്പോഴും മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ ക്യാമ്പിന്റെ ഏകോപനച്ചുമതലയിലാണവർ. മുണ്ടക്കൈയിൽ ഉരുൾപൊട്ടിയ പാതിരാവിൽ ചെളിയിൽ മുങ്ങിയമർന്ന വാടക ക്വാർട്ടേഴ്‌സിൽ മരണത്തെ മുഖാമുഖംകണ്ട മണിക്കൂറുകൾ. ചെളി വന്നടിഞ്ഞ്‌ തുറക്കാനാവാതിരുന്ന ഗ്രിൽ തകർത്താണ്‌ മഞ്ജുവിനെ അയൽവാസി അധ്യാപകൻ രക്ഷിച്ചത്‌. ടെറസിൽ അഭയംതേടിയ ഇരുവരെയും പുലർച്ചെ അഗ്നിരക്ഷാസേനയും നാട്ടുകാരുംചേർന്ന്‌ രക്ഷിച്ചു. ടെറസിൽ […]

കക്കയം ഡാം സൈറ്റിലെ റോഡരികിലെ പാറക്കൂട്ടം ഇടിഞ്ഞ് വീണു; യാത്രക്ക് ആശ്രയിക്കുന്ന ഏക റോഡിൽ ഗതാഗതം തടസ്സം

കോഴിക്കോട്: കോഴിക്കോട് കക്കയം ഡാം സൈറ്റിലെ റോഡരികിലെ പാറക്കൂട്ടം ഇടിഞ്ഞ് വീണു. വനംവകുപ്പിന്‍റെ ഇക്കോ ടൂറിസം ടിക്കറ്റ് കൗണ്ടറിനും ഒന്നാം വളവിനും ഇടയിലാണ് സംഭവം. വിനോദ സഞ്ചാരികളും, കെഎസ്ഇബി, ഡാം സേഫ്റ്റി, ഹൈഡല്‍ ഇക്കോ ടൂറിസം ജീവനക്കാരും യാത്രക്ക് ആശ്രയിക്കുന്ന ഏക റോഡാണിത്. ബുധനാഴ്ച രാവിലെ ബിവിസി മേഖലയില്‍ പാറക്കൂട്ടം ഇടിഞ്ഞു വീണത് ഹൈഡല്‍ ജീവനക്കാര്‍ മാറ്റിയിരുന്നു. കഴിഞ്ഞ ദിവസങ്ങളിലും ഇത്തരം പാറക്കഷ്ണങ്ങള്‍ അടര്‍ന്നു വിണ് ഇവിടെ ഗതാഗതം മണിക്കൂറുകളോളം തടസ്സപ്പെട്ടിരുന്നു.

കൈവിടില്ല, വയനാട്ടിലെ സഹോദരങ്ങളെ; പണം വേണ്ട, സന്മനസ്സുള്ളവർ അവശ്യ വസ്തുക്കൾ നൽകാമോ..? ദുരിതബാധിതർക്ക് കൈതാങ്ങായി അയ്മനത്തെ സുഹൃത്തുക്കൾ വയനാട്ടിലേക്ക്

കോട്ടയം: ഇതുവരെ കാണാത്ത ദുരന്തമാണ് കേരളം നേരിട്ടത്. ഒറ്റരാത്രി ഇരുട്ടി വെളുത്തപ്പോൾ എല്ലാം നഷ്ടപ്പെട്ട് നിസ്സഹായാവസ്ഥയിലായ ഒരു കൂട്ടം ജനങ്ങൾ. ഉറ്റവർ ജീവനോടെ ഉണ്ടോയെന്ന് പോലും അറിയാത്ത അവസ്ഥ. വയനാടിലെ ദുരിതബാധിതർക്കായി കേരളം ഒറ്റക്കെട്ടായി നിൽക്കുന്നു. വയനാട്ടിലെ സഹോദരങ്ങളെ ജീവിതത്തിലേക്ക് കൊണ്ടുവരാൻ അയ്മനത്തെ ഒരു കൂട്ടം സുഹൃത്തുക്കളും. സന്മനസ്സുള്ളവർക്ക് നൽകാൻ കഴിയുന്നതെല്ലാം നൽകി അവരെ സഹായിക്കാൻ ഇറങ്ങിയിരിക്കുകയാണ് ഇവരും. പണമായി ആരും ഒന്നും തന്നെ നൽകേണ്ടെന്നും പകരം മറ്റു വസ്തുക്കൾ നൽകണമെന്നും ഇവർ പറയുന്നു. വസ്ത്രം, ഡ്രൈ ഫുഡ്സ്, നാപ്കിൻ, ബ്രഷ്, പേസ്റ്റ്, ടങ്ക് […]

ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്: ടി20 പരമ്പര തൂത്തുവാരിയെത്തുന്ന ഇന്ത്യക്കായി രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഏകദിന കുപ്പായത്തില്‍ ഇറങ്ങും, വ്യത്യസ്തമായ ഏകദിന സ്പെഷലിസ്റ്റുകളുമായി ഇന്ത്യ കളം പിടിക്കാൻ ഇറങ്ങും

കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിലാണ് മത്സരം. ഡേ-നൈറ്റ് മത്സരമായതിനാല്‍ ഇന്ത്യൻ സമയം ഉച്ചക്ക് 2.30നാണ് മത്സരം തുടങ്ങുക. ടി20 പരമ്പര തൂത്തുവാരിയെത്തുന്ന ഇന്ത്യക്കായി 2023ലെ ഏകദിന ലോകകപ്പ് ഫൈനലിനുശേഷം ആദ്യമായി ക്യാപ്റ്റൻ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഏകദിന കുപ്പായത്തില്‍ ഇറങ്ങുന്നുവെന്ന പ്രത്യേകതയും മത്സരത്തിനുണ്ട്. ടി20 ക്രിക്കറ്റില്‍ നിന്ന് ഇരുവരും വിരമിച്ചതിനാല്‍ ഏകദിനങ്ങളിലും ടെസ്റ്റുകളിലും മാത്രമെ ഇനി ഇരുവരെയും കാണാനാകൂ എന്നത് ആരാധകർക്ക് നിരാശ നൽകുന്നുണ്ട്. ശ്രീലങ്കക്കെതിരായ മൂന്ന് ഏകദിനങ്ങള്‍ അടങ്ങിയ പരമ്പര കഴിഞ്ഞാല്‍ അടുത്ത […]

ബലിതർപ്പണ ചടങ്ങുകൾക്കൊരുങ്ങി ക്ഷേത്രങ്ങൾ; നാളെ വാവുബലി തർപ്പണ ദിനം ; ആലുവ മണപ്പുറത്ത് 45 ബലിത്തറകൾ ; ക്ഷേത്രത്തിലേക്കും പുഴയിലേക്കും ഭക്തർക്ക് പ്രവേശനമില്ല

സ്വന്തം ലേഖകൻ കൊച്ചി: വാവുബലിയോടനുബന്ധിച്ച് ബലിതർപ്പണ ചടങ്ങുകൾക്കായി ക്ഷേത്രങ്ങളും പ്രധാന കേന്ദ്രങ്ങളുമൊരുങ്ങി. നാളെയാണ് വാവുബലി തർപ്പണ ദിനം. പല സ്ഥലങ്ങളിലും മഴ ഉണ്ടെങ്കിലും അധികൃതർ മതിയായ സൗകര്യങ്ങൾ ബലിതർപ്പണത്തിനെത്തുന്നവർക്കായി ഒരുക്കിയിട്ടുണ്ട്. പെരുമ്പാവൂർ ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രത്തിൽ നാളെ പുലർച്ചെ ഒന്നിന് തുടങ്ങുന്ന ബലിതർപ്പണം 4 ന് ഉച്ചവരെ നീളും. 30 ബലിത്തറകളിലായി ആയിരത്തോളം പേർക്ക് ഒരേസമയം തർപ്പണം നടത്താം. അങ്കമാലി, പെരുമ്പാവൂർ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്നു സ്പെഷൽ സർവീസും ചേലാമറ്റം ശ്രീ കൃഷ്ണ ക്ഷേത്രത്തിലേക്കുണ്ടാകും. സൗജന്യ പ്രഭാത ഭക്ഷണവും പ്രസാദ ഊട്ടും ഇവിടെ […]

മകളുടെ പഠനത്തിനും ഭര്‍ത്താവിന്റെ ചികിത്സയ്ക്കുമായി സാമ്പത്തിക സഹായം ചോദിച്ചെത്തി, വീടിന്റെ സിറ്റൗട്ടില്‍ വച്ചിരുന്ന പോസ്റ്റ് ഓഫീസ് ഏജന്റിന്റെ ഒരു ലക്ഷം രൂപയടങ്ങിയ ബാഗ് അടിച്ചോണ്ടുപോയി, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചുള്ള പരിശോധനയിൽ ഒന്നരമാസത്തിനു ശേഷം പ്രതിയായ യുവതി പോലീസിന്റെ വലയിൽ

പന്തളം: സാമ്പത്തിക സഹായം ചോദിച്ചെത്തി വീട്ടില്‍ നിന്നും ഒന്നരലക്ഷം രൂപ കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. തിരുവനന്തപുരം നെടുമങ്ങാട് പെരുമല പാറ വിളാകത്ത് പുത്തന്‍ വീട്ടില്‍ ബിന്ദു (36) വാണ് അറസ്റ്റിലായത്. ഒന്നരമാസം മുമ്പ് മാന്തുകയിലെവീട്ടില്‍ നിന്നാണ് പ്രതി പണം മോഷ്ടിച്ച്‌ കടന്നത്. കേസെടുത്ത് അന്വേഷണം ആരംഭിച്ച പോലീസ്, നൂറനാട് പാറ്റൂര്‍ തടത്തില്‍ പറമ്പില്‍ വീട്ടില്‍ നിന്നും ബിന്ദുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം മോഷ്ടാവിനായുള്ള തെരച്ചില്‍ അന്വേഷണസംഘം ഊര്‍ജ്ജിതമാക്കിയിരുന്നു. മക്കളുമായി യുവതി മാന്തുകയിലെയും പരിസരങ്ങളിലെയും വീടുകളിലെത്തി മകളുടെ പഠനാവശ്യത്തിനും ഭര്‍ത്താവിന്റെ ചികിത്സയ്ക്കും […]

തീരാദുരിതം ; 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേർ ; 2704 കുടുംബങ്ങളിലെ 3393 പുരുഷന്‍മാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗര്‍ഭിണികളും

സ്വന്തം ലേഖകൻ കൽപ്പറ്റ : വയനാട് ജില്ലയില്‍ കാലവര്‍ഷക്കെടുതിയുടെ ഭാഗമായി ആരംഭിച്ച 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരെ മാറ്റിതാമസിപ്പിച്ചിട്ടുള്ളത്. ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ക്യാമ്പുകള്‍ ഉള്‍പ്പെടെയാണിത്. 2704 കുടുംബങ്ങളിലെ 3393 പുരുഷന്‍മാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗര്‍ഭിണികളുമാണ് വിവിധ ക്യാമ്പുകളില്‍ കഴിയുന്നത്. മേപ്പാടി ചൂരല്‍മല ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആരംഭിച്ച 9 ദുരിതാശ്വാസ ക്യാമ്പുകളിലായി 578 കുടുംബങ്ങളിലെ 2328 പേരെ മാറ്റി താമസിപ്പിച്ചു. മേപ്പാടി ഗവ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, കോട്ടനാട് ഗവ സ്‌കൂള്‍, മേപ്പാടി സെന്റ് ജോസഫ് യു.പി […]

“ഇവള്‍ക്ക് പണമാണ് വേണ്ടത്, നിനക്ക് ഞാനടക്കം എത്ര കാമുകന്മാരുണ്ട്..”; വഞ്ചിച്ചെന്ന് ആരോപിച്ച് നടുറോഡിൽ കാമുകിയെ കുത്തിവീഴ്ത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്, വേദനകൊണ്ട് പുളയുമ്പോഴും നോക്കിനിൽക്കുന്ന പ്രദേശവാസികൾ, വീഡിയോ വൈറൽ ആയതോടെ കടുത്ത വിമർശനം; വീഡിയോ കാണാം

ഭോപ്പാൽ: വഞ്ചിച്ചെന്ന് ആരോപിച്ച് നടുറോഡിൽ കാമുകിയെ കുത്തിവീഴ്ത്തി യൂത്ത് കോണ്‍ഗ്രസ് നേതാവ്. ഏഴു തവണ പെൺകുട്ടിയുടെ ശരീരത്തിൽ കത്തികയറ്റി. വേദനകൊണ്ട് പിടയുമ്പോഴും ആക്രമണം തടയാതെ നോക്കിനില്‍ക്കുകയാണ് പ്രദേശ വാസികൾ. ചോരവാർന്ന് റോഡിൽ കിടക്കുമ്പോഴും പ്രതി തൊട്ടടുത്തുനിന്ന് ആക്രോശിക്കുകയാണ്. ഇതിന്റെ വീഡിയോ പുറത്തു വന്നു. .”ഇവള്‍ എന്നെ വഞ്ചിച്ചു, ഇവള്‍ക്ക് പണമാണ് വേണ്ടത്. നിനക്ക് എത്ര കാമുകന്മാരുണ്ട്. അയാൻ,റയാൻ, അസാദ്, ഹർഷീദ്” എന്നാണ് പ്രതി പറയുന്നത്. പോലീസ് എത്തിയാണ് കുത്തേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചത്. ജില്ലാ ആശുപത്രിയില്‍ നിന്ന് യുവതിയെ ബന്ധുക്കള്‍ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. […]