play-sharp-fill

വഴി പണിക്കായി കുടിവെള്ള പൈപ്പ് ലൈൻ മുറിച്ചുമാറ്റി: കുമരകം രണ്ടാം കലുങ്ക് ഭാഗത്ത് ജനങ്ങൾ ദുരിതത്തിൽ: കുടിവെള്ളം എത്തിക്കാൻ പകരം സംവിധാനം വേണമെന്ന് നാട്ടുകാർ.

സ്വന്തം ലേഖകൻ കോട്ടയം: വഴി പണിക്കായി കുടിവെള്ള പൈപ്പുകൾ മുറിച്ചു മാറ്റിയതിനാൽ കുടിവെള്ളം മുടങ്ങി കഷ്ടപ്പെടുകയാണ് ഒരു കൂട്ടം ആളുകൾ. കുമരകം പഞ്ചായത്തിലെ വാർഡ് 5ലെ രണ്ടാം കലുങ്കിന് സമീപമുള്ള പ്രദേശത്താണ് വെള്ളവും വഴിയും ഇല്ലാതെ ജനം വലയുന്നത്. ഒരു തരത്തിൽ ഇവർ കൊടിയ ദുരിതം അനുഭവിക്കുകയാണ്. ചെങ്ങളം-കുമരകം ഓൾഡ് റോഡിൽ വഴി പണിയുടെ പേരിൽ കഴിഞ്ഞ ദിവസമാണ് കുടിവെള്ള പൈപ്പുകൾ മാറ്റിയത്. കുടിവെള്ളത്തിന്റെ പൈപ്പ് പല സ്ഥലങ്ങളിലായി മുറിച്ച് മാറ്റിയ അവസ്ഥയിലാണുള്ളത്. ഇതുമൂലം പ്രദേശത്ത് ഇപ്പോൾ കനത്ത കുടിവെള്ള ക്ഷാമം നേരിടുന്നതായി പ്രദേശവാസികൾ […]

സംസ്ഥാനത്ത് ഇന്ന് (02/08/2024) സ്വർണവിലയിൽ നേരിയ വർധനവ്; സ്വർണം ​ഗ്രാമിന് 30 രൂപ കൂടി, അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

സ്വന്തം ലേഖകൻ സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ വർധന. ഒരു ഗ്രാം സ്വർണത്തിന് 6,480 രൂപയായി. ഇന്ന് ഒരു പവൻ സ്വർണത്തിന് 51,840 രൂപയായി. അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം:- ഗ്രാമിന് – 6480 രൂപ പവന് – 51,840 രൂപ  

കുമരകം പറമ്പിൽ ശ്രീ ഭദ്രകാളി ക്ഷേത്രത്തിൽ ഇന്ന് ദീപാരാധനയും വിശേഷാൽ പൂജയും

  കുമരകം : ചക്രംപടി പറമ്പിൽ ശ്രിഭദ്രകാളി ക്ഷേത്രത്തിൽ ഇന്ന് (വെള്ളിയാഴ്ച 02.08.2024) വൈകുന്നേരം നട തുറന്ന് ദീപാരാധനയും വിശേഷാൽ പൂജയും നടത്തും. ദീപാരാധനയും വിശേഷാൽ പൂജയും ക്ഷേത്രത്തിൽ വഴിപാടായി സമർപ്പിക്കുന്നത് ക്ഷേത്രത്തിലെ വനിതാ കൂട്ടായ്മയിലെ അംഗങ്ങളായ ശോഭന പറമ്പിൽ, രാധാ മാധവൻ പറമ്പിൽ, സിനി ബിജു പറമ്പിൽ, ഉഷാ വാസു പറമ്പിൽ, ഷൈലജ മുരളി കളത്തിൽ, ശാന്തമ്മ പറമ്പിൽ, ഷേർലി അനിയപ്പൻ പറമ്പിൽ എന്നിവർ സംയുക്തമായാണ്. ദീപാരാധനയ്ക്കും വിശേഷാൽ പൂജയ്ക്കും ശേഷം കർക്കിടക വാവിനോടനുബന്ധിച്ച് കുടുംബക്ഷേത്രത്തിൽ പൂർവ്വാചാരപ്രകാരം നടത്തിവന്നിരുന്ന വെള്ളംകുടി ചടങ്ങ് ക്ഷേത്രത്തിൽ […]

‘ഇത് ബീഫ് കഴിക്കുന്നവർക്കുള്ള മറുപടി, മലപ്പുറത്തായിരുന്നു ദുരന്തം സംഭവിക്കേണ്ടത്, വയനാട്ടിലുള്ളവരെ സഹായിക്കരുത്, രാഹുലിനെ വിജയിപ്പിച്ചവർക്ക് ഇതുതന്നെ സംഭവിക്കണം’; ഒരു നാട് ഒലിച്ചു പോയതിന്റെ ഞെട്ടലിൽ നിൽക്കുമ്പോഴും ക്രൂരതയുടെ മറ്റൊരു മുഖവുമായി സോഷ്യൽ മീഡിയയിൽ ഒരു വിഭാ​ഗം; സോഷ്യൽ മീഡിയ തിരിച്ചും പ്രതികരിച്ചതോടെ ചില കമന്റുകൾ അപ്രത്യക്ഷം

വയനാട്: നേരം പുലർന്നപ്പോൾ ഒരു നാടാകെ ഒലിച്ചുപോയതിന്റെ ഞെട്ടലിലാണ് രാജ്യം മുഴുവൻ. രാപ്പകൽ വിശ്രമമില്ലാതെ ഉറ്റവരെ കണ്ടെത്താനായി തെരച്ചിൽ തുടരുകയാണ്. ഈ ദുരന്ത സമയം പോലും വർഗീയ പ്രചരണങ്ങൾക്കായി ഉപയോഗിക്കുകയാണ് സോഷ്യൽ മീഡിയയിൽ. ‘ഇത് ബീഫ് കഴിക്കുന്നവർക്കുള്ള മറുപടി, മലപ്പുറത്തായിരുന്നു ഇത്തരമൊരു ദുരന്തം നടക്കേണ്ടിയിരുന്നത്, രാഹുലിനെ വിജയിപ്പിച്ചതിന് ഇങ്ങനെ തന്നെ സംഭവിക്കണം, വയനാട്ടിലുള്ളവരെ സഹായിക്കാൻ ആരും തയ്യാറാവരുത്, ധനസഹായം നൽകരുത്’ തുടങ്ങിയ കമന്റുകളാണ് ദുരന്തഭൂമിയിൽ നിന്നുള്ള വീഡിയോകളുടെയും ഫോട്ടോകളുടെയും താഴെ പലരും പോസ്റ്റ് ചെയ്യുന്നത്. ഒരു ആയുസ് മുഴുവൻ കഷ്‌ടപ്പെട്ടുണ്ടാക്കിയതെല്ലാം ഒറ്റ ദിവസം കൊണ്ട് […]

പ്രധാനമന്ത്രിയും രാഷ്ട്രപതിയും പങ്കെടുക്കുന്ന ഗവർണർമാരുടെ യോഗം ഇന്ന്: വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കേന്ദ്രത്തോട് അഭ്യർത്ഥിക്കുമെന്ന് കേരളാ ഗവർണർ.

  ഡൽഹി: രാഷ്ട്രപതി ദ്രൗപദി മുർമുവിന്റെ അധ്യക്ഷതയിൽ വിവിധ സംസ്ഥാനങ്ങളുടെ ഗവർണർമാരുടെ രണ്ട് ദിവസത്തെ സമ്മേളനം ഇന്ന് തുടങ്ങും. രാഷ്ട്രപതി ഭവനിൽ ചേരുന്ന യോഗത്തിൽ ഗവർണർമാരെ കൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉപ രാഷ്ട്രപതി ജഗ്ദീപ് ധൻകർ, വിവിധ കേന്ദ്രമന്ത്രിമാർ, നിതി ആയോഗ് പ്രതിനിധികൾ തുടങ്ങി മുതിർന്ന ഉദ്യോഗസ്ഥരടക്കം പങ്കെടുക്കും. ദ്രൗപദി മുർമു അധ്യക്ഷത വഹിക്കുന്ന ഗവർണർമാരുടെ ആദ്യ സമ്മേളനമാണിത് എന്ന പ്രത്യേകതയും യോഗത്തിനുണ്ട്. യോഗത്തിൽ വയനാട്ടിലുണ്ടായ ദുരന്തം ശക്തമായി ഉന്നയിക്കുമെന്നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ അറിയിച്ചിട്ടുള്ളത്. […]

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്, കേരളതീരം മുതൽ തെക്കൻ ഗുജറാത്ത് വരെ ന്യൂനമർദ്ദ പാത്തി; ഇന്നും നാളെയും മഴ കൂടും

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ്. കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നു. പശ്ചിമ ബംഗാളിനും ജാർഖണ്ഡിനും മുകളിലായി ന്യൂന മർദ്ദവും രൂപപ്പെട്ടു. ഇതിന്റെ ഫലമായാണ് ആഗസ്റ്റ് 02, 03 തീയതികളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 3 മണിക്കൂറില്‍ മഴയും കാറ്റും അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 40 […]

മഴ മുന്നറിയിപ്പിൽ അലസത വേണ്ട, ജാ​ഗ്രത വേണം; ആ​ഗസ്റ്റിലെ ഈ ദിനങ്ങളെ കരുതിയിരിക്കാം, വീണ്ടും ഒരു പ്രളയത്തെ സൂചിപ്പിക്കുന്നതാണ് വരാനിരിക്കുന്ന മഴ ദിനങ്ങൾ; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷകൻ പോൾ സെബാസ്റ്റ്യൻ

ഓരോ ആഗസ്റ്റ് വരുമ്പോഴും മലയാളിയുടെ ഉള്ളിലുള്ള ആധിയാണ് പ്രളയമുണ്ടാകുമോ എന്ന്. 2018 ലും 19 ലും സംസ്ഥാനത്ത് പ്രളയമെത്തിയത് ആഗസ്റ്റ് മാസത്തിലായിരുന്നു. കേരളം സമാനതകളില്ലാത്ത പ്രളയത്തിന് സാക്ഷ്യം വഹിച്ചത് 2018 ആഗസ്റ്റ് 16 മുതലാണ്. 2019 ആഗസ്റ്റ് എട്ടിന് വീണ്ടും കേരളത്തെ പ്രളയത്തിൽ മുക്കി. പിന്നീട് ഒരോ മൺസൂണിലും ഭീതിയോടെയുള്ള കാത്തിരിപ്പാണ് ആഗസ്റ്റ് കടന്നുകിട്ടാൻ. വയനാടിന്റെ നെഞ്ചുപിളർത്തി ഈ ജൂലൈ കടന്നുപോയെങ്കിലും പ്രളയമെന്ന് ആശങ്ക ആഗസ്റ്റിൽ പതിവ് പോലെ നിൽക്കുന്നുവെന്നാണ് വരാനുള്ള മഴദിനങ്ങൾ സൂചിപ്പിക്കുന്നത്. കേരളം ആഗസ്റ്റ് മാസത്തിൽ കരുതിയിരിക്കേണ്ട മഴദിനങ്ങളെ കുറിച്ച് ഒരു […]

‘ഓമനിച്ച്‌ വളർത്തിയ മക്കളടക്കം പോയി സാറെ… എല്ലാം നശിച്ചു.. ഇനി എന്ത്‌ സഹായാ ഞങ്ങക്ക്‌ വേണ്ടത്‌. ഒന്നും വേണ്ട. അതുംകൂടി വെള്ളത്തിൽ പോകാനല്ലേ….. ’–- അലമുറയിട്ട്‌ കരയുന്ന ജ്യോതിമണിക്ക്‌ മുമ്പിൽ നിസ്സഹായരായി ദുരിതാശ്വാസ ക്യാമ്പിലെ വളണ്ടിയർമാർ

ചൂരൽ മല : വയനാട് ദുരന്തത്തിലെ കുടുംബത്തിൽ മകൻ പ്രശോഭടക്കം എട്ട്‌ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട വേദനയിലാണ് ജ്യോതി മണി. തൻറെ ദുരവസ്ഥയിൽ കരച്ചിലടക്കാനാകാതെ വീർപ്പുമുട്ടിയപ്പോൾ പ്രശോഭിന്റെ സുഹൃത്തും മുണ്ടക്കൈ സ്കൂളിലെ മുൻ അധ്യാപകനുമായ നിജിൽ ആ അമ്മയെ ചേർത്തുപിടിച്ചു. ‘എന്റെ കൺമുന്നീന്ന്‌ അവര്‌ പോകുന്നില്ല സാറെ… നിങ്ങടെയൊക്കെ കൈപിടിച്ചുനിൽക്കുന്നത്‌ കണ്ണിൽനിന്ന്‌ പോകുന്നില്ല.. എനിക്ക്‌ സഹിക്കാനാകുന്നില്ലേ….’ നിജിലിന്റെ കൈപിടിച്ച്‌ വിലപിച്ചുകൊണ്ടിരുന്നു. മുണ്ടക്കൈയിലെ പൊതുപ്രവർത്തകനായ ഡ്രൈവർ പ്രശോഭ്‌ മുണ്ടക്കൈ ഗവ. സ്കൂളിലെ പിടിഎ ഭാരവാഹിയും ക്ഷേത്രക്കമ്മിറ്റി ഭാരവാഹിയുമായിരുന്നു. ജാതി–-മത–-രാഷ്‌ട്രീയ വ്യത്യാസമില്ലാതെ എല്ലാവരുടെയും പ്രിയപ്പെട്ടവൻ. ജ്യോതിമണിയും ഭർത്താവ്‌ കറുപ്പയ്യയും […]

വയനാട് ഉരുൾപൊട്ടൽ : പ്രദേശത്തെ രണ്ട് സ്കൂളുകൾ പൂർണമായി തകർന്നു, 49 കുട്ടികളെക്കുറിച്ച് യാതൊരു വിവരവും ഇല്ല, പഠനത്തിനുള്ള ബദൽ ക്രമീകരണങ്ങൾ ചർച്ച ചെയ്യും, ഇക്കാര്യങ്ങൾ ബോധിപ്പിക്കാൻ മുഖ്യമന്ത്രിയുമായി ഇന്ന് ചർച്ചയെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി

വയനാട് : മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ 49 കുട്ടികളെ കാണാതാവുകയോ മരിക്കുകയോ ചെയ്തെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രദേശത്തെ രണ്ട് സ്കൂളുകള്‍ തകർന്നു. ഇക്കാര്യങ്ങള്‍ ഇന്ന് മുഖ്യമന്ത്രിയുമായി ഇന്ന് ചർച്ച നടത്തും. പഠനത്തിനുള്ള ബദല്‍ ക്രമീകരണങ്ങള്‍ മന്ത്രിതല ഉപസമിതിയുമായി ചർച്ച ചെയ്ത ശേഷമെന്നും മന്ത്രി അറിയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരണ സംഖ്യ 292 ആയി ഉയർന്നു. 105 മൃതദേഹങ്ങള്‍ നടപടിക്രമങ്ങള്‍ പൂർത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. 240 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. 1700 പേർ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുകയാണ്. ഇന്നലെ നടത്തിയ തെരച്ചിലില്‍ […]

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു: ആളെ തിരിച്ചറിഞ്ഞില്ല: ഇന്ന് രാവിലെ 8.15 നാണ് സംഭവം.

  ഏറ്റുമാനൂർ: ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തട്ടി യുവാവ് മരിച്ചു. മരിച്ച ആളെ തിരിച്ചറിഞ്ഞട്ടില്ല ട്രെയിൻ എത്തിയപ്പോൾ ഇയാൾ ട്രാക്കിൽ കയറി നിൽക്കുകയായിരുന്നു എന്ന് ലോക്കോ പൈലറ്റ് പൊലീസിന് മൊഴി നൽകിയിട്ടുണ്ട് ഇന്ന് രാവിലെ 8.15 ന് ഏറ്റുമാനൂർ റെയിവേ സ്റ്റേഷനിലായിരുന്നു സംഭവം. ചെന്നൈയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ചെന്നൈ മെയിൽ സ്റ്റേഷനിൽ എത്തിയപ്പോൾ യുവാവ് ട്രാക്കിൽ ഇറങ്ങി നിൽക്കുകയായിരുന്നു ട്രെയിൻ ഇടിച്ച യുവാവ് തൽക്ഷണം മരിച്ചു. ഇവിടെ സ്റ്റോപ്പില്ലാത്ത ട്രെയിൻ അപകടത്തെ തുടർന്ന് പത്ത് മിനിറ്റോളം സ്റ്റേഷനിൽ നിർത്തിയിട്ടു. മൃതദേഹം മെഡിക്കൽ […]