play-sharp-fill

കുമരകം പന്നിക്കോട് ശ്രീപാർവതിപുരം ദേവീക്ഷേത്രത്തിൽ കർക്കിടക വാവ് ബലിതർപ്പണം

  കുമരകം : പന്നിക്കോട് ശ്രീപാർവതിപുരം ദേവീക്ഷേത്രത്തിൽ പിതൃ സ്മരണയ്ക്കായി കർക്കിടക വാവ് ബലി തർപ്പണം നടത്തുന്നു. നാളെ (ആഗസ്റ്റ് 3 – ശനി) രാവിലെ 6 മുതൽ ബലി തർപ്പണം ആരംഭിക്കുന്നതാണ്. കൂട്ടനമസ്കാരം, പിതൃനമസ്കാരം, തിലഹോമം, വിഷ്ണുപൂജ, തുടങ്ങിയ വഴിപാടുകൾ നടത്തുവാൻ സൗകര്യമുണ്ടായിരിക്കും. ധന്യന്തരി ഹോമം ആഗസ്റ്റ് 4 (ഞായറാഴ്ച) ക്ഷേത്രത്തിൽ നടത്തപ്പെടും. ധന്യന്തരി ഹോമത്തിൽ പങ്കെടുക്കുന്നവർ മുൻകൂട്ടി ദേവസ്വം ഓഫീസിൽ പേരും നാളും നൽകേണ്ടതാണ്. ഫോൺ: 8921831288

ഹോട്ടലിൽ പാചകം ചെയ്യുന്നതിനിടെ പ്രെഷർ കുക്കർ പൊട്ടിത്തെറിച്ചു ; രണ്ടു സ്ത്രീകൾക്ക് പരിക്ക്

തൃശ്ശൂർ: വലപ്പാട് ഹോട്ടലില്‍ പാചകം ചെയ്യുന്നതിനിടെ പ്രെഷർ കുക്കർ പൊട്ടിത്തെറിച്ച്‌ രണ്ട് സ്ത്രീകള്‍ക്ക് പരിക്കേറ്റു. വലപ്പാട് ഗ്രാമ പഞ്ചായത്തിന് കീഴില്‍ വലപ്പാട് ചന്തപ്പടിയില്‍ പ്രവർത്തിക്കുന്ന ജനകീയ ഹോട്ടലിലാണ് അപകടമുണ്ടായത്. കുടുംബശ്രീ പ്രവർത്തകർ നടത്തുന്ന ഹോട്ടലില്‍ രാവിലെ പത്തരയോടെ പാചകം ചെയ്യുന്നതിനിടെയാണ് പ്രെഷർ കുക്കർ പൊട്ടിത്തെറിച്ചത്. ജനകീയ ഹോട്ടലിന്റെ നടത്തിപ്പുകാരായ എടമുട്ടം സ്വദേശികളായ കോന്നംപറമ്ബത്ത് വീട്ടില്‍ സുനിത മണികണ്ഠൻ (45), കുറ്റിക്കാട്ട് വീട്ടില്‍ സുമിത സുധി കുമാർ (43) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വലപ്പാട് ദയ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരുവർക്കും മുഖത്താണ് പരിക്കേറ്റിട്ടുള്ളത്.

കോട്ടയത്ത് നാളെ അൽഫോൻസാ തീർഥാടനം : വിശുദ്ധ അൽഫോൻസാമ്മയുടെ ജന്മഗൃഹ ത്തിലേക്കും കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലേക്കും : ക്രമീകരണങ്ങൾ  പൂർത്തിയായി

  ചങ്ങനാശേരി :വിശുദ്ധ അൽ ഫോൻസാമ്മയുടെ ജന്മഗൃഹ ത്തിലേക്കും കുടമാളൂർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രത്തിലേക്കും ചങ്ങനാശേരി അതിരൂപത ചെറുപുഷ്പ മിഷൻലീഗ് നടത്തുന്ന 36-മത് അൽഫോൻസാ തീർഥാടനം നാളെ (ആഗസ്റ്റ് 3ന്.). അതിരൂപതയുടെ വിവിധ ഭാ ഗങ്ങളിൽ നിന്നു പതിനായിരക്കണക്കിനു വിശ്വാസികൾ കാൽനട : യായും വാഹനങ്ങളിലും തീർഥാ:ടനത്തിൽ പങ്കുചേരും. 3ന് 5.30ന് അതിരമ്പുഴ, വെട്ടിമുകൾ, ചെറുവാണ്ടൂർ, കോട്ടയ്ക്കുപ്പുറം എന്നിവിടങ്ങളിൽ നിന്ന് അതിരമ്പുഴ മേഖലയുടെ തീർഥാടനവും 5.45നു പാറേൽ തീർഥാടനകേന്ദ്രത്തിൽ നിന്നു ചങ്ങനാശേരി, തുരുത്തി മേഖലകളുടെ തീർഥാടനവും 6.45നു പനമ്പാലം സെന്റ് മൈക്കിൾസ് […]

മുമ്പും നമ്മള്‍ വെല്ലുവിളികളെ നേരിട്ടുണ്ട്, എല്ലാവരും ഒറ്റക്കെട്ടാകുകയും ശക്തരാകുകയും ചെയ്തിട്ടുള്ളവരാണ്, ഈ ദുഷ്കരമായ സമയവും ഒറ്റക്കെട്ടായി നിന്ന് നേരിടും; ദുരന്ത മേഖലയിലെ രക്ഷാപ്രവർത്തകർക്ക് സല്യൂട്ടുമായി മോഹൻലാൽ

വയനാട്: ദുരന്ത മേഖല‍യിൽ രക്ഷാപ്രവർത്തനം നടത്തുന്ന സൈനികരേയും പോലീസുകാരേയും സന്നദ്ധപ്രവർത്തകരേയും അഭിനന്ദിച്ച് മോഹൻലാൽ. മുമ്പും വെല്ലുവിളികളെ അഭിമുഖീകരിക്കുകയും കൂടുതൽ ശക്തരാകുകയും ചെയ്തിട്ടുള്ളവരാണ് തങ്ങൾ കേരളീയരെന്നും ഈ ദുഷ്‌കരമായ സമയവും ഒറ്റക്കെട്ടായി നിന്ന് നേരിടുമെന്നും മോഹൻലാൽ എക്സിൽ കുറിച്ചു. ‘വയനാട്ടിലെ ദുരന്തബാധിതർക്ക് ആശ്വാസം പകരാൻ നിസ്വാർത്ഥരായ സന്നദ്ധപ്രവർത്തകർ, പോലീസുകാർ, ഫയർ ആൻഡ് റെസ്ക്യൂ, എൻഡിആർഎഫ്, സൈനികർ, സർക്കാർ ഉദ്യോഗസ്ഥർ തുടങ്ങി അക്ഷീണം പ്രയത്നിക്കുന്ന ഓരോ വ്യക്തികൾക്കും എന്റെ സല്യൂട്ട്. മുമ്പും നമ്മള്‍ വെല്ലുവിളികളെ നേരിട്ടുണ്ട്. കൂടുതല്‍ ശക്തരാകുകയും ചെയ്‍തിട്ടുണ്ട്. ദുഷ്‍കരമായ സമയത്ത് നമ്മള്‍ എല്ലാവരും ഒറ്റക്കെട്ടായി […]

ദുരന്തഭൂമിയായ ചൂരൽ മല വില്ലേജ് റോഡിൽ നിന്നും ഒരു മൃതദേഹം കൂടി കണ്ടെത്തി ; ഇന്ന് ഇതുവരെ കണ്ടെടുത്തത് നാല് പേരുടെ മൃതദേഹങ്ങൾ

വയനാട് : ദുരന്തഭൂമിയില്‍ ചൂരല്‍മല വില്ലേജ് റോഡില്‍ നിന്ന് ഇന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇന്നത്തെ തെരച്ചിലില്‍ ആകെ ലഭിച്ചത് നാല് മൃതദേഹങ്ങളാണ്. വെള്ളാർമല സ്കൂളിന് സമീപത്ത് നിന്നും ഒരു മൃതദേഹവും മേപ്പാടിയില്‍ നിന്നും ഒരു മൃതദേഹവും, ചുങ്കത്തറ കൈപ്പിനിയില്‍ നിന്നും ഒരു സ്ത്രീയുടെ മൃതദേഹവുമാണ് കണ്ടെടുത്തത്. ചൂരല്‍മല വില്ലേജ് റോഡില്‍ നിന്ന് മാത്രം ഇതുവരെ കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 40 ആയി ഉയർന്നു. മലപ്പുറത്ത് ചാലിയാർ പുഴയുടെ ഭാഗമായ ചുങ്കത്തറ കൈപ്പിനിയില്‍ നിന്നാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. പോത്തുകല്‍ ഭാഗത്ത് നിന്നും […]

അഗസ്റ്റിൻ ജോസഫ്, യേശുദാസ്, വിജയ് യേശുദാസ്, മകൾ അമേയ എന്നീ നാലു തലമുറക്ക് സംഗീതം പകർന്നു കൊടുത്ത മലയാളത്തിലെ ഏക ചലച്ചിത്ര സംഗീത സംവിധായകൻ എന്ന ഒരു അപൂർവ്വ ബഹുമതി സ്വന്തമാക്കിയ അതുല്യ പ്രതിഭയുടെ ഓർമ്മദിനമാണിന്ന്: ആരെന്നറിയാമോ?

കോട്ടയം: കെ .കെ. പ്രൊഡക്ഷൻസ് എന്ന ബാനറിൽ കുഞ്ചാക്കോ നിർമ്മിച്ച “നല്ലതങ്ക ” എന്ന സിനിമയിലെ ഗാനങ്ങളുടെ റെക്കോർഡിങ് നടക്കുന്ന സമയം. ചിത്രത്തിലെ ഒരു ശ്ലോകത്തിന് സംഗീത സംവിധാനം ചെയ്യാൻ ശാസ്ത്രീയ സംഗീതത്തിൽ നല്ല അവഗാഹമുള്ള ഒരാളെ ആവശ്യമുണ്ടായിരുന്നു. ” നല്ലതങ്ക ” യിൽ പാട്ടുകൾ എഴുതുന്ന അഭയദേവും പ്രധാന ഗായികയായി പി ലീലയുമെത്തി . ലീല തന്നെയാണ് തന്റെ ഗുരുനാഥനായ ദക്ഷിണാമൂർത്തി എന്ന സംഗീതജ്ഞനെക്കുറിച്ച് സംവിധായകനോട് പറയുന്നത്. അങ്ങനെ ” നല്ലതങ്ക ” യിലൂടെ ദക്ഷിണാമൂർത്തി എന്ന സംഗീതജ്ഞൻ മലയാള ചലച്ചിത്ര സംഗീതരംഗത്ത് […]

കൈവിടില്ല.. ! താങ്ങായി അച്ചായൻസുണ്ട്..! വയനാട് മുണ്ടക്കൈലുണ്ടായ ഉരുൾപൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ട സഹോദരങ്ങൾക്ക് മൂന്ന് ലോറി നിറയെ അവശ്യവസ്തുക്കളുമായി ടോണിവർക്കിച്ചൻ വയനാട്ടിലെത്തി; വയനാട്, മാനന്തവാടി തഹസിൽദാർമാരായ ശിവദാസും, പ്രശാന്തും, ഡെപ്യൂട്ടി തഹസിൽദാർ കൃഷ്ണകുമാറും ചേർന്ന് ആവശ്യവസ്തുക്കൾ ഏറ്റുവാങ്ങി; വീഡിയോ ദൃശ്യങ്ങൾ കാണാം

കോട്ടയം: കൈവിടില്ല.. ! താങ്ങായി അച്ചായൻസുണ്ട്.! വയനാട് മുണ്ടക്കൈയിലുണ്ടായ ഉരുൾ പൊട്ടലിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് മൂന്ന് ലോറി നിറയെ അവശ്യ വസ്തുക്കളുമായി അച്ചായൻസ് ഗോൾഡ് എം ഡി ടോണി വർക്കിച്ചൻ വയനാട് കളക്ടറേറ്റിൽ എത്തി. ഇന്നലെ രാവിലെ 9 മണിയോടെ കോട്ടയം നഗരസഭാ ചെയർപേഴ്സൺ ബിൻസി സെബാസ്റ്റ്യനാണ് അവശ്യ വസ്തുക്കൾ നിറച്ച ലോറി കോട്ടയത്തു നിന്നും ഫ്ലാഗ് ഓഫ് ചെയ്തത്. ഇന്ന് പുലർച്ചെയാണ് ലോറി വയനാട്ടിലെത്തിയത്. വയനാട് തഹസിൽദാർ ശിവദാസ്, മാനന്തവാടി തഹസിൽദാർ പ്രശാന്ത്, ഡെപ്യൂട്ടി തഹസിൽദാർ കൃഷ്ണകുമാർ എന്നിവർ ചേർന്ന് ലോറിയിലെ അവശ്യവസ്തുക്കൾ […]

കുമരകം സാവിത്രിക്കവലയിൽ ഇരുട്ട് : സർവത്ര ഇരുട്ട്: വഴിവിളക്കുണ്ടെങ്കിലും എല്ലാം കണ്ണടച്ചു.

  കുമരകം: വഴിവിളക്കുകൾ ഇല്ലാതെ ഇരുട്ടിൽ മുങ്ങി ബസാർ സാവിത്രിക്കവല. കുമരകം അട്ടിപ്പീടിക കൊഞ്ചുമട റോഡിൽ പലയിടങ്ങളിലും വഴിവിളക്കുകൾ പ്രവർത്തനരഹിതമാണ്. പ്രവർത്തിക്കുന്നവ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടംപോലെയാണ് കത്തുന്നത്. സാവിത്രിക്കവലയിൽ മൂന്ന് ദിശകളിൽനിന്നും വാഹനങ്ങൾ വരുന്ന ജങ്ക്ഷനാണ് ഇരുട്ടിൽ മുങ്ങിയിരിക്കുന്നത്. സമീപത്തെ ഓട്ടോ സ്റ്റാൻഡും ഇതോടെ ഇരുട്ടിലായി. വഴിവിളക്കുകൾ ഇല്ലാത്തത് നാട്ടുകാരെ വലയ്ക്കുന്നു. ഇരുളിന്റെ മറവിൽ കളളൻമാർ പതുങ്ങിയിരിക്കാനും സാധ്യതയുണ്ട്. രാത്രിയിൽ എത്തുന്നവരും ബുദ്ധിമുട്ടുന്നു. കാൽനടയാത്രികർക്കും പുലർച്ചെ പത്രം,പാൽ വിതരണത്തിന് പോകുന്നവർക്കും നടപ്പുകാർക്കും ഏറെ ബുദ്ധിമുട്ട് അനുഭവിപ്പിക്കുന്നുണ്ട്. വഴിവിളക്കുകൾ പ്രവർത്തനരഹിതമാക്കി ഇരുട്ടിൽനിന്നും മോചനം ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

വയനാട് മുണ്ടക്കൈ ദുരന്തമേഖലയിൽ നിലവിൽ സജീവ മനുഷ്യസാന്നിധ്യം കുറവെന്ന് കണ്ടെത്തൽ ; റിപ്പോർട്ട് മുണ്ടക്കൈ,പുഞ്ചിരിമട്ടം എന്നിവടങ്ങളില്‍ നടത്തിയ തെർമല്‍ ഇമേജിംഗ് പരിശോധനയിൽ

വയനാട്: മുണ്ടക്കൈ ദുരന്തമേഖലയിൽ നിലവിൽ സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തല്‍. മുണ്ടക്കൈ,പുഞ്ചിരിമട്ടം എന്നിവടങ്ങളില്‍ നടത്തിയ തെർമല്‍ ഇമേജിംഗ് പരിശോധനയിലാണ് സജീവ മനുഷ്യസാന്നിധ്യം നന്നേ കുറവെന്ന് കണ്ടെത്തിയിരിക്കുന്നത്. ദുരന്തമേഖലയിൽ നിന്ന് ജീവനുള്ള എല്ലാവരേയും രക്ഷിച്ചെന്ന സൈന്യത്തിന്റേയും സർക്കാരിന്റെയും പ്രതികരണം ശരിവയ്ക്കും വിധത്തിലാണ് കണ്ടെത്തൽ. കൊച്ചിയിലെ ഏജന്‍സിയാണ് ജില്ലാ ഭരണകൂടത്തിന്റെ ആവശ്യപ്രകാരം ഡ്രോണ്‍ പരിശോധന നടത്തിയത്. തെർമല്‍ ഇമേജിംഗ് പരിശോധന റിപ്പോർട്ട് ജില്ലാ ഭരണകൂടത്തിന് കൈമാറി. മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ പ്രഭവസ്ഥാനം സംബന്ധിച്ച നിർണായക വിവരങ്ങൾ ഐഎസ്ആർഒയും പുറത്തുവിട്ടിട്ടുണ്ട്. സമുദ്രനിരപ്പിൽ നിന്ന് 1550 മീറ്റർ ഉയരത്തിലാണ് ഉരുൾപൊട്ടലിന്റെ […]

വയനാട്ടില്‍ നിന്നും ആശ്വാസ വാർത്ത; നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലില്‍ നാല് പേരെ ജീവനോടെ കണ്ടെത്തി

കല്‍പ്പറ്റ : മഹാദുരന്തഭൂമിയായി മാറിയ വയനാട്ടില്‍ നിന്നും ആശ്വാസ വാർത്ത. രക്ഷാപ്രവർത്തനത്തിന്റെ നാലാം ദിവസം സൈന്യത്തിന്റെ തിരച്ചിലില്‍ നാല് പേരെ ജീവനോടെ കണ്ടെത്തി. രണ്ട് സ്ത്രീകളെയും രണ്ട് പുരുഷന്മാരെയുമാണ് പടവെട്ടിക്കുന്ന് എന്ന സ്ഥലത്ത് കണ്ടെത്തിയത്. കാഞ്ഞിരക്കത്തോട്ട് കുടുംബത്തിലെ ജോണി, ജോമോള്‍, എബ്രഹാം, ക്രിസ്റ്റി എന്നിവരെയാണ് രക്ഷപ്പെടുത്തിയതെന്നാണ് വിവരം. ഇവരെ ഹെലികോപ്ടറില്‍ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. സംഘത്തിലെ സ്ത്രീയുടെ കാലിന് പരിക്കേറ്റ നിലയിലാണെന്നും സൈന്യം അറിയിച്ചു.