play-sharp-fill

സംസ്ഥാനത്ത് മൂന്നു ജില്ലകളിൽ അതിതീവ്രമഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥ റിപ്പോർട്ട്

തിരുവനന്തപുരം സംസ്ഥാനത്ത് ഇന്ന്അതിതീവ്ര മഴയ്ക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ആലപ്പുഴ കൊല്ലം തിരുവനന്തപുരം ജില്ലകളിലാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കൊച്ചി, എറണാകുളം എന്നീ ജില്ലകളിൽ ഇപ്പോൾ ഓറഞ്ച് അലർട്ട് ആണ്. അതാത് സമയത്തെ കാലാവസ്ഥ അറിയിക്കുന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നൗ കാസ്റ്റ് മുന്നറിയിപ്പിൽ ആണ് 3 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓരോ മൂന്ന് മണിക്കൂറിലും ഇതിൽ മാറ്റം വരും. കേരള തീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യുന മർദ്ദ പാത്തി സ്ഥിതിചെയ്യുന്നു. പശ്ചിമ […]

കേരളത്തിലെ വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രങ്ങൾ ആന്ധ്ര ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ, ദില്ലിയിൽ ഉള്ളവർ ഉത്തർപ്രദേശിലും രാജസ്ഥാനിലും പോകണം, നീറ്റ് പിജി പരീക്ഷാ കേന്ദ്രങ്ങൾ വിദ്യാർഥികൾക്ക് അനുവദിച്ചത് ആയിരം കിലോമീറ്ററിലേറെ ദൂരത്തെന്ന് വ്യാപക പരാതി

ദില്ലി : നീറ്റ്-പിജി പരീക്ഷയുടെ കേന്ദ്രങ്ങള്‍ വിദ്യാർഥികള്‍ക്ക് അനുവദിച്ചത് വിദൂര സ്ഥലങ്ങളിലെന്ന് വ്യാപക പരാതി. ആയിരം കിലോമീറ്ററിലേറെ അകലെയാണ് പല വിദ്യാർഥികള്‍ക്കും കേന്ദ്രങ്ങള്‍ അനുവദിച്ചത്. ഓഗസ്റ്റ് 11നാണ് പരീക്ഷ. പലർക്കും ഒപ്ഷൻ നല്‍കാത്ത കേന്ദ്രങ്ങളാണ് അനുവദിച്ചിരിക്കുന്നതെന്നും ആരോപണമുയർന്നു. കേരളത്തിലെ വിദ്യാർഥികള്‍ക്ക് ആന്ധ്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ദില്ലിയിലെ വിദ്യാർഥികള്‍ പരീക്ഷയെഴുതാനായി ഉത്തർപ്രദേശിലും രാജസ്ഥാനിലും പോകണം. രാജ്യത്താകമാനം രണ്ടര ലക്ഷം എംബിബിഎസ് ബിരുദധാരികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തില്‍ നിന്ന് മാത്രം 25000ത്തോളം പേർ പരീക്ഷയെഴുതുന്നു. പരീക്ഷ എഴുതേണ്ട നഗരത്തിന്റെ പേര് മാത്രമേ ഇപ്പോള്‍ അറിയിച്ചിട്ടുള്ളൂ. കൃത്യമായ കേന്ദ്രം […]

ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി മാറ്റിവച്ചു; സാംസ്കാരിക ഘോഷയാത്ര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്

  കുമരകം: ശ്രീനാരായണ ജയന്തി കുമരകം മത്സര വള്ളംകളി മാറ്റിവച്ചു; സാംസ്കാരിക ഘോഷയാത്ര തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഗുരു ശ്രീനാരായണ ഗുരുദേവൻ 1903-ൽ ശ്രീകുമാരമംഗലം ക്ഷേത്ര-ബാലമുരുക വിഗ്രഹ പ്രതിഷ്ഠയ്ക്കായ് കുമരകം ഗ്രാമം സന്ദർശിച്ചതിന്റെ സ്മരണക്കായ് കോട്ടത്തോട്ടിൽ ശ്രീനാരായണ ജയന്തി പബ്ലിക് ബോട്ട് റേസ് ക്ലബ് എല്ലാവർഷവും ചിങ്ങമാസത്തിലെ ചതയനാളിൽ സംഘടിപ്പിച്ച് വന്ന മത്സര വള്ളംകളിയും അതിനോടനുബന്ധിച്ച് ഈ വർഷം നടത്താൻ നിശ്ചയിച്ചിരുന്ന സാംസ്കാരിക ഘോഷയാത്രയും, കേരളജനതയുടെ നൊമ്പരമായ വയനാട് മഹാദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവെയ്ക്കാനും സാംസ്കാരിക ഘോഷയാത്രയ്ക്ക് മാറ്റിവെച്ചിരുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് […]

കോട്ടയത്ത് കെഎസ്ആർടിസി മെക്കാനിക്കൽ ജീവനക്കാർ സമരത്തിനൊരുങ്ങുന്നു: ഗാരേജിന്റെ ശോചനീയാവസ്ഥ പരിഹരിക്കുമെന്ന ഉറപ്പ് പാലിച്ചില്ലെന്ന് ജീവനക്കാർ.

കോട്ടയം :കെഎസ്‌ആർടിസി ഗാരേജിൽ മെക്കാനിക്കൽ ജീവനക്കാർ സമരത്തിലേക്ക് ഗാരേജിൽ വൃത്തിഹീനമായ സാഹചര്യം ഒഴിവാക്കുന്നതിനു വേണ്ട നടപ ടികൾ സ്വീകരിക്കണം എന്നാവ ശ്യപ്പെട്ടാണു ബിഎംഎസ് കോട്ടയം യൂണിറ്റിന്റെ നേതൃത്വത്തിൽ ജീവനക്കാർ പ്രക്ഷോഭത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. 2 ആഴ്‌ച മുൻപ് പെയ്‌ത ശക്‌തമായ മഴയെതുടർന്ന് ഗാരേജിലെ റാമ്പുകളിൽ വെള്ളം നിറഞ്ഞ് മെക്കാനിക്കൽ ജോലികൾ തടസ്സപ്പെട്ടിരുന്നു. ഒരു തൊഴിലാളിക്ക് ഡെങ്കിപ്പനി പിടിക്കുകയും ഇലക്ട്രിക് വയറിൽ നിന്നു ജീവനക്കാർക്ക് ഷോ ക്കേൽക്കുകയും ചെയ്തിരുന്നു. മോശമായ സാഹചര്യത്തിൽ ജോലിചെയ്യാൻ സാധിക്കില്ലെന്ന് : അറിയിച്ചതിനെത്തുടർന്നു കഴിഞ്ഞമാസം 30ന് അകം പ്രശ്നം പരിഹരിക്കുമെന്ന് ഡിടിഒ, […]

കരുതലിന്റെ കൈത്താങ്ങാകാന്‍ മനുഷ്യരുള്ളപ്പോള്‍ എങ്ങനെയാണ് കേരളം തളര്‍ന്നുപോവുക ; എട്ട് മണിക്കൂര്‍ നീണ്ട കഠിന പ്രയത്നം, മൂന്ന് കുരുന്നുകൾ പുറം ലോകം കാണുന്നത് ഇതാദ്യം

കൽപ്പറ്റ : എട്ട് മണിക്കൂര്‍ നീണ്ട കഠിന പ്രയത്നത്തിനൊടുവില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ആറ് ജീവനുകള്‍ രക്ഷിച്ചപ്പോള്‍ മൂന്ന് കുരുന്നുകള്‍ക്ക് കാണാന്‍ കഴിഞ്ഞത് കരുതലിന്റെ പുതിയൊരു ലോകം 10 മീറ്റര്‍ കയറുകള്‍ കൂട്ടിക്കെട്ടിയതില്‍ പിടിച്ചുകയറി വനം വകുപ്പ് ഉദ്യോഗസ്ഥരായ കല്‍പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ കെ ആഷിഫ്, മുണ്ടക്കയം സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ ജയചന്ദ്രന്‍, കല്‍പ്പറ്റ റെയിഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ കെ അനില്‍കുമാര്‍, കല്‍പ്പറ്റ ആര്‍ ആര്‍ ടി അനൂപ് തോമസ് എന്നിവരടങ്ങിയ സംഘം രക്ഷപ്പെടുത്തിയത് മൂന്ന് പിഞ്ച് കുഞ്ഞുങ്ങളെയുള്‍പ്പെടെ ആറുപേരെയായിരുന്നു. സങ്കേതത്തില്‍ […]

ഓടുന്ന കാറിൽ നിന്ന് പുക, പിന്നാലെ തീ ആളിപ്പടർന്നു ; ആറംഗ കുടുംബത്തിന് അത്ഭുതകരമായ രക്ഷപ്പെടൽ

മലപ്പുറം : ബന്ധുവിന്റെ വിവാഹത്തിന് പോകുന്നതിനിടെ ഓടുന്ന കാറിന് തീ പിടിച്ചു, ആറംഗ കുടുംബവും ബന്ധുവും രക്ഷപ്പെട്ടതും അത്ഭുതകരമായി. കോഴിക്കോട് പാലക്കാട് ദേശീയപാതയില്‍ മോങ്ങം ഹില്‍ടോപ്പില്‍ വച്ചാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ട് പുറത്തിറങ്ങിയതിനാല്‍ കാറിലുണ്ടായിരുന്ന കുടുംബം തലനാരിഴക്ക് രക്ഷപ്പെടുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 10നായിരുന്നു സംഭവം. തീപിടിച്ച കാർ നിമിഷങ്ങള്‍ക്കകം പൂർണമായും കത്തി നശിച്ചു. നാട്ടുകാർ ഇടപെട്ട് ഇതുവഴി വന്ന മറ്റ് വാഹനങ്ങള്‍ തടഞ്ഞതിനാല്‍ വലിയ ദുരന്തം വഴിമാറുകയായിരുന്നു. വള്ളുവമ്ബ്രം സ്വദേശികളായ മങ്കരത്തൊടി ആലിക്കുട്ടി, ഭാര്യ സക്കീന, മകൻ […]

അട്ടമല വനത്തിലേക്ക് പോയ വനംവകുപ്പുദ്യോഗസ്ഥർ മലമുകളിലെ ചെങ്കുത്തായ പാറപ്പൊത്തിൽനിന്ന് രക്ഷിച്ചെടുത്തത് 4 പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന ആദിവാസി കുടുംബത്തെ.

അട്ടമല : ചൂരൽമലയിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായതിനു പിന്നാലെ ജോലിക്കായി അട്ടമല വനത്തിലേക്ക് പോയ വനംവകുപ്പുദ്യോഗസ്ഥർ മലമുകളിലെ ചെങ്കുത്തായ പാറപ്പൊത്തിൽനിന്ന് രക്ഷിച്ചെടുത്തത് 4 പിഞ്ചുകുഞ്ഞുങ്ങളടങ്ങുന്ന ആദിവാസി കുടുംബത്തെ. ഏഴു കിലോമീറ്ററോളം അങ്ങോട്ടും ഇങ്ങോട്ടും സഞ്ചരിച്ച് 8 മണിക്കൂർ കൊണ്ടാണ് ഉദ്യോഗസ്ഥസംഘം ദുർഘടമായ രക്ഷാദൗത്യം പൂർത്തിയാക്കിയത്. കല്പറ്റ റേഞ്ച് ഫോറസ്റ്റ് ഓഫിസർ ആഷിഫ് കേളോത്ത്, മുണ്ടക്കയം സെക്‌ഷൻ ഫോറസ്റ്റ് ഓഫിസർ ജയചന്ദ്രൻ, കല്പറ്റ റേഞ്ച് ബീറ്റ് ഫോറസ്റ്റ് ഓഫിസർ കെ.അനിൽ കുമാർ, കല്പറ്റ ആർആർടി അംഗം അനൂപ് തോമസ് എന്നിവരായിരുന്നു ദൗത്യസംഘത്തിലുണ്ടായിരുന്നത്

കറിപ്പൊടികള്‍ കേടാകാതിരിക്കാൻ തലച്ചോറും വൃക്കയും തകരാറിലാക്കുന്ന ബൈപെന്ത്രിൻ പോലുള്ള കൊടിയ വിഷം, മുളക് പൊടിയില്‍ ഇഷ്ടികപ്പൊടിയും അറക്കപ്പൊടിയും, നിറം ലഭിക്കാൻ സുഡാൻ, മഞ്ഞളില്‍ നിറവും തൂക്കവും ലഭിക്കാൻ ലെഡ് ക്രോമേറ്റും ചാണകപ്പൊടിയും; പേരിൽ മാത്രം നാടൻ, ​ഗുണനിലവാരം ചോദിച്ചാൽ ആളുകളെ കൊല്ലാൻ സൂപ്പർ…എത്തുന്നത് തമിഴ്നാട്ടിൽനിന്ന്

കോട്ടയം: ഇന്നത്തെ കാലത്ത് ഏറ്റവും കൂടുതൽ മായം കണ്ടെത്തുന്നത് ഭക്ഷണവസ്തുക്കളിലാണ്, നിറത്തിനും തൂക്കകൂടുതലിനും ലാഭത്തിനുമായി മുളകുപൊടിയിലും അരിയിലും വരെ മായം കണ്ടെത്തി. അടുത്തിടെയാണ് നിത്യവും ഉപയോ​ഗിക്കുന്ന ചായപ്പൊടിയിൽ മാരകമായ വിഷാംശം കണ്ടെത്തിയത്. മലയാളികൾ എങ്ങനെ ഇതെല്ലാം വിശ്വസിച്ച് കഴിക്കും. മസാലക്കൂട്ടുകളില്‍ പോലും മാരക രാസവസ്തുക്കള്‍ ചേർക്കുന്നു. ഇത്രയൊക്കെ നടന്നിട്ടും എല്ലാം മാധ്യമങ്ങളിലൂടെ ദിവസങ്ങൾ നീളുന്ന ചർച്ചകൾ നടക്കുമ്പോഴും ഇവിടത്തെ ഉദ്യോ​ഗസ്ഥ വൃത്തങ്ങൾ എവിടെയാണ് എന്നതാണ് സാധാരണക്കാരന്റെ പോലും സംശയം. ഇത്രയൊക്കെ മൂക്കിൻതുമ്പിൽ നടന്നിട്ടും പേരിനുപോലും ഒരു പരിശോധനയില്ലെന്നത് ഞെട്ടിക്കുന്ന കാര്യമാണ്. ഇപ്പോഴിതാ ഓണവിപണി എത്തിതുടങ്ങി. […]

‘പ്രധാന ആയുധം തോട്ടി’ ; ആള്‍താമസമുള്ള വീടുകളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പിടിയിൽ

ആള്‍താമസം ഉള്ള വീടുകളില്‍ മോഷണം നടത്തുന്ന കുപ്രസിദ്ധ മോഷ്ടാവ് പൊലീസ് പിടിയില്‍. മാള കുന്നിശ്ശേരി കൊടിയൻ വീട്ടില്‍ ജോമോൻ ദേവസി (37) യെയാണ് നെടുമ്ബാശ്ശേരി പൊലീസ് പിടികൂടിയത്. അകപ്പറമ്ബ് ഭാഗത്തെ ജിപ്പൂ വർക്കി എന്നയാളുടെ വീട്ടില്‍നിന്നും ഒരുലക്ഷത്തിലേറെ രൂപയാണ് ഇയാള്‍ മോഷ്ടിച്ചത്. വീടിൻ്റെ ജനല്‍ തുറന്ന് തോട്ടി ഉപയോഗിച്ച്‌ ഒന്നാം നിലയിലെ പുറത്തേക്കുള്ള വാതില്‍ തുറന്നാണ് മോഷ്ടാവ് അകത്തുകയറിയത്. മൂന്ന് മുറികളിലെ അലമാരകളില്‍ സൂക്ഷിച്ച പണം എടുത്ത ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. തുടർന്ന് ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തില്‍ പ്രത്യേക […]

ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നതിനിടെ പൂജാരിയെ കസ്റ്റഡിയിലെടുത്ത സംഭവം ; എസ്ഐയ്ക്ക് സ്ഥലം മാറ്റം

പൂന്തുറ :  ക്ഷേത്രത്തില്‍ പൂജ ചെയ്യുന്നതിനിടെ പൂജാരിയെ പോലീസ് കസ്റ്റഡിയിലെടുത്തെന്ന പരാതിയില്‍ പൂന്തുറ എസ്‌ഐ സന്തോഷിനെതിരെ നടപടി. പരാതി അന്വേഷിച്ച ഫോര്‍ട്ട് എസിപിയുടെ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സിറ്റിപോലീസ് കമ്മീഷണര്‍ സന്തോഷിനെ കഴക്കൂട്ടം സ്റ്റേഷനിലേയ്ക്കു സ്ഥലംമാറ്റി. മണക്കാട് കുര്യാത്തി മുത്തുമാരിയമ്മന്‍ ക്ഷേത്രത്തിലായിരുന്നു പരാതിക്കിടയായ സംഭവം നടന്നത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരം 5.30 ഓടെ ക്ഷേത്രത്തിലെ പൂജാരിയായ അരുണിനെ പൂന്തുറ എസ്ഐ സന്തോഷിന്‍റെ നേതൃത്വത്തിലുളള പോലീസ് സംഘം ക്ഷേത്ര പരിസരത്ത് അതിക്രമിച്ചുകയറി ബലം പ്രയോഗിച്ച്‌ വിലങ്ങുവച്ചു പൂന്തുറ സ്റ്റേഷനില്‍ കൊണ്ടുപോയി എന്നാണ് പൂജാരിയും ക്ഷേത്ര ഭാരവാഹികളും പോര്‍ട്ട് […]