play-sharp-fill

വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച് ഹോണ്ട സിറ്റി കാറിൽ കറക്കം: കോട്ടയം ജില്ലയിലെ വിവിധ പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം അടിച്ച ശേഷം പണം നൽകാതെ ഉടമകളെ കബളിപ്പിച്ച യുവാവിനെ മണിമല പോലീസ് അറസ്റ്റ് ചെയ്തു

  മണിമല: വാഹനത്തിൽ പെട്രോൾ അടിച്ചതിനുശേഷം പണം നൽകാതെ പമ്പ് ഉടമകളെ കബളിപ്പിച്ച്‌ കടന്നു കളയുന്നയാളെ പോലീസ് പിടികൂടി. പൂവരണി സ്വവദേശിയായ ജോയൽ ജോസ് ജോർജ് (28) നെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.   ഇയാൾ ജില്ലയിലെ വിവിധ പെട്രോൾ പമ്പുകളിൽ രാത്രികാലങ്ങളിൽ നിന്ന് തൻ്റെ വെള്ള ഹോണ്ട സിറ്റി കാറിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ശേഷം എത്തി 4000 രൂപയ്ക്ക് മുകളിൽ പെട്രോൾ അടിച്ചതിനു ശേഷം ജീവനക്കാരോട് പണം ഓൺലൈനായി അടച്ചിട്ടുണ്ടെന്ന് പറയുകയും, ജീവനക്കാർ ഇത് പരിശോധിക്കുന്ന സമയം കാറുമായി […]

വനിതാ ഗുണ്ടയായ യുവതിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി

തലയോലപ്പറമ്പ് : ചെമ്പ് സ്വദേശിനിയായ യുവതിയെ കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി. ചെമ്പ് ബ്രഹ്മമംഗലം മണിയൻകുന്നേൽ വീട്ടിൽ അഞ്ജന ആർ.പണിക്കർ (36) നെയാണ് കാപ്പ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒന്‍പത് മാസത്തേക്ക് നാടുകടത്തിയത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇവര്‍ക്ക് തലയോലപ്പറമ്പ്, ഏറ്റുമാനൂർ, എറണാകുളം ജില്ലയിലെ പെരുമ്പാവൂർ, മൂവാറ്റുപുഴ,കോടനാട്, ആലപ്പുഴ ജില്ലയിലെ എടത്വ, പത്തനംതിട്ട ജില്ലയിലെ കീഴ് വായ്പൂർ, ഇടുക്കി ജില്ലയിലെ കരിങ്കുന്നം, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ എന്നീ സ്റ്റേഷനുകളിൽ ആളുകൾക്ക് വിദേശ ജോലി വാഗ്ദാനം […]

ഉപഭോക്താക്കാള്‍ക്ക് സന്തോഷവാര്‍ത്തയുമായി കേരള വാട്ടര്‍ അതോറിറ്റി: പൈപ്പുകളിലുണ്ടാകുന്ന ചോർച്ചകൾക്ക് ആനുകൂല്യം

  തിരുവനന്തപുരം: കേരള വാട്ടര്‍ അതോറിറ്റി, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക്‌ വാട്ടര്‍ മീറ്ററിന്‌ ശേഷം പൈപ്പുകളിലുണ്ടാകുന്ന അറിയപ്പെടാത്ത ചോര്‍ച്ചകള്‍ക്ക് (ഹിഡൻ ലീക്ക്) നല്‍കി വരുന്ന ചോർച്ചാ ആനുകൂല്യം (ലീക്ക്‌ ബെനഫിറ്റ്) പുതുക്കി നിശ്ചയിച്ചു.   ചോര്‍ച്ച മൂലം ഉണ്ടാകുന്ന, 50 കിലോലിറ്ററിനു മുകളില്‍ വരുന്ന ഓരോ കിലോലിറ്റർ ഉപഭോഗത്തിനും വാട്ടർ ചാർജ് നിരക്കിന്റെ 50 ശതമാനം ഇളവായി നല്‍കും. മുൻപ് ഇത് 50 കിലോലിറ്ററിനു മുകളില്‍ വരുന്ന ഓരോ കിലോലിറ്റർ ഉപഭോഗത്തിനും 20 രൂപ സൗജന്യം എന്ന രീതിയിലായിരുന്നു.   ചോര്‍ച്ച മൂലം വാട്ടര്‍ ചാര്‍ജിന്‌ […]

ജീവന്റെ തുടിപ്പുതേടി: തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയില്‍ മണ്ണിനടിയില്‍ നിന്ന് സിഗ്നൽ ലഭിച്ചു

വയനാട്: മുണ്ടക്കൈയേയും ചൂരൽമലയേയും തുടച്ചുനീക്കിയ മലവെള്ളപ്പാച്ചിലെത്തിയിട്ട് നാലാംദിനം പിന്നിടുമ്പോഴും എവിടെയെങ്കിലും ജീവന്റെ തുടിപ്പ് അവശേഷിക്കുന്നുണ്ടോയെന്ന പരിശോധനയിലാണ് രക്ഷാപ്രവർത്തകർ.   മണ്ണിനടിയിൽ ഏതെങ്കിലും തരത്തിൽ ജീവന്റെ സാന്നിധ്യം ഉണ്ടോയെന്ന പരിശോധനയ്ക്കിടെയാണ് പ്രതീക്ഷയുണർത്തുന്ന സിഗ്നൽ ലഭിച്ചത്. തെര്‍മല്‍ ഇമേജ് റഡാര്‍ പരിശോധനയാണ് നടക്കുന്നത്. സ്ഥലത്ത് നിന്ന് ആളുകളെ മാറ്റിയശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ പരിശോധന ഏജന്‍സി ഉദ്യോഗസ്ഥരും പരിശോധന നടത്തുന്നത്.   ശ്വാസം, അനക്കം തുടങ്ങിയവ ഉള്‍പ്പെടെ റഡാറില്‍ വ്യക്തമാകും. കെട്ടിടത്തിന്‍റെ ഉള്ളില്‍ നിന്ന് ജീവന്‍റെ തുടിപ്പ് ഉള്ളതിന്‍റെ സിഗ്നല്‍ ആണ് ലഭിച്ചതെന്നും ഇതിനാലാണ് നിര്‍ണായക പരിശോധനയെന്നുമാണ് അധികൃതര്‍ പറയുന്നത്. […]

ഉരുൾപൊട്ടലിൽ അമ്മമാർ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ സന്നദ്ധ അറിയിച്ച് യുവതി ; എനിക്ക് ആവശ്യം ഉണ്ടെന്ന് ജോർജേട്ടൻ ; ജോർജേട്ടൻ്റെ കൊതി തീരുവോളം പഞ്ഞിക്കിട്ട് കണ്ണൂരുകാർ; ഒടുവിൽ യുവതിയുടെ കാലുപിടിച്ച് മാപ്പുപറഞ്ഞ് ജോർജേട്ടൻ

വയനാട് : ഉരുൾപൊട്ടലിനെ തുടര്‍ന്ന് അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തയ്യാറാണെന്ന് ഒരു യുവതി സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത് കഴിഞ്ഞ ദിവസങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. എത്ര വലിയ ദുരന്തത്തേയും മലയാളികള്‍ അതിജീവിക്കുന്നത് ഇങ്ങനെയാണെന്ന് ഈ യുവതിയുടെ നല്ല മനസിനെ പ്രശംസിച്ച്‌ പലരും അഭിപ്രായപ്പെട്ടിരുന്നു. എന്നാല്‍ അതിനിടയില്‍ മോശം കമന്റുകളുമായി ചില എത്തുകയും ചെയ്തു, ഇവരിൽ ഒരാളായ ജോർജിനെ കണ്ണൂർകാർ കണക്കിന് കൊടുത്തിരിക്കുകയാണിപ്പോൾ. കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ യുവതി തയ്യാറാണെന്ന വാര്‍ത്തയ്ക്കു താഴെ ‘എനിക്കും ആവശ്യം ഉണ്ട്’ എന്ന മോശം കമന്റിട്ട ജോര്‍ജ് കെ.ടി […]

ആണവ വൈദ്യുതനിലയം: സാധ്യതാപഠനo നടത്തി: ഭാവിനി സിഎംഡിയുമായുള്ള ചർച്ചയിൽ തീരുമാനം

  തിരുവനന്തപുരം : സംസ്ഥാന ത്ത് ആണവ വൈദ്യുതനിലയം സ്ഥാപിക്കുന്നതിനുള്ള വിവിധ പഠനങ്ങൾക്ക് തുടക്കം കുറി ക്കാൻ തീരുമാനം ന്യൂക്ലിയർ പവർ കോർപറേഷ ന്റെ കീഴിലുള്ളതും കൽപാക്കം ആണവ വൈദ്യുത പദ്ധതിയുടെ നിർമാണ ചുമതലയുള്ളതുമായ ഭാരതീയ നാഭികീയ വിദ്യുത് നിഗം ലിമിറ്റഡ് (ഭാവിനി) സിഎംഡി കെ.വി.സുരേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്‌ഥ സംഘവുമായി സംസ്ഥാന ഊർജ അഡിഷനൽ ചീഫ് സെക്രട്ടറി കെ.ആർ.ജ്യോതിലാലും കെഎസ്ഇബി ചെയർമാൻ ബിജു പ്രഭാകറും നടത്തിയ ചർച്ചയിലാണ് തീരുമാനം. വിഡിയോ കോണീഫ റൻസിലൂടെയാണ് ചർച്ച നടന്നത്. പഠനത്തിന്റെ ഭാഗമായി കേരളത്തെ സംബന്ധിച്ച ഡേറ്റ […]

‘ഒപ്പം കിടന്നുറങ്ങിയ രണ്ടര വയസ്സുകാരൻ മകന്റെ മൃതദേഹം പോലും കാണാനാകാതെ ഉള്ളുരുകി നട്ടെല്ല് പൊട്ടി ആശുപത്രി ചികിത്സയിൽ കഴിയുകയാണ് അനിൽ’ ; മകന്റെ കൂടെ കഴിഞ്ഞത് വെറും 6 മാസം

മേപ്പാടി: ഉരുൾപൊട്ടലിൽ നട്ടെല്ലുപൊട്ടി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അനിൽ സംസാരിക്കുന്നത് ആത്മബലം ഒന്നുകൊണ്ടുമാത്രമാണ്. രണ്ടരവയസ്സായ മകന്റെ കൂടെ ജീവിക്കാനായത് ആറുമാസം മാത്രം. രാത്രിയിൽ ഒപ്പം കിടന്നുറങ്ങിയ കുട്ടിയുടെ മൃതദേഹം പോലും അവസാനമായി കാണാൻ സാധിച്ചില്ല. മുണ്ടക്കൈയിലായിരുന്നു അനിലിന്റെ വീട്. യൂറോപ്പിൽ ജോലി ചെയ്യുന്ന അനിൽ, ഒരുമാസം മുൻപാണ് നാട്ടിലെത്തിയത്. ചൊവ്വാഴ്ച തിരിച്ചുപോകാനിരുന്നതായിരുന്നു. മകൻ ശ്രീനിഹാൽ ജനിച്ച് 5 മാസം കഴിഞ്ഞപ്പോൾ യൂറോപ്പിലേക്ക് ജോലിക്കായി പോയതാണ്. അവിടെ പണിയെടുത്ത പണം കൊണ്ടു വീടുവച്ചു കുടുംബം താമസം മാറി. ഭാര്യയ്ക്കും മകനുമൊപ്പമാണു തിങ്കളാഴ്ച രാത്രി ഉറങ്ങാൻ കിടന്നത്. […]

“സ്മരണ” സ്നേഹസംഗമം നാളെ മണർകാട് പള്ളിയിൽ: ഉത്ഘാടനം കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ:മോർ തീമൊത്തിയോസ് തോമസ് നിർവഹിക്കും

  കോട്ടയം: ഷാർജ സെന്റ് മേരീസ്‌ സൂനോറോ കത്തീഡ്രൽ മുൻ ഇടവകാംഗങ്ങളും പ്രവാസികളുമായിരുന്നവരുടെയും ഇപ്പോൾ അവധിക്കായി നാട്ടിലുള്ളവരായ പ്രവാസികളുടെയും കൂട്ടായ്മയായ ‘ സ്മരണ’ യുടെ ഇക്കൊല്ലത്തെ സ്നേഹസംഗമം നാളെ (ശനിയാഴ്ച,2024 ഓഗസ്റ്റ് 03 ന്) രാവിലെ 10.00 മണി മുതൽ വൈകുന്നേരം 03.00 മണി വരെ വിവിധ പരിപാടികളോടെ,ആഗോള മരിയൻ തീർത്ഥാടന കേന്ദ്രമായ മണർകാട് സെന്റ് മേരീസ്‌ യാക്കോബായ സുറിയാനി കത്തീഡ്രലിൽ നടത്തും. യു.എ.ഇ പാത്രിയർക്കൽ വികാരിയും ‘സ്മരണ’യുടെ ചെയർമാനും ഡൽഹി ഭദ്രാസന മെത്രാപ്പോലീത്തയുമായ മോർ യൗസേബിയോസ് കുറിയാക്കോസ് തിരുമേനിയുടെ അദ്ധ്യക്ഷതയിൽ നടത്തപ്പെടുന്ന സ്നേഹസംഗമത്തിന്റെ […]

“പഞ്ചാബി ഹൗസ്”.. ചലച്ചിത്ര നടൻ ഹരിശ്രീ അശോകന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്കപരിഹാര കോടതിയുടെ വിധി

കൊച്ചി: ചലച്ചിത്ര നടൻ ഹരിശ്രീ അശോകന്റെ ‘പഞ്ചാബിഹൗസ്’ എന്നു പേരിട്ടിരിക്കുന്ന വീടിന്റെ നിർമാണത്തിൽ വരുത്തിയ പിഴവിന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ എറണാകുളം ജില്ലാ ഉപഭോക്‌തൃ തർക്കപരിഹാര കോടതിയുടെ വിധി. ‘പഞ്ചാബി ഹൗസ്’ എന്ന പേരിൽ നിർമിച്ച വീടിന്റെ ആവശ്യത്തിനായി എറണാകുളത്തെ ടൈൽസ് സെന്ററിൽ നിന്ന് 2.75 ലക്ഷം രൂപയുടെ ഫ്ലോർ ടൈൽസ് അശോകൻ വാങ്ങുകയും തറയിൽ പതിക്കുകയും ചെയ്തിരുന്നു. ഹരിശ്രീ അശോകന് ടൈൽസ് വിറ്റ സ്ഥാപനം, ടൈൽസ് ഇറക്കുമതി ചെയ്ത കമ്പനി, ടൈൽസ് ഹരിശ്രീ അശോകന്റെ വീട്ടിൽ പതിപ്പിച്ച കരാർ സ്ഥാപനം […]

ഉരുൾപൊട്ടലിൽ വീട് നഷ്ടമായ 3 സഹപ്രവർത്തകർക്ക് പുതിയ വീട് നൽകാൻ കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം

  കൽപ്പറ്റ: വയനാട് ഉരുൾപൊട്ടലിൽ വീട് നഷ്ടമായ മൂന്ന് സഹപ്രവർത്തകർക്ക് വീട് വെച്ചു നൽകാൻ തീരുമാനിച്ച് കേരള പൊലീസ് ഹൗസിങ് സഹകരണ സംഘം. കൽപ്പറ്റ പൊലീസ് സ്റ്റേഷനിലെ അനസ്, മേപ്പാടി പൊലീസ് സ്റ്റേഷനിലെ ബിൻസിയ നസ്റിൻ, കോഴിക്കോട് സിറ്റി പൊലീസ് സ്റ്റേഷനിലെ ശിഹാബുദ്ദീൻ എന്നിവർക്കാണ് ഉരുൾപൊട്ടലിൽ വീട് നഷ്ടമായത്.   മൂന്നുപേർക്കും പുതിയ വീട് വെക്കുന്നതിന് വയനാട് ജില്ലയിൽ അഞ്ച് സെൻ്റ് സ്ഥലം വീതം വാങ്ങി നൽകാനാണ് സംഘം തീരുമാനിച്ചത്. എല്ലാം നഷ്ടപ്പെട്ട സഹപ്രവർത്തകർക്ക് സഹായഹസ്തം നീട്ടി മാതൃകയാവുകയാണ് കേരള പൊലീസ് ഹൗസിങ് സഹകരണ […]