പശ്ചിമഘട്ടത്തെ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കാൻ കേന്ദ്രം അഞ്ചാമത് കരട് വിജ്ഞാപനമിറക്കി
തിരുവനന്തപുരം: പശ്ചിമ ഘട്ടത്തിലെ 56000 സ്ക്വയർ കിലോമീറ്റർ പ്രദേശം പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നതിനുള്ള അഞ്ചാമത്തെ കരട് സംബന്ധിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കി. ആറ് സംസ്ഥാനങ്ങളിലായി പരന്നുകിടക്കുന്ന പശ്ചിമ ഘട്ട മലനിരകളിൽ പരിസ്ഥിതി ലോല മേഖലയായി പ്രഖ്യാപിക്കുന്നത് വയനാട്ടിലെ ദുരന്ത ഭൂമി അടക്കം 13 വില്ലേജുകൾ കൂടിയാണെന്ന് കരടിൽ വ്യക്തമാക്കിയിട്ടുണ്ട്. കരട് സംബന്ധിച്ചുള്ള എതിർപ്പുകൾ 60 ദിവസത്തിനുള്ളിൽ അറിയിക്കണം. വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തമുണ്ടായി തൊട്ടടുത്ത ദിവസമാണ് (ജൂലൈ 31) കേന്ദ്രസർക്കാർ വിജ്ഞാപനം പുറത്തിറക്കിയത്. സംസ്ഥാനത്ത് 9993.7 സ്ക്വയർ കിലോമീറ്റർ വരുന്ന പ്രദേശമാണ് പരിസ്ഥിതി […]