play-sharp-fill

ജൂനിയര്‍ ക്ലര്‍ക്ക് തസ്തികയില്‍ കുറയാത്ത നിയമനം, അർജുന്‍റെ ഭാര്യയ്ക്ക് ബാങ്കിൽ ജോലി ; വയനാട്ടില്‍  11 കുടുംബങ്ങൾക്ക് വീട് ; പ്രഖ്യാപനവുമായി ബാങ്ക്

സ്വന്തം ലേഖകൻ കോഴിക്കോട്: കര്‍ണാടകയിലെ ഷിരൂരിലുണ്ടായ ദുരന്തത്തില്‍ കാണാതായ അര്‍ജുന്‍റെ ജീവിത പങ്കാളിക്ക് ജോലി നല്‍കുമെന്നും ഉരുള്‍പൊട്ടലുണ്ടായ വയനാട്ടിലെ ചൂരല്‍മലയില്‍ 11 പേര്‍ക്ക് വീട് നിര്‍മിച്ചു നല്‍കുമെന്നും പ്രഖ്യാപിച്ച് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക്. ബാങ്ക് ചെയര്‍പേഴ്‌സണ്‍ പ്രീമ മനോജ്, എം വി ആര്‍ കാന്‍സര്‍ സെന്‍റര്‍ ചെയര്‍മാന്‍ സി എന്‍ വിജയകൃഷ്ണന്‍ തുടങ്ങിയവരാണ് കോഴിക്കോട് പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം വ്യക്ത്മാക്കിയത്. അര്‍ജുന്‍റെ വിദ്യാസമ്പന്നയായ ഭാര്യക്ക് ഉചിതമായ ജോലി നല്‍കാന്‍ സാധിക്കും. സഹകരണ നിയമ വ്യവസ്ഥകളില്‍ ഇളവനുവദിച്ചു കൊണ്ട് ഇവരെ […]

ഹോക്കിയില്‍ മെഡല്‍ പ്രതീക്ഷ ; 52 വർഷത്തിന് ശേഷം ഒളിംപിക്സ് ഹോക്കിയിൽ ഓസ്‌ട്രേലിയയെ തോൽപ്പിച്ചു; ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്

സ്വന്തം ലേഖകൻ പാരിസ്: ഹോക്കിയില്‍ മെഡല്‍ പ്രതീക്ഷ നല്‍കി വിജയത്തോടെ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങിന്റെ ഇരട്ടഗോളില്‍ കരുത്തരായ ഓസ്‌ട്രേലിയയെ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കാണ് ഇന്ത്യ വീഴ്ത്തിയത്. 52 വര്‍ഷത്തിനിടെ ആദ്യമായാണ് ഇന്ത്യന്‍ പുരുഷ ഹോക്കി ടീം ഒളിംപിക്‌സില്‍ ഓസീസിനെ തോല്‍പ്പിക്കുന്നത്. നീണ്ട കാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യ ഓസ്‌ട്രേലിയയെ ഒളിംപിക്‌സില്‍ തോല്‍പ്പിക്കുന്നത്. അവസാനമായി 1972ലാണ് ഇന്ത്യ ഓസ്‌ട്രേലിയയെ തോല്‍പ്പിക്കുന്നത്. ഈ വിജയത്തോടെ ഇന്ത്യ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ക്വാര്‍ട്ടറില്‍ കടന്നു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജയിച്ച ഇന്ത്യ മികച്ച പ്രകടനമാണ് […]

ഭൂമിയുടെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട തർക്കം ; കോട്ടയം വടവാതൂരിൽ ഓണ വിപണി ലക്ഷ്യമിട്ട് നട്ടു വളർത്തിയ കൃഷി വിളകൾ നശിപ്പിച്ചു ; 300 ലധികം കുലച്ച ഏത്തവാഴകളും, 600 ചുവട് കപ്പയും നശിപ്പിച്ചു

സ്വന്തം ലേഖകൻ ഓണ വിപണി ലക്ഷ്യമിട്ട് നട്ടു വളർത്തിയ കൃഷി വിളകൾ നശിപ്പിച്ചു. കോട്ടയം വടവാതൂരിൽ ഓണ വിപണി ലക്ഷ്യമിട്ട് രണ്ടര ഏക്കറിൽ പാട്ട കൃഷി നടത്തിയ സ്ഥലത്തെ കൃഷി വിളകൾ ജെസിബി ഉപയോഗിച്ച് നശിപ്പിപ്പിച്ചു.നവോദയ സ്കൂളിന് സമീപം കൈതമറ്റത്തുള്ള പാട്ട ഭൂമിയിലെ 300 ലധികം കുലച്ച ഏത്തവാഴകളും, 600 ചുവട് കപ്പയും നശിപ്പിച്ചു. തിരുവല്ല സ്വദേശികളായ മൂന്ന് പേരുടെ ചുമതലയിലുള്ള ട്രസ്റ്റിനാണ് ഭൂമിയുടെ ഉടമസ്ഥാവകാശം.ഇവർ തമ്മിലുള്ള തർക്കമാണ് പാട്ടഭൂമിയിലെ അതിക്രമത്തിന് കാരണം. സമീപവാസിയായ ആൻഡ്രൂസ് എന്ന കർഷകനാണ് വർഷങ്ങളായി ഈ ഭൂമിയിൽ പാട്ടകൃഷി […]

വയനാട്ടിലെ നഷ്ടത്തിന് പകരമാവില്ല. ഇരുണ്ടകാലത്ത് ഞങ്ങളുടെ പിന്തുണ അറിയിക്കുന്നു ; 20 ലക്ഷം നല്‍കി നയന്‍താരയും വിഘ്‌നേഷും

സ്വന്തം ലേഖകൻ വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സഹായ ഹസ്തവുമായി തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും ഭര്‍ത്താവ് വിഘ്‌നേഷ് ശിവനും. 20 ലക്ഷം രൂപയാണ് താരദമ്പതികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്. ഇവരുടെ നിര്‍മാണ കമ്പനിയായ റൗഡി പിക്‌ചേഴ്‌സിന്റെ പേരിലാണ് സംഭാവന നല്‍കിയത്. വയനാട്ടിലെ നഷ്ടത്തിന് പകരമാവില്ല. ഇരുണ്ടകാലത്ത് ഞങ്ങളുടെ പിന്തുണ അറിയിക്കുന്നു.- എന്ന് പറഞ്ഞുകൊണ്ടാണ് സാമ്പത്തിക സഹായത്തിന്റെ വിവരം വിഘ്‌നേഷ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാമ്പത്തിക സഹായവുമായി നിരവധി താരങ്ങളാണ് എത്തുന്നത്. മോഹന്‍ലാലും ടൊവിനോ തോമസും 25 ലക്ഷം […]

പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചെന്ന അപഖ്യാതി നേരിട്ട അച്ഛന് രക്ഷ; ബാലവിവാഹിതയ്ക്ക് നീതി ; പാകിസ്ഥാനില്‍ ജനിച്ച മലയാളി പെണ്‍കുട്ടികള്‍ക്ക് പൗരത്വം ; ഭർത്താവിന്റെ പീഡനംകൊണ്ട് ദുതിതമനുഭവിച്ച യുവതിക്ക് ജീവിതത്തിലെ ദുർവിധിയില്‍ നിന്ന് മോചനം ; ജൂലൈ മാസത്തിൽ കേരള ഹൈക്കോടതി വിധികളിലെ മനുഷ്യസ്പർശമേറ്റ കേസുകള്‍

സ്വന്തം ലേഖകൻ കേരളത്തിലെ പരമോന്നത നീതിപീഠമായ ഹൈക്കോടതിയുടെ ദിനങ്ങള്‍ ജൂലായ് മാസം സംഭവബഹുലമായിരുന്നു. രാഷ്ട്രീയ വിവാദങ്ങള്‍ സൃഷ്ടിച്ച മാസപ്പടിയിലും മസാല ബോണ്ടിലുമടക്കം കോടതിമുറികളില്‍ ശക്തമായ വാദം നടന്നു. എന്നാല്‍ ഇതിനിടയില്‍ പുറത്തുവന്ന ഏതാനും വിധിപ്രസ്താവങ്ങള്‍ അതിലുമേറെ വാർത്താപ്രാധാന്യം നേടി. വിധികളിലെ മനുഷ്യസ്പർശമാണ് ഇതിന് കാരണമായത്. തിരുവനന്തപുരത്ത് മൂന്നു വയസുകാരിയെ പിതാവ് ലൈംഗികമായി ചൂഷണം ചെയ്തതായി അമ്മ പരാതി നല്‍കിയ സംഭവം 2015 കാലഘട്ടില്‍ സമൂഹമനസാക്ഷിക്ക് നൊമ്ബരമായിരുന്നു. എന്നാല്‍ അമ്മയുടെ പരാതി വ്യാജമാണെന്ന നടുക്കുന്ന കണ്ടെത്തലാണ് കഴിഞ്ഞ ദിവസത്തെ ഹൈക്കോടതി ഉത്തരവിലുള്ളത്. പിതാവിനെതിരെ മംഗലപുരം പൊലീസ് […]

വന്ദേഭാരത് ട്രെയിന് നേരെ കല്ലേറ് ; ആക്രമണത്തില്‍ ട്രെയിനിന്റെ ചില്ല് പൊട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വന്ദേഭാരത് ട്രെയിന് നേരെ കല്ലേറ്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്ക് പോകുകയായിരുന്നു വന്ദേ ഭാരത് ട്രെയിന് നേരെയാണ് ആക്രമണം ഉണ്ടായത്. കണിയാപുരത്തിനും പെരുങ്ങുഴിക്കും ഇടയില്‍ വൈകുന്നേരം 4.18ഓടെയാണ് സംഭവം ഉണ്ടായത്. ആക്രമണത്തില്‍ ട്രെയിനിന്റെ ചില്ല് പൊട്ടി. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. അപകടം റെയില്‍വെയില്‍ അറിയിച്ചതിന് ശേഷം ട്രെയിന്‍ യാത്ര പുനരാരംഭിച്ചു.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം; ഇതുവരെ രജിസ്റ്റർ ചെയ്തത് 39 എഫ് ഐ ആർ ; പ്രചാരണം നടത്തിയ 279 സാമൂഹ്യ മാധ്യമ അക്കൗണ്ടുകൾ കണ്ടെത്തി

സ്വന്തം ലേഖകൻ വയനാട് ജില്ലയിലെ ചൂരൽമലയിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായം അഭ്യർത്ഥിച്ചുള്ള മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ പ്രചാരണം നടത്തിയതിന് ഇന്നലെയും ഇന്നുമായി 39 എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ പ്രചാരണം നടത്തിയ 279 സാമൂഹ്യ മാധ്യമ അക്കൗണ്ടുകളാണ് ഇതുവരെ കണ്ടെത്തിയത്. ഇവ നീക്കം ചെയ്യാൻ നിയമപ്രകാരമുള്ള നോട്ടീസ് നൽകിയിട്ടുണ്ട്. ആലപ്പുഴയിലും പാലക്കാടും അഞ്ചുവീതവും തിരുവനന്തപുരം സിറ്റിയിലും തൃശ്ശൂർ റൂറലിലും നാലുവീതവും കൊല്ലം റൂറൽ, കോട്ടയം എന്നിവിടങ്ങളിൽ മൂന്നു വീതവും എറണാകുളം സിറ്റി, എറണാകുളം റൂറൽ, തൃശൂർ സിറ്റി,കണ്ണൂർ സിറ്റി […]

ശ്വസിക്കുകയും ചലിക്കുകയും ചെയ്യുന്ന വസ്തു മണ്ണിനടിയിലുണ്ടെന്ന് സിഗ്നൽ ; ജീവന്റെ തുടിപ്പുകൾ തേടി രാത്രിയിലും പരിശോധന ; തീരുമാനം മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടർന്ന്

സ്വന്തം ലേഖകൻ കൽപ്പറ്റ: ദുരന്തഭൂമിയായ മുണ്ടക്കൈയിൽ രക്ഷാപ്രവര്‍ത്തനത്തിനിടെ റഡാര്‍ പരിശോധനയില്‍ തെർമൽ സിഗ്നല്‍ ലഭിച്ചിടത്ത് പരിശോധന തുടരും. മുഖ്യമന്ത്രിയുടെ ഓഫിസിന്‍റെ നിര്‍ദേശപ്രകാരമാണ് രാത്രിയും പരിശോധന തുടരാന്‍ തീരുമാനിച്ചത്. പരിശോധന അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നു. ഫ്ലഡ‍് ലൈറ്റ് എത്തിച്ചാകും പരിശോധന തുടരുക. മണ്ണിനടിയില്‍ ഏതെങ്കിലും തരത്തില്‍ ജീവന്റെ സാന്നിധ്യം ഉണ്ടോയെന്ന റഡാര്‍ പരിശോധനയ്ക്കിടെയാണ് പ്രതീക്ഷയുണര്‍ത്തുന്ന സിഗ്‌നല്‍ ലഭിച്ചത്. തകർന്ന വീടിനുള്ളിൽ നിന്നാണ് സി​ഗ്നൽ ലഭിച്ചത്. ശ്വസിക്കുകയും ചലിക്കുകയും ചെയ്യുന്ന വസ്തു മണ്ണിനടിയിലുണ്ട് എന്നായിരുന്നു സൂചന. ആദ്യ രണ്ട് പരിശോധനയിലും റഡാര്‍ പരിശോധനയ്ക്കിടെ സി​ഗ്നൽ ലഭിച്ചു. മൂന്നാം പരിശോധനയിൽ […]

രണ്ടാമതും പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയത് ഇഷ്ടപ്പെട്ടില്ല ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തി ; ഭര്‍ത്താവിന് വധശിക്ഷ വിധിച്ച് കോടതി

സ്വന്തം ലേഖകൻ ഭുവനേശ്വര്‍: രണ്ടാമതും പെണ്‍ കുഞ്ഞിന് ജന്മം നല്‍കിയതിന് ഭാര്യയെ കൊലപ്പെടുത്തിയ ഭര്‍ത്താവിന് വധശിക്ഷ. ഒഡിഷ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ആറ് വയസുള്ള മൂത്ത പെണ്‍കുട്ടിയേയും ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും രക്ഷപ്പെടുകയായിരുന്നു. ഭുവനേശ്വറിലെ ഘടികിയ എന്ന സ്ഥലത്ത് രണ്ട് വര്‍ഷം മുമ്പാണ് സംഭവം നടന്നത്. 46 കാരനായ സഞ്ജീഷ് ദാസ് ആണ് പ്രതി. സ്വകാര്യ ആശുപത്രിയിലെ നേഴ്‌സായിരുന്ന ഭാര്യ സരസ്വതിയെ വീട്ടില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. 33തവണയാണ് ഇയാള്‍ ഭാര്യയെ കുത്തിയത്. ഭാര്യ രണ്ടാമത് പ്രസവിച്ചത് ഇഷ്ടപ്പെടാത്തതാണ് കൊലപാതകത്തിന് പ്രേരിപ്പിച്ചത്. […]

ദുരിതാശ്വാസ ക്യാമ്പുകളിൽ സഹായമെത്തിക്കുന്നവരോട് കുടിവെള്ളം എത്തിക്കേണ്ടെന്ന് ജില്ലാ ഭരണകൂടം; കനിവുള്ള മനുഷ്യർ നൽകുന്ന എല്ലാ സഹായങ്ങൾക്കും നന്ദി അറിയിച്ചു; ക്യാമ്പിൽ കഴിയുന്നവർക്ക് നിർദേശങ്ങളുമായി ആരോ​ഗ്യ വകുപ്പ്

കൽപറ്റ: ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന മുണ്ടക്കൈ, ചൂരൽമല നിവാസികൾക്ക് സംസ്ഥാനത്തിനകത്തുനിന്നും പുറത്തുനിന്നും സഹായം പ്രവഹിക്കുകയാണ്. വസ്ത്രങ്ങളും ഭക്ഷ്യവസ്തുക്കളും മരുന്നുകളും തുടങ്ങി വിവിധ സാധന സാമഗ്രികളാണ് കനിവുള്ള മനുഷ്യർ സഹജീവികൾക്കായി എത്തിക്കുന്നത്. എന്നാൽ, ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യത്തിനുള്ള കുടിവെള്ളം നിലവിൽ ലഭിച്ചിട്ടുണ്ടെന്നും ഇനിയുള്ള സഹായങ്ങളിൽ കുടിവെള്ളം ഒഴിവാക്കണം എന്നും വയനാട് ജില്ലാ ഭരണകൂടം അഭ്യർത്ഥിച്ചു. പൊതു ജനങ്ങളിൽ നിന്നും വിവിധ സംഘടനകളിൽ നിന്നും വയനാടിനു ലഭിക്കുന്ന എല്ലാവിധത്തിലുള്ള സഹായങ്ങൾക്കും ഭരണകൂടം നന്ദി അറിയിച്ചു. അതിനിടെ, ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവർ ​പാലിക്കേണ്ട ആരോഗ്യ ശീലങ്ങൾ സംബന്ധിച്ച് ആരോഗ്യവകുപ്പ് […]