play-sharp-fill

‘ഇതാണ് യഥാര്‍ത്ഥ സ്നേഹം’; തന്റെ പ്രിയതമയായ പിടക്കോഴിയുടെ മരണത്തില്‍ മനംനൊന്ത പൂവന്‍ കോഴി ഹൃദയം പൊട്ടി മരിച്ചു; വൈറലായ വീഡിയോയുടെ യാഥാർത്ഥ്യം കണ്ടെത്തിയ ശാസ്ത്ര പ്രചാരകനായ ബൈജുരാജ് പറയുന്നതിങ്ങനെ…

കോഴിക്കോട്: തന്റെ പ്രിയതമയായ പിടക്കോഴിയുടെ മരണത്തില്‍ മനംനൊന്ത ഒരു പൂവന്‍ കോഴി ഹൃദയം പൊട്ടി മരിച്ചു. അമ്പരക്കണ്ട, കഴിഞ്ഞ കുറച്ച്‌ ദിവസങ്ങളായി വാട്സാപ്പില്‍ പ്രചരിക്കുന്ന ഒരു വീഡിയോയാണ് ഇത്. ഒരു പിടക്കോഴിയുടെ ശവത്തിന് ചുറ്റും അല്‍പ്പംനേരം ചുറ്റി നടന്ന പൂവന്‍ കോഴി, പിന്നെ അതിനടത്ത് ചത്തുമലച്ച്‌ വീഴുന്നതാണ് വീഡിയോയില്‍ കാണിക്കുന്നത്. തുടര്‍ന്ന് അതിന്റെ ക്യാപ്ഷ്നിലും, വിവരണത്തിലും ഒരുപോലെ പറയുന്നത്, ഈ പൂവന്‍കോഴി തന്റെ ഇണയുടെ വേര്‍പാടിനെ തുടര്‍ന്ന് ഹൃദയം പൊട്ടി മരിച്ചുവെന്നാണ്. ‘ഇതാണ് യഥാര്‍ത്ഥ സ്നേഹം’ എന്ന ക്യാപ്ഷനോടെയാണ് വീഡിയോ വൈറലാവുന്നത്. ഇതിന്റെ യാഥാര്‍ത്ഥ്യം […]

യാത്രക്കാരുടെ ശ്രദ്ധക്ക്… ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി പരശുറാം എക്‌സ്പ്രസ് ഉൾപ്പെടെ നാല് ട്രെയിനുകൾ ഭാ​ഗികമായി റദ്ധാക്കും, ചില ട്രെയിനുകള്‍ വഴിതിരിച്ചു വിടും, പുതുക്കിയ സമയവിവരങ്ങൾ അറിയാം

തിരുവനന്തപുരം: ട്രാക്ക് അറ്റകുറ്റപ്പണികളുടെ ഭാഗമായി അടുത്തയാഴ്ച ചില ദിവസങ്ങളില്‍ ട്രെയിനുകള്‍ ഭാഗികമായി റദ്ദാക്കുകയും ചില ട്രെയിനുകള്‍ വഴിതിരിച്ചു വിടുകയും ചെയ്യും. ഇത് സംബന്ധിച്ച്‌ വെള്ളിയാഴ്ച റെയില്‍വെ അറിയിപ്പ് പുറത്തിറക്കി. ഓഗസ്റ്റ് 5, 8 തിയ്യതികളില്‍ രാവിലെ 05.05ന് മംഗലാപുരം സെന്‍ട്രലില്‍ നിന്ന് പുറപ്പെടുന്ന പരശുറാം എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍-16649) തിരുവനന്തപുരം സെന്‍ട്രലില്‍ യാത്ര അവസാനിപ്പിക്കും. ഈ ട്രെയിനിന്റെ തിരുവനന്തപുരം മുതല്‍ കന്യാകുമാരി വരെയുള്ള യാത്ര റദ്ദാക്കും. ഓഗസ്റ്റ് 6, 9 തിയ്യതികളില്‍ രാവിലെ 03.45ന് കന്യാകുമാരിയില്‍ നിന്ന് പുറപ്പെടേണ്ട പരശുറാം എക്‌സ്പ്രസ് (ട്രെയിന്‍ നമ്പര്‍-16650) […]

നാട്ടിൽനിന്ന് സൗദി അറേബ്യയിൽ എത്തി ഏതാനും ദിവസത്തിന് ശേഷം കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി

റിയാദ്: നാട്ടിൽനിന്ന് സൗദി അറേബ്യയിൽ എത്തി ഏതാനും ദിവസത്തിന് ശേഷം കാണാതായ പ്രവാസി മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തെക്കൻ സൗദിയിലെ അൽ ബാഹ പ്രവിശ്യയിലുള്ള മന്ദഖിൽ കാണാതായ തിരുവനന്തപുരം സ്വദേശിയും നിലവിൽ കൊല്ലം കരുനാഗപ്പള്ളിയിൽ താമസക്കാരനുമായ സനോജ് സകീറിന്റെ (37) മൃതദേഹം മന്ദഖിലെ ഒരു വെള്ളക്കെട്ടിൽ നിന്നുമാണ് കണ്ടെത്തിയത്. അഞ്ച് ദിവസം മുമ്പായിരുന്നു ഇയാളെ കാണാതായത്. അൽ ബാഹ പ്രവിശ്യയിലുള്ള മന്ദഖിൽ സബ്ത്തുൽ ആല എന്ന സ്ഥലത്തെ ഒരു മീൻകടയിൽ ജോലിക്ക് പുതിയ വിസയിൽ എത്തിയതായിരുന്നു. കുറച്ചുദിവസം കഴിഞ്ഞപ്പോൾ ചെറിയ മാനസിക അസ്വസ്ഥകൾ […]

ആഗ്രഹങ്ങൾ നടക്കാം, പുതിയ സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെടാം, കാര്യവിജയം, അംഗീകാരം, ആരോഗ്യം : നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (03/08/2024) നക്ഷത്രഫലം അറിയാം

ആഗ്രഹങ്ങൾ നടക്കാം, പുതിയ സ്ഥാനങ്ങളിലേക്കു തിരഞ്ഞെടുക്കപ്പെടാം, കാര്യവിജയം, അംഗീകാരം, ആരോഗ്യം : നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (03/08/2024) നക്ഷത്രഫലം അറിയാം മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യതടസ്സം, സ്വസ്ഥതക്കുറവ്, മനഃപ്രയാസം, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. ആഗ്രഹങ്ങൾ നടക്കാം. മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, അഭിമാനക്ഷതം, കലഹം ഇവ കാണുന്നു. സഹപ്രവർത്തകർ മൂലം വൈഷമ്യങ്ങൾ […]

‘വയനാടിനൊരു കൈത്താങ്ങായി’ മൂഴിപ്പാറ, സെന്റ് ജോണ്‍സ് ബസുകൾ ; ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ശമ്പളം വേണ്ടെന്ന് വച്ചത് ചങ്ങനാശേരി, കോട്ടയം, ഞാലിയാകുഴി, കുമരകം റൂട്ടുകളില്‍ സർവീസ് നടത്തുന്ന ഏഴ് ബസുകളിലെ 14 ജീവനക്കാർ ; ശമ്പളവും ഒരു ദിവസത്തെ കളക്ഷനും കോട്ടയം ജില്ലാ കളക്ടർക്ക് കൈമാറും 

സ്വന്തം ലേഖകൻ കോട്ടയം: വയനാട് ദുരിത ബാധിതർക്ക് കൈത്താങ്ങായി മൂഴിപ്പാറ, സെന്റ് ജോണ്‍സ് എന്നീ സ്വകാര്യ ബസ് സർവീസുകള്‍. ചങ്ങനാശേരി, കോട്ടയം, ഞാലിയാകുഴി, കുമരകം എന്നീ റൂട്ടുകളില്‍ സർവീസ് നടത്തുന്ന മൂഴിപ്പാറ ട്രാവല്‍സിന്റെ ഏഴ് ബസുകളാണ് ദുരിതമനുഭവിക്കുന്നവർക്ക് വേണ്ടി ഇന്നലത്തെ ഓട്ടം മാറ്റിവച്ചത്. ദുരന്ത ഭൂമിയിലെ ഉള്ളുലയ്ക്കുന്ന കാഴ്ചകള്‍ കണ്ട ബസുടമയായ കൊച്ചുമോൻ ബസ് ജീവനക്കാരുടെ മുൻപില്‍ ആശയം അവതരിപ്പിക്കുകയായിരുന്നു. ജീവനക്കാരും ഉടമയ്‌ക്കൊപ്പം ചേർന്നു. ബസുകളിലെ 14 ജീവനക്കാരും തങ്ങളുടെ ഇന്നലത്തെ ശമ്പളം വേണ്ടെന്ന് വച്ച്‌ ഉടമയുടെ നിർദേശം സ്വീകരിച്ചു. ടിക്കറ്റ് ഒഴിവാക്കി പ്രത്യേക […]

ദുരിതാശ്വാസ നിധി തട്ടിപ്പ്, പണം അർഹരിലേക്ക് എത്തില്ല ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹമാധ്യമത്തിലൂടെ വ്യാജപ്രചാരണം ; യൂട്യൂബർ അറസ്റ്റില്‍

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സമൂഹമാധ്യമത്തിലൂടെ വ്യാജപ്രചാരണം നടത്തിയ യൂട്യൂബർ അറസ്റ്റില്‍. കൊല്ലം വിളക്കുപാറ സ്വദേശി രാജേഷാണ് ഏരൂർ പൊലീസിന്റെ പിടിയിലായത്. മല്ലു ബോയ്സ് എന്ന യൂട്യൂബ് ചാനല്‍ വഴിയും ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴിയുമാണ് രാജേഷ് ദുരിതാശ്വാസ നിധിക്കെതിരെ വ്യാജ പ്രചാരണം നടത്തിയത്. ദുരിതാശ്വാസ നിധി തട്ടിപ്പാണെന്നും പണം അർഹരിലേക്ക് എത്തില്ലെന്നുമായിരുന്നു പരാമർശം. ഏരൂർ പൊലീസ് സ്വയമേ കേസെടുത്ത് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസില്‍ ഒരാള്‍ കൂടി പിടിയിലാകാനുണ്ടെന്ന് പൊലീസ് അറിയിച്ചു.

ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ കഞ്ചാവ് വില്പന ; യുവതി ഉൾപ്പെടെ ആറ് പേർ പൊലീസ് പിടിയിൽ ; ആറര കിലോ കഞ്ചാവും രണ്ട് കാറുകളും കസ്റ്റഡിയിൽ

സ്വന്തം ലേഖകൻ ആലുവ: ഓൺലൈൻ ഭക്ഷണ വിതരണത്തിന്റെ മറവിൽ കഞ്ചാവ് വില്പന നടത്തിവന്ന യുവതി ഉൾപ്പെടെ ആറ് പേരെ ബിനാനിപുരം പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് ആറര കിലോ കഞ്ചാവും രണ്ട് കാറുകളും കസ്റ്റഡിയിലെടുത്തു. തൃശ്ശൂർ പഴഞ്ഞി പൊന്നാനംകാട് വീട്ടിൽ ഹബീബ് (24), ഗുരുവായൂർ ഇരിങ്ങാപ്പുറം കറുപ്പംവീട്ടിൽ സുൽഫത്ത് (20), കിഴക്കമ്പലം പുക്കാട്ടുപടി പാറയിൽ വീട്ടിൽ അമൽ ജോസഫ് (28), എടത്തല കുഴുവേലിപ്പടി പ്ലാമൂട്ടിൽ വീട്ടിൽ സുധി സാബു (24), കുഴിവേലിപ്പടി പ്ലാമൂട്ടിൽ വീട്ടിൽ സുജിത്ത് സാബു (22), തൃശ്ശൂർ കുന്ദംകുളം കരിക്കാട് […]

“അനാഥരായി എന്ന് തോന്നുന്ന മക്കളുണ്ടെങ്കിൽ എനിക്ക് തരുമോ മേഡം…എനിക്ക് കുട്ടികൾ ഇല്ല ഞാനും ഭാര്യയും പൊന്നുപോലെ നോക്കാം” ; ഹൃദയം തൊടുന്ന കമന്റിന് മറുപടിയുമായി മന്ത്രി വീണ ജോര്‍ജ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വയനാട്ടിലെ ദുരന്തത്തില്‍ അനാഥരായി എന്ന് തോന്നുന്ന മക്കളുടെങ്കിൽ ഏറ്റെടുക്കാൻ തയാറെന്ന കമന്‍റിന് മറുപടി നല്‍കി മന്ത്രി വീണ ജോര്‍ജ്. കുഞ്ഞുങ്ങളെ ദത്ത് എടുക്കാൻ വേണ്ട കാര്യങ്ങളെ കുറിച്ചാണ് മന്ത്രി വിശദീകരിച്ച് നല്‍കിയത്. അങ്ങയുടെ നല്ല മനസ്സിന് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. വേദന പൂർണമായും മനസിലാക്കുന്നു. അങ്ങയുടെ വാക്കുകൾ കണ്ണ് നനയിക്കുന്നതാണ്. അങ്ങേക്കും വൈഫിനും സ്നേഹാദരവുകളെന്നും വീണ ജോര്‍ജ് കുറിച്ചു. മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്  എന്‍റെ ഫേസ്ബുക്ക് പോസ്റ്റിന് താഴെവന്ന ഒരു കമൻ്റ് ശ്രദ്ധയിൽപ്പെട്ടു. വയനാട്ടിൽ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട കാര്യങ്ങൾ […]

ഇന്ന് കർക്കടകവാവ്,​ പിതൃസ്‌മരണയിൽ ബലിതർപ്പണം തുടങ്ങി ; പ്രത്യേക സുരക്ഷ ; ഫയർ ഫോഴ്സിന്റെയും സ്‌കൂബാ ടീമിന്റെയും സേവനം

സ്വന്തം ലേഖകൻ തിരുവനന്തപുരം: പിതൃകർമ്മങ്ങൾക്ക് ഏറ്റവും സവിശേഷ ദിനമായ കർക്കടകവാവ് ഇന്ന്. പുലർച്ചെ രണ്ട് മുതൽ ക്ഷേത്രങ്ങളിലും സ്‌നാനക്കടവുകളിലുമായി ലക്ഷക്കണക്കിനാളുകൾ ബലിതർപ്പണത്തിനെത്തി. ഉച്ചവരെ നീളും. കാലാവസ്ഥ പ്രതികൂലമായതിനാൽ സ്‌നാനക്കടവുകളിൽ ദേവസ്വം വകുപ്പ് പ്രത്യേക സുരക്ഷ ഒരുക്കി. അപകടസാദ്ധ്യതയുള്ള കടവുകളിൽ ഫയർ ഫോഴ്സിന്റെയും സ്‌കൂബാ ടീമിന്റെയും സേവനവും ഉറപ്പാക്കി. വാവുബലി ചടങ്ങുകൾക്ക് തിരുവല്ലം പരശുരാമക്ഷേത്രം, ആലുവ ശിവക്ഷേത്രം, വർക്കല ജനാർദ്ദനസ്വാമി ക്ഷേത്രം, തിരുമുല്ലവാരം ക്ഷേത്രം, കഠിനംകുളം ക്ഷേത്രം എന്നിവിടങ്ങളിലായി 500 ദേവസ്വം ജീവനക്കാരെയും 600 താത്കാലിക ജീവനക്കാരെയും തിരുവിതാംകൂർ ദേവസ്വം ബോർഡ് ഡ്യൂട്ടിക്ക് നിയമിച്ചു. 260 […]

ജയിക്കാൻ ഒരു റൺ, തുടർച്ചയായ പന്തുകളിൽ ദുബെയും അർഷ്ദീപും പുറത്ത്; ശ്രീലങ്കയ്ക്കെതിരെയുള്ള പരമ്പര; ഇന്ത്യയുടെ ആദ്യ ഏകദിനം സമനിലയിൽ

സ്വന്തം ലേഖകൻ കൊളംബൊ: ശ്രീലങ്ക – ഇന്ത്യ ഒന്നാം ഏകദിനം ടൈയില്‍ അവസാനിച്ചു. കൊളംബൊ, പ്രേമദാസ സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ആതിഥേയര്‍ 231 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്. ഇന്ത്യക്ക് 47.5 ഓവറില്‍ ഇത്രയും തന്നെ റണ്‍സെടുക്കാനാണ് സാധിച്ചത്. സ്‌കോര്‍ ടൈ ആയിരിക്കെ ഇന്ത്യക്ക് രണ്ട് വിക്കറ്റുകള്‍ നഷ്ടമാവുകയായിരുന്നു. 58 റണ്‍സ് നേടിയ രോഹിത് ശര്‍മയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. അക്‌സര്‍ പട്ടേല്‍ (33), കെ എല്‍ രാഹുല്‍ (31) ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. വാനിന്ദു ഹസരങ്ക, ചരിത് അസലങ്ക എന്നിവര്‍ മൂന്ന് […]