കറിയില്‍ ഉപ്പ് കുറഞ്ഞാല്‍ ചോദ്യം അമ്മയോട്, നിനക്കീ വീട്ടില്‍ എന്താ ഇത്ര പണിയെന്ന് ഭർത്താവും ; പരിഗണിക്കാതെ പോകുന്ന അധ്വാനം, വീട്ടമ്മമാരിൽ മാനസിക ഭാരം കൂട്ടുന്നുവെന്ന് പഠനം ; വീട്ടമ്മമാര്‍ വീട്ടുജോലിയുടെ 64 ശതമാനം ശാരീരിക അധ്വാനത്തിനൊപ്പം 73 ശതമാനം ബൗദ്ധിക അധ്വാനവും ചെയ്യുന്നുണ്ടെന്ന് പഠനം
സ്വന്തം ലേഖകൻ കറിയില്‍ ഉപ്പ് കുറഞ്ഞാല്‍ ചോദ്യം അമ്മയോട്, ഉടുപ്പിന്റെ ബട്ടന് പൊട്ടിയാല്‍ ഉത്തരവാദിത്വം അമ്മയ്ക്ക്… അങ്ങനെ തുടങ്ങി രാവിലെ ബ്രേക്ക് ഫാസ്റ്റിന് കറിയുണ്ടാക്കാന്‍ തലേന്ന് കടല വെള്ളത്തില്‍ ഇടണമെന്ന് വരെയുള്ള ആലോചനകളാണ് ഒരോ ദിവസവും അമ്മമാരുടെ തലയില്‍ കൂടി ഓടുന്നത്. കേള്‍ക്കുമ്പോള്‍ ഇതൊക്കെ എത്ര നിസാരം എന്ന് തോന്നാമെങ്കിലും സംഗതി ഗൗരവമുള്ളതാണ്. വീട്ടുജോലികളിലെ ശരീരിക അധ്വാനം മാത്രമാണ് പലപ്പോഴും പുറത്തേക്ക് കാണുന്നത് എന്നാൽ ആ ജോലികൾക്ക് പിന്നിലെ ചെറുതല്ലാത്ത ബൗദ്ധിക അധ്വാനം വീട്ടമ്മമാർക്ക് പലപ്പോഴും കടുത്ത മാനസിക ബാധ്യതയാകാറുണ്ട്. ഇത്തരം ബൗദ്ധിക ഭാരം […]