play-sharp-fill

റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥൻ ചെന്നാമറ്റം നന്നാട്ട് ശിവശങ്കരൻ നായർ (73) നിര്യാതനായി

കോത്തല: ചെന്നാമറ്റം നന്നാട്ട് ശിവശങ്കരൻ നായർ (73) നിര്യാതനായി.  റിട്ട. ബിഎസ്എൻഎൽ ഉദ്യോഗസ്ഥനായിരുന്നു. സംസ്കാരം ഇന്ന് (3/8/ 24 ) ഉച്ചകഴിഞ്ഞ് 3 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ: സരോജിനിയമ്മ വട്ടത്തൊട്ടിയിൽ ളാക്കാട്ടൂർ മക്കൾ: പ്രവീൺ എൻ എസ്( മനു), അനൂപ് എൻഎസ്. മരുമകൾ: ശാലിനി പ്രവീൺ

വയനാട് ദുരന്തത്തിൽ ബിജെപി രാഷ്ട്രീയം കലർത്തുന്നു …ഇത് സർക്കാരിനെ വിമർശിക്കേണ്ട സമയമല്ല ; പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

വയനാട് ദുരന്തത്തിൽ ബി ജെ പി രാഷ്ട്രീയം കലർത്തുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇപ്പോൾ അതിനുള്ള സമയമല്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണെന്ന് അറിയില്ല. എംപിമാർ ഉൾപ്പെടെ രാജ്യസഭയിലും ലോക്സഭയിലും ദേശീയദുരന്തമായി പ്രഖ്യാപിക്കുന്നതിന് സമ്മർദ്ദം ചെലുത്തുണ്ട്. സംസ്ഥാന സർക്കാരിനെ വിമർശിക്കേണ്ട സമയം ഇതല്ലെന്നും അദ്ദേഹം പ്രതികരിച്ചു. ദുരിതാശ്വാസ നിധി കൂടുതൽ സുതാര്യമാക്കണം. കണക്കുകൾ സംബന്ധിച്ച് മുഖ്യമന്ത്രി വ്യക്തത വരുത്തിയാൽ പ്രശ്നം മാറുമെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസ് 100 വീടുകൾ നൽകും. സർക്കാർ ഭൂമി നൽകിയാൽ അതിൽ വീട് വെക്കും. എല്ലാവരും മുഖ്യമന്ത്രിയുടെ […]

ഇടതുപക്ഷത്തിന് പണം കൊടുക്കേണ്ട ആവശ്യമില്ല, സംഭാവന നൽകാൻ കോൺഗ്രസിന്റേതായ ഫോറങ്ങളുണ്ട്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയ രമേശ് ചെന്നിത്തലക്കെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ

തിരുവനന്തപുരം: മുൻ പ്രതിപക്ഷ നേതാവും എംഎൽഎയുമായ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയതിനെതിരെ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. സർക്കാറിന് സംഭാവന നൽകണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്ന് സുധാകരൻ പറഞ്ഞു. ഇടതുപക്ഷത്തിന് പണം കൊടുക്കേണ്ട ആവശ്യമില്ല. സംഭാവന നൽകാൻ കോൺഗ്രസിന്റേതായ ഫോറങ്ങളുണ്ട്. അതിലൂടെ സംഭാവന നൽകുകയായിരുന്നു വേണ്ടതെന്നും സുധാകരൻ പറഞ്ഞു. നേരത്തെ രമേശ് ചെന്നിത്തല ഒരു മാസത്തെ ശമ്പളമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനയായി നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിക്കെതിരെ വലിയ പ്രചാരണങ്ങൾ നടക്കുന്നതിനിടെയാണ് രമേശ് ചെന്നിത്തല സംഭാവന നൽകിയത്. സുധാകരന്റെ ആരോപണങ്ങ​ളോട് പ്രതികരിക്കാനില്ലെന്ന് രമേശ് […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരായ പ്രചാരണം; മുണ്ടക്കയത്ത് രണ്ട് പേർക്കെതിരെ പോലീസ് കേസെടുത്തു

കോട്ടയം: വയനാട് ഉരുൾപൊട്ടലിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യണമെന്ന അഭ്യര്‍ത്ഥനക്കെതിരെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ മുണ്ടക്കയം പോലിസ് രണ്ട് പേർക്കെതിരെ കേസെടുത്തു. ഒരാൾ മുണ്ടക്കയം പൈങ്ങനാ സ്വദേശിയാണ്. മറ്റൊരാൾ ഇഞ്ചിയാനി വട്ടക്കാവ് സ്വദേശിനിയായ സ്ത്രിയാണ്. ദുരിതാശ്വാസ നിധിക്കെതിരെയുള്ള വ്യാജ പ്രചാരണങ്ങള്‍ നിരീക്ഷിക്കുന്നതിനു പോലീസ് സമൂഹമാധ്യമങ്ങളില്‍ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. പോസ്റ്റുകള്‍ നിര്‍മിക്കുകയും ഷെയര്‍ ചെയ്യുകയും ചെയ്യുന്നവര്‍ക്കെതിരെയാണ് പോലീസ് സ്വീകരിക്കുന്നത് കർശന നിയമനടപടികള്‍.

കണ്ണീർപ്പുഴയായി ചാലിയാർ ; അഞ്ചാം നാളും തെരച്ചില്‍ തുടരുന്നു, ഇതുവരെ കണ്ടെത്തിയത് 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളും

നിലമ്പൂർ : കേരളത്തെ നടുക്കിയ വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ കാണാതായവർക്കായി അഞ്ചാം നാളും തെരച്ചില്‍ തുടരുകയാണ്. നിരവധി മൃതദേങ്ങളും ശരിരഭാഗങ്ങളും കണ്ടെത്തിയ ചാലിയാർ പുഴയിലും ഇന്ന് രാവിലെ എട്ടു മണിയോടെ തെരച്ചില്‍ ആരംഭിച്ചു. ഇതുവരെ കണ്ടെത്തിയതില്‍ മൂന്നിലൊന്ന് മൃതദേഹങ്ങളും കണ്ടെത്തിയത് ചാലിയാറില്‍ നിന്നാണ്. ഔദ്യോഗിക കണക്കു പ്രകാരം ഇതുവരെ 67 മൃതദേഹങ്ങളും 121 ശരീരഭാഗങ്ങളുമാണ് നിലമ്ബൂർ ജില്ലാ ആശുപത്രിയില്‍ എത്തിയത്. പൊലീസും, ഫയർഫോഴ്സും, വനംവകുപ്പും ആരോഗ്യ വകുപ്പുമുള്‍പ്പടെ സർക്കാർ സംവിധാനങ്ങളും ഒറ്റക്കെട്ടായി പോത്തുകല്ലില്‍ നിന്നടക്കം നിരവധി യുവാക്കളും രക്ഷാപ്രവർത്തനത്തില്‍ അണിനിരന്നിട്ടുണ്ട്. ഡ്രോണ്‍ അടക്കമുള്ള സംവിധാനങ്ങളുപയോഗിച്ചാണ് തെരച്ചില്‍ […]

വയനാട് ഉരുൾപൊട്ടൽ ദുരന്തം ; കേന്ദ്ര മന്ത്രി അമിത് ഷാക്കെതിരെ കോൺഗ്രസ് നീക്കം.. പ്രിവിലേജ് നോട്ടീസ് നൽകി

വയനാട്ടിലെ ഉരുൾപൊട്ടലിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ അവകാശവാദത്തിനെതിരെ കോൺഗ്രസ് നീക്കം. അമിത് ഷായ്‌ക്കെതിരെ പ്രത്യേകാവകാശ പരാതി നൽകി. കോൺഗ്രസ് എംപി ജയറാം രമേശാണ് പ്രിവിലേജ് നോട്ടീസ് നൽകിയത്. വയനാട്ടിൽ ഉരുൾപൊട്ടലിന് മുന്നോടിയായി കേരള സർക്കാരിന് മുൻകൂർ മുന്നറിയിപ്പ് നൽകിയെന്ന അമിത് ഷായുടെ അവകാശവാദത്തിനെതിരെയാണ് നോട്ടീസ്. കേരള സർക്കാർ മുന്നറിയിപ്പുകൾ പാലിച്ചില്ലെന്നും അമിത് ഷാ അവകാശപ്പെട്ടിരുന്നു. എന്നാൽ പ്രിവിലേജ് നോട്ടീസിൽ ജയറാം രമേശ് ആഭ്യന്തര മന്ത്രിയുടെ ഈ വാദം തള്ളി. “കേന്ദ്രസർക്കാരിൻ്റെ മുൻകൂർ താക്കീത് തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്യസഭയെ […]

നടനായിട്ടല്ല, ലെഫ്റ്റനന്റ് കേണൽ ആയി ആർമി വാഹനത്തിൽ സൈനിക വേഷത്തിൽ മോഹൻലാൽ ദുരന്തമുഖത്തെത്തി; ടെറിറ്റോറിയൽ ബേസ് ക്യാമ്പിലെത്തി സൈനിക ഉദ്യോ​ഗസ്ഥരുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തി, ചൂരൽമലയിലെയും മുണ്ടക്കൈയിലെയും സന്ദർശനത്തിന് ശേഷം ദുരിതബാധിതരെ ക്യാമ്പിലെത്തി സന്ദർശിക്കും

വയനാട്: നടൻ മോഹൻലാൽ ദുരന്തമുഖത്ത് എത്തി. ടെറിറ്റോറിയൽ ബേസ് ക്യാമ്പിലെത്തി സൈനിക ഉദ്യോ​ഗസ്ഥരുമായി സംസാരിച്ച് സ്ഥിതി​ഗതികൾ വിലയിരുത്തി. ലെഫ്റ്റനന്റ് കേണൽ കൂടിയായ അദ്ദേഹം ആർമിയുടെ വാഹനത്തിൽ, സൈനിക​ വേഷത്തിലാണ് എത്തിയത്. ഉരുൾപൊട്ടലിൽ‌ നാശം വിതച്ചയിടങ്ങളിൽ സന്ദർശനം നടത്തും ചൂരൽമലയിലേക്കും പിന്നീട് മുണ്ടക്കൈയും സന്ദർശിക്കും. തിരിച്ചിറങ്ങുമ്പോൾ മാധ്യമങ്ങളെ കാണും. 11 മണിയോടെ ബെയ്ലി പാലത്തിന് സമീപമാകും മാധ്യമങ്ങളെ കാണുകയെന്നാണ് വിവരം. ഇതിനുശേഷം ദുരിതബാധിതരെ ക്യാമ്പിലെത്തി സന്ദർശിക്കും.

ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ പുറത്തിറങ്ങി ; ആദ്യ പരീക്ഷണ ഓട്ടം ഇന്ന് ; പ്രതീക്ഷയിൽ കേരളവും ; 10 സർവീസുകൾ പരിഗണനയിൽ ; ശീതീകരിച്ച 12 കോച്ചുകൾ,ഒരു കോച്ചിൽ 100 പേർക്ക് ഇരിക്കാനും 200 പേർക്ക് നിൽക്കാനും സൗകര്യം

സ്വന്തം ലേഖകൻ കണ്ണൂർ: ഇന്ത്യയിലെ ആദ്യത്തെ വന്ദേ മെട്രോ പുറത്തിറങ്ങി. ആദ്യ പരീക്ഷണ ഓട്ടം ശനിയാഴ്ച രാവിലെ നടക്കും. 12 കോച്ചുള്ള വന്ദേ മെട്രോ പുറത്തിറങ്ങുമ്പോൾ കേരളവും പ്രതീക്ഷയിലാണ്. ചെന്നൈ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിൽനിന്നാണ് വന്ദേ മെട്രോ ഇറങ്ങുന്നത്. ചെന്നൈ-കാട്പാടി റൂട്ടിൽ (150 കിലോമീറ്റർ) 130 കിലോമീറ്റർ വേഗത്തിൽ ശനിയാഴ്ച പരീക്ഷണ ഓട്ടം നടത്തും. അതിനുശേഷമായിരക്കും ഏത് സോണിലേക്കെന്ന് പ്രഖ്യാപിക്കുക. രാജസ്ഥാൻ കോട്ടയിൽ 180 കിലോമീറ്റർ വേഗത്തിൽ ഇതിന്റെ കവച് സംവിധാനം ഉൾപ്പെടെ പരീക്ഷിച്ചു വിജയിച്ചിരുന്നു. കേരളത്തിൽ എറണാകുളം-കോഴിക്കോട്, കോഴിക്കോട്-മംഗളൂരു, തിരുവനന്തപുരം-എറണാകുളം റൂട്ട് ഉൾപ്പെടെ […]

അമാവാസി നാളിൽ വേലിയിറക്കത്തിൽ പുഴയിലെ വെള്ളം കുറയും, അർജുനെ കണ്ടെത്താൻ ഇന്ന് തെരച്ചിൽ നടത്താമെന്ന് ഈശ്വർ മൽപെ

ഷിരൂർ: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ‌കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുനെ കണ്ടെത്താൻ ഇന്ന് തെരച്ചിൽ നടത്തുമെന്ന് അർജുന്റെ ബന്ധു. ഇന്ന് അമാവാസി നാളിൽ വേലിയിറക്കത്തിൽ പുഴയിലെ വെള്ളം കുറയുമെന്നും ഇറങ്ങാൻ സന്നദ്ധനാണെന്നും പ്രാദേശിക മത്സ്യത്തൊഴിലാളി ഈശ്വർ മൽപെ അറിയിച്ചതായി അർജുന്റെ സഹോദരീഭർത്താവ് ജിതിൻ പറഞ്ഞു. മൂന്ന് മണിക്കൂറോളം പുഴയിൽ വെള്ളം കുറയുമെന്നാണു കരുതുന്നത്. അർജുന്റെ ബന്ധുക്കൾ ഇന്ന് രാവിലെ ഷിരൂരിലെത്തും. ഗംഗാവലിപ്പുഴയിൽ തെരച്ചിലിന് തൃശൂർ‌ കാർഷിക സർവകലാശാലയുടെ ഡ്രജർ എത്തിക്കേണ്ടെന്ന് തീരുമാനം. യന്ത്രം എത്തിച്ചാലും പുഴയിലെ ചെളിയും ഒഴുക്കും കാരണം പ്രവർത്തിപ്പിക്കാനാകില്ല എന്നാണ് സ്ഥലം […]

‘അനാഥരായി എന്ന് തോന്നുന്ന മക്കളുണ്ടെങ്കിൽ എനിക്ക് തരുമോ മേഡം’; ഞങ്ങൾ പൊന്നുപോലെ നോക്കിക്കോളാം;.. കോഴിക്കോട് സ്വദേശിയുടെ കമന്റിന് മറുപടി നൽകി മന്ത്രി വീണ ജോർജ്

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുഞ്ഞുങ്ങളെ ദത്തെടുക്കാൻ തയ്യാറായി നിരവധി പേരാണ് രംഗത്ത് വരുന്നത്. സമൂഹികമാധ്യമങ്ങളിലൂടെ പലരും സന്നദ്ധത അറിയിക്കുന്നുണ്ട്. മന്ത്രി വീണാ ജോർജിന്റെ ഫെയ്‌സ്ബുക്ക് പേജിൽ ഇത്തരം അഭ്യർഥന കമന്റുകളായി വന്നിരുന്നു. ഇപ്പോൾ മന്ത്രി തന്നെ ഈ കമന്റുകൾക്ക് മറുപടിയായി എത്തിയിരിക്കുകയാണ്. മന്ത്രിയുടെ പോസ്റ്റിന് താഴെ വന്ന കമന്റിന്റെ സക്രീൻഷോട്ട് പങ്കുവെച്ച് കുഞ്ഞുങ്ങളെ ദത്ത് എടുക്കാൻ വേണ്ട കാര്യങ്ങളെ കുറിച്ചാണ് മന്ത്രി വിശദീകരിച്ച് നല്‍കിയത്. അങ്ങയുടെ നല്ല മനസ്സിന് ഹൃദയപൂർവ്വം നന്ദി അറിയിക്കുന്നു. വേദന പൂർണമായും മനസിലാക്കുന്നു. അങ്ങയുടെ വാക്കുകൾ കണ്ണ് […]