play-sharp-fill

മതമില്ല ജാതിയില്ല ..തിരിച്ചറിയാനാവാത്ത മൂന്നു മൃതദേഹങ്ങൾ കൽപ്പറ്റ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു

കൽപ്പറ്റ: മുണ്ടക്കൈയിലെ ദുരന്ത സ്ഥലത്തു നിന്ന് കണ്ടെടുത്ത മൃതദേഹങ്ങളിൽ തിരിച്ചറിയാൻ കഴിയാതിരുന്ന മൂന്ന് മൃതദേഹങ്ങൾ കൽപറ്റ പൊതു ശ്മശാനത്തിൽ സംസ്കരിച്ചു. ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രത്യേകം തയ്യാറാക്കിയ മാർഗ നിർദേശപ്രകാരമാണ് സംസ്കരിച്ചത്. വിവിധ മതാചാര പ്രകാരമുള്ള പ്രാർത്ഥനകൾക്കും ചടങ്ങുകൾക്കും ശേഷമാണ് സംസ്കാരം. പട്ടികജാതി പട്ടിക വർഗ്ഗ വകുപ്പ് മന്ത്രി ഒ.ആർ കേളു, ടി സിദ്ധീഖ് എം.എൽ.എ , ജില്ലാ കളക്ടർ ഡി.ആർ മേഘശ്രീ, സ്പെഷ്യൽ ഓഫീസർമാരായ സാംബശിവ റാവു, ശ്രീധന്യ സുരഷ്, മുൻ എം.എൽ.എ സി കെ ശശീന്ദ്രൻ, സബ് കലക്ടർ മിസാൽ സാഗർ […]

സംസ്ഥാനത്ത് ഇന്ന് (03/08/2024) സ്വർണവിലയിൽ കുറവ്; സ്വർണം ഗ്രാമിന് 10 രൂപ കുറഞ്ഞു, കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ കുറവ്. ഒരു ഗ്രാം സ്വർണത്തിന് 6470 രൂപ ഇന്ന് ഒരു പവൻ സ്വർണത്തിന് 51760 രൂപ കോട്ടയം അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം :- ഗ്രാമിന് – 6470 രൂപ പവന് – 51,760 രൂപ

കോട്ടയം കൈപ്പുഴമുട്ടിൽ മിനി ലാേറിയിടിച്ച് സ്കൂട്ടർ യാത്രികയായ ഹരിത കർമ്മ സേനാംഗത്തിന് പരുക്ക്

കുമരകം : കൈപ്പുഴമുട്ട് പെട്രാേൾ പമ്പിന് സമീപം മിനി ലാേറിയും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരിയായ ഹരിത കർമ്മസേനാഗം കുമരകം തെക്കേപന്നിക്കോട് വീട്ടിൽ അജയൻ്റെ ഭാര്യ ശ്രിദേവി (49) ക്ക് ഗുരുതരമായി പരുക്കേറ്റു. ഇന്നലെ ഉച്ചയാേടെ ഇറച്ചിക്കോഴിയുമായി വന്ന മിനി ലോറിയാണ് ഇടിച്ചത്. ഗുരുതരമായി പരുക്കേറ്റ വീട്ടമ്മയെ കോട്ടയം മെഡിക്കൽ കോളേജ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ഇടിച്ച മിനി ലാേറി കോട്ടയം വെസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. കുമരകം പഞ്ചായത്ത് ഏഴാം വാർഡിലെ ഹരിതകർമ്മ സേനാംഗമാണ് പരുക്കേറ്റ ശ്രീദേവി. *

കേരിച്ചൊരിക്കുന്ന മഴയും ഇടിമുഴക്കം പോലുള്ള ശബ്ദവും ; ഓടികയറിയത് ടെറസിന് മുകളിലേക്ക്; വളർത്തുനായയെ രക്ഷിക്കാൻ വീണ്ടും താഴേയ്ക്ക്, മലവെളത്തിനൊപ്പം ലെനിൻ മരണത്തിലേക്ക്

മേപ്പാടി : ഉറക്കത്തിനിടയില്‍ ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടാണ് ചുരല്‍മലയിലെ സുദര്‍ശനും കുടുംബവും എഴുന്നേല്‍ക്കുന്നത്. ശക്തമായ മഴയില്‍ അപകടം മണത്ത ഇവര്‍ കോരിച്ചൊരിയുന്ന മഴയെ വകവെയ്ക്കാതെ ടെറസിന് മുകളിലേക്ക് കയറി. അപ്പോഴാണ് മുറ്റത്തുകെട്ടിയിട്ടിരുന്ന നായയുടെ ഭയപ്പെട്ടുള്ള കുര കേള്‍ക്കുന്നത്. അരുമയായ വളര്‍ത്തുനായയെ രക്ഷിക്കുന്നതിവു വേണ്ടി ലെനിന്‍ വീണ്ടു താഴേയ്ക്ക് ഇറങ്ങി. ഇതിനിടെയാണ് ചുരല്‍മലയിലെ സുദര്‍ശന്റെ മകന്‍ ലെനിന്റെ ജീവന്‍ പൊലിഞ്ഞത്. പുതിയ വില്ലേജ് റോഡില്‍നിന്ന് ചൂരല്‍മല ടൗണിലേക്കിറങ്ങുന്ന നടപ്പാതയ്ക്കരികിലാണ് സുദര്‍ശനും കുടുംബവും താമസിക്കുന്നത്. കെട്ടഴിച്ച്‌ നായയെ രക്ഷിക്കാന്‍ വീണ്ടും താഴേക്കിറങ്ങിയ ലെനിനെ ഇരച്ചെത്തിയ വെള്ളപ്പാച്ചില്‍ […]

ഷിരുരിൽകാണാതായ ഡ്രൈവർ അർജുനായുള്ള തിരച്ചിൽ ഇന്നും പ്രതിസന്ധിയിൽ.. രക്ഷാദൗത്യം പുനരാരംഭിക്കും എന്നതിൽ അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ

ഷിരൂർ : കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ ‍അർജുനായുള്ള തിരച്ചിൽ പ്രതിസന്ധിയിലെന്ന് അർജുന്റെ സഹോദരി ഭർത്താവ് ജിതിൻ. അർജുനായുള്ള തിരച്ചിൽ എന്ന് പുനരാരംഭിക്കും എന്നതിൽ അറിയിപ്പ് ഒന്നും ലഭിച്ചില്ലെന്ന് ജിതിൻ പറഞ്ഞു. ജലനിരപ്പ് കുറഞ്ഞതിനാൽ നാളെ സ്വമേധയാ തിരച്ചിൽ ഇറങ്ങുമെന്ന് ഈശ്വർ മാൽപെ അറിയിച്ചിരുന്നതായി ജിതിൻ പറഞ്ഞു. തിരച്ചിലുമായി ബന്ധപ്പെട്ട് ജില്ലാകളക്ടർ, സ്ഥലം എം എം എ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്ന് ജിതിൻ പറഞ്ഞു. തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതിൽ തീരുമാനം ആയില്ലെന്നും ജിതിൻ വ്യക്തമാക്കി. അതേസമയം വിഷയം കർണാടക ആഭ്യന്തര മന്ത്രിയുമായി […]

സർക്കാരിനെ വിമർശിക്കേണ്ട സമയമല്ലിത്, എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണം; കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പ്രതിപക്ഷനേതാവ് വി.ഡി സതീശൻ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകുന്നതുമായി ബന്ധപ്പെട്ട് കോൺഗ്രസിൽ പോര് കടുക്കുന്നു. എല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ പറഞ്ഞു. സർക്കാരിനെ വിമർശിക്കേണ്ട സമയമല്ലിത്. ദുരിതാശ്വാസനിധിയിൽ സുതാര്യത വേണമെന്നും സതീശൻ ആവശ്യപ്പെട്ടു. മുൻ പ്രതിപക്ഷ നേതാവും എം.എൽ.എയുമായ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകിയതിനെതിരെ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ രംഗത്തെത്തിയിരുന്നു. സർക്കാരിന് സംഭാവന നൽകണമെന്ന് ഇവിടെയാരും പറഞ്ഞിട്ടില്ലെന്നും ഇടതുപക്ഷത്തിന് പണം കൊടുക്കേണ്ട ആവശ്യമില്ലെന്നും പറഞ്ഞിരുന്നു. സംഭാവന നൽകാൻ കോൺഗ്രസിന്റേതായ ഫോറങ്ങളുണ്ട്. അതിലൂടെ സംഭാവന നൽകുകയായിരുന്നു വേണ്ടതെന്നും സുധാകരൻ കൂട്ടിച്ചേർത്തിരുന്നു. വയനാട് […]

 ചാന്നാനിക്കാട് വായനശാല അരുൺ ഭവനത്തിൽ കെ ജി സുകുമാരൻ നായർ (80) നിര്യാതനായി.

  ചാന്നാനിക്കാട്: ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ ചാന്നാനിക്കാട് വായനശാല അരുൺ ഭവനത്തിൽ കെ ജി സുകുമാരൻ നായർ (80) നിര്യാതനായി. സംസ്കാരം ഇന്ന് 4.30 ന് വീട്ടുവളപ്പിൽ ഭാര്യ: ചങ്ങനാശ്ശേരി വെരൂർ വട്ടോലിപറമ്പിൽ വി കെ സുമതിക്കുട്ടിയമ്മ മക്കൾ: കുസുമം കെ എസ് ( ഗവ. ഹയർ സെക്കൻ്ററി സ്കൂൾ, കുറിച്ചി) അരുൺ കെ എസ് ( എം ആർ എഫ്) മരുമക്കൾ: അടൂർ പള്ളിക്കൽ രവിനിലയത്തിൽ ആർ. ഹരികുമാർ ( റിട്ട. ആർമി ഉദ്യോഗസ്ഥൻ) വാഴൂർ 14-ാം മൈൽ വേട്ടനോലിക്കൽ ശ്രീജ. വി. […]

പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ വിപുലമായ സംവിധാനം; സോണൽ/സർക്കിൾ ഓഫീസുകൾ മുഖേനയും ഡേ സ്ക്വാഡ്, നൈറ്റ് സ്ക്വാഡ്, സ്‌പെഷ്യൽ സ്ക്വാഡ് മുഖേനയും പരിശോധന, മാലിന്യം വലിച്ചെറിയുന്നവരിൽ നിന്നും ജൂലൈ മാസത്തിൽ മാത്രം പിഴയായി ഈടാക്കിയത് 4,30,610 രൂപ

തിരുവനന്തപുരം: നഗരത്തിലെ പൊതുനിരത്തിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടുന്നതിന് വിപുലമായ സംവിധാനമാണ് പ്രവർത്തിക്കുന്നതെന്ന് തിരുവനന്തപുരം നഗരസഭാ മേയർ ആര്യാ രാജേന്ദ്രൻ. ഇത്തരത്തിൽ മാലിന്യം വലിച്ചെറിയുന്നവരിൽ നിന്നും ജൂലൈ മാസത്തിൽ മാത്രം 14,30,610 രൂപ പിഴ ഈടാക്കിയെന്ന് ഫെയ്സ്ബുക്കിൽ പങ്കുവച്ച പോസ്റ്റിൽ മേയർ വ്യക്തമാക്കി. “മാലിന്യങ്ങൾ വലിച്ചെറിയുന്നത് തടയാൻ നഗരസഭ ശക്തമായി മുന്നോട്ട് പോവുകയാണ്. സോണൽ/സർക്കിൾ ഓഫീസുകൾ മുഖേനയും ഡേ സ്ക്വാഡ്, നൈറ്റ് സ്ക്വാഡ്, സ്‌പെഷ്യൽ സ്ക്വാഡ് എന്നിവ മുഖേന നടക്കുന്ന പരിശോധനകളിലൂടെ പിടികൂടുന്നത് കൂടാതെ പൊതുജനങ്ങൾ അവരുടെ മൊബൈൽഫോൺ ക്യാമറകളിലും വീടുകളിൽ സ്ഥാപിച്ച സിസിടിവികളിലും […]

കുമരകം ചിറ്റുക്കളം പാലം പുതുക്കി വാഹനം കയറുന്ന പുതിയ പാലം നിർമിക്കണമെന്ന് ആവശ്യം.

  കുമരകം: നാട്ടുകാർ പാലം സ്വപ്നം കാണാൻ തുടങ്ങിയിട്ട് 20 വർഷത്തിലധികമായി. ഇതുവരെ അധികൃതർ കനിഞ്ഞിട്ടില്ല.കുമരകം പഞ്ചായത്തിലെ എട്ടാം വാർഡും പത്താം വാർഡും തമ്മിൽ ബന്ധിപ്പിക്കുന്ന ചിറ്റുക്കളം തടിപ്പാലത്തിന് പകരം വാഹനം കയറുന്ന പാലം നിർമിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇരുപത് വർഷത്തോളമായി പ്രദേശവാസികൾ പുതിയ പാലം നിർമ്മിക്കും എന്ന കാത്തിരുപ്പിലാണ്. കുമരകം പഞ്ചായത്തിലെ എട്ടാം വാർഡും പത്താം വാർഡും തമ്മിൽ തടി ഉപയോഗിച്ച് ഇരുകരകളെയും ബന്ധിപ്പിക്കുന്ന നടപ്പാലമാണ്‌ നിലവിലെ ചിറ്റുക്കളം പാലം. മൂന്ന് മീറ്ററോളം നീളം വരുന്ന ഈ പാലം വാഹന ഗതാഗത സൗകര്യമുള്ള […]

കളക്ഷൻ ഏജന്റിനെ തോക്കിൻ മുനയില്‍ നിർത്തി കൊള്ളയടിച്ചത് ലക്ഷങ്ങള്‍,ഒരു വർഷത്തോളമായി മുങ്ങി നടന്ന സോഷ്യല്‍മീഡിയ ഇൻഫ്ലുവൻസറിനെ പിടികൂടി പോലീസ്

ദില്ലി : കളക്ഷൻ ഏജന്റിനെ തോക്കിൻ മുനയില്‍ നിർത്തി കൊള്ളയടിച്ചത് ലക്ഷങ്ങള്‍. ഒരു വർഷത്തോളമായി മുങ്ങി നടന്ന സോഷ്യല്‍മീഡിയ ഇൻഫ്ലുവൻസറിനെ ഒടുവില്‍ പിടികൂടി പൊലീസ്. ദില്ലി പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗമാണ് 19 വയസുള്ള സോഷ്യല്‍ മീഡിയ ഇൻഫ്ലുവൻസറെ അറസ്റ്റ് ചെയ്തത്. ദില്ലിയിലെ ദര്യ ഗഞ്ചില്‍ വച്ചാണ് 19കാരനെ പൊലീസ് പിടികൂടിയത്. നേരത്തെ ടിക്ടോകിലും പിന്നീട് ഇൻസ്റ്റഗ്രാമിലും സജീവമായ 19കാരൻ ഒളിവില്‍ കഴിയുന്നതിനിടയിലും സമൂഹമാധ്യമങ്ങളില്‍ സജീവമായിരുന്നു. 2023 ജൂലൈ 17ന് ദില്ലിയിലെ മീൻ ബസാറില്‍ വച്ചാണ് കളക്ഷൻ ഏജന്റിനെ 19കാരനും കൂട്ടുകാരും ചേർന്ന് കൊള്ളയടിച്ചത്. […]