play-sharp-fill

പെൻഷൻകാരെ ബുദ്ധിമുട്ടിക്കരുത്: കോട്ടയം ജില്ലാ ട്രഷറിയിലെ ഹാൾ അടച്ചു കെട്ടിയത് അസൗകര്യം സൃഷ്ടിക്കുന്നു

  കോട്ടയം :ഒന്നാം തീയതി ജി ല്ലാ ട്രഷറിയിൽ പെൻഷൻ വാ ങ്ങാനെത്തിയവർ ബുദ്ധിമുട്ടി. ജില്ലാ ട്രഷറിയിലെ ഹാൾ അടച്ചു കെട്ടിയതാണു പെൻഷൻ വാങ്ങാനെത്തിയവർക്കു കടുത്ത ബുദ്ധിമുട്ടുണ്ടാക്കിയത്. ഒരു ഘട്ടത്തിൽ ട്രഷറിയുടെ ഉള്ളിലേക്ക് പ്രവേശിക്കാൻ തന്നെ ഇടപാടുകാർ പാടുപെട്ടു. കൗണ്ടറിന് മുൻ : പിൽ തന്നെയാണ് സുരക്ഷാ ഉദ്യോഗസ്ഥന്റെയും ട്രഷറിയി ലെ ഒരു ഉദ്യോഗസ്ഥന്റെയും ഇരിപ്പിടം. വയോജനങ്ങൾ കൂടുതലായി എത്തുന്ന ട്രഷറിയിലെ പുതിയ പരിഷ്‌കാരം വലിയ അസൗകര്യമാണെന്നു പെൻ ഷൻ വാങ്ങാനെത്തിയവർ പറ ഞ്ഞു. ഡപ്യൂട്ടി ഡയറക്ടറുടെ ഓഫിസിനായാണ് (ഡിഡി ഓഫീസ്) ഹാൾ അടച്ചുകെട്ടിയത്. […]

രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തം: വയനാടിന്റെ പുനരധിവാസത്തിനായി വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കും, ആവശ്യമെങ്കിൽ വീ‌ണ്ടും സാമ്പത്തിക സഹായം നൽകും, മുണ്ടക്കൈ എൽപി സ്കൂൾ പുനർനിർമിക്കുമെന്നും ലഫ്റ്റനന്റ് കേണൽ‌ മോഹൻലാൽ

വയനാട്: രാജ്യം കണ്ടതിൽ വച്ച് ഏറ്റവും വലിയ ദുരന്തമാണ് വയനാട്ടിലുണ്ടായതെന്ന് ലഫ്റ്റനന്റ് കേണൽ‌ മോഹൻലാൽ. വയനാടിന്റെ പുനരധിവാസത്തിനായി വിശ്വശാന്തി ഫൗണ്ടേഷൻ മൂന്ന് കോടി രൂപയുടെ പദ്ധതികൾ നടപ്പിലാക്കുമെന്നും മോഹൻലാൽ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥിതി നിരീക്ഷിച്ച ശേഷം ഫൗണ്ടേഷൻ വീണ്ടും സാമ്പത്തിക സഹായം ആവശ്യമെങ്കിൽ നൽകുമെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു. താനും കൂടി ഉൾപ്പെടുന്ന മദ്രസ് 122 ഇൻഫൻട്രി ബറ്റാലിയനാണ് ആദ്യഘട്ടത്തിൽ ദുരന്ത മുഖത്തെത്തിയത്. 40 അം​ഗ ബറ്റാലിയനാണ് ആദ്യമായി ഇവിടെയെത്തിയത്. ഇവർക്ക് സൈന്യത്തിന് മറ്റ് സന്നദ്ധ പ്രവർത്തകർക്കും പിന്തുണയേകാനും നന്ദി പറയാനുമാണ് സന്ദർശനം. കഴിഞ്ഞ 16 […]

ഷിരൂരിലെ മണ്ണിടിച്ചിൽ : അർജുനായുള്ള തെരച്ചിൽ പ്രതിസന്ധിയിലെന്ന് കുടുംബം, ജലനിരപ്പ് കുറഞ്ഞതിനാൽ തെരച്ചിലിന് തയാറെന്ന് ഈശ്വർ മാൽപെ

കോഴിക്കോട് : ഷിരൂരിലെ രക്ഷാദൗത്യം പ്രതിസന്ധിയിലാണെന്ന് മണ്ണിടിച്ചിലില്‍ കാണാതായ അർജുൻ്റെ സഹോദരീഭർത്താവ് ജിതിൻ. തെരച്ചില്‍ എന്ന് പുനരാരംഭിക്കും എന്നതില്‍ അറിയിപ്പ് ഒന്നും ലഭിച്ചില്ല. ജലനിരപ്പ് കുറഞ്ഞതിനാല്‍ നാളെ സ്വമേധയാ തെരച്ചില്‍ ഇറങ്ങുമെന്ന് ഈശ്വർ മാല്‍പെ അറിയിച്ചു. ജില്ലാ കളക്ടർ, സ്ഥലം എംഎംഎ എന്നിവരെ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ജിതിൻ പറയുന്നു. അതേസമയം, തൃശൂരിലെ യന്ത്രം കൊണ്ടുപോകുന്നതില്‍ തീരുമാനം ആയില്ല. അതിനിടെ, അർജുൻ്റെ വീട്ടില്‍ പ്രതിപക്ഷ നേതാവ് വി ഡീ സതീശൻ സന്ദർശനം നടത്തി. കോഴിക്കോട് കണ്ണാടിക്കലിലെ വീട്ടില്‍ എത്തിയ അദ്ദേഹം തെരച്ചില്‍ പുനരാരംഭിക്കാൻ കർണ്ണാടക സർക്കാരില്‍ […]

വയനാട് ഉരുൾപൊട്ടലിൽ അനാഥരായവർ ഒറ്റയ്ക്കാവില്ലെന്ന് മന്ത്രി കെ രാജൻ , ഒറ്റപ്പെട്ടു കിടക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു പരിശോധിക്കാൻ നിർദേശം നൽകി

വയനാട് ഉരുള്‍പൊട്ടലില്‍ അനാഥരായവർ ഒറ്റക്കാവില്ലെന്ന് റവന്യൂമന്ത്രി കെ.രാജന്‍. ലോകത്തുള്ള മലയാളികൾ ഒപ്പം നിൽക്കും. മന്ത്രിസഭാ ഉപസമിതി എല്ലാ ഘട്ടത്തിലും ഒപ്പമുണ്ടാവും. ഒറ്റപ്പെട്ടു കിടക്കുന്ന കെട്ടിടങ്ങൾ പൊളിച്ചു പരിശോധിക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

അരി ക്ഷാമം ഇനിയില്ല:   എഫ്‌സിഐയിൽനിന്ന് സംസ്‌ഥാനങ്ങൾക്ക് അരി നേരിട്ടു വാങ്ങാം: കേന്ദ്രം

  ന്യൂഡൽഹി : അരിയുടെ ദൗർലഭ്യം നേരിടുന്ന സംസ്ഥാനങ്ങൾക്ക് ഫുഡ്കോർപറേഷൻ വഴിനേരിട്ട് അരിവാങ്ങാമെന്ന് കേന്ദ്രമന്ത്രി പ്രഹ്ല‌ാദ് ജോഷി അറിയിച്ചു.ഇന്നലെ ഇത് പ്രാബല്യത്തിലായി. ഫുഡ് കോർപറേഷൻ ഗോ ഡൗണുകളിൽ അധികമുള്ള ധാന്യങ്ങൾ കുറഞ്ഞ വിലയ്ക്ക ലഭ്യമാക്കുന്ന ഓപ്പൺ മാർക്കറ്റ് സെയിൽസ് സ്കീം (ഒഎംഎസ്എസ്) വഴിയാണിത്. എന്നാൽ സംസ്ഥാനങ്ങൾ ഇ-ലേലത്തിൽ : പങ്കെടുക്കേണ്ടതില്ല. ക്വിന്റലിന് 2,800 രൂപയ്ക്ക് അരി ലഭ്യമാക്കും. മുൻപിത് 2,900 രൂപയായിരുന്നു. ഓണക്കാലം വരുന്നതിനാൽ സപ്ലൈകോയ്ക്ക് ഈ തീരുമാനം ഗുണകരമാകും. ഗോഡൗണിൽ അധികമായു ള്ള അരി അടുത്ത സംഭരണ സിസണിനു മുൻപ് തീർക്കുന്നതിന്റെ ഭാഗം […]

ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തിൽ മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികൾ മരിച്ച സംഭവം ; അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി

ദില്ലി : ദില്ലിയില്‍ ഐഎഎസ് കോച്ചിംഗ് സെന്ററിലുണ്ടായ അപകടത്തില്‍ മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികളുടെ മരിച്ച സംഭവത്തില്‍ അറസ്റ്റിലായ പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ദില്ലി തീസ് ഹസാരി കോടതിയുടെതാണ് നടപടി. കേസ് സിബിഐക്ക് കൈമാറിയെന്ന് ദില്ലി പൊലീസ് കോടതിയെ അറിയിച്ചു. മലയാളിയടക്കം മൂന്ന് വിദ്യാർത്ഥികളാണ് 27 നുണ്ടായ ദുരന്തത്തില്‍ മരിച്ചത്. അപകടത്തില്‍ രണ്ട് പെണ്‍കുട്ടികളും ഒരു ആണ്‍കുട്ടിയുമാണ് മരിച്ചത്. ഏഴടിയോളം ഉയരത്തില്‍ വെള്ളം പൊങ്ങിയതാണ് ദുരന്തത്തിന് കാരണമായത്. സിവില്‍ സര്‍വീസ് അക്കാദമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന രണ്ട് പേരാണ് സംഭവത്തില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. ദേശീയ ദുരന്ത […]

വയനാട് ഉരുൾപൊട്ടൽ : പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ പൊതുശ്മശാനങ്ങളിൽ സംസ്കരിക്കും ; ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി

വയനാട് : മേപ്പാടി പ്രകൃതി ദുരന്തത്തില്‍ മരിച്ചവരില്‍ തിരിച്ചറിയാന്‍ സാധിക്കാത്ത ഭൗതികശരീരങ്ങള്‍ ജില്ലയിലെ പൊതുശ്മശാനങ്ങളില്‍ സംസ്‌കരിക്കും. കല്‍പ്പറ്റ നഗരസഭ, വൈത്തിരി, മുട്ടില്‍, കണിയാമ്ബറ്റ, പടിഞ്ഞാറത്തറ, തൊണ്ടര്‍നാട്, എടവക, മുള്ളന്‍കൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌കാരത്തിനുള്ള സൗകര്യം ഒരുക്കിയത്. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളില്‍ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങള്‍ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാര്‍ക്ക് കൈമാറി നടപടികള്‍ പൂര്‍ത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവക്ക് രജിസ്‌ട്രേഷന്‍ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡല്‍ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്. മുണ്ടക്കൈയിലെ ദുരന്ത സ്ഥലത്തു നിന്ന് കണ്ടെടുത്ത […]

വീണ്ടും ഉരുൾപൊട്ടലിന് സാധ്യത ..പ്രശ്നബാധിത പ്രദേശങ്ങളിൽ നിന്ന് മാറി താമസിക്കണമെന്ന് മുന്നറിയിപ്പ്

വയനാട്ടിൽ അഞ്ചാം ദിവസവും ദുരിതബാധിത മേഖലകൾ കേന്ദ്രീകരിച്ച് തിരച്ചിൽ ആരംഭിച്ചു. ഇതുവരെ 340 പേരാണ് മരിച്ചത്. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളും ഇതിനോടകം കണ്ടെടുത്തു. സർക്കാർ കണക്കുകളനുസരിച്ച് 210 മരണമാണ് സ്ഥിരീകരിച്ചിട്ടുണ്ട്. തിരിച്ചറിയാൻ കഴിയാത്ത 74 മൃതദേഹം ഇന്ന് പൊതുശ്മശാനങ്ങളില്‍ സംസ്കരിക്കും. ഇന്ന് തിരച്ചിൽ തുടരുമ്പോൾ നാട്ടുകാരുടെ സഹായവും സേന ആവശ്യപ്പെടുന്നുണ്ട്. സംസ്ഥാനത്ത് ഇന്നും മഴ തുടരുമെന്നാണ് മുന്നറിയിപ്പ് . ഇതിന് മുന്നോടിയായി ഉരുൾപൊട്ടൽ മുന്നറിയിപ്പും നൽകിയിട്ടുണ്ട്. പ്രശ്നബാധിത മേഖലകളിൽ നിന്ന് മാറിത്താമസിക്കണമെന്നാണ് ഇപ്പോൾ നൽകുന്ന നിദ്ദേശം. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ […]

വാഹനങ്ങളുടെ അതിസുരക്ഷാ നമ്പർ പ്ലേറ്റ്: ആഗോള ടെൻഡർ വിളിക്കുന്ന കാര്യത്തിൽ മന്ത്രിയും ഗതാഗത കമ്മീഷണറും രണ്ടു തട്ടിൽ

  തിരുവനന്തപുരം : വാഹനങ്ങളുടെ അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർമാണത്തിനു ആഗോള ടെൻഡർ വിളിക്കാൻ നിയമപരമായി കഴിയില്ലെന്നു വ്യക്തമാക്കി ഗതാഗത കമ്മിഷണർ എസ്. ശ്രീജിത്ത് സർക്കാരിനു മറുപടി നൽകി. സർക്കാരിന്റെ സ്റ്റോർ പർച്ചേസ് മാന്വലിനെതിരാണ് ഉത്തരവെന്നു കമ്മിഷണർ വിശദീകരിച്ചു. നമ്പർ പ്ലേറ്റ് സ്വന്തമായി നിർമിക്കാൻ ഗതാഗത മന്ത്രിയായിരുന്ന കാലത്ത് ആന്റണി രാജു തുട ങ്ങി വച്ച ടെൻഡർ പ്രക്രിയ പാ ടേ റദ്ദാക്കിയാണ് സർക്കാർ പുതിയ ഉത്തരവിറക്കിയത്. ഇതോടെ മന്ത്രി കെ.ബി.ഗണേഷ്കുമാറൂം ശ്രീജിത്തും പുതിയ പോർമു ഖം തുറന്നു. അതിസുരക്ഷാ നമ്പർ പ്ലേറ്റ് നിർമിക്കുന്നതിനുള്ള […]

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി സമൂഹമാധ്യമങ്ങളിൽ ചർച്ച പുതിയ അണക്കെട്ട് എന്ന നിലപാടുമായി കേരളം മുന്നോട്ട്: നിലവിലുള്ള അണക്കെട്ട് പൊളിക്കുന്നതിന്റെ പാരിസ്‌ഥിതിക ആഘാത പഠനത്തിന് കേരളം കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയത്തിനു കത്തു നൽകി.

  കുമളി: വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മുല്ലപ്പെരി യാർ അണക്കെട്ടിന്റെ സുരക്ഷയെപ്പറ്റി സമൂഹമാധ്യമങ്ങളിൽ ചർച്ച സജീവമായി. കഴിഞ്ഞ ദിവസങ്ങളിൽ സം സ്ഥാനത്തു കനത്ത മഴ പെയ്‌തപ്പോൾ മുല്ലപ്പെരിയാർ അണക്കെട്ടിന്റെ മഴപ്രദേശത്തു താരതമ്യേന മഴ കുറവായിരുന്നു. ജലനിരപ്പ് ഇതുവരെ ആശങ്കാ ജനകമായ വിധത്തിൽ ഉയർന്നിട്ടില്ല. 131.70 അടി വെള്ളമാണ് ഇപ്പോൾ അണക്കെട്ടിലുള്ളത്. ഇത് 136 അടിയിൽ എത്തിയാലേ സ്‌പിൽവേ ഷട്ടറുകളുടെ ലെവലിലേക്ക് വെള്ളം എത്തുകയുള്ളു. അണക്കെട്ടിലെ അനുവദനീയ സംഭരണശേഷി 142 അടിയാണ്. മുല്ലപ്പെരിയാർ വിഷയത്തിൽ വിശദമായ പഠനം നടത്താൻ സു പ്രീം കോടതി 2010ൽ നിയോഗിച്ച […]