play-sharp-fill

”സൂക്ഷിക്കുക! ഇത്തരം സന്ദേശങ്ങൾ നിങ്ങൾക്ക് ലഭിച്ചിട്ടുണ്ടോ? അജ്ഞാത ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ ചെയ്യരുത്”; മുന്നറിയിപ്പുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

മുംബൈ: സ്റ്റേറ്റ് ബാങ്കിൻ്റെ സന്ദേശമെന്ന രീതിയിൽ ഉപഭോക്താക്കളിലേക്ക് എത്തുന്ന ചില സന്ദേശങ്ങൾ വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി, ഇൻഫർമേഷൻ ആൻ്റ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന് കീഴിലുള്ള പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഫാക്റ്റ് ചെക്ക് യൂണിറ്റ്. എസ്ബിഐ റിവാർഡ് പോയിൻ്റുകൾ വീണ്ടെടുക്കാൻ സഹായിക്കുമെന്ന് അവകാശപ്പെട്ട് തട്ടിപ്പുകാർ എസ്എംഎസ്, വാട്സ്ആപ്പ് എന്നിവ വഴി സന്ദേശങ്ങൾ അയക്കുന്നുണ്ടെന്ന് മുമ്പ് പിഐബി റിപ്പോർട്ട് ചെയ്തിരുന്നു. എസ്‌ബിഐ ഒരിക്കലും ലിങ്കുകളോ മറ്റ് റിവാർഡുകളോ എസ്എംഎസ് വഴിയോ വാട്സ്ആപ്പ് വഴിയോ അയയ്‌ക്കില്ലെന്ന് ബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. ഇത്തരം ലിങ്കുകളിൽ ക്ലിക്ക് ചെയ്യുകയോ അറിയാത്ത ഫയലുകൾ ഡൗൺലോഡ് ചെയ്യുകയോ ചെയ്യരുതെന്ന് […]

വയനാട്ടില്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസം ; പ്രത്യേക പദ്ധതി തയ്യാറാക്കി സർക്കാർ, സുരക്ഷിതമായ സ്ഥലത്ത് ടൗണ്‍ഷിപ്പ് നിര്‍മിക്കും, വിദ്യാഭ്യാസത്തിന് ബദല്‍ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി

വയനാട് : വയനാട്ടില്‍ ദുരന്തത്തിനിരയായവരുടെ പുനരധിവാസത്തിനായി സുരക്ഷിതമായ സ്ഥലത്ത് ടൗണ്‍ഷിപ്പ് നിര്‍മിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആവശ്യമായ എല്ലാ സംവിധാനങ്ങളും ഇതിനായി ഉപയോഗിക്കും. സ്കൂളുകള്‍ പൂർണമായി തകർന്നതോടെ വിദ്യാഭ്യാസത്തിന് ബദല്‍ സംവിധാനം ഒരുക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ദുരന്തത്തില്‍ നിന്നും രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയില്‍ നടത്താനാവണം എന്നാണ് സര്‍ക്കാര്‍ ആലോചിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വലിയ അധ്വാനവും മികച്ച ആസൂത്രണവും അനിവാര്യമായ ഈ ഉദ്യമം അതിവേഗം പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഒരു വലിയ ജനവാസമേഖലയാണ് മറഞ്ഞ് പോയത്. അതിന് പകരം കൂടുതല്‍ സുരക്ഷിതമായ മറ്റൊരു പ്രദേശം കണ്ടത്തി […]

ലൂർദിയൻ ബാസ്‌കറ്റ് ബോൾ ടൂർണമെൻ്റ ചൊവ്വാഴ്‌ച( ആഗസ്റ്റ് 6) കോട്ടയത്ത് തുടങ്ങും:ആഗസ്റ്റ് 9 – ന് ഫൈനൽ .

  കോട്ടയം: കേരളത്തിലെ പ്രശസ്‌ത ഇൻ്റർസ്‌കൂൾ ബാസ്‌കറ്റ് ബോൾ ചാമ്പ്യൻഷിപ്പായ ലൂർദിയൻ ബാസ്‌കറ്റ് ബോൾ ടൂർണമെൻ്റ് ഓഗസ്റ്റ് 06 ചൊവ്വാഴ്‌ച ആരംഭിക്കും. കോട്ടയം ലൂർദ് പബ്ലിക് സ്‌കൂളിലെ ബിഷപ്പ് ചാൾസ് ലവീഞ് മെമ്മോറിയൽ -ഇൻഡോർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 30 ൽ അധികം ടീമുകൾ പങ്കെടുക്കും. ഓഗസ്റ്റ് 06 ചൊവ്വാഴ്‌ച 2 മണിക്ക് ലൂർദ് സ്‌കൂൾ മാനേജർ റവ. ഡോ. ഫിലിപ്പ് നെൽപുരപറമ്പിലിന്റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ കോട്ടയം ജില്ലാ പോലീസ് മേധാവി കെ. കാർത്തിക് ഐ പി എസ് […]

വിലങ്ങാട് മലയിറങ്ങിയ ദുരന്തം ജനങ്ങൾക്ക് തീരാ ദുരിതം ; 13 വീടുകൾ പൂർണ്ണമായി ഒലിച്ചുപോയി, ജനങ്ങൾ താമസം മാറ്റിയത് കിലോമീറ്ററുകൾ അപ്പുറത്തേക്ക്, ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ നിലനിൽക്കുന്നത് ആശങ്ക മാത്രം

കോഴിക്കോട് : കോഴിക്കോട് വിലങ്ങാട് മലയിറങ്ങിയ ദുരന്തം ബാക്കി വെച്ചത് ദുരിതം മാത്രം. പതിമൂന്ന് വീടുകള്‍ പൂർണമായി ഒലിച്ചുപോയി. പലർക്കും കിലോ മീറ്ററുകള്‍ക്ക് അപ്പുറത്തേക്ക് താമസം മാറ്റേണ്ടി വന്നു. നാട്ടുകാർക്ക് മുന്നറിയിപ്പ് നല്‍കാൻ ഇറങ്ങി ഉരുള്‍ ജലമെടുത്ത മാത്യു മാഷ് ഇവർക്ക് വിങ്ങുന്ന ഓർമയാണ്. ഉരുള്‍ തകർത്ത സ്ഥലം വാസയോഗ്യം അല്ലാതായതോടെ എങ്ങോട്ട് പോകണമെന്ന് അറിയാതെ ദുരിതത്തിലാണ് ദുരന്ത ബാധിതർ. മലയിടുക്കില്‍ രാത്രിയിലെത്തിയ ഉരുള്‍ ഒരു കൂട്ടം മനുഷ്യരുടെ ജീവതം ഇരുട്ടിലാക്കിയിരിക്കുകയാണ്. പ്രകൃതി നല്‍കിയ സൂചന നേരത്തെ അറിഞ്ഞെങ്കിലും അവർക്ക് പ്രിയപ്പെട്ട മാത്യു മാഷിനെ […]

കണ്ഠ‌ര് ബ്രഹ്‌മദത്തൻ 17ന് ശബരിമല തന്ത്രിയുടെ ചുമതലയിലേക്ക്: കണ്ഠര് മഹേഷ് മോഹനര് 12ന് നിറപുത്തരി പൂജയോടെ മലയിറങ്ങും

  ശബരിമല :കണ്ഠര് രാജീവരു ടെ മകൻ കണ്ഠര് ബ്രഹ്‌മദ ത്തൻ ചിങ്ങം ഒന്നു മുതൽ (17) ശബരിമലയിലെ താന്ത്രിക കർമങ്ങളുടെ പൂർണ ചുമതല ഏറ്റെടൂക്കും. തന്ത്രി സ്ഥാനത്തെ പൂർണ സമയ ചുമതലയിൽ നിന്ന് കണ്ഠര് രാജീവര് മാറുന്നതോടെയാണ് മകൻ ബ്രഹ്‌മദത്തൻ ചുമതലയിലേക്കെത്തുന്നത്. ഈ വർഷവും കണ്ഠര് രാജീ വര് സന്നിധാനത്തെത്തുമെങ്കിലും പൂജകളുടെ പൂർണ ചുമതല ബ്രഹ്മദത്തനായിരിക്കും. 12ന് നടക്കുന്ന നിറപുത്തരി പൂ ജയോടെ നിലവിലെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് മലയിറങ്ങും. ചിങ്ങം ഒന്നു മുതൽ ഒരു വർഷമാണു താഴമൺ മഠത്തിലെ ധാരണ […]

ഉറങ്ങുന്നതിനിടെ വലിയൊരു ശബ്ദം കേട്ട് പുറത്തുവന്നു നോക്കിയതാണ് ഉണ്ണികൃഷ്ണന്റെ ഭാര്യ പിന്നീട് ഇതുവരെ അവരെ ആരും കണ്ടിട്ടില്ല… നിറക്കണ്ണുകളോടെ ഭാര്യയെയും കാത്ത് ഉണ്ണികൃഷ്ണൻ

മേപ്പാടി: ഉറങ്ങിക്കിടക്കുമ്പോള്‍ വീടിന് പുറത്ത് എന്തോ ശബ്ദം കേട്ട് ഇറങ്ങിനോക്കിയതാണ് പുഞ്ചിരിമട്ടത്തെ ഉണ്ണികൃഷ്ണന്റെ ഭാര്യ. പിന്നീട് ഇതുവരെ അവരെ ആരും കണ്ടിട്ടില്ല. മേപ്പാടി സിഎച്ച്സിയിലേക്ക് കൊണ്ടുവരുന്ന ഓരോ മൃതദേഹങ്ങളും പരിശോധിച്ചെങ്കിലും അവള്‍ ഇല്ലെന്നാണ് ഉണ്ണികൃഷ്ണന്‍ നിറകണ്ണുകളോടെ പറയുന്നത്. ഞാനും ഭാര്യയും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നു. എന്തോ ശബ്ദം കേട്ട് അവള്‍ ഇറങ്ങി നോക്കിയതാണ്. പിന്നെ ആളെ കണ്ടില്ല. പിന്നീട് വീണ്ടും ഉരുൾപൊട്ടി. വീടിന്റെ അടിയില്‍ കല്ലും മണ്ണുമൊക്കെ വന്ന് അടിഞ്ഞു. എനിക്ക് എങ്ങനെയോ ടെറസിന്റെ മുകളില്‍ കയറാന്‍ സാധിച്ചു. ആ രാത്രി മുഴുവന്‍ അവിടെ […]

പ്രേം നസീറിന്റെ ശരിയായ ജനന തീയതി കണ്ടെത്തി: സർക്കാർ രേഖകളിലും പുസ്‌തകങ്ങളിലും വെബ്സൈറ്റുകളിലും ഉണ്ടായിരുന്നത് പല തീയതികൾ

  തിരുവനന്തപുരം :ചരിത്രത്തി ലും സർക്കാർ രേഖകളിലും പു സ്‌തകങ്ങളിലും വെബ്സൈറ്റുകളിലുമെല്ലാം പല തീയതികളിൽ ‘ജനിച്ച നിത്യഹരിത നായകൻ പ്രേംനസീറിന്റെ ഔദ്യോഗിക ജന്മദിനം കണ്ടെത്തി. കൊല്ലവർഷം 1104 മീനം 10. അതായത്, 1929 മാർച്ച് 23 തീയതി കണക്കാക്കാൻ കൊല്ലവർഷ പഞ്ചാംഗത്തിനു പ്രാധാന്യമുണ്ടായിരുന്ന അക്കാലത്ത് ഇംഗ്ലിഷ് കലണ്ടർ പ്രകാരമുള്ള ജനന ത്തീയതി രേഖപ്പെടുത്തുന്ന പതിവുണ്ടായിരുന്നില്ല. സംവിധായകൻ ആർ.ശരത്തും എഴുത്തുകാ രൻ വിനു ഏബ്രഹാമും പ്രേംന സീറിനെക്കുറിച്ചു തയാറാക്കുന്ന ഇംഗ്ലിഷ് ഡോക്യുമെന്ററിക്കു വേണ്ടിയുള്ള അന്വേഷണത്തി ലാണ് കണ്ടെത്തൽ, ശരത്തും വിനു ഏബ്രഹാമും പറയുന്നു : ” […]

മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം: രക്ഷാപ്രവർത്തനത്തിന് തമിഴ്നാട് അഗ്നി, രക്ഷാ വിഭാഗത്തിന്‍റെ അഞ്ച് ഡോഗ് സ്ക്വാഡുകളെ നിയോ​ഗിച്ചു

കൽപറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ അഞ്ചാം ദിനവും തുടരുന്നു. ശനിയാഴ്ച രാവിലെ ഏഴിന് തുടങ്ങിയ രക്ഷാപ്രവർത്തനത്തിന് കൂടുതൽ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. തമിഴ്നാട് അഗ്നി, രക്ഷാ വിഭാഗത്തിന്‍റെ അഞ്ച് ഡോഗ് സ്ക്വാഡുകളെയും തെരച്ചിലിന് നിയോഗിച്ചു. വനാതിർത്തികൾ പങ്കിടുന്ന മേഖലകളിൽ തെരച്ചിലിനായി വനം വകുപ്പ് കൂടുതൽ പേരെ വിന്യസിച്ചു. പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല, വില്ലേജ് ഏരിയ, പുഴയുടെ താഴെ ഭാഗം എന്നിവിടങ്ങളിലാണ് കൂടുതൽ ശ്രദ്ധ കേന്ദീകരിക്കുന്നത്. ഹ്യുമന്‍ റസ്ക്യു റഡാര്‍ ഉപയോഗിച്ച് കൂടുതൽ ഇടങ്ങളിൽ പരിശോധന നടത്തുന്നുണ്ട്. അതേസമയം, ദുരന്ത പ്രദേശങ്ങളിലേക്ക് പാകം […]

ആംബുലൻസിന് മുന്നിൽ പന മറിച്ചിട്ട് കബാലി ; പടക്കം പൊട്ടിച്ച് കബാലിയെ തുരത്തി വനംവകുപ്പ്

അതിരപ്പള്ളി :  രോഗിയുമായി പോയ ആംബുലൻസിന് മുന്നില്‍ പനമറിച്ചിട്ട് കബാലി. പടക്കം പൊട്ടിച്ച്‌ കബാലിയെ തുരത്തി പന മുറിച്ച്‌ നീക്കിയ ശേഷമാണ് ഗതാഗതം പുനസ്ഥാപിക്കാനായത്. അതിരപ്പള്ളി മലക്കപ്പാറ അന്തർ സംസ്ഥാനപാതയിലാണ് വീണ്ടും കാട്ടുകൊമ്ബൻ കബാലി വാഹനം തടഞ്ഞത്. രോഗിയുമായി പോയ ആംബുലൻസിന് മുൻപിലാണ് കബാലി ഗതാഗത തടസ്സം ഉണ്ടാക്കിയത്. സോളയാർ പെൻസ്റ്റോക്കിന് സമീപമാണ് കബാലി ഗതാഗത തടസ്സം ഉണ്ടാക്കിയത്. റോഡിന് കുറുകെ പന കുത്തി മറച്ചിട്ട് തിന്നുകയായിരുന്നു കൊമ്ബനെ പിന്നീട് വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പടക്കം പൊട്ടിച്ചാണ് തുരത്തിയത്. ഇത് ആദ്യമായല്ല കബാലി സമാന […]

വയനാട് ഉരുൾപൊട്ടൽ : ദുരന്തമേഖലയിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിൽ, 206 പേരെ കണ്ടെത്താനുണ്ടെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ദുരന്തമേഖലയില്‍ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ട് പലയിടത്തായി കുടുങ്ങിപ്പോയവരെ സുരക്ഷിത സ്ഥാനത്തെത്തിക്കാനാണ് ആദ്യം ശ്രമിച്ചത്. പരമാവധി ജീവൻ രക്ഷിക്കാനായിരുന്നു ആദ്യത്തെ ശ്രമം. ജീവന്റെ ഒരു തുടിപ്പെങ്കിലും ഉണ്ടെങ്കില്‍ അത് കണ്ടെത്തുകയെന്ന ലക്ഷ്യമായിരുന്നു ആദ്യത്തേതെന്നും അദ്ദേഹം പറഞ്ഞു. ചാലിയാർ പുഴയില്‍ ഇപ്പോള്‍ കണ്ടെടുത്ത ശരീരഭാഗങ്ങള്‍ തിരിച്ചറിയുക വലിയ പ്രയാസമാണെന്ന് മുഖ്യമന്ത്രി പറ‌ഞ്ഞു. ദുരന്തത്തില്‍ 30 കുട്ടികളടക്കം മരിച്ചു. 148 മൃതദേഹം കൈമാറി. ഇനി 206 പേരെ കണ്ടെത്താനുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 10042 […]