play-sharp-fill

ഉരുൾപൊട്ടൽ പ്രദേശത്ത് രക്ഷിക്കാൻ വന്നവരിൽ കള്ളന്മാരും: സന്നദ്ധ പ്രവർത്തകരുടെ പേരിൽ മോഷണം; പരാതിയുമായി നാട്ടുകാർ

  കല്പറ്റ: ആയിരകണക്കിന് രക്ഷാപ്രവർത്തകരാണ് വയനാടിനെ കരകയറ്റാൻ കൂടെ നിൽക്കുന്നത്. എന്നാൽ ഇതിൽ 99 % പേരും ആത്മാർഥമായി ഒന്നും പ്രതീഷിക്കാതെ ഉറ്റവരെ തിരയുകയാണ്. അതേസമയം, പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടലിൻ്റെ സമീപത്തുള്ള പൂട്ടിയിട്ട വീടുകളിൽ നിന്നും പല സാധനങ്ങളും മോഷണം പോകുന്നു എന്ന പരാതി ഉയർന്നിരിക്കുകയാണ്.   ‘എല്ലാം നഷ്ടപ്പെട്ട ആളുകളാണ് ഞങ്ങൾ. വീട് പൂട്ടിയാണ് ക്യാപിലേക്ക് മാറിയത്. ഇപ്പോൾ നോക്കുമ്പോൾ വീടിന്റെ പിൻവശത്തെ വാതിൽ പൊളിച്ച് അകത്തു കടന്നിട്ടുണ്ട്. വസ്ത്രങ്ങൾ അടക്കമുള്ളവ നഷ്ടമായിട്ടുണ്ട്. വീടും, കച്ചവട സ്ഥാപനങ്ങളും വാഹനവും ജീവനും നഷ്ട്ടപെട്ടവരാണ് ഞങ്ങൾ അതിനിടയിലാണ് […]

വയനാട് ദുരന്തം ; സൗജന്യ കോളും ഇൻറർനെറ്റും എസ് എം എസ് ഉം സൗജന്യമായി നൽകി കൈത്താങ്ങായി ബിഎസ്എൻഎൽ കമ്പനി

മുണ്ടക്കൈ: ഉരുൾപൊട്ടൽ ദുരന്തം ഉണ്ടായ വയനാട്ടിനെ ദുരന്തത്തിൽ നിന്ന് കൈപിടിച്ച് ഉയർത്താനാണ് കേരളം ഒന്നാകെ നിലകൊള്ളുന്നത്. ഇപ്പോൾ ആശ്വാസമായി ബി എസ് എൻ എല്ലും എത്തിയിരിക്കുകയാണ്. രക്ഷാപ്രവർത്തനത്തിന് സഹായകമാകുന്ന രീതിയിൽ സൗജന്യ കോളും ഡാറ്റയും മെസേജ് സൗകര്യവും ബി എസ് എൻ എൽ പ്രഖ്യാപിച്ചിരിക്കുകയാണ്. വയനാട് ജില്ലയിലും മലപ്പുറത്തെ നിലമ്പൂർ താലൂക്കിലുമാണ് ബി എസ് എൻ എൽ സൗജന്യ സേവനം പ്രഖ്യാപിച്ചിരിക്കുന്നത്. മൂന്ന് ദിവസത്തേക്ക് സൗജന്യ കോളും ഡാറ്റയും ദിവസവും 100 എസ് എം എസ് വീതവും വയനാട് ജില്ലയിലെയും നിലമ്പൂർ താലൂക്കിലെയും എല്ലാ […]

വയനാട് ദുരിതബാധിതർക്ക് വീട് നിർമ്മിച്ച് നൽകും: രാഹുൽ ഗാന്ധിയും സിദ്ധരാമയ്യയും 100 വീടുകൾ വീതം, NSS 150 എണ്ണം വാഗ്ദാനം ചെയ്തു

  തിരുവനന്തപുരം: ചൂരൽമല- മുണ്ടക്കെ മേഖലയിലെ പുനരധിവാസം അതിവേഗം പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ സുരക്ഷിതമായ പ്രദേശം കണ്ടെത്തി ടൗൺഷിപ്പ് നിർമിക്കും. അതിനുവേണ്ടി ചർച്ചകൾ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.   ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി 100 വീടുകൾ നിർമിച്ചു നൽകാമെന്ന് വാഗ്ദ‌ാനം ചെയ്‌തതായി സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ അറിയിച്ചു. ഇതിൽ സതീശൻ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഉൾപ്പെടും.   കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകൾ വാഗ്ദാനംചെയ്‌തു. അദ്ദേഹത്തെ നേരിട്ട് വിളിച്ച് നന്ദി പറഞ്ഞുവെന്ന് മുഖ്യമന്ത്രി അറിയിച്ചു. […]

നാടിന് വേണ്ടി നല്ലത് ചെയ്യാൻ ഏതെങ്കിലും ഒരാൾ ഇറങ്ങുമ്പോൾ അവന്റെ രാഷ്ട്രീയം ചികഞ്ഞും അവനെ വ്യക്തിപരമായി ആക്രമിച്ചും എല്ലാം നിന്റെയൊക്കെ കീശയിൽ കൊണ്ടിട്ട് നിങ്ങളിലൂടെ മാത്രമേ ഈ നാട് നന്നാക്കാവൂ എന്ന വാശിയൊന്നും വേണ്ട. മുഖ്യമന്ത്രി വിചാരിച്ചാൽ ഈ നാട് നന്നാകില്ല, നാട് നശിപ്പിക്കുന്ന കാര്യത്തിൽ പുള്ളിക്ക് ഡോക്ടറേറ്റ് ഉണ്ട് ; അഖിൽ മാരാർ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന കൊടുക്കരുതെന്ന് ഒരാളോട് പോലും താൻ പറഞ്ഞിട്ടില്ലെന്ന് ബിഗ് ബോസ് താരം അഖിൽ മരാർ. താൻ ഒരിക്കലും ആരേയും തടയില്ല. എന്നാൽ താൻ കൊടുക്കുന്ന പണം ആർക്ക് പോകണമെന്ന് തീരുമാനിക്കാനുള്ള അവകാശം തനിക്കുണ്ടെന്നും അഖിൽ പറഞ്ഞു. എന്തുകൊണ്ടാണ് താൻ ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കില്ലെന്ന് തീരുമാനിച്ചതെന്നും അഖിൽ മാരാർ വിശദീകരിച്ചു. ‘ദുരിതാശ്വാസനിധിയിലേക്ക് പണം കൊടുക്കുന്നതൊക്കെ ഓരോരുത്തരുടെ വ്യക്തിപരമായ കാര്യമാണ്. 15 ഉം 20 ഉം കോടിയുമൊക്കെ പ്രതിഫലം വാങ്ങിന്ന മോഹൻലാലും മമ്മൂട്ടിയുമൊക്കെ 25 ലക്ഷമൊക്കെ സംഭാവന കൊടുക്കുന്നതിനെ വലിയ സംഭവമായി ഞാൻ കാണുന്നില്ല. […]

വയനാട് ദുരന്തം : ജനങ്ങളെ സഹായിക്കാൻ എല്ലാവരും ഒരുമിച്ച്‌ നിൽക്കേണ്ട സമയം, ദുരിതാശ്വാസ നിധിയിലേക്ക് നല്‍കേണ്ടത് അങ്ങനെ തന്നെ നല്‍കണം; രാഷ്ട്രീയം കാണേണ്ടെന്നും രമേശ് ചെന്നിത്തല

തിരുവനന്തപുരം : വയനാട് ദുരന്തത്തിൻ്റെ പശ്ചാത്തലത്തില്‍ എല്ലാവരും ഒരുമിച്ച്‌ നില്‍ക്കണ്ട സമയമാണിതെന്ന് കോണ്‍ഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തല. ജനങ്ങളെ സഹായിക്കാൻ എല്ലാവരും ഒരുമിച്ച്‌ നില്‍ക്കുകയാണ് വേണ്ടത്. അതുകൊണ്ടാണ് ഒരു മാസത്തെ ശമ്ബളം ദുരിതാശ്വാസ നിധിയില്‍ നല്‍കിയത്. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കേണ്ടത് അങ്ങനെ തന്നെ നല്‍കണം. എല്ലാ കോണ്‍ഗ്രസുകാരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കെപിസിസി പ്രസിഡന്റ് കെ സുധാകരൻ തന്നെ ഫോണില്‍ വിളിച്ചിരുന്നുവെന്നും അദ്ദേഹം തനിക്കെതിരെ ഒന്നും പറഞ്ഞില്ലെന്നാണ് പറയുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. യാതൊരു അഭിപ്രായ വ്യത്യാസവും കോണ്‍ഗ്രസിലില്ല. ദുരന്തത്തിൻ്റെ കാര്യത്തില്‍ […]

ഗോഹത്യയുടെ അനന്തരഫലമാണ് വയനാട്ടിലെ ഉരുൾപൊട്ടൽ; ഗോ വധം അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിൽ സമാനമായ ദുരന്തങ്ങൾ ഇനിയും തുടരും; വിവാദ പ്രസ്താവനയുമായി മുതിർന്ന ബിജെപി നേതാവ്

ന്യൂഡൽഹി: വയനാട്ടിലെ ഉരുൾപൊട്ടലിനെ ഗോ വധവുമായി ബന്ധിപ്പിച്ച് മുതിർന്ന ബിജെപി നേതാവ് ഗ്യാൻദേവ് അഹൂജ. ഗോഹത്യയുടെ അനന്തരഫലമാണ് വയനാട്ടിലെ ഉരുൾപൊട്ടലെന്നാണ് അഹൂജ മാധ്യമങ്ങളോട് പറഞ്ഞത്. കേരളത്തിൽ ഈ ആചാരം അവസാനിപ്പിച്ചില്ലെങ്കിൽ സമാനമായ ദുരന്തങ്ങൾ തുടരും. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ പ്രദേശങ്ങളിൽ മേഘവിസ്ഫോടനം, മണ്ണിടിച്ചിൽ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ ഇടക്കിടെ ഉണ്ടാകാറുണ്ടെങ്കിലും അത് ഇത്രയും വലിയ ദുരന്തങ്ങൾ ഉണ്ടാക്കുന്നില്ലെന്നുമാണ് ഗ്യാൻദേവ് അഹൂജയുടെ വാദം. ഗോവധം എവിടെ നടന്നാലും വയനാട്ടിലേതുപോലുള്ള ഇത്തരം സംഭവങ്ങൾ തുടരുമെന്ന് മുൻ രാജസ്ഥാൻ എംഎൽഎ അവകാശപ്പെട്ടു. ഗോഹത്യയിൽ ഉൾപ്പെട്ട പ്രദേശങ്ങൾ ഇത്തരം ദാരുണമായ […]

ദുരിതാശ്വാസ നിധിയിലേക്ക് ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണം അയക്കുന്നത് ഒഴിവാക്കും, യു പി ഐ ഐഡി വഴി സഹായം നൽകാം

  തിരുവനന്തപുരം: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ ഇരയായവർക്കായുള്ള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ക്യൂ ആർ കോഡ് സംവിധാനം ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്യൂ ആർ കോഡ് സംവിധാനം ദുരുപയോഗം ചെയ്യുന്നതിനാൽ ഒഴിവാക്കാനുള്ള തീരുമാനമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യുപിഐ ഐഡി വഴി സഹായം നൽകാം.   ദുരിതാശ്വാസ ഫണ്ട് ഫലപ്രദമായി കൈകാര്യം ചെയ്യും. ഇതിനായി ധനവകുപ്പ് സെക്രട്ടറിയുടെ കീഴില്‍ പ്രത്യേക ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മനുഷ്യരാണ് നാം ഏവരും എന്ന മാനവികതയുടെ പതറാത്ത സന്ദേശമാണ് കേരളത്തിൽ മുഴങ്ങുന്നത്.   വെളളാര്‍മല സ്കൂളിലെ […]

ചാലിയാർ പുഴ കടന്ന് വയനാട്ടിലേക്ക് പോയ 3 യുവാക്കള്‍ വനത്തില്‍ കുടുങ്ങി ; രക്ഷാദൗത്യം ആരംഭിച്ചു

കൽപറ്റ :  മലപ്പുറം പോത്തുകല്ലില്‍ ചാലിയാർ പുഴ കടന്ന് വയനാട്ടിലേക്ക് പോയ 3 യുവാക്കള്‍ വനത്തില്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം ആരംഭിച്ചു. ഇന്നലെയാണ് അവർ സൂചിപ്പാറ മേഖലയിലേക്ക് പോയത്. ഇവിടെ അപകടഭീഷണിയുള്ള സ്ഥലമാണ്. മലപ്പുറം സ്വദേശികളാണ് വനത്തില്‍ കുടുങ്ങിയിരിക്കുന്നത്.

തന്റെ മൂന്നു വയസ്സുകാരി മകൾ ഉൾപ്പെടെ കുടുംബത്തിലെ എട്ടുപേരെയും കാത്തിരിക്കുകയാണ് റൗഫ്.. 13 അംഗങ്ങൾ ഉണ്ടായിരുന്ന കുടുംബത്തിൽ ഇപ്പോൾ ആകെ കിട്ടിയത് 5 പേരുടെ മൃതദേഹം

വയനാട്: അപ്രതീക്ഷിതമായി സകലതും കവർന്നെടുത്ത ഉരുൾപൊട്ടലിന്റെ ഭീതി ഇപ്പോഴും മുണ്ടക്കൈ നിവാസികളെ വിട്ടു മാറിയിട്ടില്ല. ഉറ്റവരും ഉടയവരും നഷ്‌ടപ്പെട്ട അനേകം പേരാണ് ഈ പ്രദേശത്തുള്ളത്. ആയുസിന്റെ ബലം കൊണ്ട് മാത്രം ജീവൻ ബാക്കിയായവർ തങ്ങളുടെ പ്രിയപ്പെട്ടവരെ അവസാനമായി ഒരു നോക്ക് കാണാൻ പോലും കഴിയാതെ തളർന്നിരിക്കുന്ന കാഴ്‌ച ഹൃദയഭേദകമാണ്. മേപ്പാടിയിലെ കമ്മ്യൂണിറ്റി ഹാളിന് മുൻപിൽ കരഞ്ഞു കലങ്ങിയ കണ്ണുകളുമായി നിരവധി പേരാണ് കാത്തിരിക്കുന്നത്. അവരിൽ ഒരാളാണ് റൗഫും. തന്റെ മൂന്ന് വയസുകാരി മകൾ ഉൾപ്പെടെ കുടുംബത്തിലെ എട്ട് പേരെയാണ് ആ യുവാവ് കാത്തിരിക്കുന്നത്. ജീവനോടെ […]

ഫാറ്റി ലിവർ രോഗ സാധ്യത തടയാൻ ഭക്ഷണത്തിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധ വേണം, അതിനാൽ കഴിക്കേണ്ടതും ഒഴിവാക്കേണ്ടതുമായ ചില ഭക്ഷണങ്ങളെ പരിചയപ്പെടാം

കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നതിനെയാണ് ഫാറ്റി ലിവർ രോഗം എന്ന് പറയുന്നത്. ഫാറ്റി ലിവര്‍ രോഗ സാധ്യതയെ തടയാന്‍ ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ഏറെ ശ്രദ്ധ വേണം.   ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 1. ചീര  ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും നൈട്രേറ്റും അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവര്‍ രോഗത്തെ തടയാനും കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 2. റാഗി  ഫൈബറും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ റാഗി ഡയറ്റില്‍ ഉള്‍പ്പടുത്തുന്നതും ഫാറ്റി ലിവര്‍ രോഗത്തെ […]