1973 ആഗസ്റ്റ് 3 ന് പുറത്തിറങ്ങിയ “മഴക്കാറ്” എന്ന ചലച്ചിത്രം ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാൽ സമ്പന്നമായിരുന്നു:സാമ്പത്തികമായി പരാജയപ്പെട്ട ഈ സിനിമ ഇന്ന് ഓർമ്മിക്കപ്പെടുന്നത് കാലത്തിന് മായ്ക്കാൻ കഴിയാത്ത ” കാല” ത്തിന്റെ അത്ഭുതകരമായ പരിണാമങ്ങളെക്കുറിച്ച് വയലാർ എഴുതി ദേവരാജൻ മാസ്റ്റർ സംഗീതം നൽകി യേശുദാസ് പാടിയ പ്രളയപയോധിയിൽ ഉറങ്ങിയുണർന്നൊരു പ്രഭാമയൂഖമേ കാലമേ..” എന്ന ഗാനത്തിലൂടെയാണ്.
കോട്ടയം:“കാലം ” മനുഷ്യന് ഒരിക്കലും നിർവ്വചിക്കാനാവാത്ത മഹാപ്രതിഭാസം. നമുക്ക് മുൻപും നമ്മുടെ ശേഷവും കാലത്തിന്റെ അനന്തവഴികൾ എവിടെനിന്നു തുടങ്ങിയെന്നോ എവിടെ ചെന്നവസാനിക്കുമെന്നോ അറിയാതെ നീണ്ടു നീണ്ടുകിടക്കുന്നു. ഭാരതസംസ്കാരത്തിന്റെ കളിത്തൊട്ടിലായ വേദങ്ങളിൽ കല്പാന്തകാലത്തിൽ നിന്നും ജീവന്റെ തുടിപ്പുകൾ ഈ പ്രപഞ്ചത്തിൽ പൊട്ടിവിടർന്ന് പുതുയുഗത്തിന്റെ സൗരഭ്യം വിടർത്തിയതിനെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. ആ വേദസംസ്കൃതിയുടെ വാതായനങ്ങളിലേക്ക് തത്വചിന്തയുടെ പാഞ്ചജന്യം മുഴക്കിക്കൊണ്ട് കടന്നുചെല്ലുകയാണ് മലയാളഗാനരചയിതാക്കളിലെ ചക്രവർത്തിയായ വയലാർ രാമവർമ്മ. ” പ്രളയപയോധിയിൽ ഉറങ്ങിയുണർന്നൊരു പ്രഭാമയൂഖമേ കാലമേ ….” എന്ന ഉജ്ജ്വലമായ വരികളിലൂടെ . ന്യൂ ഇന്ത്യാ ഫിലിംസിന്റെ ബാനറിൽ മലയാളനാട് […]