play-sharp-fill

കഞ്ചാവ് കേസുകളിലെ പ്രതിയായ യുവാവിനെ ലഹരി വിരുദ്ധ കരുതൽ തടങ്കലിലാക്കി തലയോലപ്പറമ്പ് പൊലീസ് ; കഞ്ചാവ് കേസിൽ ഉൾപ്പെട്ട പ്രതികൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്ന കോട്ടയം ജില്ലയിലെ മൂന്നാമത്തെ കേസ്

സ്വന്തം ലേഖകൻ കഞ്ചാവ് കേസുകളിലെ പ്രതിയായ യുവാവിനെ പോലീസ് കരുതൽ തടങ്കലിൽ അടച്ചു. കൈപ്പുഴ മച്ചത്തിൽ വീട്ടിൽ മൊസാർട്ട് (24) എന്നയാളെയാണ് തലയോലപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിൽ അടച്ചത്. തലയോലപ്പറമ്പിൽ ജില്ലാ പോലീസ് നടത്തിയ വന്‍ കഞ്ചാവ് വേട്ടയില്‍ പിടികൂടിയ 92 കിലോയോളം കഞ്ചാവ് കേരളത്തിലേക്ക് എത്തിക്കുന്നതിന് സഹായം ചെയ്ത കേസിൽ പോലീസ് ഇയാളെ പിടികൂടിയിരുന്നു. കൂടാതെ ഇയാൾക്ക് ഏറ്റുമാനൂർ എക്സൈസ്, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിൽ എൻഡിപിഎസ് കേസുകൾ നിലവിലുണ്ട്. ഇത്തരത്തിൽ നിരന്തരം കഞ്ചാവ് കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ Prevention of […]

ബാറിൽ മർദ്ദനമേറ്റ മധ്യവയസ്കനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി: 4 പേർ കസ്റ്റഡിയിൽ: സംഭവം കോട്ടയം കടുത്തുരുത്തിയിൽ

കടുത്തുരുത്തി: ബാറിലെ മർദ്ദനമെന്ന് സംശയം.മധ്യവയസ്കനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി കടുത്തുരുത്തി പാലകര ചിത്താന്തിയേൽ രാജേഷ്(53) നെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത് വെള്ളിയാഴ്ച രാത്രി കടുത്തുരുത്തിയിലെ ബാറിൽ വച്ച് രാജേഷിന് ക്രൂരമായി മർദ്ദനമേറ്റിരുന്നു. സംഭവ സ്ഥലത്ത് ഡോഗ് സ്ക്വാഡ്, ഫോറൻസിക് സംഘം പരിശോധന നടത്തി. സംഭവവുമായി ബന്ധപ്പെട്ട് നാല് പേർ കസ്റ്റഡിയിലെന്ന് സൂചന

ബെയ്ലി പാലങ്ങളുടെ ചരിത്രം ചികയുമ്പോൾ: സംസ്ഥാനത്ത് ആദ്യത്തെ ബയ്ലി പാലം തിരുവനന്തപുരത്ത്

കോട്ടയം: ഉരുള്‍ തകര്‍ത്തെറിഞ്ഞ ചൂരല്‍മലയില്‍ കരസേനവിഭാഗം ബെയ്ലി പാലം നിര്‍മ്മിച്ചത് മണിക്കൂറുകള്‍ കൊണ്ടാണ്. ബെയ്ലി പാലത്തെക്കുറിച്ചു പറയുമ്പോള്‍ സംസ്ഥാനത്ത് ആദ്യമായി ബെയ്ലി പാലമെന്ന ആശയം പ്രാവര്‍ത്തികമായത് നമ്മുടെ തലസ്ഥാനത്താണെന്ന് പലര്‍ക്കുമറിയില്ല. 1970 ലായിരുന്നു ആ സംഭവം. തിരുവനന്തപുരം- കൊല്ലം ദേശീയ പാതയിലെ ആറ്റിങ്ങലില്‍ വാമനപുരം നദിക്ക് കുറുകെയുള്ള പൂവമ്പാറ പാലത്തിനു കുറുകെയാണ് ഏഴര മണിക്കൂര്‍കൊണ്ട് സൈന്യം പാലം നിര്‍മ്മിച്ചത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഇരുമ്പില്‍ പണിത പാലമായിരുന്നു ഇത്. രാത്രിയില്‍ കൊല്ലത്തേക്ക് ചരക്കു കയറ്റിവന്ന ലോറിയിടിച്ചാണ് പാലത്തിന്റെ ഇരുമ്പ് ബീമുകള്‍ തകര്‍ന്നത്. കൈവരിയടക്കം പാലത്തിന്റെ ഡെക്കിംഗ് […]

കേരളത്തിന് നീറ്റ് പിജി എക്സാം സെൻറർ അനുവദിക്കുമെന്ന് പ്രധാനമന്ത്രി ; തീരുമാനത്തിന് നന്ദി അറിയിച്ചു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ

കേരളത്തിന് നീറ്റ് പിജി എക്സാം സെൻ്റർ അനുവദിക്കാൻ തീരുമാനിച്ച നരേന്ദ്രമോദി സർക്കാരിന് നന്ദി അറിയിക്കുന്നതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. സംസ്ഥാനത്തെ എം. ബി. ബി. എസ് ഡോക്ടർമാരുടെ നിരന്തരമായ ആവശ്യമായിരുന്നു ഇവിടെ നീറ്റ് പിജി എക്സാം സെന്റർ വേണമെന്നത്. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര ആരോഗ്യമന്ത്രി ജെ. പി നദ്ദയ്ക്ക് ജൂലായ് 31 ന് നിവേദനം നൽകുകയും ഫോണിൽ സംസാരിക്കുകയും ചെയ്തിരുന്നു. ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി വിളിച്ച് ഈ കാര്യം അനുവദിക്കാമെന്നും ആഗസ്‌ത്‌ അഞ്ചാം തീയതി സെന്റർ പ്രഖ്യാപിക്കുമെന്നും അറിയിച്ചു. കേരളത്തിനോട് പ്രധാനമന്ത്രി നരേന്ദ്രമോദിയും […]

ഉരുൾപൊട്ടലിൽ അനാഥരായ വളർത്തുമൃഗങ്ങൾക്ക് സംരക്ഷണം നൽകും ; സംഭവസ്ഥലത്തു നിന്നും ലഭിച്ച മൃഗങ്ങളുടെ ശരീര ഭാഗങ്ങൾ സംസ്കരിക്കുമെന്ന് മൃഗസംരക്ഷണ വകുപ്പ്

ഉരുൾപൊട്ടൽ ദുരന്തത്തിൽ ഒറ്റപ്പെട്ടുപോയ കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങൾ ഇനി അനാഥരല്ല. പരുക്കേറ്റ മൃഗങ്ങൾക്ക് ആവശ്യമായ ചികിത്സ നൽകിയ ശേഷം ഏറ്റെടുക്കാൻ തയ്യാറുള്ള സമീപപ്രദേശങ്ങളിലെ ക്ഷീര കർഷകരെ മൃഗസംരക്ഷണ വകുപ്പ് അവയെ ഏൽപ്പിക്കും. ചൂരൽമലയിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കൺട്രോൾ റൂമാണ് പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്. മൃഗങ്ങളെ ഏറ്റെടുക്കുന്ന ക്ഷീരകർഷകരുടെ പേര് വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തും. നിലവിൽ മൃഗങ്ങൾക്ക് ആവശ്യമായ ഭക്ഷണം, ജലം എന്നിവ എൻജിഒ, വോളണ്ടിയർമാർ മുഖേന ലഭ്യമാക്കുന്നുണ്ട്. കഴിഞ്ഞദിവസം ചൂരൽമല ദുരന്തസ്ഥലത്തുനിന്നും ലഭിച്ച രണ്ട് നായക്കുട്ടികളെ മിലിട്ടറിക്കും പോലിസ് […]

വയനാട് ഉരുൾപൊട്ടൽ; 8 കിലോമീറ്റർ അകലെ വരെ ചളിയും മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളുടെ അവശിഷ്ടങ്ങളും ഒഴുകിയെത്തി…. ചിത്രങ്ങൾ പുറത്ത് വിട്ട് ഐ.എസ്.ആർ.ഒ. കാർട്ടോസാറ്റ്-3, റിസാറ്റ് ഉപഗ്രഹങ്ങൾ..

വയനാട് ചൂരൽമലയിലെ പഴയ ഉരുൾപൊട്ടലിന്റെയും പുതിയ ഉരുൾപൊട്ടലിന്റെയും റിമോട്ട് സെൻസിങ് ചിത്രം പുറത്തുവിട്ട് ഐ.എസ്.ആർ.ഒ. കാർട്ടോസാറ്റ്-3, റിസാറ്റ് ഉപഗ്രഹങ്ങൾ ആണ് ചിത്രങ്ങൾ പകർത്തിയത്. 86,000 ച. മീറ്റർ പ്രദേശം ഉരുൾ പൊട്ടലിൽ തകർന്നു എന്ന് ഉപഗ്രഹ ചിത്രങ്ങളിൽ വ്യക്തമാക്കുന്നു. 8 കിലോമീറ്റർ അകലെ വരെ ചളിയും മണ്ണും പാറക്കൂട്ടങ്ങളും മരങ്ങളുടെ അവശിഷ്ടങ്ങളും ഒഴുകിയെത്തി. ഹൈദരാബാദിലെ നാഷണൽ റിമോട്ട് സെൻസിംഗ് സെൻറർ (The National Remote Sensing Center (NRSC)) ആണ് ഐ.എസ്.ആർ.ഒയുടെ ഉപഗ്രഹങ്ങൾ പകർത്തിയ ചിത്രങ്ങൾ പുറത്തുവിട്ടത്. ഭൗമോപരിതലത്തിലെ നാശനഷ്ടങ്ങൾ കണക്കാക്കാൻ ശേഷിയുള്ള സെൻസറുകൾ […]

കോട്ടയം തോട്ടയ്ക്കാട് ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ കർക്കിടക വാവ് ദിനത്തിൽ ബലിതർപ്പണത്തിലും ദർശനത്തിലും പങ്കെടുത്ത് നൂറുകണക്കിന് ഭക്തജനങ്ങൾ

  കോട്ടയം : ജില്ലയിലെ തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രത്തിൽ പുലർച്ചെ അഞ്ചുമണി മുതൽ ആരംഭിച്ച ബലിതർപ്പണ ചടങ്ങുകളിൽ നൂറുകണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. പുലർച്ചെ 5 മണി മുതൽ ക്ഷേത്രദർശനം ആരംഭിച്ചു. ക്ഷേത്രപൂജകൾക്ക് മേൽശാന്തി ബ്രഹ്മശ്രീ വെണ്ണുമനയില്ലത്ത് ഹരി ശർമ്മ നമ്പൂതിരി കാർമികത്വം വഹിച്ചു. ക്ഷേത്രദർശനത്തിനും തിരക്ക് അനുഭവപ്പെട്ടു. ബലിതർപ്പണം നടക്കുന്ന പ്രദേശത്തെ പ്രധാന ക്ഷേത്രമാണ് തോട്ടയ്ക്കാട് ശ്രീ ശങ്കരനാരായണ സ്വാമി ക്ഷേത്രം. പുലർച്ചെ അഞ്ചുമണി മുതൽ തന്നെ ക്ഷേത്രത്തിലേക്ക് വിവിധയിടങ്ങളിൽ നിന്നായുള്ള ഭക്തജനങ്ങൾ എത്തിക്കൊണ്ടിരുന്നു. ക്ഷേത്രം ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് ബലിതർപ്പണത്തിനുള്ള […]

സ്പിരിറ്റ് കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതി, കേസുകളിൽ ഹാജരാകാതെ മുങ്ങി നടക്കും ; ഒടുവിൽ കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിന് പിന്നാലെ സ്റ്റീഫനെ പൊക്കി പോലീസ്

ആലപ്പുഴ : കരീലക്കുളങ്ങരയിലെ സ്പിരിറ്റ് കേസ് ഉള്‍പ്പെടെയുള്ള കേസുകളില്‍ പ്രതിയായ സ്റ്റീഫൻ വർഗ്ഗീസിനെ (35) പൊലീസ് പിടികൂടി. ഒളിവിലായിരുന്ന കായംകുളം ചേരാവള്ളി പെരുമുഖത്ത് വടക്കതില്‍ സ്റ്റീഫനെ കായംകുളം പൊലീസാണ് അറസ്റ്റ് ചെയ്തത്. ഇയാള്‍ പ്രതിയായ കേസുകളില്‍ സ്ഥിരമായി കോടതിയില്‍ ഹാജരാകാതിരുന്നതിനെ തുടർന്ന് കോടതി പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെ തുടര്‍ന്നാണ് പൊലീസ് നടപടി. കായംകുളം ഡി വൈ എസ് പി ബാബുക്കുട്ടന്റെ മേല്‍നോട്ടത്തില്‍ കായംകുളം സി ഐ അരുണ്‍ ഷാ, എസ് ഐ രതീഷ് ബാബു, പൊലീസുകാരായ അനു, ബിജു, അഭിജിത്ത്, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിന് കോൺഗ്രസ് തടസ്സം പറയില്ലെന്ന് കെ മുരളീധരൻ

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകുന്നതിന് കോൺഗ്രസ് തടസം പറയില്ലെന്ന് കെ മുരളീധരൻ. ഇപ്പോൾ വിവാദങ്ങൾക്ക് സ്ഥാനമില്ല. വയനാട്ടിലെ ജനങ്ങളെ സഹായിക്കാനുള്ള സംവിധാനങ്ങൾക്കൊപ്പം നിൽക്കുകയാണ് പ്രധാനമെന്നും കെ മുരളീധരൻ പറഞ്ഞു. ദുരിതാശ്വാസനിധിയിലേക്ക് പണം നൽകിയ രമേശ് ചെന്നിത്തലയെ വിമർശിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ രംഗത്തെത്തിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കുന്നതിന് പാർട്ടി തടസം നിൽക്കില്ല. ആര് സംഭാവന നൽകിയാലും വിരോധമില്ല. മുൻപ് പ്രളയത്തിന്റെ സമയത്ത് ഞങ്ങൾ കോൺഗ്രസിന്റെ ജനപ്രതിനിധികളെല്ലാവരും ദുരിതാശ്വാസനിധിയിലേക്ക് ഒരുമാസത്തെ ശമ്പളം കൊടുത്തിരുന്നു. തുക വിനിയോഗിച്ചത് സംബന്ധിച്ച് പിന്നീട് വിവാദം […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (03/08/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? കാരുണ്യ ലോട്ടറി ഫലം ഇവിടെ കാണാം (03/08/2024) 1st Prize-Rs :80,00,000/- KS 254528   Cons Prize-Rs :8,000/- KN 254528 KO 254528 KP 254528 KR 254528 KT 254528 KU 254528 KV 254528 KW 254528 KX 254528 KY 254528 KZ 254528   2nd Prize-Rs :5,00,000/- KO 240760   3rd Prize-Rs :1,00,000/- KN 297070 KO 275103 KP 659025 KR 245026 KS […]