play-sharp-fill

പ്രശസ്ത നർത്തകി യാമിനി കൃഷ്ണമൂർത്തി അന്തരിച്ചു ; വിടവാങ്ങിയത് ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭ

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി (84) അന്തരിച്ചു. ഡല്‍ഹി അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് കഴിഞ്ഞ ഏഴ് മാസമായി ഐസിയുവില്‍ ചികിത്സയില്‍ കഴിയുകയായിരുന്നു. ഭരതനാട്യത്തിന്റെയും കുച്ചിപ്പുടിയുടെയും ക്ലാസിക്കൽ ശൈലികൾക്ക് രാജ്യാന്തര നൃത്തവേദികൾ അംഗീകാരം നേടിക്കൊടുത്തതിൽ യാമിനിയുടെ പങ്ക് വലുതാണ്. യാമിനി കൃഷ്ണമൂർ‌ത്തിയെ 1968 ൽ പത്മശ്രീ (1968), പത്മഭൂഷൺ (2001), പത്മവിഭൂഷൺ (2016) എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. തിരുമല തിരുപ്പതി ദേവസ്‌ഥാനത്തിന്റെ ആസ്‌ഥാന നർത്തകി എന്ന ബഹുമതിയും ലഭിച്ചിട്ടുണ്ട്. മൃതദേഹം ഞായറാഴ്ച്ച രാവിലെ […]

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽപ്പെട്ടവർക്ക് വേഗത്തിൽ പണം നൽകണം ; ക്ലെയിം നടപടികൾ വേഗത്തിലാക്കണമെന്ന് ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ നിർദേശം

സ്വന്തം ലേഖകൻ ന്യൂഡൽഹി: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിയാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പണം നൽകണമെന്നാണ് കേന്ദ്രം നിർദേശം നൽകിയത്. എൽഐസി, നാഷനൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റൽ ഇൻഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് അടക്കം കമ്പനികൾക്കാണു ധനകാര്യ മന്ത്രാലയത്തിന്റെ നിർദേശം. കേന്ദ്ര സർക്കാർ നിർദേശത്തിനു പിന്നാലെ കമ്പനികൾ നടപടികൾ ആരംഭിച്ചു. ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യാൻ ഡോക്യുമെന്റേഷനിൽ സമഗ്രമായ ഇളവാണ് കമ്പനികൾ വരുത്തിയത്. എത്രയും വേഗത്തിൽ പോളിസി ഉടമകളെ […]

ലോലൻ ഇനി ആനിമേഷനിലും ; ബെല്‍ ബോട്ടം പാന്‍റും വ്യത്യസ്തമാര്‍ന്ന ഹെയര്‍ സ്റ്റൈലും ഭാവങ്ങളുമായി ചിരിയുടെ അലകള്‍ തീര്‍ത്ത കാര്‍ട്ടൂണ്‍ കഥാപാത്രം ; ലോലനെ മലയാളികള്‍ക്ക് സമ്മാനിച്ച കോട്ടയം വടവാതൂര്‍ സ്വദേശിയായ കാര്‍ട്ടൂണിസ്റ്റ് ചെല്ലന് കേരള കാര്‍ട്ടൂണ്‍ അക്കാദമിയുടെ വിശിഷ്ടാംഗത്വം

സ്വന്തം ലേഖകൻ കോട്ടയം: മലയാളക്കരയെ കാല്‍ നൂറ്റാണ്ട് പൊട്ടിച്ചിരിപ്പിച്ച ലോലൻ ഇനി ആനിമേഷനിലും പുറത്തിറങ്ങും. കാർട്ടൂണിസ്റ്റ് ചെല്ലൻ (ടി.പി.ഫിലിപ്പ്) രൂപം കൊടുത്ത കഥാപാത്രമായ ലോലന്‍ ഒരു കാലഘട്ടത്തില്‍ കേരളത്തിലെ കാമ്പസുകളില്‍ തുടര്‍ച്ചയായി ചിരിയുടെ അലകള്‍ തീര്‍ത്തിട്ടുണ്ട്. 1980 മുതല്‍ ” മംഗളം ” വാരികയില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ ലോലന്‍ കാല്‍ നൂറ്റാണ്ട് കാലം മലയാളികളെ പൊട്ടിചിരിപ്പിച്ചു. ലോലന്‍റെ ബെല്‍ ബോട്ടം പാന്‍റും വ്യത്യസ്തമാര്‍ന്ന ഹെയര്‍ സ്റ്റൈലും ഭാവങ്ങളുമൊക്കെ കോളജ് വിദ്യാർഥികള്‍ അനുകരിച്ചിരുന്നു. കലാലയങ്ങളിലെ പ്രണയ നായകന്മാർക്ക് ലോലന്‍ എന്ന വിളിപ്പേരും വീണു. കാര്‍ട്ടൂണ്‍ സിന്‍ഡിക്കേറ്റ് […]

മണ്ണിന് അടിയിൽപെട്ടുപോയവരെ രക്ഷിക്കുന്നത് കണ്ടു, നിങ്ങൾ ബിസ്‌ക്കറ്റും വെളളവും മാത്രം കഴിച്ച് പാലം നിർമിക്കുന്നത് കണ്ടപ്പോൾ അഭിമാനമായി, ഞാനും വലുതായിട്ട് ആർമിയാകും; ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തുന്ന സൈന്യത്തിന് മൂന്നാം ക്ലാസുകാരന്റെ ബി​ഗ് സല്യൂട്ട്; കുഞ്ഞ് പോരാളി.. യൂണിഫോം അണിഞ്ഞ് ഞങ്ങൾക്കൊപ്പം നിൽക്കുന്ന ദിവസത്തിനായി ഞങ്ങളും കാത്തിരിക്കുന്നു; മറുപടിയുമായി സൈന്യം

മേപ്പാടി: വയനാട്ടിൽ ജീവൻ പണയപ്പെടുത്തി രക്ഷാപ്രവർത്തനം നടത്തുന്ന സൈന്യത്തിന് മൂന്നാം ക്ലാസുകാരൻ റയാന്റെ ബിഗ് സല്യൂട്ട്. നോട്ട്ബുക്കിൽ എഴുതിയ കുറിപ്പിലാണ് സൈന്യത്തിന്റെ രക്ഷാപ്രവർത്തനത്തെ റയാൻ അഭിനന്ദിച്ചത്. റയാന്റെ കുറിപ്പ് സൈന്യവും പങ്കുവെച്ചു. കുറിപ്പിന്റെ പൂർണരൂപം:- “പ്രിയപ്പെട്ട ആർമി, ഞാൻ റയാൻ വയനാട്ടിൽ ഉരുൾപൊട്ടലിൽ മണ്ണിന് അടിയിൽപെട്ടുപോയ കുറെ മനുഷ്യരെ നിങ്ങൾ രക്ഷിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. നിങ്ങൾ ബിസ്‌ക്കറ്റും വെളളവും മാത്രം കഴിച്ച് പാലം നിർമിക്കുന്നത് വീഡിയോ കണ്ടപ്പോൾ അഭിമാനമായി. ഞാനും വലുതായിട്ട് ആർമിയാകും, നാടിനെ രക്ഷിക്കും. എന്ന് റയാൻ” ഇതായിരുന്നു റയാന്റെ […]

പതിനാലുകാരിയെ വഴിയില്‍ തടഞ്ഞുനിര്‍ത്തി കൈയില്‍ പിടിച്ച് പ്രണയാഭ്യര്‍ഥന; യുവാവിന് രണ്ടു വര്‍ഷം തടവ്

സ്വന്തം ലേഖകൻ മുംബൈ: പതിനാലുകാരിയുടെ കൈപിടിച്ച് പ്രണയാഭ്യര്‍ഥന നടത്തിയ യുവാവിന് രണ്ടു വര്‍ഷം തടവ്. മുംബൈയിലെ പോക്‌സോ കോടതിയാണ് 24 വയസുകാരന് രണ്ടു വര്‍ഷം തടവുശിക്ഷ വിധിച്ചത്. വീടിനടുത്തുള്ള കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി പോകുന്ന പെണ്‍കുട്ടിയെ യുവാവ് വഴിയില്‍ തടഞ്ഞ് നിര്‍ത്തി കൈയില്‍ പിടിച്ച് പ്രണയാഭ്യര്‍ഥന നടത്തിയെന്നാണ് കേസ്. 2019ലാണ് സംഭവം. കൈയില്‍ കയറിപ്പിടിച്ചതിനെത്തുടര്‍ന്ന് പെണ്‍കുട്ടി ഭയന്ന് നിലവിളിച്ച് വീട്ടിലെത്തി വിവരം പറഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ അമ്മയാണ് പൊലീസില്‍ പരാതിപ്പെട്ടത്. പെണ്‍കുട്ടിയെ റോഡില്‍ തടഞ്ഞു നിര്‍ത്തി യുവാവ് പറഞ്ഞ വാക്കുകള്‍ കുട്ടിക്ക് മാനഹാനിയുണ്ടാക്കുന്നതാണെന്ന് […]

”നിരീക്ഷിക്കുക, കേള്‍ക്കുക, സഹായം ലഭ്യമാക്കുക”; ദുരന്തത്തിന് ഇരയായവർക്കും പ്രിയപ്പെട്ടവരെ കുറിച്ച് ആശങ്കപ്പെടുന്നവർക്കും മാനസിക പിന്തുണ; ഡിഎന്‍എ സാമ്പിളെടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോള്‍ തയ്യാറാക്കിയതായി മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: ഡിഎന്‍എ സാമ്പിളെടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയതായി മന്ത്രി വീണ ജോര്‍ജ്. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങള്‍ മാത്രം ലഭിച്ചവയുടെയും സാമ്പിളുകള്‍ ഡിഎൻഎ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി ആരെങ്കിലും എത്തുമ്പോള്‍ അവരുടെ സാമ്പിളുകള്‍ കൂടി എടുത്ത് ഡിഎൻഎ പരിശോധന നടത്തിയാല്‍ മരിച്ചത് ആരാണ് എന്നുള്ളത് തിരിച്ചറിയാന്‍ കഴിയും. അതിനുവേണ്ടി ജീവിച്ചിരിക്കുന്നവരുടെ പ്രത്യേകിച്ച് ദുരന്തത്തിന് ഇരയായവരുടെ സാമ്പിളുകള്‍ ഡിഎൻഎ പരിശോധനയ്ക്ക് എടുക്കുമ്പോള്‍ മാനസികമായി അവരെ സജ്ജമാക്കുന്നതിനാണ് മാനദണ്ഡങ്ങള്‍ തയാറാക്കിയതെന്നും മന്ത്രി വ്യക്തമാക്കി. ദുരന്തത്തിന്റെ തീവ്രതയും പ്രിയപ്പെട്ടവരെ […]

ദുരന്ത മുന്നറിയിപ്പ് സംവിധാനം കാലത്തിനുസരിച്ച് മാറണം; വയനാട് ദുരന്തത്തിന്റെ കാരണം സമഗ്രമായി അന്വേഷിക്കും; മുഖ്യമന്ത്രി

സ്വന്തം ലേഖകൻ തിരുവനന്തപുരം: വയനാട്ടിലെ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍, അതിന്റെ മൂലകാരണത്തെക്കുറിച്ച് വിശദമായ അന്വേഷണവും അത്തരം പ്രകൃതിദുരന്തങ്ങളുടെ ആഘാതം ലഘൂകരിക്കുന്നതിനായുള്ള നയപരമായ ഉപദേശങ്ങളും സമഗ്രമായിത്തന്നെ വേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കാലത്തിന് അനുസരിച്ച മാറ്റം ദുരന്ത മുന്നറിയിപ്പ് സംവിധാനങ്ങളില്‍ മാറ്റം വേണമെന്നും പിണറായി പറഞ്ഞു. പ്രളയം, ഉരുള്‍പൊട്ടല്‍, കടല്‍ക്ഷോഭം, ചുഴലിക്കാറ്റുകള്‍ തുടങ്ങിയ വിവിധ തരത്തിലുള്ള പ്രകൃതിദുരന്തങ്ങളുടെ ആവര്‍ത്തനമാണ് സമീപകാലത്ത് ഉണ്ടാകുന്നത്. ഈ വിപത്തുകളെല്ലാം സംഭവിക്കുന്നതിനു പ്രാഥമികമായ കാരണം കാലാവസ്ഥാ വ്യതിയാനം ആണ്. ദുരന്തങ്ങളില്‍ ഭൂരിഭാഗവും അതിതീവ്ര മഴയുമായി ബന്ധപ്പെട്ടതാണ്. അതിതീവ്ര മഴ പലപ്പോഴും മുന്‍കൂട്ടി പ്രവചിക്കപ്പെടുന്നില്ല. […]

എറണാകുളം സ്പെഷ്യൽ സ്ക്വാഡ് നടത്തിയ റെയ്ഡിൽ ഒരു വീട്ടിൽ നിന്ന് 7.5 ഗ്രാം എംഡിഎംഎയും, 53 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു; കേസിൽ വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന യുവാവ് അറസ്റ്റിൽ

കൊച്ചി: എറണാകുളം സ്പെഷ്യൽ സ്ക്വാഡ് കുന്നത്തുനാട് വെസ്റ്റ് മോറക്കാലയിൽ നടത്തിയ റെയ്ഡിൽ ഒരു വീട്ടിൽ നിന്ന് 7.5 ഗ്രാം എംഡിഎംഎയും, 53 ഗ്രാം കഞ്ചാവും കസ്റ്റഡിയിലെടുത്തു. വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശി വിഷ്ണുവിനെ കേസിൽ അറസ്റ്റ് ചെയ്തു. വീട്ടിൽ വിഷ്ണുവിനെ കൂടാതെ ബാംഗ്ലൂർ സ്വദേശിയായ ഒരു യുവാവും രണ്ട് വിദേശ വനിതകളും ഉണ്ടായിരുന്നു. എന്നാൽ, ഇവർക്ക് മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് തെളിയിക്കുന്ന തരത്തിൽ ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇൻസ്പെക്ടർ കെപി പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പ്രിവൻ്റീവ് ഓഫീസർ […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റിദ്ധാരണജനകമായ പ്രചരണം ; മുണ്ടക്കയം സ്വദേശികളായ മൂന്നുപേർക്കെതിരെ കേസ്

സ്വന്തം ലേഖകൻ കോട്ടയം : വയനാട് ചൂരൽമലയിലുണ്ടായ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യരുതെന്ന് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചരണം നടത്തിയതിന് മൂന്നുപേർക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. മുണ്ടക്കയം സ്വദേശികളായ സതീഷ് ബാബു, ജിഷ, മേലുകാവ് സ്വദേശി റിജിൽ ചാക്കോ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചത്. വയനാട് ചൂരൽമലയിലെ ഉരുൾപൊട്ടലുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങൾ വഴി വിദ്വേഷപരവും, തെറ്റിദ്ധാരണജനകവുമായ പ്രചരണം നടത്തുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്നും, സൈബർ പെട്രോളിങ് ടീം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ നിരീക്ഷിച്ചു വരികയാണെന്നും പോലീസ് പറഞ്ഞു.

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈം​ഗികമായി പീഡിപ്പിച്ചു; പോക്സോ പ്രതിയെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു

തൃശൂര്‍: ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ശാരീരികമായി പീഡിപ്പിച്ച യുവാവിനെ തൃശൂര്‍ പോലീസ് പിടികൂടി. കൊല്ലം പന്മന സ്വദേശിയായ മൂനംവീട് കോളനിയിലെ നിയാസിനെയാണ് പോലീസ് പിടികൂടിയത്. റൂറല്‍ എസ് പി നവനീത് ശര്‍മ, ഇരിങ്ങാലക്കുട ഡി വൈ എസ് പി കെ. ജി സുരേഷ് എന്നിവരുടെ നിര്‍ദേശ പ്രകാരം ആളൂര്‍ എസ് എച്ച് ഒ കെ. എം ബിനീഷാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുമായി രണ്ടിലധികം പ്രാവശ്യം ഇയാള്‍ ശാരീരികമായി ബന്ധപ്പെട്ടിട്ടുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസിന് പരാതി നല്‍കിയതോടെ ഒളിവില്‍ പോകാന്‍ ശ്രമിച്ച […]