play-sharp-fill

ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി കര്‍ക്കിടക വാവ് ദിനത്തില്‍ പ്രത്യേക പൂജകൾ ; വഴിപാടുകൾ നടത്തിയത് വേഴപ്രാ മേജര്‍ കൊട്ടാരത്തില്‍ ഭഗവതി ക്ഷേത്രത്തില്‍

സ്വന്തം ലേഖകൻ രാമങ്കരി: വയനാട് ഉരുള്‍പൊട്ടലില്‍ മരണമടഞ്ഞവരുടെ ആത്മശാന്തിക്കായി വേഴപ്രാ മേജര്‍ കൊട്ടാരത്തില്‍ ഭഗവതി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് ദിനത്തില്‍ പ്രത്യേക പൂജകള്‍ നടന്നു. മരണമടഞ്ഞവരുടെ ആത്മശാന്തിക്കും മോക്ഷത്തിനുമായി ക്ഷേത്ര ഉപദേശക സമിതിയുടെ നേതൃത്വത്തിലാണ് പ്രത്യേക പൂജകള്‍ നടന്നത്. തുടര്‍ന്ന് നിരവധി ഭക്തജനങ്ങളാണ് ബലിതര്‍പ്പണം നടത്തിയത്. ചടങ്ങുകളോടനുബന്ധിച്ച് പ്രഭാസുദന്‍ രാമങ്കരിയുടെ നേതൃത്വത്തില്‍ ഗാനാര്‍ച്ചനയും നടന്നു. ചടങ്ങുകള്‍ക്ക് ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജേഷ് സോമന്‍, സെക്രട്ടറി രാജന്‍ കല്ലുമ്മേല്‍, മിനി അജികുമാര്‍, ഗിരീഷ് ജി. നന്ദനം, നിഷാദ് കല്ലുമ്മേല്‍, ക്ഷേത്രം മേല്‍ശാന്തി വി.കെ ഗോപന്‍ […]

വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്ക് പാൽ കൊടുക്കാമെന്ന യുവതിയുടെ പോസ്റ്റ് ; അശ്ലീല കമന്റിട്ട യുവാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ പാലക്കാട് : സോഷ്യൽ മീഡിയ വഴി യുവതിയെ അപമാനിച്ച യുവാവിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് ചെർപ്പുളശ്ശേരി പൊലീസ് കേസെടുത്തു. ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനൻ എന്നയാൾക്കെതിരെയാണ് കേസ് എടുത്തത്. വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി സമൂഹമാധ്യമത്തിലിട്ട പോസ്റ്റിന് താഴെ ലൈംഗിക ചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എല്ലാം തന്നെ നിരീക്ഷണത്തിലാണെന്നും സോഷ്യൽ മീഡയ വഴി വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും […]

ഈശ്വര്‍ മല്‍പെയും സംഘവും പുഴയിലിറങ്ങുമോ… അടിയൊഴുക്ക് കുറഞ്ഞു ; അർജുനെ കണ്ടെത്താനുള്ള രക്ഷാദൗത്യം ഇന്ന് പുനരാരംഭിക്കും

സ്വന്തം ലേഖകൻ കാസര്‍കോട്: കർണാടകയിലെ ഷിരൂരിൽ ഗംഗാവലിപ്പുഴയിലേക്ക് വീണ് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുള്ള തെരച്ചിൽ ഇന്ന് വീണ്ടും തുടങ്ങാനാകുമോ എന്ന് പരിശോധിക്കും. പുഴയിലെ അടിയൊഴുക്ക് അൽപം കുറഞ്ഞ സാഹചര്യത്തിലാണിത്. എന്നാൽ ഒരാൾക്ക് പുഴയിലേക്ക് ഇറങ്ങി പരിശോധിക്കാനുള്ള സാഹചര്യം ഇപ്പോഴുമില്ലെന്നാണ് ജില്ലാ ഭരണകൂടം പറയുന്നത്. സ്വമേധയാ പുഴയിലിറങ്ങാൻ തയ്യാറാണെന്ന് മത്സ്യത്തൊഴിലാളിയായ ഈശ്വർ മാൽപേയും സംഘവും പറഞ്ഞിട്ടുണ്ടെങ്കിലും അതിന് നിലവിൽ ജില്ലാ ഭരണകൂടം അനുമതി നൽകാൻ സാധ്യതയില്ല. നാവിക സേനയുടെ സഹായത്തോടെ കഴിഞ്ഞ മാസം ഇരുപത്തിയാറാം തീയതി മൂന്ന് തവണ ഈശ്വർ മാൽപേ പുഴയിലിറങ്ങി മുങ്ങാൻ […]

മനു ഭാകറിന് ഹാട്രിക് മെഡലില്ല! 25 മീറ്റര്‍ പിസ്റ്റളില്‍ നാലാം സ്ഥാനം

സ്വന്തം ലേഖകൻ പാരീസ് : ഒളിമ്പിക്സിലെ മൂന്നാം മെഡലിനായി ഇറങ്ങിയ ഇന്ത്യൻ ഷൂട്ടിംഗ് താരം മനു ഭാക്കർ ഇന്നലെ 25 മീറ്റർ എയർ പിസ്റ്റൾ ഫൈനലിൽ നാലാം സ്ഥാനത്തായി. രണ്ട് താരങ്ങൾ ഒരേ പോയിന്റിലെത്തിയപ്പോൾ നടത്തിയ എലിമിനേഷൻ ഷൂട്ടോഫിലാണ് മനുവിന് മെഡൽ നഷ്ടമായത്. വനിതകളുടെ ആർച്ചറിയിൽ മെഡൽ പ്രതീക്ഷയായിരുന്ന ദീപിക കുമാരി ഇന്നലെ ക്വാർട്ടർ ഫൈനലിൽ പുറത്തായി. 37 പോയിന്റ് നേടിയ ദക്ഷിണ കൊറിയക്കാണ് സ്വര്‍ണം. ഫ്രാന്‍സ് വെള്ളിയും ഹങ്കറി വെങ്കലവും നേടി. അവസാന സെറ്റില്‍ അഞ്ചില്‍ മൂന്ന് ഷൂട്ടിലും ഇന്ത്യന്‍ താരത്തിന് പിഴച്ചു. […]

സൈന്യത്തിൽ നിന്ന് വിരമിച്ചയാൾ യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനം; സൈനിക യൂണിഫോം ദുരുപയോഗം ചെയ്തു ; മേജർ രവിയ്ക്ക് എതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് പരാതി

സ്വന്തം ലേഖകൻ കൽപ്പറ്റ: നടൻ മോഹൻലാലിനൊപ്പം വയനാട്ടിലെ ഉരുൾപൊട്ടൽ പ്രദേശം സന്ദർശിക്കാൻ എത്തിയ മേജർ രവി സൈനിക യൂണിഫോം ഉപയോഗിച്ചതിനെതിരെ പരാതി. ഡിഫൻസ് സർവീസ് റെഗുലേഷൻ പ്രകാരം സൈന്യത്തിൽ നിന്ന് വിരമിച്ചയാൾ യൂണിഫോം ഉപയോഗിക്കുന്നത് ചട്ടലംഘനമാണ്. മേജർ രവി സൈനിക യൂണിഫോം ദുരുപയോഗം ചെയ്തുവെന്നുമാണ് പരാതി. സൈന്യത്തിൽ നിന്ന് വിരമിച്ച ആർഎ അരുൺ എന്നയാൾ പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവർക്ക് പരാതി നൽകി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദ പ്രചരണം: യൂത്ത് കോൺ​ഗ്രസ് നേതാവ് അറസ്റ്റിൽ

സ്വന്തം ലേഖകൻ കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിക്കെതിരെ അപവാദ പ്രചരണം നടത്തിയെന്ന പരാതിയിൽ യൂത്ത് കോൺഗ്രസ് നേതാവ് അറസ്റ്റിൽ. യൂത്ത് കോൺഗ്രസ്, വിടാക്കുഴ എന്ന ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്ന വിടാക്കുഴ കൊട്ടക്കാരൻ വീട്ടിൽ ഷിജു ജബ്ബാറിനെയാണ് കളമശേരി പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐ എം കളമശേരി ഏരിയ കമ്മിറ്റിയംഗം വി എ സക്കീർ ഹുസൈന്റെ പരാതിയിലാണ് നടപടി. വയനാട് ദുരന്തത്തിന് ഇരയായവരുടെ പുനരധിവാസ പ്രവർത്തനങ്ങൾക്കായി ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യണമെന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചിരുന്നു. പിന്നാലെ ദുരിതാശ്വാസ നിധിക്കെതിരെയും സിപിഐ എമ്മിനും തനിക്കുമെതിരെയും വിവിധ […]

ഉറ്റവരെ തിരിച്ചറിയാൻ വയനാട്ടിൽ മരിച്ചവരുടെ ഡി എൻ എ പരിശോധന; പ്രോട്ടോകോൾ പുറത്തിറക്കി ആരോഗ്യവകുപ്പ്

സ്വന്തം ലേഖകൻ തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ട് ഡിഎന്‍എ സാമ്പിളെടുക്കുന്നതിന് മാനസികാരോഗ്യ പിന്തുണയ്ക്കുള്ള പ്രോട്ടോകോള്‍ ആരോഗ്യ വകുപ്പ് തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തിരിച്ചറിയാന്‍ കഴിയാത്ത മൃതദേഹങ്ങളുടെയും ശരീര ഭാഗങ്ങള്‍ മാത്രം ലഭിച്ചവയുടെയും സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്കായി എടുത്തിട്ടുണ്ട്. കാണാതായ തങ്ങളുടെ പ്രിയപ്പെട്ടവരെ തേടി ആരെങ്കിലും എത്തുമ്പോള്‍ അവരുടെ സാമ്പിളുകള്‍ കൂടി എടുത്ത് ഡിഎന്‍എ പരിശോധന നടത്തിയാല്‍ മരിച്ചത് ആരാണ് എന്നുള്ളത് തിരിച്ചറിയാന്‍ കഴിയും. അതിനുവേണ്ടി ജീവിച്ചിരിക്കുന്നവരുടെ, പ്രത്യേകിച്ച് ദുരന്തത്തിന് ഇരയായവരുടെ സാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് എടുക്കുമ്പോള്‍ മാനസികമായി അവരെ സജ്ജമാക്കുന്നതിനാണ് […]

ഈ ലോകത്ത് നന്മയുള്ളവരൊക്കെ മരിച്ചു പോകും. തിന്മയുള്ളോരൊക്കെ ജീവിക്കട്ടെ, പ്രകൃതിയെ നശിപ്പിക്കരുത് മക്കളേന്ന് പറഞ്ഞു, പ്രകൃതി സംരക്ഷണ പ്രവർത്തനങ്ങളൊക്കെ നടത്തിയ മക്കളാണ്, അവരെ പ്രകൃതി തന്നെ കൊണ്ടുപോയി ; പ്രിയപ്പെട്ട കുട്ടികളെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിൽ പൊട്ടിക്കരഞ്ഞ് ഉണ്ണിക്കൃഷ്ണൻ മാഷ്

സ്വന്തം ലേഖകൻ വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ തകർത്തുകളഞ്ഞ വെള്ളാർമല ജി വി എച്ച് എസ് എസ് സ്കൂളിലേക്ക് ഇന്ന് ഉണ്ണിക്കൃഷ്ണൻ മാഷ് ഇന്ന് വീണ്ടുമെത്തി. 17 വർഷമായി ഈ സ്കൂളിലെ മലയാളം മാഷാണ് ഇദ്ദേഹം. സ്‌കൂളിലെയും പരിസരത്തെയും നിലവിലെ സ്ഥിതി കണ്ട് തകര്‍ന്നു പോയ അധ്യാപകന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു അവിടെ ചെലവഴിച്ചിരുന്ന ഓരോ നിമിഷവും. ഈ സ്കൂളിലെ അമ്പതോളം വിദ്യാർത്ഥികളെ നഷ്ടപ്പെട്ടതായാണ് വിവരം. പ്രിയപ്പെട്ട കുട്ടികളെ നഷ്ടപ്പെട്ടതിന്റെ ഞെട്ടലിലും വേദനയിലുമാണ് ഇവിടുത്തെ ഓരോ അധ്യാപകരും. പ്രകൃതിയെക്കുറിച്ചും പ്രകൃതി സംരക്ഷണത്തെക്കുറിച്ചും ഓരോ വിദ്യാർത്ഥിയെയും പഠിപ്പിച്ച അധ്യാപകർ […]

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ശമ്പളം നൽകിയത് ശരിയായ നടപടി ; രാഷ്ട്രീയത്തിനുള്ള സമയമല്ല, എല്ലാവരും ഒന്നിച്ചു നിൽക്കണം ;കോൺ​ഗ്രസിൽ അഭിപ്രായ വ്യത്യാസമില്ല : രമേശ് ചെന്നിത്തല

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തന്റെ ഒരു മാസത്തെ ശമ്പളം നൽകാനുള്ള തന്റെ തീരുമാനം ശരിയാണെന്ന് കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയത്തിനുള്ള സമയമല്ല ഇതെന്നും വയനാടിനുവേണ്ടി എല്ലാവരും ഒന്നിച്ചു നിൽക്കണം എന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു. ഇതു സംബന്ധിച്ച് കോൺ​ഗ്രസിൽ അഭിപ്രായ വ്യത്യാസം ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ദുരിതം അനുഭവിക്കുന്നവര്‍ക്കു വേണ്ടി നമ്മള്‍ എല്ലാവരും ഒരുമിച്ച് നില്‍ക്കണം. അതുകൊണ്ടാണ് എംഎല്‍എ എന്ന നിലയിലുള്ള എന്റ ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കാന്‍ തീരുമാനിച്ചത്. ഇതിനു മുന്‍പ് പ്രതിപക്ഷ […]

റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ഗോവന്‍ നിര്‍മിത വിദേശ മദ്യം പിടികൂടി; രണ്ട് പേര്‍ അറസ്റ്റില്‍

സ്വന്തം ലേഖകൻ തൃശൂര്‍: റെയില്‍വെ സ്റ്റേഷനില്‍ നിന്ന് വിദേശ മദ്യം പിടികൂടി. പാലക്കാട് വാണിയംകുളം സ്വദേശികളായ രാജേഷ്, സജിത്ത് പി എന്നിവരെ അറസ്റ്റ് ചെയ്തു. ഇരുവരുടേയും കൈവശം സൂക്ഷിച്ചിരുന്ന റോയല്‍ സ്റ്റാങ് ഗോവന്‍ നിര്‍മിത മദ്യവും പിടിച്ചെടുത്തു. ആര്‍പിഎഫും ജിആര്‍പിഎഫും സംയുക്തമായി നടത്തിയ പരിശോധനയിലാണ് വിദേശ മദ്യം പിടികൂടിയത്. ആര്‍പിഎഫിലെ എസ്‌ഐ മണികണ്ഠന്‍, തൃശൂര്‍ റെയില്‍വേ പൊലീസിലെ സിപിഒ മാരായ സ്റ്റീഫന്‍, കിരണ്‍ മോഹന്‍ ഷൊര്‍ണൂര്‍ റെയില്‍വേ പൊലീസ് സ്റ്റേഷനിലെ സിപിഓ മദനിഷ്, പാലക്കാട് റെയില്‍വേ പൊലീസ് സ്റ്റേഷനിലെ പ്രശാന്ത് എന്നിവരാണ് സ്വാഡിലുണ്ടായിരുന്നത്. രാത്രി […]