play-sharp-fill

കുത്തിവെപ്പിന് പിന്നാലെ 11 വയസുകാരന് ഛര്‍ദ്ദിയും നെഞ്ചുവേദനയും, രണ്ട് കുത്തിവെപ്പ് അടുപ്പിച്ചെടുത്തതോടെ അവശനിലയിലായ കുട്ടി കാര്‍ഡിയാക് ഐസിയുവില്‍, മരുന്നുമാറി കുത്തിവെച്ചതിനെ തുടർന്ന് രണ്ട് നഴ്സുമാർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തൈക്കാട് ആശുപത്രിയില്‍ 11 വയസുകാരന് മരുന്നുമാറി കുത്തിവെച്ചതായി പരാതി. കുത്തിവെപ്പിന് പിന്നാലെ കുട്ടിക്ക് ഛര്‍ദ്ദിയും നെഞ്ചുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ ആറാം ക്ലാസ് വിദ്യാർത്ഥിക്കാണ് മരുന്നുമാറി കുത്തിവെച്ചത്. കാര്‍ഡിയാക് ഐസിയുവില്‍ തുടരുന്ന കുട്ടിയുടെ നില ഗുരുതരമാണ്. കഴിഞ്ഞ മാസം 30ന് പനിയുമായി ചികിത്സക്കെത്തിയ കുട്ടിക്കാണ് തൈക്കാട് ആശുപത്രിയില്‍ കുത്തിവെപ്പെടുത്തത്. രണ്ട് കുത്തിവെപ്പ് അടുപ്പിച്ചെടുത്തതോടെ കുട്ടിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. മറ്റാര്‍ക്കോ നല്‍കാനുള്ള മരുന്ന് മാറി നല്‍കിയതാണെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തിൽ തൈക്കാട് ആശുപത്രിയിലെ രണ്ട് നഴ്സുമാരെ […]

മധ്യ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ പാത്തി ; സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ; കോട്ടയം ഉൾപ്പെടെ ആറ് ജില്ലകളിൽ യെല്ലോ അലർട്ട്

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും. വടക്കൻ കേരളത്തിൽ മഴ കനക്കും. ആറു ജില്ലകളിൽ അതിശക്ത മഴ മുന്നറിയിപ്പുണ്ട്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകൾ നിലവിൽ ഇല്ലെങ്കിലും ജാഗ്രത തുടരണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശിച്ചു. മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മധ്യ കേരളതീരം മുതൽ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദ്ദ […]

കാണാതായവർക്കുള്ള തെരച്ചിലിന്റെ ആറാംനാൾ…ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ഇന്ന് തെരച്ചിൽ, സ്ഥിതി​ഗതികൾ വിലയിരുത്താൻ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും

കല്‍പ്പറ്റ: മുണ്ടക്കൈ, ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിൽ കാണാതായവർക്കായുള്ള ആറാം ദിവസത്തെ തെരച്ചിൽ ആരംഭിച്ചു. 1,264 പേർ ആറ് സംഘങ്ങളായി മുണ്ടക്കൈ, ചൂരൽമല, പുഞ്ചിരിമുട്ടം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് തെരച്ചിൽ നടത്തുന്നത്. പുഞ്ചിരിമട്ടത്ത് ആദ്യമായി മണ്ണുമാന്തി യന്ത്രം എത്തിച്ചുള്ള തെരച്ചിലും ഇന്ന് അല്‍പസമയം മുമ്പ് ആരംഭിച്ചു. മൃതദേഹങ്ങൾ കണ്ടെത്താൻ സൈന്യം കൊണ്ടുവരുന്ന റഡാറുകളും ഇന്ന് പ്രദേശത്ത് ഉപയോഗിക്കും. കൂടാതെ കേന്ദ്രമന്ത്രി സുരേഷ് ​ഗോപി ഇന്ന് ദുരന്തസ്ഥലം സന്ദർശിക്കും. അതേസമയം, തിരിച്ചറിയാത്ത 67 മൃതദേഹങ്ങൾ സംസ്കരിക്കുന്നതിൽ മേപ്പാടിയിൽ തന്നെ സ്ഥലം കണ്ടെത്താനുള്ള നടപടികൾ ഇന്നുണ്ടായേക്കും. മേപ്പാടിക്ക് സമീപമുള്ള സ്ഥലങ്ങളിൽ […]

ഭക്ഷ്യവസ്തുക്കളിൽ കടുത്ത മായം കലർത്തൽ : കാൻസറിനും കിഡ്നി സംബന്ധമായ രോഗങ്ങൾക്കും കാരണമായേക്കും ; സംസ്ഥാനത്ത് ഇതുവരെ രജിസ്റ്റർ ചെയ്തത് 988 കേസുകൾ ; ഏറ്റവും കൂടുതൽ കേസുകൾ കോഴിക്കോട്, കുറവ് ഇടുക്കി ; കോട്ടയം ജില്ലയിൽ 87 കേസുകൾ

സ്വന്തം ലേഖകൻ പാലക്കാട്: ഭക്ഷ്യവസ്തുക്കളിൽ മായം ചേർത്തുവിൽപന നടത്തുന്ന പ്രവണത സംസ്ഥാനത്ത് ഏറുന്നു. 2023 ഏപ്രിൽ മുതൽ കഴിഞ്ഞ മാസം വരെയുള്ള കണക്കുപ്രകാരം സംസ്ഥാനത്ത് വിവിധ കോടതികളിലായി 988 കേസുകളാണ് ഇത്തരത്തിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഏറ്റവും കൂടുതൽ കേസുകളുള്ളത് കോഴിക്കോടാണ്, 230. കുറവ് ഇടുക്കിയിലും, 12 കേസുകളാണ് ഇവിടെയുള്ളത്. പാലക്കാട് ഈ പട്ടികയിൽ ഏഴാംസ്ഥാനത്താണ്. രണ്ടുവർഷം മുമ്പ് പാലക്കാട് രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 225 ആയിരുന്നു. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിരന്തര ഇടപെടലും പരിശോധനയുമാണ് ജില്ലയിൽ കേസുകളുടെ എണ്ണം കുറയാണ് കാരണം. 2023 -24 […]

“അഞ്ച് പശ്ചിമഘട്ടം ആകെ തകർക്കപ്പെട്ടു, നടപടിയെടുത്തില്ലെങ്കില്‍ നാലോ അഞ്ചോ വർഷത്തിനുള്ളിൽ കേരളത്തെ കാത്തിരിക്കുന്നത് വൻ ദുരന്തം“; അന്നു നൽകിയ മുന്നറിയിപ്പ് അവ​ഗണിച്ചു, പരിസ്ഥിതിയെ മറന്നുള്ള നിർമ്മാണത്തിന് സർക്കാർ കൂട്ടുനിന്നു, ക്വാറികളുടെ പ്രവർത്തനവും അനധികൃത റിസോർട്ടുകളുമാണ് വയനാടിനെ ദുരന്തത്തിലാക്കിയത്, റിപ്പോർട്ട് ഇപ്പോൾ ചർച്ചയാകുന്നുവെന്ന് മാധവ് ഗാഡ്ഗില്‍

പൂനെ: വയനാട് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളെ നാമാവശേഷമാക്കിയ ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന് കാരണം ക്വാറികളുടെ പ്രവർത്തനവും അനധികൃത റിസോർട്ടുകളും നിർമ്മാണങ്ങളുമാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗില്‍. പരിസ്ഥിതിയെ മറന്നുള്ള നിർമ്മാണത്തിന് സർക്കാർ കൂട്ടുനില്‍ക്കുകയാണെന്നും മാധവ് ഗാഡ്ഗില്‍ ആരോപിച്ചു. “പാറ പൊട്ടിക്കുമ്പോഴുണ്ടാകുന്ന പ്രകമ്പനങ്ങള്‍ മണ്ണില്‍ ആഘാതമേല്‍പ്പിച്ചു. പ്രദേശത്തെ അനധികൃത റിസോർട്ടുകളും നിർമ്മാണങ്ങളും നിയന്ത്രിക്കാൻ കഴിഞ്ഞില്ല. പരിസ്ഥിതി ദുർബല പ്രദേശങ്ങളില്‍ ഇപ്പോഴും അനധികൃത നിർമാണ പ്രവർത്തനങ്ങള്‍ നടക്കുന്നു. ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോർട്ട് ഇപ്പോള്‍ ചർച്ചയാകുന്നെങ്കില്‍ സന്തോഷമുണ്ട്. ” – മാധവ് ഗാഡ്ഗില്‍ പ്രതികരിച്ചു. 2019 ഓഗസ്റ്റ് 8ന് പുത്തുമലയില്‍ […]

വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വില്‍പ്പന; കൊഴുപ്പിക്കാൻ ഡിജെ പാർട്ടിയും കൂട്ടിന് വിദേശ വനിതകളും, കാവലിന് ഏഴ് നായകൾ; രഹസ്യവിവരത്തെ തുടര്‍ന്ന് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിൽ പിടികൂടിയത് ലക്ഷങ്ങൾ വിലവരുന്ന എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളും

കൊച്ചി: എറണാകുളം കിഴക്കമ്പലത്തിനടുത്ത് കുന്നത്തുനാട് പഞ്ചായത്തിലെ പടിഞ്ഞാറെ മോറയ്ക്കാലയില്‍ ലഹരി സംഘത്തെ പിടികൂടി എക്‌സൈസ് ഉദ്യോഗസ്ഥര്‍. വീട് വാടകയ്‌ക്കെടുത്ത് കഞ്ചാവ് വില്‍പ്പന നടത്തിയിരുന്ന തിരുവനന്തപുരം മണക്കാട് സ്വദേശി വിഷ്ണു തമ്പി (34) ആണ് ജില്ലാ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പിടിയിലായത്. ഇയാളില്‍ നിന്ന് ലക്ഷങ്ങള്‍ വിലവരുന്ന എംഡിഎംഎ ഉള്‍പ്പെടെയുള്ള ലഹരി വസ്തുക്കളാണ് പിടിച്ചെടുത്തത്. ഒരു ബാം​ഗ്ലൂർ സ്വദേശിയും രണ്ട് വിദേശവനിതകളും വിഷ്ണുവിനൊപ്പമുണ്ടായിരുന്നു. കൊച്ചിയിലെ ഡിജെ പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ് വിദേശവനിതകളെന്ന് പോലീസും എക്‌സൈസും പറയുന്നു. വിദേശവനിതകളില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ കുന്നത്തുനാട് പോലീസ് ശേഖരിക്കുകയാണ്. […]

കോട്ടയം ജില്ലയില്‍ കുട്ടികളില്‍ തക്കാളിപ്പനി പടരുന്നു ; എന്താണ് തക്കാളി പനി, ലക്ഷണങ്ങൾ എന്തൊക്കെ…ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

സ്വന്തം ലേഖകൻ കോട്ടയം: ജില്ലയില്‍ കുട്ടികളില്‍ തക്കാളിപ്പനി പടരുന്നു. സാധാരണയായി അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെ ബാധിക്കുന്ന രോഗമാണ് തക്കാളിപ്പനി അഥവാ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്. കോക്‌സാക്കി എന്ന വൈറസാണ് തക്കാളിപ്പനി ഉണ്ടാക്കുന്നത്. ഇതിനു തക്കാളിയുമായി യാതൊരുവിധ ബന്ധവുമില്ലെങ്കിലും ശരീരത്തു തക്കാളി പോലെ ചുവന്നതും വളരെ ചെറുതുമായ കുമിളകള്‍ കണ്ടുവരുന്നതുകൊണ്ടാണ് തക്കാളിപ്പനി എന്ന പേരു വന്നത്. വൈറസ് ശരീരത്തില്‍ പ്രവേശിച്ച്‌ ഏതാണ്ട് ഒരാഴ്ചയ്ക്കുള്ളില്‍ ലക്ഷണങ്ങള്‍ പ്രകടമാകും. ആദ്യത്തെ രണ്ടു ദിവസം ശക്തമായ പനിയായി തുടങ്ങി പിന്നീട് കുട്ടികളുടെ കൈമുട്ട്, കാല്‍മുട്ട്, കൈവെള്ളയിലും പാദത്തിലും വായിലും ചുണ്ടിലും വായയുടെ […]

ദേശീയപാത കേന്ദ്രീകരിച്ച്‌ ഹൈവേ കൊള്ള സംഘം; വ്യവസായിയുടെ 73 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ സംഘം പിടിയിൽ; രണ്ട് ബിജെപി നേതാക്കളടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു

ചാലക്കുടി: ദേശീയപാത കേന്ദ്രീകരിച്ച്‌ വാഹനങ്ങള്‍ തടഞ്ഞുനിറുത്തി വൻ കൊള്ള നടത്തുന്ന സംഘം പിടിയില്‍. മഹാരാഷ്ട്രയില്‍ വ്യവസായിയുടെ വാഹനം കൊള്ളയടിച്ച്‌ 73 ലക്ഷം രൂപയുമായി കടന്നുകളഞ്ഞ സംഘത്തിലെ മൂന്നുപേരടക്കം അഞ്ചുപേരെയാണ് ചാലക്കുടിയില്‍ നിന്നും കേരള പോലീസ് പിടികൂടിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ഇവരെ മഹാരാഷ്ട്ര പോലീസ് മുംബൈയ്ക്ക് കൊണ്ടുപോയി. അതിരപ്പിള്ളി കണ്ണൻകുഴി സ്വദേശി മുല്ലശേരി വീട്ടില്‍ കനകാംബരൻ (38), വെറ്റിലപ്പാറ വഞ്ചിക്കടവ് ചിത്രക്കുന്നേല്‍ വീട്ടില്‍ സതീശൻ (48), വെറ്റിലപ്പാറ അരൂർമുഴി പുത്തനമ്ബൂക്കൻ വീട്ടില്‍ അജോ (42), പാലക്കാട് വടക്കുംഞ്ചേരി സ്വദേശികളായ കിഴക്കഞ്ചേരിയില്‍ ഏരുവീട്ടില്‍ ജിനു എന്നു […]

യാത്രകള്‍ വിജയിക്കാം, കാര്യവിജയം, അംഗീകാരം, ആരോഗ്യം, ബന്ധുസമാഗമം : നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (04/08/2024) നക്ഷത്രഫലം അറിയാം

യാത്രകള്‍ വിജയിക്കാം, കാര്യവിജയം, അംഗീകാരം, ആരോഗ്യം, ബന്ധുസമാഗമം : നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (04/08/2024) നക്ഷത്രഫലം അറിയാം മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്):കാര്യപരാജയം, അലച്ചിൽ, ചെലവ്, യാത്രാതടസ്സം, ഉത്സാഹക്കുറവ്, പ്രവർത്തനമാന്ദ്യം ഇവ കാണുന്നു. കൂടിക്കാഴ്ചകൾ പരാജയപ്പെടാം. ഇടവം(കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്):കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, തൊഴിൽ ലാഭം, സൽക്കാരയോഗം ഇവ കാണുന്നു. യാത്രകള്‍ വിജയിക്കാം. മിഥുനം(മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്):കാര്യതടസ്സം, കലഹം, ധനതടസ്സം, അലച്ചിൽ, […]

കൂട്ടിക്കൽ, മേലുകാവ്, പൂഞ്ഞാർതെക്കേക്കര, തീക്കോയി പഞ്ചായത്തുകളിലും ഉരുൾപൊട്ടാം ; കേന്ദ്ര സർക്കാർ പുതുതായി ഇറക്കിയ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തിൽ കോട്ടയം ജില്ലയിലെ പഞ്ചായത്തുകളും ; നിയന്ത്രണം കടുപ്പിച്ചാൽ ഭൂമിയുടെ വില കുറയും, ക്വാറി മണൽ ഖനനം പൂർണമായും ഇല്ലാതാകും

സ്വന്തം ലേഖകൻ കോട്ടയം: കേന്ദ്ര സർക്കാർ പുതുതായി ഇറക്കിയ കേരളത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങളുടെ കരട് വിജ്ഞാപനത്തിൽ കോട്ടയം ജില്ലയിലെ കൂട്ടിക്കൽ, മേലുകാവ്, പൂഞ്ഞാർതെക്കേക്കര, തീക്കോയി പഞ്ചായത്തുകളും. ഇതോടെ ഉരുൾപൊട്ടൽ സാദ്ധ്യത മുൻനിറുത്തി ഇവിടെ നിയന്ത്രണം കടുപ്പിക്കേണ്ടിവരും. പരിസ്ഥിതിലോല പ്രദേശത്ത് ഖനനം,​ ക്വാറി മണൽ ഖനനം എന്നിവ പൂർണമായും ഇല്ലാതാകും. നിലവിലുള്ള ക്വാറികളുടെ ലൈസൻസ് തീരുന്നതോടെ പ്രവർത്തനം അവസാനിപ്പിക്കേണ്ടിവരും. വീടുകളുടെ നിർമാണം തടസപ്പെടും, ഭൂമിയുടെ വില കുറയും, വില്പന ഇല്ലാതാകും തുടങ്ങിയ പ്രശ്നങ്ങൾക്ക് സാദ്ധ്യതയുള്ളതിനാൽ ജനങ്ങളുടെ പ്രതിഷേധം ശക്തമായേക്കും. ഉരുൾപൊട്ടൽ സാദ്ധ്യതയെറെയുള്ള ജില്ലയുടെ കിഴക്കൻ […]