play-sharp-fill

കുമരകം ചൂളഭാഗം നികർത്തിൽ പരേതനായ പീതാംബരന്റെ ഭാര്യ പെണ്ണമ്മ (84) നിര്യാതയായി

  കുമരകം : (വാർഡ്‌ 16) ചൂളഭാഗം നികർത്തിൽ പരേതനായ പീതാംബരന്റെ ഭാര്യ പെണ്ണമ്മ (84) നിര്യാതയായി പരേത കുമരകം പള്ളതുവാല കുടുംബാംഗമാണ്. മക്കൾ : വിലാസിനി, സ്വർണമ്മ, ഐഷമ്മ, സുധൻ, അംബിക, ശീലമ്മ, ഷീജ മരുമക്കൾ : ശിവൻ, കൃഷ്ണൻകുട്ടി, ഗോപി, ബീന, പവനൻ, ഷാജി, കൊച്ചുമോൻ സംസ്ക്കാരം ഇന്ന് (04/08/24) 3.00 ന് വീട്ടുവളപ്പിൽ

ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള ക്യൂ ആര്‍ കോഡ് സംവിധാനം പിന്‍വലിക്കുന്നുവെന്ന് മുഖ്യമന്ത്രി. ക്യൂ ആര്‍ കോഡ് ദുരുപയോഗപ്പെടുത്തുന്നുവെന്ന് കണ്ടെത്തിയ സാചര്യത്തിലാണ് നടപടി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കാനുള്ള ക്യൂ ആര്‍ കോഡ് സംവിധാനം പിന്‍വലിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യൂ ആര്‍ കോഡ് ദുരുപയോഗപ്പെടുത്തുന്നുവെന്ന് കണ്ടെത്തിയ സാചര്യത്തിലാണ് നടപടി. യുപിഐ, ക്രെഡിറ്റ് എന്നിവ വഴി സംഭാവന നല്‍കാം. keralacmdrf@sbi എന്ന യുപിഐ ഐഡി വഴി ഗൂഗിള്‍ പേയിലൂടെ സംഭാവന നല്‍കാനാകും. സംഭാവന ചെയ്യുന്നതിനായി www.donation.cmdrf.kerala.gov.in എന്ന പോര്‍ട്ടലില്‍ ദുരിതാശ്വാസ നിധിയിലുള്ള വിവിധ ബാങ്കുകളുടെ എല്ലാ അക്കൗണ്ട് നമ്പറുകളും നല്‍കിയിട്ടുണ്ട്. ദുരിതാശ്വാസ നിധിയിലെ തുക ചെലവഴിക്കാന്‍ പ്രത്യേക ഉദ്യോഗസ്ഥനെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പോര്‍ട്ടലില്‍ നല്‍കിയിരിക്കുന്ന നേരിട്ടുള്ള പേയ്മെന്‍റ് സംവിധാനം […]

മായയും, മർഫിയും, ഏയ്ഞ്ചലും; വയനാടും മലപ്പുറത്തും നടക്കുന്ന സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേരള പോലീസിന്റെ മുഖമായി മാറുകയാണ് പോലീസ് നായ്ക്കള്‍

തിരുവനന്തപുരം : പ്രകൃതി ദുരന്തവുമായി ബന്ധപ്പെട്ട് വയനാടും മലപ്പുറത്തും നടക്കുന്ന സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനങ്ങളില്‍ കേരള പൊലീസിന്‍റെ മുഖമായി മാറുകയാണ് പൊലീസ് നായ്ക്കള്‍. മണ്ണിനടിയില്‍ നിന്ന് മൃതദേഹങ്ങള്‍ കണ്ടെത്തുന്നതിന് വിദഗ്ധപരിശീലനം ലഭിച്ച മായ, മര്‍ഫി, ഏയ്ഞ്ചല്‍ എന്നീ പൊലീസ് നായ്ക്കളാണ് പ്രകൃതിയോട് പടവെട്ടി അവശിഷ്ടങ്ങള്‍ക്കിടയില്‍ തിരച്ചില്‍ നടത്തുന്നത്. തിരച്ചിലിനെത്തിയ ആദ്യ ദിവസം തന്നെ 15ലധികം മൃതശരീരങ്ങള്‍ കണ്ടെത്തുന്നതിന് ആവശ്യമായ സൂചനകള്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് നല്‍കാന്‍ ഈ നായ്ക്കള്‍ക്ക് കഴിഞ്ഞു. തൃശൂരിലെ കേരള പൊലീസ് അക്കാദമിയില്‍ നിന്ന് വിദഗ്ധ പരിശീലനം നേടിയ ശേഷം 2020ലാണ് മര്‍ഫിയും മായയും ഏയ്ഞ്ചലും […]

ഒ. എസ്. അംബിക എം. എൽ .എ യുടെ മകൻ വിനീത് വാഹനാപകടത്തിൽ മരിച്ചു.

  ആറ്റിങ്ങൽ: ഒ എസ് അംബിക എം എൽ എ യുടെ മകൻ വിനീത് വാഹനാപകടത്തിൽ മരിച്ചു. കോരാണി ഇടക്കോട് സർവീസ് സഹകരണ സംഘം ജീവനക്കാരനാണ്. സി പി എം ഇടക്കോട് ലോക്കൽ കമ്മിറ്റി അംഗം . ഇന്ന് രാവിലെ ഉണ്ടായ വാഹന അപകടത്തിലാണ മരിച്ചത്. പിതാവ് വാരിജാക്ഷന്‍ സിപിഎം ആറ്റിങ്ങൽ ഏരിയ കമ്മിറ്റിയംഗം സഹോദരൻ: വിനീഷ്കോരാണി സിപിഎം. തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗം. മുൻ എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് .

വിമാനം തകരാറിലായതിനെ തുടർന്ന് ബദല്‍ സംവിധാനം ഏർപ്പെടുത്താത്തതിനെ ചൊല്ലി നെടുമ്പാശ്ശേരിയിൽ യാത്രക്കാരുടെ പ്രതിഷേധം

കൊച്ചി : വിമാനം തകരാറിലായതിനെ തുടർന്ന് ബദല്‍ സംവിധാനം ഏർപ്പെടുത്താത്തതിനെ ചൊല്ലി നെടുമ്പാശ്ശേരിയിൽ യാത്രക്കാരുടെ ബഹളം. ഇന്നലെ രാതി 11 ന് ദുബൈക്കു പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് തകരാറിലായത്. യാത്രക്കാരായി അവധി കഴിഞ്ഞ് ഇന്ന് ജോലിക്കുകയറേണ്ട നിരവധി പേരുണ്ടായിരുന്നു. രാവിലെ 7.30 ഓടെ വിമാനം റദ്ദാക്കിയതായി അറിയിക്കുകയായിരുന്നു. ഇതോടെയാണ് യാത്രക്കാർ ബഹളം വച്ചത്. തുടർന്ന് യാത്രക്കാർ വിമാനത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. 180 ഓളം യാത്രക്കാരാണ് വിമാനത്തിലുള്ളത്. തകരാർ പരിഹരിച്ച്‌ വൈകിട്ട് 4 ന് പുറപ്പെടുമെന്നു സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചു. വിമാനം വൈകുമെന്നും […]

” ജോർജിന് കിട്ടേണ്ടത് കിട്ടി.. മുലപ്പാലിന്റെ പേരിൽ അശ്ലീല കമന്റ് ഇട്ട ജോർജ് എന്ന് തെറ്റിദ്ധരിച്ച് അരുവിക്കര സ്വദേശി വിശ്വാസിന് സൈബർ ആക്രമണം

മുലപ്പാലിന്റെ പേരിൽ അശ്ലീലകമന്റിട്ട ജോർജ് ആണെന്ന തെറ്റിധാരണയിൽ യുവാവിന് നേരിടേണ്ടി വന്നത് കടുത്ത സൈബർ ആക്രമണം. അരുവിക്കര സ്വദേശി വിശ്വാസിനാണ് പണികിട്ടിയത്. ‘കണ്ണൂർ സ്വദേശി ജോർജിന് കിട്ടേണ്ടത് കിട്ടി’ എന്ന തലക്കെട്ടോടു കൂടിയാണ് അരുവിക്കര മൈലം സ്വദേശി വിശ്വാസിന്റെ ചിത്രം പ്രചരിക്കുന്നത്. എക്സിബിഷനും തെരുവോരക്കച്ചവടവും നടത്തുന്ന വിശ്വാസ് തന്റെ ചികിത്സയ്ക്ക് ധനസഹായം അഭ്യർത്ഥിച്ച് ‘കേരള എക്സിബിഷൻ’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത ചിത്രമാണ് ആരോ തെറ്റായി പ്രചരിപ്പിച്ചത് സോഷ്യൽ മീഡിയയിൽ വ്യാപകമായി ചിത്രം പ്രചരിച്ചതോടെ വിശ്വാസിനെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് രണ്ടുദിവസമായി നടക്കുന്നത്. […]

കേന്ദ്ര മന്ത്രി സുരേഷ് ഗോപി ദുരന്തഭൂമി സന്ദർശിച്ചു ; വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കും

കൽപ്പറ്റ : കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെ ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്. ബെയിലി പാലത്തിലൂടെ വാഹനത്തില്‍ പോയ സുരേഷ് ഗോപി മുണ്ടക്കൈ, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ സന്ദര്‍ശിക്കുകയാണിപ്പോള്‍. ദുരന്തഭൂമി സന്ദര്‍ശിച്ച സുരേഷ് ഗോപി രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ സൈനിക ഉദ്യോഗസ്ഥര്‍ സുരേഷ് ഗോപിയോട് വിശദീകരിച്ചു. വയനാട് ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്‍റെ നിയമവശങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് സുരേഷ് ഗോപി പറഞ്ഞു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് […]

സംസ്ഥാനത്ത് ഈ വർഷം ജൂൺ വരെ റിപ്പോർട്ട് ചെയ്തത് 2,180 പോക്സോ കേസുക‌ൾ; ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മലപ്പുറം ജില്ലയിൽ, ആറ് മാസത്തിനിടെ 241 പോക്‌സോ കേസുകളെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോ, കൂടുതലായി റിപ്പോർട്ട് ചെയ്യുന്നത് അയൽവാസികളിൽ നിന്നും ബന്ധുക്കളിൽ നിന്നും നേരിടുന്ന അതിക്രമം, പ്രകൃതിവിരുദ്ധ പീഡനം എന്നിവ

മലപ്പുറം: സംസ്ഥാനത്ത് ഈ വർഷം ജൂൺ വരെയുള്ള കണക്ക് പ്രകാരം ഏറ്റവും കൂടുതൽ പോക്‌സോ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ട ജില്ലയായി മലപ്പുറം. ആറ് മാസത്തിനിടെ റിപ്പോർട്ട് ചെയ്തത് 241 പോക്‌സോ കേസുകളെന്ന് ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ. ഈ വർഷം ജനുവരി മുതൽ ജൂൺ വരെയുള്ള കണക്കാണിത്. 2,180 പോക്സോ കേസുകളാണ് സംസ്ഥാനത്ത് ഈ വർഷം ജൂൺ വരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ജനുവരി – 43, ഫെബ്രുവരി – 39, മാർച്ച് – 40, ഏപ്രിൽ – 35, മേയ് – 46, ജൂൺ […]

വയനാട് ഉരുൾപൊട്ടൽ : ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ കഴിയാത്ത മൃതദേഹങ്ങൾ പുത്തു മലയിൽ ഹാരിസൺ മലയാളത്തിന്റെ സ്ഥലത്ത് സംസ്കരിക്കും

മേപ്പാടി : വയനാട് ദുരന്തത്തില്‍ മരിച്ച തിരിച്ചറിയാൻ കഴിയാത്ത 67 മൃതദേഹങ്ങള്‍ പുത്തുമലയിലെ ഹാരിസണ്‍ മലയാളത്തിൻ്റെ സ്ഥലത്ത് സംസ്കരിക്കാൻ തീരുമാനമായി. സമീപ പഞ്ചായത്തുകളിലെ പൊതുശ്മശാനങ്ങളില്‍ തീരുമാനിക്കാനായിരുന്നു ആദ്യത്തെ തീരുമാനം. എന്നാല്‍ എതിർപ്പ് ഉയർന്നതോടെയാണ് മാറ്റിയത്. ഇത് സംബന്ധിച്ച്‌ സംസ്ഥാന സർക്കാർ ഉത്തരവ് ഉടൻ ഇറങ്ങും. സംസ്കാരം നടത്താൻ നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് റവന്യു ഉദ്യോഗസ്ഥർ സർവേ നടത്തി. 64 സെന്റ് സ്ഥലമാണ് അളന്നു തിട്ടപ്പെടുത്തിയത്. 200 മൃതദേഹങ്ങള്‍ സംസ്കരിക്കാനുള്ള സ്ഥലമാണ് ഹാരിസണ്‍ മലയാളത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. ഇവിടെ 67 മൃതദേഹങ്ങള്‍ ഇന്ന് തന്നെ സംസ്കരിക്കും. […]

വയനാട് ദുരന്തത്തിൽ പെട്ടവർക്ക് വേഗം പണം നൽകണമെന്ന് ഇൻഷുറൻസ് കമ്പനികൾക്ക് കേന്ദ്രസർക്കാരിന്റെ നിർദ്ദേശം

ഡൽഹി: വയനാട് ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ഉരുൾപ്പൊട്ടൽ ദുരന്തത്തിൽപ്പെട്ടവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിലാക്കണമെന്ന് കേന്ദ്ര സർക്കാർ നിർദേശം. ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പണം നൽകണമെന്നാണ് കേന്ദ്രം ഇൻഷുറ ൻസ് കമ്പനികൾക്ക് നിർദേശം നൽകിയത്. എൽഐസി, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെന്റൽ ഇൻഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് അടക്കമുള്ള കമ്പനികൾക്കാണ് ധനകാര്യ മന്ത്രാലയത്തിന്റെ നിർദേശം. കേന്ദ്ര സർക്കാർ നിർദേശത്തിന് പിന്നാലെ കമ്പനികൾ നടപടികൾ ആരംഭിച്ചു. ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യാൻ ഡോക്യുമെന്റേഷനിൽ സമഗ്രമായ ഇളവാണ് കമ്പനികൾ വരുത്തിയത്. എത്രയും […]