play-sharp-fill

കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിക്ക് മുന്നിൽ അടിപ്പാത നിർമാണത്തിനായി അടച്ച റോഡ് തുറന്നു

  ഗാന്ധിനഗർ  :കോട്ടയം മെഡി ക്കൽ കോളജ് ആശുപത്രിക്ക് മുന്നിലെ ഭൂഗർഭപാതയുടെ നിർമാണവുമായി ബന്ധപ്പെട്ട് താടച്ചുപുട്ടിയ റോഡ് മന്ത്രി വി.എൻ.വാസവൻ തുറന്നുകൊടുത്തു. അടിപ്പതയുടെ നിർമാണ പുരോഗതി വിലയിരുത്തിയ മന്ത്രി ഭൂഗർഭപാത ഓണത്തിന് തുറക്കുമെന്ന് അറിയിച്ചിരുന്നു. ആശുപത്രിയിലെത്തുന്ന രോ ഗികൾക്കും കൂട്ടിരിപ്പുകാർക്കും സുരക്ഷിതമായി റോഡ് കടക്കാനുള്ള മാർഗമെന്ന നിലയിലാണ് അടിപ്പാത നിർമിച്ചത്. ആശുപത്രി സൂപ്രണ്ട് ടി.കെ.ജയകുമാർ, മന്ത്രി വി.എൻ. വാസവൻ എന്നിവരാണ് ആശയത്തിനു പിന്നിൽ. 1.30 കോടി രൂപ ചെലവിൽ 18.57 മീറ്റർ നീളവും 5 മീറ്റർ വീതിയും മൂന്നര മീറ്റർ ഉയരവുമാണ് അടി പ്പാതയ്ക്കുള്ളത്. […]

അമ്മ മരിച്ച പിഞ്ചു കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാൻ സന്നദ്ധത അറിയിച്ചുകൊണ്ടുള്ള പോസ്റ്റിനു താഴെ അശ്ലീല കമന്റ് ; യുവാവ് അറസ്റ്റിൽ

സോഷ്യൽ മീഡിയ വഴി സ്ത്രീത്വത്തെ അപമാനിച്ചതിനു ചെർപ്പുളശ്ശേരി പൊലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചെർപ്പുളശ്ശേരി സ്വദേശി സുകേഷ് പി മോഹനൻ എന്നയാൾക്കെതിരെയാണ് കേസ് എടുത്തത്. വയനാട് ദുരന്തത്തിൽ അമ്മമാർ മരിച്ച കുട്ടികൾക്കു പാൽ കൊടുക്കാൻ സമ്മതം അറിയിച്ചു കൊണ്ട് യുവതി ഇട്ട പോസ്റ്റിന് താഴെ ലൈംഗികചുവയോടുകൂടിയ കമന്റ് പോസ്റ്റ് ചെയ്തുവെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ആണ് നടപടി. ഇയാളുടെ പ്രവർത്തി സ്ത്രീകളുടെ ആത്മാഭിമാനത്തെ അപമാനിക്കുന്നതാണ്. സോഷ്യൽ മീഡിയകൾ പ്ലാറ്റ്ഫോമുകൾ എല്ലാം തന്നെ പൊലീസിൻ്റെ കർശന നിരീക്ഷണത്തിൽ ആണ്. സോഷ്യൽ മീഡയ വഴി വ്യാജ പ്രചാരണം നടത്തുന്നവർക്കെതീരെ […]

ഡബിൾ ഡെക്കർ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഏഴ് പേർക്ക് ദാരുണാന്ത്യം, നിരവധി പേർ ആശുപത്രിയിൽ

ദില്ലി :  ഉത്തർപ്രദേശിലെ ഇറ്റാവയില്‍ ഞായറാഴ്ച പുലർച്ചെ ഡബിള്‍ ഡക്കർ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഏഴ് പേർ മരിച്ചു. റായ്ബറേലിയില്‍ നിന്ന് ദില്ലിയിലേക്ക് പോവുകയായിരുന്ന ബസ് ലഖ്‌നൗവിലേക്ക് പോവുകയായിരുന്ന കാറില്‍ ഇടിച്ചാണ് അപകടം. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്ന് അധികൃതർ അറിയിച്ചു. ദില്ലിയിലേക്ക് പോവുകയായിരുന്ന ഡബിള്‍ ഡെക്കർ ബസ് പുലർച്ചെ 12:30 ഓടെ കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. ബസില്‍ 60 പേർ ഉണ്ടായിരുന്നു. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജൂലൈ 31 ന് മൂന്ന് പേർ കൊല്ലപ്പെടുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്ത മറ്റൊരു […]

കാൻസർ രോഗികളായ കുട്ടികൾക്ക് ലയൺസ് ഡിസ്ട്രിക്റ്റ് 318ബി യുടെ ചികിത്സ സഹായം

  കോട്ടയം: നിർധനരായ കുടുംബത്തിലെ ക്യാൻസർ രോഗികളായ കുട്ടികൾക്ക് ലയൺസിന്റെ ചികിത്സാ സഹായ പദ്ധതി ആരംഭിച്ചു. കോട്ടയം ,പത്തനംതിട്ട , ആലപ്പുഴ ജില്ലകളിൽ നിന്നുള്ള കുട്ടികളെയാണ് പരിഗണിക്കുക. ഫോൺ നമ്പരും ചികിത്സ വിവരങ്ങളും താഴെപ്പറയുന്ന വാട്സ്ആപ്പ് നമ്പറിൽ അയച്ചു തരിക. ആദ്യം ലഭിക്കുന്ന 100 അപേക്ഷകളാണ്പരിഗണിക്കുക. സഹായം ആവശ്യമുള്ള രക്ഷകർത്താക്കൾ ലയൺസ് പബ്ലിക് റിലേഷൻ ഓഫീസർ എം പി രമേഷ് കുമാർ ഫോൺ നമ്പർ 9746963069 വാട്സപ്പിൽ വിവരങ്ങൾ അറിയിക്കുക.

വയനാട് ഉരുൾപൊട്ടൽ : ദുരന്തം ബാധിച്ചത് ആറ് സ്കൂളുകളെ, ഏറ്റവും നാശമുണ്ടായത് വെള്ളാർമല സ്കൂളിന്, പഴയതിലും മെച്ചപ്പെട്ട നിലയിൽ സ്കൂളിനെ പുനർനിർമ്മിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം മേഖലയിലെ ആറ് സ്കൂളുകളെ ബാധിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വെള്ളാർമല ജിവിഎച്ച്‌എസ്‌എസ് സ്കൂളിനാണ് ഏറ്റവും നാശമുണ്ടായത്. സ്കൂള്‍ പൂർണമായും തകർന്ന നിലയിലാണ്. പഴയതിലും മെച്ചപ്പെട്ട നിലയില്‍ സ്കൂളിനെ പുന‍ർനിർമ്മിക്കുമെന്ന് മന്ത്രി പറഞ്ഞു. പുനരധിവാസത്തിനായി ടൗണ്‍ഷിപ്പ് നിർമ്മിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതിനോട് അനുബന്ധിച്ച്‌ വെള്ളാർമല സ്കൂളിൻ്റെ പുനർനിർമ്മാണത്തിലും തീരുമാനമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ഒരു സ്കൂള്‍ നിർമ്മിക്കാൻ മോഹൻലാല്‍ സന്നദ്ധത അറിയിച്ചു. കുട്ടികള്‍ക്ക് പാഠപുസ്തകം, പഠനോപകരണങ്ങള്‍, യൂണിഫോമുകള്‍, വസ്ത്രങ്ങള്‍ എല്ലാം വേണം. ആറാം തീയതി രാവിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ […]

‘ അണ്ണാറക്കണ്ണനും തന്നാലായത്’ ; തന്റെ കൊച്ചു കുടുക്കയിലെ സമ്പാദ്യത്തോടൊപ്പം കൈയിലുണ്ടായിരുന്ന പാവ കൂടി നൽകി എൽകെജി വിദ്യാർത്ഥിനിയായ അനയമോൾ..

തന്റെ കുടുക്കയിലെ പണത്തിനൊപ്പം പാവക്കുട്ടിയെ കൂടി നല്‍കി മാതൃക തീര്‍ക്കുകയാണ് എല്‍കെജി വിദ്യാര്‍ത്ഥിനി. പത്തനംതിട്ട ആറന്മുള സ്വദേശി ഗ്രീഷ്മയുടെ മകള്‍ അനയ അജിതാണ് കുടുക്കയിലെ പണത്തിനൊപ്പം പാവക്കുട്ടിയെ കൂടി കൈമാറിയത്. എല്‍കെജി വിദ്യാര്‍ത്ഥിനിയും, ആറന്മുള സ്വദേശി ഗ്രീഷ്മയുടെ മകള്‍ അനയ അജിത് കളക്ടര്‍ക്കാണ് തുകയും പാവയും കൈമാറിയത്. അണ്ണാറകണ്ണനും തന്നാലായത് എന്നു പറയുംപോലെ ദുരന്തമുഖത്തെ മനുഷ്യരെ ചേര്‍ത്തു പിടിക്കാന്‍ സാധ്യമായതെല്ലാം ചെയ്യുകയാണ്. പത്തനംതിട്ടയിലെ ഒരു കൊച്ചു മിടുക്കി. തന്റെ കുടുക്കയിലുണ്ടായിരുന്ന സമ്പാദ്യത്തിനൊപ്പം ഒരു പാവയെ കൂടി വയനാടിന് കൈമാറി. പാവയും കുടുക്കയിലെ പണവും മാധ്യമങ്ങളില്‍ […]

 സംസ്‌ഥാനം 2025ൽ ബാലവേല വിമുക്തമാക്കും: കോട്ടയത്ത് ജില്ലാ ലേബർ ഓഫീസിന്റെ നേതൃത്വത്തിൽ പരിശോധന ഊർജിതമാക്കി

  കോട്ടയം :സംസ്‌ഥാനം 2025ൽ ബാലവേല വിമുക്തമാക്കുകയെന്ന ലക്ഷ്യത്തോടെ ജില്ലാ ലേബർ ഓഫിസ് എൻഫോഴ്സസ്മെന്റ് വിഭാഗം പരിശോധന ഊർജിതമാക്കി. അതിഥിത്തൊഴിലാളികളുടെ കുട്ടികളെ വേലയ്ക്ക് ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെയാണു പരിശോധന. സമീപകാലത്ത് രക്ഷപ്പെടുത്തിയത് 10, 12 വയസ്സുള്ള 2 പേരെയാണ്. നാ ഗമ്പടം സ്റ്റാൻഡ് പരിസരത്ത് ലോട്ടറി വിൽപന നടത്തിയ ബംഗാൾ സ്വദേശിയായ 10 വയസ്സുകാരനെ അമ്മയ്ക്കൊപ്പം നാട്ടിലേക്ക് അയച്ചു . ജില്ലയിൽ വിദ്യാ ഭ്യാസം നൽകാമെന്ന് അധികൃ തർ വാഗ്ദാനം ചെയ്തിട്ടും കുട്ടി താൽപര്യം പ്രകടിപ്പിക്കാതെ വന്നതോടെയാണ് നാട്ടിലേക്ക് മടക്കി അയച്ചത്. ജോലി തേടി യെത്തിയ […]

വയനാട് ഉരുൾപൊട്ടൽ : കേരളത്തിൽ മാത്രമല്ല ദേശീയ തലത്തിൽ തന്നെ വലിയ ദുരന്തം, പോലീസിന്റെ രക്ഷാപ്രവർത്തനം മാതൃകാപരമാണെന്ന് മുഖ്യമന്ത്രി

തൃശ്ശൂർ : വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തം ദേശീയ തലത്തില്‍ തന്നെ വലിയ ദുരന്തമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളാ പൊലീസ് അക്കാദമിയില്‍ പാസിങ്ങ് ഔട്ട് പരേഡ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വയനാട്ടില്‍ പൊലീസ് നടത്തിയ രക്ഷാപ്രവർത്തനം മാതൃകാപരമാണെന്നും അദ്ദേഹം പറഞ്ഞു. നാടിനെയാകെ നടുക്കിയ ദുരന്തത്തിന്റെ അലയൊലി കെട്ടടങ്ങിയിട്ടില്ലെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം തുടങ്ങിയത്. ഒരു നാടാകെ ഇല്ലാതായതിന്റെ നടുക്കം ജനങ്ങളിലുണ്ട്. മനുഷ്യത്വം സേനകളുടെ മുഖമുദ്രയാവുന്ന സന്ദർഭമാണ് കണ്ടത്. മാതൃകാപരമായ പൊലീസ് ഇടപെടലുണ്ടായി. സ്വന്തം ജീവൻ തൃണവത്ഗണിച്ചാണ് ആളുകള്‍ […]

സോഷ്യൽ മീഡിയ പുതിയ കാലത്തിന്റെ ശക്തിയുള്ള നാവും ആയുധവുമാണ്… അത് ശരിയായ വിധം ഉപയോഗിക്കാൻ നമുക്ക് ശ്രമിക്കാം… മുല്ലപെരിയാർ അണക്കെട്ട് വിഷയത്തിൽ പ്രതികരിച്ച് ജില്ലാ കളക്ടർ

മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ച് ഭയപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുന്നുവെന്ന് ഇടുക്കി കലക്ടർ. ജനങ്ങളെ ഭയപ്പെടുത്തുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ വ്യാപക പ്രചരണം നടക്കുന്ന സാഹചര്യത്തിലാണ് വസ്തുതകൾ വ്യക്തമാക്കുന്നതെന്നും കലക്ടർ പറഞ്ഞു. സോഷ്യൽ മീഡിയ ശരിയായ രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കണമെന്നും കലക്ടർ പറഞ്ഞു. മുല്ലപെരിയാര്‍ ഡാമിലെ ജലനിരപ്പ്‌ ഓ​ഗസ്റ്റ് മൂന്ന് വൈകീട്ട് നാലുമണിവരെ 131.75 അടിയാണെന്ന് കലക്ടർ അറിയിച്ചു. കലക്ടറുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയായിരുന്നു പ്രതികരണം.

പ​തിനൊന്നുകാരന് മ​രു​ന്നു​മാ​റി കു​ത്തി​വെ​പ്പ്​ ന​ൽ​കി​യ​ സം​ഭ​വം: ഡ്യൂ​ട്ടി ന​ഴ്‌​സി​ന്‍റേ​ത് ഗു​രു​ത​ര കൃ​ത്യ​വി​ലോ​പ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ട്

തി​രു​വ​ന​ന്ത​പു​രം: തൈ​ക്കാ​ട് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും ആ​ശു​പ​ത്രി​യി​ൽ പ​നി​ക്ക് ചി​കി​ത്സ തേ​ടി​യെ​ത്തി​യ പ​തിനൊന്നുകാരന് ​വ​യ​സ്സു​കാ​ര​ന് മ​രു​ന്നു​മാ​റി കു​ത്തി​വെ​പ്പ്​ ന​ൽ​കി​യ​ സം​ഭ​വ​ത്തി​ൽ ഡ്യൂ​ട്ടി ന​ഴ്‌​സി​ന്‍റേ​ത് ഗു​രു​ത​ര കൃ​ത്യ​വി​ലോ​പ​മെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ഡ​യ​റ​ക്ട​റു​ടെ റി​പ്പോ​ർ​ട്ട്. റിപ്പോർട്ടിന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഡ്യൂ​ട്ടി​ന​ഴ്‌​സ് സി​നു ചെ​റി​യാ​നെ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ർ സ​സ്പെ​ൻ​ഡ് ചെ​യ്‌​ത​ത്‌. ഡോ​ക്ട​റു​ടെ കു​റി​പ്പ​ടി പ​രി​ശോ​ധി​ച്ച്​ രോ​ഗി​ക്ക്​ കു​ത്തി​വെ​പ്പും മ​രു​ന്നും ന​ൽ​കേ​ണ്ട​ത്​ ഡ്യൂ​ട്ടി​ന​ഴ്​​സി​ന്‍റെ ചു​മ​ത​ല​യാ​ണ്. അ​ത് ചെ​യ്യാ​തെ മ​റ്റു​ജോ​ലി​ക​ളി​ൽ ഇ​വ​ർ ഏ​ർ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണ്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ ക​ണ്ടെ​ത്തി​യ​ത്. ഇ​ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണെ​ന്ന്​ ആ​രോ​ഗ്യ​വ​കു​പ്പ്​ ഡ​യ​റ​ക്ട​ർ ഡോ. ​കെ ജെ റീ​ന പ​റ​ഞ്ഞു. പ​ക​രം കു​ത്തി​വെ​പ്പ്​ നി​ർ​വ​ഹി​ച്ച​ത്​ […]