play-sharp-fill

മിനിമം മാർക്ക്: വിദ്യാഭ്യാസ വകുപ്പിനെതിരെ സിപിഎം അനുഭാവ സംഘടനയായ ശാസ്ത്ര സാഹിത്യ പരിഷത്

കോഴിക്കോട് :എസ്എ സ്എൽസി പരീക്ഷയ്ക്ക് ഓരോ വിഷയത്തിലും 30% മിനിമം മാർക്ക് നിർബന്ധമാക്കുന്നതിനെതി : രെ ക്യാംപെയ്നുമായി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. സാമൂഹികമായും സാംസ്കാ രികമായും പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ കുട്ടികൾ വലിയതോതിൽ പരാജയപ്പെടാൻ ഇടയാക്കുന്നതാണ് ഈ പരി ഷ്കാരമെന്നു ചൂണ്ടിക്കാട്ടിയാ ണു പരിഷത്ത് ക്യാംപെയ്ൻ. ഇത്തരം വലിയ മാറ്റങ്ങൾ വരുത്തുമ്പോൾ നടത്തേണ്ട പഠനങ്ങളോ പരീക്ഷണങ്ങളോ വിവിധ തലങ്ങളിലെ ചർച്ചകളോ ഇല്ലാതെയാണു വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയന്നും പരിഷത്ത് കുറ്റപ്പെടുത്തുന്നു. ഇതു സംബന്ധിച്ചു ജില്ലകൾ തോറും നടത്താനിരിക്കുന്ന തുടർപ്രക്ഷോഭങ്ങൾക്ക് അടിസ്ഥാനമാക്കേണ്ട ലഘു ലേഖയ്ക്കു പരിഷത്ത് […]

ജയിലിൽ നിരാഹാര സമരം നടത്തിയ മാവോയിസ്റ്റ് നേതാവിന് നെഞ്ചുവേദനയും ദേഹാസ്വാസ്ഥ്യവും, ഉടൻ ചികിത്സ ലഭ്യമാക്കി ജയിൽ ജീവനക്കാർ

തൃശൂർ : ജയിലില്‍ നിരാഹാര സമരം മാവോയിസ്റ്റ് നേതാവ് സോമന്റെ ആരോഗ്യസ്ഥിതി മോശമായി. പിന്നാലെ തൃശൂരിലെ അതിരസുരക്ഷാ ജയിലില്‍ നിന്ന് സോമനെ മെഡിക്കല്‍ കോളേജിലെത്തിച്ച്‌ ചികിത്സ നല്‍കി. നിരാഹാര സമരത്തിന് പിന്നാലെ നെഞ്ചുവേദനയും ശരീരത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞതുമാണ് ആരോഗ്യസ്ഥിതി മോശമാകാൻ കാരണമായത്. വെള്ളിയാഴ്ച രാത്രിയിലാണ് സോമനെ ആശുപത്രിയിലെത്തിച്ചത്. 20 അംഗ സായുധ സേനാംഗങ്ങളുടെ അകമ്ബടിയിലാണ് ഇയാളെ തൃശൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. യന്ത്രതോക്കുകളുമായി ആശുപത്രി അത്യാഹിത വിഭാഗത്തില്‍ പൊലീസിനെ കണ്ട് രോഗികളും കൂട്ടിരിപ്പുക്കാരും ഭയന്നു. മെഡിസിന്‍, കാര്‍ഡിയോളജി വിഭാഗത്തിലെ ഡോക്ടര്‍മാര്‍ സോമനെ […]

പുലർച്ചെ ചായ കുടിക്കാൻ കടയിൽ പോയി മടങ്ങിയെത്തിയ ബാലൻ അടുക്കളയിൽ ഭാര്യയെ തിരഞ്ഞെങ്കിലും കണ്ടില്ല ; കമലാക്ഷിയെ പിന്നീട് കണ്ടത് അടുക്കള വശത്തുള്ള കിണറ്റിൽ മരിച്ച നിലയിൽ

പാലക്കാട്: പടിഞ്ഞാറങ്ങാടി ഒതളൂരിൽ വയോധികയെ വീട്ടുകിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഒതളൂർ ഇട്ടിരിയേത്ത് വളപ്പിൽ 67 വയസുള്ള കമലാക്ഷിയെ ആണ് വീടിൻ്റെ അടുക്കളവശത്ത കിണറിനകത്ത് മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഞായറാഴ്ച പുലർച്ചെ ഏഴരയോടെ ഇവരുടെ ഭർത്താവ് ബാലൻ ആണ് മൃതദേഹം കാണുന്നത്. പുലർച്ച ചായ കുടിക്കാൻ കടയിൽ പോയി മടങ്ങിയെത്തിയ ബാലൻ വീട്ടിനകത്ത് കമലാക്ഷിയെ കാണാത്തതോടെ നടത്തിയ തിരച്ചിലിനൊടുവിലാണ് അടുക്കള ഭാഗത്തെ കിണറിൽ വീണുകിടക്കുന്ന നിലയിൽ ഇവരെ കാണുന്നത്. തുടർന്ന് പട്ടാമ്പിയിൽ നിന്നും ഫയർ ഫോഴ്സ് യൂണിറ്റ് സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്തു. തൃത്താല പോലീസ് […]

കുടുംബവും കുട്ടിയും ഉള്ളതാണ്, ആ അശ്ലീല കമന്റ് ഇട്ടത് ഞാനല്ല, അപകടത്തില്‍ കൈ ഒടിഞ്ഞതിനേക്കാള്‍ വേദനയാണ് വ്യാജ പ്രചാരണങ്ങള്‍ കേൾക്കുമ്പോഴുണ്ടാകുന്നത്, ചികിത്സക്ക് സഹായം ലഭിക്കാനായി ഇട്ടതാണ് ആ ഫോട്ടോ, ദയവ് ചെയ്ത് ജീവിതം നശിപ്പിക്കരുത്; ഉള്ളുപിടയുന്ന വേദനയിൽ ആശുപത്രി കിടക്കയിൽനിന്ന് അപേക്ഷയുമായി വിശ്വാസ്

തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ കേരളം ഞെട്ടിത്തരിച്ച് നിൽക്കുമ്പോൾ സഹായഹസ്തവുമായി പല ദിക്കിൽ നിന്നും നിരവധി പേരാണ് കൈതാങ്ങായി എത്തിയത്. അനാഥരായ കുഞ്ഞുങ്ങളെ ദത്തെടുക്കാമെന്ന് പറഞ്ഞും അമ്മ നഷ്ടപ്പെട്ട കുഞ്ഞുങ്ങൾക്ക് മുലപ്പാൽ നൽകാമെന്ന് പറഞ്ഞും കേരളത്തിനെ ദുരന്തത്തിന് മുന്നിൽ പിടിച്ചു നിർത്തുകയാണ് പച്ചയായ ചില മനുഷ്യർ. ഇതിനിടയിലും ക്രൂരതയുടെ മുഖവുമായി ചില മനുഷ്യരും കേരളത്തിന് ശാപമായി നിൽക്കുന്നുവെന്ന് തെളിയിക്കുന്ന തരത്തിൽ ചില സംഭവങ്ങളും ഈ ദുരന്തത്തിനിടയിലെ അറ്റവും വലിയ ദുരന്തമായി സംഭവിച്ചു. അമ്മമാരെ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ക്ക് മുലപ്പാല്‍ നല്‍കാന്‍ തയാറാണെന്ന് കാണിച്ച്‌ സമൂഹമാധ്യമങ്ങളില്‍ വന്ന പോസ്റ്റ് […]

കൊച്ചി ഉൾപ്പെടെ ചില വൻ നഗരങ്ങളുടെ ഭാഗങ്ങൾ കടലിൽ മുങ്ങിയേക്കുമെന്ന് പഠന റിപ്പോർട്ട്

മുംബൈ : .കടൽനിരപ്പ് ഉയരു ന്നതുമൂലം 2040 ആകുമ്പോഴേക്കും മുംബൈ, ചെന്നൈ. പനജി നഗരങ്ങളിൽ 10 ശതമാനവും കൊച്ചിയിൽ 1 മുതൽ 5% വരെയും കരഭൂമി മുങ്ങിയേക്കുമെന്ന മുന്നറിയിപ്പുമായി വിണ്ടും പഠന റിപ്പോർട്ട്. കാലാവസ്‌ഥാ വ്യതിയാനത്തെ തുടർന്നാണു കടൽജലനിരപ്പുയരുക. ബെംഗളൂരു ആസ്ഥാനമായുള്ള സെന്റർ ഫോർ ‌ സ്റ്റഡി ഓഫ് സയൻസ്, ടെക്നോളജി ആൻഡ് പോളിസി (സിഎസ്‌ടി ഇപി) നടത്തിയ പഠനത്തിൽ മംഗളൂരു, വിശാഖപട്ടണം, ഉഡുപ്പി, പുരി നഗരങ്ങളിലും 5% വരെ ഭൂമി വെള്ളത്തിനടിയിലായേക്കുമെന്നു പറയുന്നു. തിരുവനന്തപുരം, കോഴിക്കോ ട് ഉൾപ്പെടെ 15 തീരദേശ നഗര […]

‘അമ്മയ്ക്കും അച്ഛനും വീട് വെക്കാൻ വാങ്ങിയ ഭൂമിയാണ് ‘ ; വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവ‍ർക്ക് വീട് നിര്‍മ്മിക്കാൻ 20 സെന്റ് സ്ഥലം വാഗ്ദാനം ചെയ്ത് യുവതി

തൃശൂർ : വയനാട് ദുരന്തത്തില്‍ വീട് നഷ്ടപ്പെട്ടവ‍ർക്ക് വീട് നിര്‍മ്മിക്കാൻ മേപ്പാടിക്കടുത്ത് കമ്ബളക്കാട് ഭൂമി വാഗ്ദാനം ചെയ്ത് കെഎസ്‌എഫ്‌ഇ ജീവനക്കാരി. വയനാട് സ്വദേശിയും തൃശ്ശൂരില്‍ താമസക്കാരിയുമായ അജിഷ ഹരിദാസാണ്  20 സെൻ്റ് ഭൂമി വാഗ്ദാനം ചെയ്തത്. വയനാട് കോട്ടത്തറ സ്വദേശിയാണ് അജിഷ. വിവാഹം കഴിച്ച്‌ തൃശ്ശൂരിലാണ് ഇവർ താമസിക്കുന്നത്. മുൻപ് മേപ്പാടി കൃഷി ഭവനില്‍ ഇവ‍ർ ജോലി ചെയ്തിരുന്നു. ദുരന്ത മേഖല നേരിട്ട് അറിയാമെന്നും ഇപ്പോഴത്തെ ദൃശ്യങ്ങള്‍ ഹൃദയഭേദകമെന്നും അവ‍ർ പറ‌ഞ്ഞു. അച്ഛനും അമ്മയും വാടക വീട്ടിലാണ് താമസിച്ചിരുന്നത്. സ്വന്തമായി വീടുണ്ടായിരുന്നില്ല. അവർക്ക് താമസിക്കാനായാണ് […]

ദുരന്തമുഖത്തെ രക്ഷാപ്രവർത്തകർക്ക് മണിക്കൂറുകള്‍ വൈകിയാണ് ഭക്ഷണം നൽകുന്നതെന്ന് പരാതി, വിതരണം ചെയ്തതില്‍ ചില ബ്രെഡ് പായ്ക്കറ്റുകള്‍ കാലാവധി കഴിഞ്ഞതും

വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തമുഖത്തെത്തിയ രക്ഷാപ്രവര്‍ത്തകര്‍ക്ക് പലര്‍ക്കും പ്രഭാതഭക്ഷണം ലഭിച്ചില്ലെന്ന് പരാതി. ചിലര്‍ക്ക് ലഭിച്ചത് കാലാവധി കഴിഞ്ഞ ബ്രെഡ് പായ്ക്കറ്റുകളാണെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. ചൂരല്‍മലയില്‍ നിന്ന് 6 കിലോമീറ്ററിലധികം നടന്നാണ് സന്നദ്ധ പ്രവര്‍ത്തകര്‍ പുഞ്ചിരിമട്ടത്തേക്കും മുണ്ടക്കൈയിലേക്കും എത്തുന്നത്. പ്രദേശത്ത് എളുപ്പം ഭക്ഷണം ലഭ്യമല്ലാത്ത സാഹചര്യത്തില്‍ കൃത്യമായി തങ്ങള്‍ക്ക് ഭക്ഷണം വിതരണം ചെയ്യാത്തത് തങ്ങളുടെ പ്രവര്‍ത്തനങ്ങളെ ഉള്‍പ്പെടെ ബാധിക്കുന്നുണ്ടെന്നാണ് ഇവരുടെ പരാതി. മണിക്കൂറുകള്‍ വൈകിയാണ് ഭക്ഷണം ലഭിച്ചതെന്നും വിതരണം ചെയ്തതില്‍ ചില ബ്രെഡ് പായ്ക്കറ്റുകള്‍ കാലാവധി കഴിഞ്ഞതാണെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പരാതിപ്പെടുന്നു. ഇന്നലെ വൈകീട്ട് […]

വയനാട് ഉരുൾപൊട്ടൽ : ദുരന്ത സ്ഥലത്ത് നിന്ന് ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവിൽ സ്റ്റേഷനിലെ കൺട്രോൾ റൂമിൽ ഏൽപ്പിക്കണം

കൽപ്പറ്റ : വയനാട് ജില്ലയിലെ ദുരന്ത സ്ഥലത്ത് നിന്ന് രക്ഷാപ്രവര്‍ത്തകര്‍ക്കും സന്നദ്ധ പ്രവര്‍ത്തകര്‍ക്കും ലഭിച്ച ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും രേഖകളും സിവില്‍ സ്റ്റേഷനിലെ കണ്‍ട്രോള്‍ റൂമിലോ മറ്റു കണ്‍ട്രോള്‍ റൂമിലോ ഏല്‍പിക്കണമെന്ന് റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍ അറിയിച്ചു. ഇവ സൂക്ഷിക്കുന്നതിന് ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വസ്തുക്കള്‍ പൊലീസിന് കൈമാറി രസീത് കൈപറ്റണം. ഇങ്ങനെ കൈമാറിയ വസ്തുക്കളുടെ പട്ടിക അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന് കൈമാറണമെന്നും അദ്ദേഹം അറിയിച്ചു. ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടിലെ ചൂരല്‍മല, മുണ്ടക്കൈ […]

വയനാട് ദുരന്തത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അഭിനന്ദനാര്‍ഹമായ നിലയിൽ പ്രവര്‍ത്തിച്ചു, പക്ഷേ ഇക്കാര്യങ്ങൾ കൂടി ശ്രദ്ധിക്കണം; മാധ്യമങ്ങൾക്ക് നിർദേശവുമായി മന്ത്രി വീണ ജോർജ്

തിരുവനന്തപുരം: വയനാട് ഉരുൾപൊട്ടൽ പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് നിർദേശവുമായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. വയനാട് ദുരന്തത്തില്‍ കേരളത്തിലെ മാധ്യമങ്ങള്‍ അഭിനന്ദനാര്‍ഹമായ നിലയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അവർ പറഞ്ഞു. അതേസമയം, എന്താണ് സംഭവിച്ചതെന്ന് കുട്ടികളോട് ചോദിയ്ക്കാതിരിക്കുക, മരണമടഞ്ഞ കൂട്ടുകാരെക്കുറിച്ചോ വീട്ടുകാരെക്കുറിച്ചോ തകര്‍ന്ന സ്‌കൂളിനെക്കുറിച്ചോ കുട്ടികളെക്കൊണ്ട് ദയവായി ഈയവസരത്തില്‍ പറയിക്കാതിരിക്കുക, കുഞ്ഞുങ്ങളുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നുണ്ടെങ്കില്‍ അവരുടെ മാതാപിതാക്കളുടേയോ രക്ഷകര്‍ത്താക്കളുടേയോ അനുവാദത്തോടെ മാത്രം ചെയ്യുക, ഈ വ്യക്തിയുടെ ഈ ബന്ധു മരിച്ചു എന്ന രീതിയില്‍ ദുരന്തത്തിനിരയായവരെക്കുറിച്ച് പറയാതിരിക്കുക തുടങ്ങിയ കാര്യങ്ങൾ കൂടി മാധ്യമങ്ങൾ പരി​ഗണിക്കണമെന്നും ആരോ​ഗ്യമന്ത്രി അഭ്യർഥിച്ചു. മന്ത്രിയുടെ […]

രക്ഷാപ്രവർത്തകർക്കുള്ള യൂത്ത് ലീഗിന്റെ ഊട്ടുപുര പൂട്ടിച്ചതിൽ വിവാദം: മൂന്ന് നേരം സൗജന്യമായി ഭക്ഷണം വിളമ്പിയ ഊട്ടുപുരയാണ്, ഞങ്ങളുടെ ഭക്ഷണവിതരണത്തിന്റെ ആവശ്യമില്ലെന്ന് ഡിഐജി അറിയിച്ചതോടെ അവസാനിപ്പിക്കുകയാണ്, നാല് ദിവസം വിശ്രമമില്ലാതെ സേവനം ചെയ്തവരെ ആക്ഷേപിച്ചത് പൊറുക്കാനാവാത്ത തെറ്റാണെന്ന് യൂത്ത് ലീ​ഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി കെ ഫിറോസ്

കോഴിക്കോട്: വയനാട് മുണ്ടക്കൈയിലെ ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനത്തിലേർപ്പെട്ടവർക്ക് സൗജന്യ ഭക്ഷണം വിളമ്പാനായി നാദാപുരം നരിപ്പറ്റയിലെ കള്ളാട് മഖാം കേന്ദ്രീകരിച്ച് മുസ്‌ലിം യൂത്ത് ലീ​ഗ് വൈറ്റ്​ഗാർഡ് നടത്തിവന്ന ഊട്ടുപുര പൂട്ടിച്ചു. ഡിഐജി തോംസൺ ജോസിന്റെ നിർദേശപ്രകാരമാണ് ഇത് പൂട്ടേണ്ടി വന്നതെന്ന് വൈറ്റ്​ഗാർഡ് പ്രവർത്തകർ ആരോപിച്ചു. സർക്കാർ തീരുമാനമാണെന്നാണ് ഡിഐജി അറിയിച്ചതെന്നും ഇവർ പറഞ്ഞു. ദുരന്തമുഖത്ത് രക്ഷാപ്രവർത്തനം നടത്തുന്ന സൈനികർ, പോലീസുകാർ, ആരോഗ്യപ്രവർത്തകർ, സന്നദ്ധപ്രവർത്തകർ, മാധ്യമപ്രവർത്തകർ തുടങ്ങിയവർക്കായി നാലു ദിവസം ഭക്ഷണം പാചകം ചെയ്ത് വിതരണം ചെയ്തിരുന്ന ഊട്ടുപുരയാണ് പൂട്ടേണ്ടിവന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി സംഘാടകർ ഊട്ടുപുരക്ക് മുന്നിൽ […]