play-sharp-fill

ദുരന്തമേഖലയിൽ മോഷണം വ്യാപകം ; മുണ്ടക്കൈയിൽ അടച്ചിട്ട വീടുകളില്‍ മോഷണം നടക്കുന്ന സാഹചര്യത്തില്‍ കർശന പരിശോധന നടത്താൻ തീരുമാനം, രാത്രിയിലും പോലീസ് ക്യാമ്പ് ചെയ്യും

വയനാട് : ദുരന്ത മേഖലയിലെ അടച്ചിട്ട വീടുകളില്‍ മോഷണം നടക്കുന്ന സാഹചര്യത്തില്‍ കർശന പരിശോധന നടത്താൻ പൊലീസിൻ്റെ തീരുമാനം. അടച്ചിട്ട വീടുകളില്‍ മോഷണം നടക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് നടപടി. രാത്രിയിലും പോലീസ് സ്ഥലത്ത് ക്യാമ്ബ് ചെയ്യും. ഇതിനായി പൊലീസിന് വേണ്ടി മുണ്ടക്കൈയില്‍ താത്കാലിക ടെൻ്റ് സ്ഥാപിക്കും. ദുരന്ത മേഖലയോട് ചേർന്ന മുണ്ടക്കൈയിലെയും ചൂരല്‍മലയിലെയും വീടുകളിലാണ് മോഷണം നടന്നത്. ഈ മേഖലയില്‍ അപകടം സംഭവിക്കാത്ത വീടുകളില്‍ നിന്നടക്കം ആളുകളെ താത്കാലികമായി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നു. ദുരന്തം ബാധിക്കാത്ത വീടുകളില്‍ വാതിലുകളും ജനലുകളും കുത്തിത്തുറന്നാണ് മോഷണം […]

ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കി ക്വാര്‍ട്ടർ: ആദ്യം ലീഡെടുത്ത ഇന്ത്യക്കെതിരെ തിരിച്ചടിച്ച് ബ്രിട്ടൻ, ഹര്‍മന്‍പ്രീത് ലീഡെടുത്തപ്പോൾ അമിത് രോഹിദാസ് ചുവപ്പ് കാർഡ് നേടി പുറത്ത്

പാരീസ്: ഒളിംപിക്സ് പുരുഷ വിഭാഗം ഹോക്കി ക്വാര്‍ട്ടറില്‍ ബ്രിട്ടനെതിരെ ആദ്യം ലിഡെടുത്ത ഇന്ത്യക്കെതിരെ തിരിച്ചടിച്ച് ബ്രിട്ടൻ. ഗോള്‍രഹിതമായ ആദ്യ ക്വാര്‍ട്ടറിനുശേഷം രണ്ടാം ക്വാര്‍ട്ടറിന്‍റെ തുടക്കത്തില്‍ പെനല്‍റ്റി കോര്‍ണറില്‍ നിന്ന് ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യക്ക് ലീഡ് സമ്മാനിച്ചത്. 22-ാം മിനിറ്റിലായിരുന്നു ഇന്ത്യയുടെ ഗോള്‍. എന്നാല്‍, അഞ്ച് മിനിറ്റിനകം ലീ മോര്‍ട്ടനിലൂടെ ബ്രിട്ടന്‍ സമനില പിടിച്ചു. രണ്ടാം ക്വാര്‍ട്ടര്‍ അവസാനിക്കുമ്പോള്‍ ഇരു ടീമും ഓരോ ഗോള്‍ വീതം നേടിയിട്ടുണ്ട്. നേരത്തെ രണ്ടാം ക്വാര്‍ട്ടറിന്‍റെ തുക്കത്തില്‍ തന്നെ ചുവപ്പു കാര്‍ഡ് കണ്ട ഇന്ത്യയുടെ അമിത് രോഹിദാസ് പുറത്തായത് […]

ഉറക്കമുണർന്നതിന് ശേഷവും നിങ്ങള്‍ക്ക് ക്ഷീണം തോന്നാറുണ്ടോ? ഇത് പല രോഗങ്ങളുടെയും ലക്ഷണങ്ങളാകാം, അറിയാം കാരണങ്ങൾ

രാവിലെ  ഉറക്കമുണർന്നതിന് ശേഷവും നിങ്ങള്‍ക്ക് ക്ഷീണം തോന്നാറുണ്ടോ? രാവിലെ എഴുന്നേല്‍ക്കുന്നത് മുതല്‍ ഒന്നും ചെയ്യാന്‍ തോന്നാത്ത വിധം ക്ഷീണം ആണെങ്കില്‍, അതിനെ നിസാരമായി കാണരുത്. പല കാരണങ്ങള്‍ കൊണ്ടും ക്ഷീണം ഉണ്ടാകാം. ചില രോഗങ്ങളുടെ പൊതുവായ ലക്ഷണമായും ക്ഷീണം തോന്നാം. ക്ഷീണം തോന്നുന്നതിന്‍റെ കാരണം കണ്ടെത്തി പരിഹാരം തേടേണ്ടത് പ്രധാനമാണ്. ഉറക്കമുണർന്നതിന് ശേഷം നിങ്ങള്‍ക്ക് ക്ഷീണം തോന്നാനിടയുള്ള കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. രാത്രി ഉറക്കം ശരിയായില്ല  രാത്രി ഉറക്കം ശരിയാകാത്തതു കൊണ്ട് ക്ഷീണം തോന്നാം. ഉറക്കം മനുഷ്യന് അനുവാര്യമായ കാര്യമാണ്. പലരും രാത്രി […]

ദുരിതബാധിതർക്ക് ആശ്വാസമായി മന്ത്രിമാർ; സാധ്യമാകുന്നതെല്ലാം ചെയ്യും, പുനരധിവാസം പരമാവധി വേഗത്തിലാക്കുമെന്നും മന്ത്രി പി രാജീവ്

കൽപ്പറ്റ: എസ്.ഡി.എം.എൽ.പി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രിമാരായ പി രാജീവ്, ഒ.ആർ കേളു എന്നിവർ സന്ദർശിച്ചു. ദുരിതബാധിതർക്കായി സാധ്യമാകുന്നതെല്ലാം ചെയ്യുമെന്ന് പി രാജീവ് പറഞ്ഞു. പുനരധിവാസം പരമാവധി വേഗത്തിലാക്കും. ദുരന്ത ദിവസത്തെ ഞെട്ടിക്കുന്ന ഓർമ്മകളും കുടുംബാംഗങ്ങളും അയൽവാസികളും നഷ്ടപ്പെട്ട സങ്കടങ്ങളും ക്യാമ്പിലുള്ളവർ മന്ത്രിമാരോട് പങ്കുവെച്ചു. ക്യാമ്പിലെ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ, ആവശ്യങ്ങൾ തുടങ്ങിയവ സംബന്ധിച്ച് മന്ത്രിമാർ അധികൃതരോട് സംസാരിച്ചു. എസ്.ഡി.എം.എൽ.പി സ്കൂളിലെ ക്യാമ്പിൽ 62 കുടുംബങ്ങളിലെ 224 അംഗങ്ങളാണുള്ളത്. ഇതിൽ 134 പേർ അന്യസംസ്ഥാന തൊഴിലാളികളാണ്.  

സംസ്ഥാനത്ത് മഴ തുടരും : മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്, കോട്ടയം ഉൾപ്പെടെ 6 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് പരക്കെ മഴ തുടരുമെന്ന് മുന്നറിയിപ്പ്. ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് തുടരുകയാണ്. കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ഒറ്റപ്പട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കാണ് സാധ്യതയുള്ളത്. നാളെയും ആറ് ജില്ലകളില്‍ യെല്ലോ അലർട്ട് ഉണ്ട്. പത്തനംതിട്ട, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് നാളെ യെല്ലോ അലര്‍ട്ട്. കേരള തീരം മുതല്‍ തെക്കൻ ഗുജറാത്ത്‌ തീരം വരെ ന്യൂനമർദപാത്തി സ്ഥിതിചെയ്യുന്നുണ്ട്. വടക്കു കിഴക്കൻ മധ്യപ്രദേശിന്‌ മുകളില്‍ അതിതീവ്രന്യൂനമർദം ( Deep Depression) സ്ഥിതിചെയ്യുന്നുണ്ട്. മറ്റൊരു […]

കർണാടക മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ വീട് സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

  കോഴിക്കോട്: കർണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുൻ്റെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിച്ചു. തിരച്ചിലിന് വേണ്ട സഹായം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതായി അർജുൻ്റെ കുടുംബം അറിയിച്ചു. ഞായറാഴ്ച ഉച്ചയോടെയാണ് മുഖ്യമന്ത്രി അർജുന്റെ വീട്ടിലെത്തിയത്.   കുടുംബാം​ഗങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുനെന്ന് ഉറപ്പ് നൽകി. തിരച്ചിൽ നടത്താൻ ഈശ്വർ മാൽപ്പെ തയ്യാറായെങ്കിലും അധികൃതർ സമ്മതിച്ചില്ലെന്ന് കുടുംബം അറിയിച്ചു. മൾപ്പെക്കെതിരെ കേസ് എടുക്കുമെന്ന് പോലിസ് മുന്നറിയിപ്പ് നൽകിയെന്നും കുടുംബം ആരോപിച്ചു.

സിറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ അസംബ്ലി ആഗസ്റ്റ് 22ന് വൈകിട്ട് പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആരംഭിക്കും: 25ന് സമാപിക്കും.

  കൊച്ചി :സിറോ മലബാർ സഭ യുടെ മേജർ ആർക്കി എപ്പി സ്കോപ്പൽ അസംബ്ലി 22ന് വൈകിട്ട് പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്‌റ്റിറ്റ്യൂട്ടിൽ ആരംഭിക്കും. 25ന് ഉച്ചയ്ക്കു സമാപിക്കും. മേജർ ആർച്ച് ബിഷപ് അധ്യ ക്ഷനായ, സഭയുടെ പൂർണ ആലോചനയോഗമാണ് മേജർ ആർക്കി എപ്പിസ്കോപ്പൽ അസം ബ്ലി. മെത്രാന്മാരുടെയും പുരോ ഹിത, സമർപ്പിത, അൽമായ പ്രതിനിധികളുടെയും സംയുക്ത യോഗമായ അസംബ്ലി അഞ്ചു വർഷത്തിലൊരിക്കലാണ് വിളിക്കുന്നത്. അഞ്ചാം അസംബ്ലിയാണ് ഈ വർഷം നടക്കുന്നത്. ഇതിനു മുൻപ് നടന്നത് 2016ലാണ്. 2021ൽ നടക്കേണ്ട അസംബ്ലി കോവിഡ് മഹാമാരി […]

തങ്ങള്‍ കഷ്ടപ്പെട്ട് നിർമ്മിച്ച മൂന്ന് വീടുകളും 3 ഉരുൾ‍പൊട്ടലിലായി നഷ്ടമാകുന്നതിനെക്കുറിച്ച് ആലോചിക്കാൻ ആകുമോ?.. എങ്കിൽ ചൂരൽമലയിലെ മേരിയമ്മയും ഭർത്താവ് ചിന്നപ്പനും മക്കളും അതിജീവിച്ചത് 3 ഉരുള്‍പൊട്ടലുകളെയാണ്.

വയനാട് ഉരുൾപൊട്ടലിൽ ഒരു നാട് തന്നെ ഒലിച്ചുപോയപ്പോൾ ജീവനും ജീവിതവും നഷ്ടപ്പെട്ടവർ നിരവധിയാണ്. ഒപ്പം വീട് നഷ്ടമായവരുമുണ്ട്. തങ്ങള്‍ കഷ്ടപ്പെട്ട് നിർമ്മിച്ച മൂന്ന് വീടുകളും 3 ഉരുൾ‍പൊട്ടലിലായി നഷ്ടമാകുന്നതിനെക്കുറിച്ച് ആലോചിക്കാൻ ആകുമോ?.. എങ്കിൽ മേരിയമ്മ ചൂരൽമലയിലെ മേരിയമ്മയും ഭർത്താവ് ചിന്നപ്പനും മക്കളും അതിജീവിച്ചത് 3 ഉരുള്‍പൊട്ടലുകളെയാണ്. മൂന്ന് ഉരുൾ‍പൊട്ടലിലും ഇവർക്ക് വീട് നഷ്ടമായിരുന്നു. ആദ്യം, 1984 ൽ മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ താമസസ്ഥലം നഷ്ടപ്പെട്ടു. പിന്നീട് പണിയെടുത്തു വാങ്ങിയ സ്ഥലവും അവിടെയുണ്ടാക്കിയ വീടും 2019 ലെ പുത്തുമല ഉരുൾപൊട്ടലിൽ നഷ്ടപ്പെട്ടു. ഒടുവിൽ താമസിച്ചിരുന്ന വീട് ഇത്തവണത്തെ […]

50 വർഷം പഴക്കമുള്ള ക്ഷേത്രത്തിന്റെ മതിൽ തകർന്നു: 9 കുട്ടികൾക്ക് ദാരുണാന്ത്യം, നാല് പേർക്ക് പരിക്ക്

  ഭോപ്പാൽ: മധ്യപ്രദേശിൽ മൺഭിത്തി ഇടിഞ്ഞു വീണ് 9 കുട്ടികൾ മരിച്ചു. സാഗർ ജില്ലയിലെ ഷാപൂർ മേഖലയിലാണ് സംഭവം. 10 മുതൽ 14 വയസ്സുവരെയുള്ള ഒമ്പത് കുട്ടികൾ മരിക്കുകയും നാല് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.   സാവൻ മാസത്തിലെ ആചാരത്തിന്റെ ഭാഗമായി മണ്ണുകൊണ്ട് ശിവലിംഗങ്ങൾ നിർമ്മിക്കുന്ന ഹർദൗൾ ക്ഷേത്രത്തിന് സമീപം രാവിലെ 10 മണിയോടെയാണ് അപകടം. നിരവധി കുട്ടികൾ ശിവലിംഗങ്ങൾ നിർമ്മിക്കാൻ തടിച്ചുകൂടിയിരുന്നു. കുട്ടികൾക്കിടയിലേക്ക് 50 വർഷം പഴക്കമുള്ള മൺഭിത്തി തകർന്ന് വീഴുകയായിരുന്നു. കനത്ത മഴയിലാണ് മതിൽ തകർന്നതെന്നും അദ്ദേ​ഹം പറഞ്ഞു.   രക്ഷാപ്രവർത്തനങ്ങൾക്ക് […]

മകന്‍റെ ശസ്ത്രക്രിയക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ യുവാവിന്റെ ഓട്ടോറിക്ഷ മോഷ്ടിച്ചതായി പരാതി; പോലീസ് കേസെടുത്തു

കോഴിക്കോട് : മകന്‍റെ ശസ്ത്രക്രിയക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയ യുവാവിന്‍റെ ഓട്ടോറിക്ഷ മോഷ്ടിച്ചതായി പരാതി. മലപ്പുറം അരീക്കാട് സ്വദേശി കുണ്ടുകരുവാട്ടില്‍ കെ കെ രജീഷിന്റെ ഓട്ടോയാണ് മോഷണം പോയത്. മെഡിക്കല്‍ കോളേജ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെ എല്‍ 8 എ എക്‌സ് 9349 നമ്ബറിലുള്ള ഓട്ടോയില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് രജീഷ് നാല് വയസ്സുകള്ള മകനുമൊത്ത് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് എത്തിയത്. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലെ ചികിത്സക്കിടെ അടിയന്തിര ശസ്ത്രക്രിയക്കായി മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുകയായിരുന്നു. ചൊവ്വാഴ്ചയും ബുധനാഴ്ച വൈകീട്ടു […]