ആർത്തവത്തെ കുറിച്ച് അറിയേണ്ടതെല്ലാം: ഒരു മാസം 2 തവണ ആർത്തവം ഉണ്ടാകുന്നതിന്റെ കാരണങ്ങൾ
കൊച്ചി: ആർത്തവ ചക്രത്തിലുണ്ടാകുന്ന ക്രമക്കേടുകള്‍ പലപ്പോഴും ശരീരത്തിന്റെ ആരോഗ്യപരമായ പ്രശ്‌നങ്ങളെക്കുറിച്ചുള്ള സൂചനകള്‍ കൂടി നല്‍കുന്ന ഒന്നാണ്. ആരോഗ്യകരമായ ആർത്തവ ചക്രമെന്നത് 28-31 ദിവസങ്ങള്‍ക്കുള്ളില്‍ വരുന്നതാണ്. ഏറെ വേദനയും മറ്റ് അസ്വസ്ഥതകളും നിറഞ്ഞ ദിനമാണ് പിരീഡ്സ് ദിവസങ്ങള്‍ എന്നത്. മാസത്തില്‍ ഒരിക്കലാണ് ആർത്തവം സാധാരണ ഉണ്ടാകാറുള്ളത്. ചിലർക്ക് മാസത്തില്‍ രണ്ട് തവണ ആർത്തവം ഉണ്ടാകാറുണ്ട്. മാസത്തിലെ രണ്ട് തവണ ആർത്തവം ഉണ്ടാകുന്നത് പല രോഗങ്ങളുടേയും ലക്ഷണം കൂടിയാണ്. ഹോർമോണുകളിലെ ഏറ്റക്കുറച്ചിലുകള്‍, പ്രത്യേകിച്ച് ഈസ്ട്രജൻ, പ്രൊജസ്ട്രോണ്‍ എന്നിവ ക്രമരഹിതമായ ആർത്തവത്തിന് കാരണമാകും. തൈറോയ്ഡ് […]