play-sharp-fill

ഉരുൾപൊട്ടലിൽ മരിച്ചവരെ തിരിച്ചറിയാൻ ഡിഎൻഎ പരിശോധന നടത്തും: ക്യാമ്പുകളിൽ നിന്ന് രക്തസാമ്പിള്‍ ശേഖരിക്കാൻ ആരംഭിച്ചു

  കൽപ്പറ്റ: മുണ്ടക്കൈ ദുരന്തത്തിൽ മരിച്ചവരുടെ മൃതശരീരങ്ങളും ശരീരഭാഗങ്ങളും തിരിച്ചറിയുന്നത്തിനുള്ള ശാസ്ത്രീയ പരിശോധനയ്ക്കായി ബന്ധുക്കളുടെ രക്തസാമ്പിൾ ശേഖരണം തുടങ്ങി. ആദ്യഘട്ടത്തിൽ ദുരന്ത മേഖലയില്‍ നിന്നും ലഭിച്ച തിരിച്ചറിയാനാവാത്ത മൃതദേഹങ്ങളുടെ ഡിഎന്‍എ ശേഖരിച്ചിരുന്നു. അടുത്ത ഘട്ടത്തില്‍ ഇപ്പോള്‍ ശേഖരിക്കുന്ന രക്ത സാമ്പിളുകളും ഡിഎന്‍എകളും തമ്മിലുള്ള പൊരുത്തം പരിശോധിക്കും.     ജില്ലാ ആശുപത്രിയിലെ ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിനുജ മെറിന്‍ ജോയുടെ നേതൃത്വത്തില്‍ മേപ്പാടി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും പഞ്ചായത്ത് ഹാളിലുമാണ് രക്തസാമ്പിള്‍ ശേഖരിക്കുന്നത്. അടുത്ത ദിവസം മുതല്‍ മേപ്പാടി എം.എസ്.എ ഹാളിലും […]

മുണ്ടക്കൈ ഉരുള്‍പൊട്ടലിനിടെ രക്ഷപ്പെട്ട അമ്മയ്‌ക്കും കുഞ്ഞിനും രക്ഷകനായ കാട്ടാന ഗണപതിയോ? ‘ഗണപതി മിത്തല്ല, ഷംസീര്‍’ എന്ന് സോഷ്യൽ മീഡിയ

വയനാട്: മുണ്ടക്കൈ ഉരുൾപൊട്ടലിന്റെ കദനകഥകള്‍ക്കിടയിലാണ് ഒരു കെട്ടുകഥ പോലെ സുജാത എന്ന അമ്മ ഒരു ആനയുടെ കഥ പറഞ്ഞത്. ഉരുള്‍പൊട്ടലില്‍ വീണ വീടിന്റെ അകത്ത് നിന്ന് രക്ഷപ്പെട്ട് പുറത്തുവന്ന അമ്മ സുജാത തൊട്ടടുത്ത് നിന്നും പേരക്കുട്ടിയുടെ കരച്ചില്‍ കേട്ടു.     അവളെയും കോരിയെടുത്ത് രക്ഷപ്പെട്ടത് വനത്തിലേക്ക്. അവിടെ ചെന്നുപെട്ടതോ ഒരു കൊമ്പന്റെ മുന്‍പിലാണെന്ന് സുജാത പറയുന്നു. ശേഷം സുജാത പറഞ്ഞ കഥ ഇന്ന് കേരളത്തിനാകെ അത്ഭുതമായി മാറുകയാണ്.   ‘ഈ കുട്ടീനേം പിടിച്ച്‌ കേറ്റി മുകളീ ചെന്നപ്പോ പോയി പെട്ടത് കൊമ്പന്റെ അടുത്താ…ആനേനോട് […]

മുല്ലപ്പെരിയാർ പുതിയ ഡാം നിർമ്മിക്കാൻ കേന്ദ്ര സർക്കാർ യോഗം വിളിക്കണം : ഫ്രാൻസിസ് ജോർജ് എം.പി.

കോട്ടയം: മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിച്ച് കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കേന്ദ്ര ഗവൺമെൻ്റ് കേരളം തമിഴ്നാട് സർക്കാരുകളുടെ യോഗം വിളിച്ച് കുട്ടി തീരുമാനം എടുക്കണമെന്ന് കെ.ഫ്രാൻസിസ് ജോർജ് എം.പി. പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. കേരത്തിൻ്റെ മുഖ്യമന്ത്രി ഇത് സംബന്ധിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനുമായി ചർച്ച നടത്തി അദ്ദേഹത്തെ കാര്യങ്ങൾ ബോധ്യപ്പെടുത്താൻ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരളത്തിൽ കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടാകുന്ന തീവ്രമഴയും അതേ തുടർന്ന് ഉണ്ടാകുന്ന ദുരന്തങ്ങളും പതിവായിരിക്കെ മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കുക എന്നത് അതീവ ഗൗരവത്തോടുകൂടി കേന്ദ്ര സംസ്ഥാന സർക്കാരുകൾ […]

ദുരന്ത ബാധിതര്‍ക്കും സേനാംഗങ്ങള്‍ക്കും റെസ്‌ക്യൂ പ്രവര്‍ത്തകര്‍ക്കും പോലീസിനും മാധ്യമ പ്രവര്‍ത്തകര്‍ക്കും സന്നദ്ധ സംഘടനകള്‍ക്കും മറ്റെല്ലാവര്‍ക്കും അന്നം കൊടുത്തവര്‍.. അഭിമാനമാണ് വൈറ്റ് ഗാര്‍ഡ്. അവരെ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അഭിനന്ദിച്ചില്ലെങ്കിലും നിന്ദിക്കാതിരുന്നാല്‍ മതി.വേറൊരു ‘പുല്ലും’വേണ്ട”…

മേപ്പാടി: വയനാട് മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ രക്ഷാപ്രവര്‍ത്തവര്‍ക്ക് ഉള്‍പ്പെടെ സൗജന്യ ഭക്ഷണം വിളമ്പാനായി നാദാപുരം നരിപ്പറ്റയില്‍ മുസ്ലിം യൂത്ത് ലീഗ് വൈറ്റ്ഗാര്‍ഡ് നടത്തിവന്ന താല്‍ക്കാലിക ഭക്ഷണശാല പൂട്ടിച്ചതില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടല്‍. ഈ തീരുമാനത്തിന് പിന്നില്‍ രാഷ്ട്രീയമാണെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി പേരാണ് സര്‍ക്കാര്‍ നടപടിക്കെതിരെ രംഗത്തുവന്നത്. യൂത്ത് ലീഗ് ഊട്ടുപുര തടഞ്ഞ പൊലീസ് നടപടി പരിശോധിക്കണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു. പൊലീസിന്റേത് അനാവശ്യ നടപടിയാണെന്ന അഭിപ്രായവും പരാതിയുമുണ്ടെന്നും പൊലീസ് സമീപനം ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ടെന്നും അവര്‍ […]

പ്രാർത്ഥനകൾ വിഫലം ; കാണാമറയത്ത് നിന്ന് കിട്ടിയത് പ്രാണനറ്റ പ്രിയതമയെ

മേപ്പാടി :  പ്രതീക്ഷയുടെ കണികയെങ്കിലും ബാക്കിയുണ്ടായിരുന്നു. എവിടെയോ അവളുണ്ടാകുമെന്ന് പ്രാർത്ഥിച്ചു. അഞ്ചു ദിവസത്തെ കാത്തിരിപ്പിനൊടുവില്‍ ഇന്നലെ കിട്ടിയത്. പ്രാണനറ്റ പ്രിയതമയെ. നീതുവിന്റെ ചേതനയറ്റ ശരീരം ചാലിയാറില്‍ നിന്ന് കണ്ടെടുത്തതോടെ ജോജോയുടെ മനസുംശരീരവും മരപ്പാവയായി.അമ്മയെ കണ്ട് കൊതിതീരാത്ത ആറുവയസുകാരൻ മകൻ പാപ്പിയെ ചേർത്തുപിടിച്ച്‌ കരയാൻ പോലുമാകാതെ ഭർത്താവ് ജോജോ. മാതാപിതാക്കളെയും ഏകമകനെയും ഉരുള്‍പൊട്ടല്‍ വിഴുങ്ങാതെ ശേഷിപ്പിച്ചെങ്കിലും പ്രിയതമ നീതുവിനെ മരണക്കയത്തില്‍ നിന്ന് രക്ഷിക്കാനായില്ല. ചൂരല്‍മല ഹൈസ്‌കൂളിനു തൊട്ടടുത്താണ് ജോജോയുടെ വീട്. തിങ്കളാഴ്ച രാത്രി പന്ത്രണ്ടരയോടെയായിരുന്നു ചൂരല്‍മലയില്‍ ആദ്യം ഉരുള്‍പൊട്ടിയത്. കുത്തിയൊലിച്ചെത്തിയ മലവെള്ളത്തില്‍ തൊട്ടടുത്ത രണ്ടുമൂന്നു വീടുകളില്‍ […]

വയനാട് ദുരിതബാധിതരെ സഹായിക്കുക: ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ ഓഫ് ഇന്ത്യ കോട്ടയം ജില്ല കൺവൻഷൻ.

  കോട്ടയം: വയനാട്ടിൽ പ്രകൃതി ദുരന്തത്തിന്റെ ഫലമായി ദുരിതമനുഭവിക്കുന്നവരെ സഹായിക്കാനും കിടപ്പാടം പോലും നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനും പൂർണ്ണമായും നാമാവശേഷമായ പ്രദേശങ്ങളെ പുനർ നിർമ്മിക്കാനും ആവശ്യമായ മാനവസ്നേഹത്തിലധിഷ്ഠിതമായ പ്രവർത്തനങ്ങൾക്കായി ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് കുറഞ്ഞത് രണ്ട് ദിവസത്തെ ശമ്പളം ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി സാലറി ചലഞ്ച് വഴി സംഭരിക്കാൻ കെ.ജി.ബി. ഇ.യു/ഓ.യു കോട്ടയം ജില്ലാ കൺവൻഷൻ പ്രഖ്യാപിച്ചു. കേരള ഗ്രാമീണ ബാങ്കിലെ താത്ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക. പന്ത്രണ്ടാം ഉഭയകക്ഷി കരാർ പ്രകാരമുള്ള മുഴുവൻ ആനുകൂല്യങ്ങളും കേരള ഗ്രാമീണ ബാങ്ക് ജീവനക്കാർക്ക് നൽകുക തുടങ്ങിയ പ്രമേയങ്ങളും കൺവൻഷൻ പാസ്സാക്കി. […]

കണ്ടെത്തലുകളില്‍ ഉറച്ചുനില്‍ക്കുന്നു, ദുരന്തത്തിന് കാരണങ്ങളേറേ: ഗാഡ്ഗില്‍

  ഡൽഹി: അതിശക്തമായ മഴ അടക്കം ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് സ്വഭാവിക കാരണങ്ങള്‍ ഉണ്ടാകാമെങ്കിലും മനുഷ്യന്റെ പ്രവര്‍ത്തികള്‍ കാരണം ദുരന്തസാധ്യത വര്‍ധിക്കുകയാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ മാധവ് ഗാഡ്ഗില്‍ പറഞ്ഞു. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ഉടന്‍ നടപ്പാക്കേണ്ടതാണെന്നും തന്റെ കണ്ടെത്തലുകളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആനക്കാംപൊയില്‍-കള്ളാടിമേപ്പാടി തുരങ്കപാതയുടെ നിര്‍മ്മാണവും ഉരുള്‍പൊട്ടല്‍ പോലെയുള്ള സമാന പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുമെന്നും മാധവ് ഗാഡ്ഗില്‍ പറഞ്ഞു. അതിശക്തമായ മഴ അടക്കം ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് സ്വഭാവിക കാരണങ്ങള്‍ ഉണ്ടാകാം. എന്നാല്‍, മനുഷ്യന്റെ പ്രവര്‍ത്തികള്‍ കാരണം ദുരന്തസാധ്യത വര്‍ധിക്കുകയാണ്. സംസ്ഥാനത്ത് നിരവധി ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു. പലതിനും പിന്നില്‍ രാഷ്ട്രീയ ബന്ധങ്ങളുണ്ട്. […]

വയനാട് ഉരുൾപൊട്ടൽ : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഒരുകോടി രൂപ സംഭാവന നൽകി തെലുങ്ക് നടൻ ചിരഞ്ജീവിയും മകൻ രാം ചരണും

വയനാട്  ഉരുള്‍പൊട്ടല്‍ ദുരന്തം നടന്നിട്ട് ഇന്നേക്ക് ആറ് ദിവസം പിന്നിട്ട് കഴിഞ്ഞു. ഒരു രാത്രി ഇരുട്ടി വെളുത്തപ്പോള്‍ പൊലിഞ്ഞത് 370 ജീവനുകളാണ്. ഇനിയും കണ്ടെത്താനുള്ളത് ഇരുന്നൂറ്റി ആറ് പേരെ. ഇവർക്കായുള്ള തിരച്ചില്‍ ഉദ്യമത്തിലാണ് രക്ഷാപ്രവർത്തകർ. ഒട്ടനവധി പേരാണ് നിലവില്‍ ദുരിതാശ്വാസ ക്യാമ്ബുകളില്‍ കഴിയുന്നത്. ഇവർക്ക് വേണ്ടിയുള്ള സഹായങ്ങളുമായി നിരവധി പേർ രംഗത്തെത്തുന്നുമുണ്ട്. ഈ അവസരത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിയിരിക്കുകയാണ് തെലുങ്ക് നടൻ ചിരഞ്ജീവിയും മകൻ . ട്വിറ്ററിലൂടെ ചിരഞ്ജീവി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഒരു കോടി രൂപയാണ് ഇരു നടന്മാരും ചേർന്ന് […]

ഈ കുട്ടീനേം പിടിച്ച്‌ കേറ്റി മുകളീ ചെന്നപ്പോ പോയി പെട്ടത് കൊമ്പന്റെ അടുത്താ…ആനേനോട് പറഞ്ഞു ഞങ്ങള്‍ വലിയ ദുരിതത്തീന്നാ വരുന്നേ….നീ ഞങ്ങളെയൊന്നും കാണിക്കല്ലേയെന്നും പറഞ്ഞു. അത് കേട്ട് ആനേടെ രണ്ട് കണ്ണീന്നും വെള്ളൊഴുക ….അതിന്റെ കാലിന്‍ചോട്ടീ നേരം വെളുക്കുന്നത് വരെ കെടന്നൂ ഞങ്ങള്

മുണ്ടക്കൈ ഉരുള്‍പൊട്ടലിന്റെ കദനകഥകള്‍ക്കിടയിലാണ് ഒരു കെട്ടുകഥ പോലെ സുജാത എന്ന അമ്മ ഒരു ആനയുടെ കഥ പറഞ്ഞത്. ഉരുള്‍പൊട്ടലില്‍ വീണ വീടിന്റെ അകത്ത് നിന്ന് രക്ഷപ്പെട്ട് പുറത്തുവന്ന അമ്മ സുജാത തൊട്ടടുത്ത് നിന്നും പേരക്കുട്ടിയുടെ കരച്ചില്‍ കേട്ടു. അവളെയും കോരിയെടുത്ത് രക്ഷപ്പെട്ടത് വനത്തിലേക്ക്. അവിടെ ചെന്നുപെട്ടതോ ഒരു കൊമ്പന്റെ മുന്‍പിലാണെന്ന് സുജാത പറയുന്നു. ശേഷം സുജാത പറഞ്ഞ കഥ ഇന്ന് കേരളത്തിനാകെ അത്ഭുതമായി മാറുകയാണ്.   ‘ ഈ കുട്ടീനേം പിടിച്ച്‌ കേറ്റി മുകളീ ചെന്നപ്പോ പോയി പെട്ടത് കൊമ്പന്റെ അടുത്താ…ആനേനോട് പറഞ്ഞു ഞങ്ങള്‍ […]

അഭിനയിച്ച പതിനാലു സിനിമകളിൽ ഒട്ടുമിക്കതിലും സംഗീതജ്ഞന്റെ വേഷമണിഞ്ഞ യഥാർത്ഥ സംഗീതജ്ഞനായ ഏക നടൻ .: അദേഹത്തിന്റെ ജന്മദിനമാണിന്ന്:ആരാണ് ഈ സംഗീതജ്ഞൻ?

കോട്ടയം: കർണ്ണാടക സംഗീതജ്ഞന്മാരുടെ നടപ്പിലും എടുപ്പിലുമെല്ലാം ഒരു കുലീനഭാവമുണ്ടായിരിക്കും . നീട്ടി വളർത്തിയ താടിയും മുടിയും , നെറ്റിയിൽ ചന്ദന കുങ്കുമക്കുറികൾ , ബനാറസ്സ് സിൽക്കിന്റെ നീളൻ ജുബ്ബാ , കസവ് വേഷ്ടി , കഴുത്തിൽ സ്വർണ്ണംകെട്ടിയ രുദ്രാക്ഷമാല , എല്ലാ വിരലുകളിലും മോതിരങ്ങൾ . ഈ വിവരണങ്ങൾ കേൾക്കുമ്പോൾ പെട്ടെന്ന് നിങ്ങളുടെ മനസ്സിൽ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ഒരു രൂപം തെളിഞ്ഞു വരുന്നുണ്ടല്ലേ … സംശയിക്കേണ്ടാ, കൈതപ്രം ദാമോദരൻ നമ്പൂതിരിയെ തന്നെയാണ് മനസ്സിൽ സങ്കല്പിച്ചത് . അഭിനയിച്ച പതിനാലു സിനിമകളിൽ ഒട്ടുമിക്കതിലും സംഗീതജ്ഞന്റെ […]