play-sharp-fill

നടിമാരുടെ വാതിലില്‍ രാത്രി മുട്ടുന്നത് പതിവ്; മറിയ, രേഷ്മ എന്നിവരൊക്കെ ദുരനുഭവങ്ങള്‍ നേരിട്ടുണ്ട്, ആറ് മണിയ്ക്ക് ശേഷം ന​ഗ്ന രംഗങ്ങൾ ചിത്രീകരിക്കും, പിന്നാലെ സംവിധായകനും നിര്‍മ്മാതാവുമൊക്കെ കൂടെ ചെല്ലാന്‍ വിളിക്കും, വേശ്യാവൃത്തിയ്ക്ക് പോലീസ് അറസ്റ്റ് ചെയ്തപ്പോൾ ചോദിച്ചത് ഷക്കീല എവിടെയെന്ന് ? തുറന്നുപറഞ്ഞ് നടി ഷക്കീല

സിനിമയിലെ സ്ത്രീകള്‍ നേരിടുന്ന പ്രതിസന്ധികളും അതിക്രമങ്ങളുമൊക്കെ ചര്‍ച്ചയാകുന്ന സാഹചര്യത്തിൽ പ്രതികരണവുമായി നടി ഷക്കീല. സിനിമയില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്നുവെന്നത് സത്യമാണെന്നാണ് ഷക്കീല പറുന്നത്. നടിമാരുടെ വാതിലില്‍ രാത്രി മുട്ടുന്നതൊക്കെ പതിവാണെന്ന് ഷക്കീല പറഞ്ഞു. ഒരിക്കല്‍ ഒരു നായികയുടെ കതകില്‍ മുട്ടിയത് താന്‍ കണ്ടുവെന്നും ഷക്കീല തുറന്നു പറഞ്ഞു. അന്ന് ശല്യപ്പെടുത്താന്‍ വന്നവരെ താന്‍ അടിച്ച്‌ പുറത്താക്കിയെന്നും ആ നായികയെ രക്ഷിച്ചു. തനിക്കൊപ്പം അഭിനയിച്ചിരുന്ന മറിയ, രേഷ്മ എന്നിവര്‍ ചൂഷണം ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ഷക്കീല പറഞ്ഞു. ”മറിയ, രേഷ്മ എന്നിവരൊക്കെ ദുരനുഭവങ്ങള്‍ പറഞ്ഞിട്ടുണ്ട്. ഞാന്‍ ആറ് മണിയ്ക്ക് […]

കോട്ടയം ​ന​ഗരസഭയിലെ മൂന്ന് കോടിയുടെ പെൻഷൻ തട്ടിപ്പ് കേസ്: അഴിമതിയിൽ സിപിഎം ഉന്നതർക്ക് പങ്ക്, സിപിഎം പ്രതികളെ സംരക്ഷിക്കുന്നു, കോൺഗ്രസും സിപിഎമ്മും പരസ്പര ധാരണയിലാണ് അഴിമതിക്ക് കുടപിടിക്കുന്നതെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ

കോട്ടയം: ന​ഗരസഭയിലെ മൂന്ന് കോടി രൂപയുടെ അഴിമതിയിൽ സിപിഎം ഉന്നതർക്ക് പങ്കെന്ന് ബിജെപി ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാൽ. സിപിഎം പ്രതികളെ സംരക്ഷിക്കുകയാണ്. കോൺഗ്രസും സിപിഎമ്മും പരസ്പര ധാരണയിലാണ് അഴിമതിക്ക് കുടപിടിക്കുന്നത്. സിപിഎമ്മിലെ ഉന്നതർക്ക് തട്ടിപ്പിൽ പങ്കുണ്ടെന്ന് ഉറപ്പാണ്. തട്ടിപ്പിന് നഴ്സിന്റെ സഹായം തേടുകയും വീണ്ടും പണം തട്ടിക്കുകയും ചെയ്തു. സിപിഎമ്മിന്റെ ഉന്നതർ അറിയാതെ ഇതെങ്ങനെയാണ് സാധ്യമാകുന്നത്. പാർട്ടിക്ക് പ്രതികളിൽ നിന്നും പണം ലഭിച്ചി‍ട്ടുണ്ട്. അതുകൊണ്ടാണ് സിപിഎം അവരെ സംരക്ഷിക്കുന്നത്. പോലീസിന് പ്രതിയെ പിടികൂടാൻ സാധിച്ചിട്ടില്ല. എല്ലാത്തിനും കൂട്ടുനിന്ന സെക്രട്ടറിക്കെതിരെ പോലും ഒരു നടപടിയും […]

പരാതിയുടേയും എഫ്ഐആറിന്റേയും പകർപ്പ് വേണം ; കോടതിയെ സമീപിച്ച് സിദ്ദിഖ് ; അപേക്ഷ സമർപ്പിച്ചു

സ്വന്തം ലേഖകൻ തിരുവനന്തപുരം: യുവനടി നൽകിയ പീഡന പരാതിയിലെ കോടതിയെ സമീപിച്ച് നടൻ സിദ്ദിഖ്. പരാതിയുടെ പകർപ്പും എഫ്ഐആറിന്റെ പകർപ്പും തേടിയാണ് കോടതിയെ സമീപിച്ചത്. തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിയിൽ ഇതു സംബന്ധിച്ച് അപേക്ഷ സമർപ്പിച്ചു. സിദ്ദിഖിനെതിരായ പരാതിക്കാരിയുടെ രഹസ്യ മൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തുകയാണ്.അതിനിടെ ബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖിന് കുരുക്ക് മുറുകുകയാണ്. നടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തില്‍ നിര്‍ണായക തെളിവുകള്‍ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചു. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ ഒരേ സമയം ഇരുവരും ഉണ്ടായിരുന്നതിന്റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. മസ്‌കറ്റ് […]

ഇനിയിപ്പോൾ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ട എന്ന് മാത്രമല്ല മന്ത്രി സ്ഥാനമോ മുഖ്യമന്ത്രി സ്ഥാനമോ ഏറ്റടുക്കാം, ഏറ്റവും വിശ്വാസ്യതയുള്ള അന്വേഷണ ഏജൻസിയുടെ മേധാവിയാണ് ക്ലീൻ ചിറ്റ് നൽകിയത്; മുകേഷിനെ പിന്തുണച്ച സിപിഎം നേതാവ് പി കെ ശ്രീമതിക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസിൽ പ്രതിയായ നടനും സിപിഎം എംഎൽഎയുമായ എം മുകേഷിന് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ഏറ്റവും വിശ്വാസ്യതയുള്ള അന്വേഷണ ഏജൻസി മേധാവി ക്ലീൻ ചിറ്റ് നൽകിയതായി യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. മുകേഷിനെ പിന്തുണച്ച് സിപിഎം നേതാവ് പി കെ ശ്രീമതി രംഗത്തെത്തിയതിനെയാണ് രാഹുൽ പരിഹസിച്ചത്. ‘‘കമ്മ്യൂണിസ്റ്റ് പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇനിയിപ്പോൾ മുകേഷ് എംഎൽഎ സ്ഥാനം രാജിവെക്കേണ്ട എന്ന് മാത്രമല്ല മന്ത്രി സ്ഥാനമോ മുഖ്യമന്ത്രി സ്ഥാനമോ ഏറ്റടുക്കുകയും ചെയ്യാം. കാരണം അവരുടെ ഏറ്റവും വിശ്വാസ്യതയുള്ള അന്വേഷണ ഏജൻസിയുടെ മേധാവിയാണ് മുകേഷിന് ക്ലീൻ ചിറ്റ് […]

പിഎസ്‍സി നിയമനം: അധിക മാർക്ക് നൽകാൻ പുതിയ കായിക ഇനങ്ങൾ ഉൾപ്പെടുത്തി; വടംവലി ഉൾപ്പെടെ 12 കായിക ഇനങ്ങൾ പട്ടികയിൽ, അറിഞ്ഞിരിക്കണം ഇവയെല്ലാം

  തിരുവനന്തപുരം: കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖേന തെരഞ്ഞെടുപ്പുകളിൽ അധിക മാർക്ക് നൽകുന്നതിനുള്ള കായിക ഇനങ്ങളുടെ പട്ടികയിൽ 12 ഇനങ്ങൾ കൂടി ഉൾപ്പെടുത്തി. ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിലേക്ക് നടത്തുന്ന തെര‌ഞ്ഞെടുപ്പുകളിൽ അധിക മാർക്ക് നൽകുന്നതിനാണ് പുതിയ ഇനങ്ങൾ കൂട്ടിച്ചേർത്തത്.   മികച്ച കായിക താരങ്ങൾക്ക് അധികമാർക്ക് നൽകുന്നതിന് നിലിവുള്ള 40 കായിക ഇനങ്ങൾക്ക് പുറമെ 12 കായിക ഇനങ്ങൾ കൂടിയാണ് ഉൾപ്പെടുത്തുക. റോളർ സ്കേറ്റിംഗ്, ടഗ് ഓഫ് വാർ, റേസ് ബോട്ട് ആന്റ് അമേച്വർ റോവിംഗ്, ആട്യ പാട്യ, ത്രോബോൾ, […]

കൊള്ള, ചൂതാട്ടം തുടങ്ങി ഗൗരവതരമായ ആരോപണങ്ങൾ ! ടെലഗ്രാമിനെതിരെ അന്വേഷണം ആരംഭിച്ച് ഇന്ത്യൻ സർക്കാർ ; ഏത് നിമിഷവും ആപ്പിന് പൂട്ട് വീണേക്കാം

ഡൽഹി : ടെലഗ്രാമിന്റെ സിഇഒ ആയ പാവേല്‍ ഡൂറോവിനെ ഫ്രഞ്ച് അധികാരികള്‍ പാരിസ് വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റു ചെയ്ത് ദിവസങ്ങള്‍ക്ക് ശേഷം ആപ്പിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യന്‍ സര്‍ക്കാര്‍. കൊള്ള, ചൂതാട്ടം എന്നു തുടങ്ങി ഗൗരവതരമായ നിരവധി ആരോപണങ്ങളാണ് കമ്പനിക്കെതിരെയുള്ളത്. ഇന്ത്യയില്‍ അഞ്ച് ദശലക്ഷത്തിലധികം രജിസ്റ്റേഡ് ഉപയോക്താക്കളുള്ള ടെലഗ്രാമിന്റെ ഭാവി ഈ അന്വേഷണത്തിന്റെ കണ്ടെത്തലുകളെ ആശ്രയിച്ചിരിക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആരോപണങ്ങള്‍ സത്യമാണെന്ന് കണ്ടെത്തിയാല്‍ നിരോധനം ആയിരിക്കാം ഈ മെസേജിങ്ങ് ആപ്പിനെ കാത്തിരിക്കുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഐടി […]

മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതി പിടിയിൽ; പീഡന വിവരം പുറത്തുവന്നത് മാനസികമായി തളർന്ന കുട്ടി അങ്കണവാടി ടീച്ചറോട് വിവരം പറഞ്ഞതോടെ

കോഴിക്കോട്: മുക്കത്ത് മൂന്നര വയസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. ഗോവിന്ദപുരം സ്വദേശി ഹംസക്കോയയാണ് മുക്കം പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 18 നാണ് കേസിനാസ്പദമായ സംഭവം. പീഡനത്തെ തുടർന്ന് മാനസികമായി തളർന്ന കുട്ടി അങ്കണവാടി ടീച്ചറോട് വിവരം പറയുകയും കുന്ദമംഗലം ഐസിഡിഎസ് ഓഫീസിൽ വിവരം അറിയിക്കുകയുമായിരുന്നു. തുടർന്ന് ഇവർ മുക്കം പോലീസിന് പരാതി കൈമാറി. പ്രതിയെ താമരശ്ശേരി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

അബൂദാബിയില്‍ നിന്ന് കാണാതായ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

ദുബൈ : അബൂദബിയില്‍നിന്ന് കാണാതായ മലയാളി യുവാവിനെ ദുബൈയിലെ പാലത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കരുംകുളം പുതിയതുറ അഴങ്കല്‍ പുരയിടം ഡിക്സണ്‍ സെബാസ്റ്റ്യൻ (26) ആണ് മരിച്ചത്. ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ ഡിക്സനെ പൊലീസും ബന്ധുക്കളും അന്വേഷിച്ചു വരികയായിരുന്നു. അബൂദബിയില്‍ ഇലക്‌ട്രോണിക്സ് സ്ഥാപനത്തില്‍ വാച്ച്‌ മേയ്ക്കറായി ജോലി ചെയ്തുവരികയായിരുന്നു. ദുബൈയിലെ ശൈഖ് സായിദ് റോഡില്‍ സാബീല്‍ റോഡിനടുത്തുള്ള പാലത്തില്‍ നിന്ന് ചാടി മരിച്ചതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞതായി സാമൂഹിക പ്രവർത്തകൻ നസീർ വാടാനപ്പള്ളി അറിയിച്ചു. ദുബൈ ആശുപത്രി മോർച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള […]

കെഎസ്ആര്‍ടിസിയില്‍ നിന്ന് പെന്‍ഷന്‍ കിട്ടാതെ വിരമിച്ച ജീവനക്കാര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ സര്‍ക്കാരിന് ദുഃഖം തോന്നുന്നില്ലേ ; പെന്‍ഷന്‍ വൈകുന്നതില്‍ സര്‍ക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി ; ഓഗസ്റ്റ് മാസത്തെ പെന്‍ഷന്‍ ഒരാഴ്ചക്കകം നല്‍കണമെന്നും നിർദേശം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെഎസ്ആര്‍ടിസി പെന്‍ഷന്‍ വൈകുന്നതില്‍ സര്‍ക്കാരിനോട് ചോദ്യവുമായി ഹൈക്കോടതി. പെന്‍ഷന്‍ കിട്ടാതെ കെഎസ്ആര്‍ടിസിയില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന സംഭവങ്ങളില്‍ സര്‍ക്കാരിന് ദുഃഖം തോന്നുന്നില്ലേ എന്ന് കോടതി ചോദിച്ചു. ഇനിയൊരു ആത്മഹത്യ ഉണ്ടാവരുത്. ഓഗസ്റ്റ് മാസത്തെ പെന്‍ഷന്‍ ഒരാഴ്ചക്കകം നല്‍കണമെന്നും സെപ്റ്റംബര്‍ മാസത്തെ പെന്‍ഷന്‍ വൈകരുതെന്നും കോടതി സര്‍ക്കാറിന് നിര്‍ദേശം നല്‍കി. കെഎസ്ആര്‍ടിസിയില്‍ പെന്‍ഷന്‍ വൈകുന്നതുമായി ബന്ധപ്പെട്ട ഹര്‍ജിയാണ് കോടതി ഇന്ന് പരിഗണിച്ചത്. പെന്‍ഷന്‍ വൈകുന്നതു മൂലമോ മുടങ്ങുന്നത് കാരണമോ ഇനി ഒരു ആത്മഹത്യയും ഉണ്ടാവാന്‍ പാടില്ല. ഇത്തരം സംഭവങ്ങള്‍ […]

ഹേമ കമ്മിറ്റി റിപ്പോർട്ട് മുകേഷ് ഉൾപ്പെടെ എട്ട് പേർ നേരത്തെ വായിച്ചു, ആരോപണ വിധേയരായവരുടെ പേരുകൾ പോലും പുറത്തുവിടാതെ അതിക്രമം നടത്തിയവരെ ഘടകകക്ഷികൾ എതിർത്തിട്ടും സി.പി.എം സംരക്ഷിക്കുന്നു, പാർട്ടി മുകേഷിന് പൂർണ പിന്തുണ നൽകുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് മുകേഷ് അടക്കം സിനിമാ നയ രൂപീകരണ സമിതിയിൽ ഉണ്ടായിരുന്ന എട്ട് പേർ നേരത്തെ വായിച്ചെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുകേഷ് രാജിവെക്കണമെന്ന കാര്യത്തിൽ സംശയമില്ല. ഇക്കാര്യത്തിൽ അന്തിമ തീരുമാനം സ്വീകരിക്കേണ്ടത് സി.പി.എമ്മാണ്. എന്നാൽ, അതിക്രമം നടത്തിയവരെ സി.പി.എം സംരക്ഷിക്കുകയാണ്. ആരോപണ വിധേയരായവരുടെ പേരുകൾ പോലും പുറത്തുവിടാതെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതെന്നും വി.ഡി. സതീശൻ പറഞ്ഞു. “മുകേഷ് രാജിവെക്കണമെന്ന കാര്യത്തിൽ സംശയമില്ല. ഇക്കാര്യത്തിൽ തീരുമാനം സ്വീകരിക്കേണ്ടത് സി.പി.എമ്മാണ്. സി.പി.എം പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. പാർട്ടി മുകേഷിന് പൂർണ പിന്തുണ നൽകുന്നു. […]