play-sharp-fill

ഡിവൈഎഫ്ഐ 25 വീട് വെച്ച് കൊടുക്കുന്നുണ്ട് മാധവൻ സാറേ.. നാട്ടുകാരുടെ കൈയിൽ നിന്ന് പിരിച്ചിട്ടാണ്…. എന്തോ അവർക്കും എന്നെ പോലെ മുഖ്യമന്ത്രിയിൽ വിശ്വാസമില്ല…; തന്നെ വിമർശിച്ച എഴുത്തുകാരൻ എൻ എസ് മാധവനെതിരെ ചുട്ടമറുപടിയുമായി സംവിധായകൻ അഖിൽ മാരാർ

വയനാട് : ദുരിതബാധിതർക്ക് വീട് വച്ചു നൽകുമെന്ന തീരുമാനത്തെ വിമർശിച്ച എഴുത്തുകാരൻ എൻ എസ് മാധവനെതിരെ സംവിധായകൻ അഖിൽ മാരാർ. മറ്റുള്ളവരുടെയും പണം സ്വരൂപിച്ച് ദുരന്തത്തില്‍ പെട്ടവര്‍ക്ക് വയനാട്ടില്‍ വീട് വെച്ച് നല്‍കുന്നത് അഴിമതിയായി തോന്നുമെന്നും അഖിൽ മാരാരിൽ പോലീസിന്റെ കണ്ണ് വേണമെന്നുമാണ് എൻ എസ് മാധവൻ പറഞ്ഞത്. എന്നാൽ, ബക്കറ്റ് പിരിവ് നടത്തി പുട്ടടിച്ച പാർട്ടിയുടെ ഒരടിമയാണ് മാധവനെന്നാണ് അഖിൽ മാരാർ ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്. മറ്റുള്ളവരുടെ കൈയിൽ നിന്ന് പണം പിരിച്ചിട്ടാണെന്ന് എവിടെ എങ്കിലും താൻ പറഞ്ഞിട്ടുണ്ടെങ്കിൽ ശിഷ്ടകാലം കഴുത ആയി […]

ഗൾഫ് പോലീസാണോ കേരള പോലീസാണോ സൂപ്പർ ; പോലീസിന്റെ മികവ് പരിശോധിക്കാൻ എ.ടി.എം. മോഷണശ്രമം നടത്തിയ റോബിൻഹുഡ് സിനിമകളുടെ ആരാധകനായ യുവാവ് പിടിയിൽ

സ്വന്തം ലേഖകൻ കുമ്പള: ഗൾഫ് പോലീസാണോ സൂപ്പർ കേരള പോലീസാണോ എന്ന പരീക്ഷണത്തിനിറങ്ങിയ യുവാവ്‌ ഒടുവിൽ എ.ടി.എം. മോഷണശ്രമ കേസിൽ പിടിയിലായി. മൊഗ്രാൽ കൊപ്പളത്തെ എ.എം.മൂസഫഹദ് (22) ആണ് അറസ്റ്റിലായത്‌. കഴിഞ്ഞ 31-നായിരുന്നു മൊഗ്രാലിലുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എ.ടി.എം. കുത്തിത്തുറന്ന് മോഷണം നടത്താനുള്ള ശ്രമമുണ്ടായത്. പോലീസ് വാഹനം വരുന്നതുകണ്ട് ശ്രമം ഉപേക്ഷിച്ച യുവാവ്‌ രക്ഷപ്പെട്ടു. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച പോലീസ് ഏതാനും ദിവസങ്ങളിലായി യുവാവിനെ നിരീക്ഷിച്ചുവരികയായിരുന്നു.തുടർന്ന് പ്രതിയെ പിടികൂടുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. പോലീസ് പറയുന്നത്: നാലു വർഷമായി ഗൾഫിലായിരുന്ന പ്രതി നാട്ടിൽ […]

17 കാരിയെ പ്രേമംനടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; കൊലപാതകക്കേസ് പ്രതിയടക്കം മൂന്നുപേർ അറസ്റ്റിൽ

സ്വന്തം ലേഖകൻ ആലപ്പുഴ: സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രേമംനടിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ കൊലപാതകക്കേസ് പ്രതിയടക്കം മൂന്നുപേർ അറസ്റ്റിൽ. തിരുവനന്തപുരം വട്ടിയൂർകാവ് നെട്ടയം മുളക്കിൻതറവിളയിൽ അരവിന്ദ്, (26), ഉള്ളൂർ ശ്രീകാര്യം സജിഭവനത്തിൽ ജിത്തു (27), അടൂർ ചങ്കൂർ ക്ഷേത്രത്തിനുസമീപം വടക്കേച്ചരുവിൽ ചന്ദ്രലാൽ (24) എന്നിവരാണ് അറസ്റ്റിലായത്. അരവിന്ദ് പരിചയപ്പെട്ട മണ്ണഞ്ചേരി സ്വദേശിയായ 17 കാരിയെ ഇയാൾ 29-ന് ആലപ്പുഴയിലെത്തി കൂടെക്കൂട്ടി അടൂരിലെ ചന്ദ്രലാലിന്റെ വീട്ടിലേക്കു കൊണ്ടുപോകുകയായിരുന്നു. ശേഷമാണ് മൂവരും ചേർന്ന് പെൺകുട്ടിയെ പീഡിപ്പിച്ചത്. കാപപ്രകാരം ജയിലിലായിരുന്ന ജിത്തു കഴിഞ്ഞദിവസമാണ് പുറത്തിറങ്ങിയതെന്നു പോലീസ് […]

പ്രധാനമന്ത്രിയുടെ ആക്ട് ഈസ്റ്റ് നയം; മൂന്ന് രാജ്യങ്ങളിലെ ഔദ്യോഗിക സന്ദർശനത്തിന് രാഷ്ട്രപതിക്കൊപ്പം കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഇന്ന് പുറപ്പെടും

ന്യൂഡൽഹി: മൂന്ന് രാജ്യങ്ങളിൽ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് പുറപ്പെടുന്ന രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ അനുഗമിക്കും. ഫിജി, ന്യൂസിലാൻഡ്, തിമോർ-ലെസ്റ്റെ എന്നീ രാജ്യങ്ങണ് ഇന്ന് മുതൽ ഓഗസ്റ്റ് 10 വരെയുള്ള ദിവസങ്ങളിൽ രാഷ്ട്രപതി സന്ദർശിക്കുന്നത്. ഫിജി പ്രസിഡന്റ് റാതു വില്ല്യം മൈവലിലി കറ്റോണിവേരെയുടെ ക്ഷണ പ്രകാരമാണ് രാഷ്ട്രപതി ഇന്ന് ഫിജിയിൽ എത്തുന്നത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യൻ രാഷ്ട്രത്തലവൻ ഫിജി സന്ദർശിക്കുന്നത്. തുടർന്ന് ഏഴാം തീയ്യതി മുതൽ ഒമ്പതാം തീയ്യതി വരെ രാഷ്ട്രപതി ദ്രൗപതി മുർമു ന്യൂസിലാൻഡ് സന്ദർശിക്കും. ന്യൂസിലാൻഡിൽ […]

കണ്ണീരുണങ്ങാതെ…കേരളത്തിന്റെ തീരാവേദനയായ ഉരുൾപൊട്ടലിൽ ഇന്നും തിരച്ചിൽ തുടരും; ഉള്ളുപിടയുന്ന വേദനയോടെ വയനാട്ടിലെ സ്കൂളുകൾ ഇന്ന് തുറക്കും

മേപ്പാടി: കേരളത്തിന്റെ തീരാവേദനയായ മുണ്ടക്കൈ ഉരുൾപൊട്ടലിൽ കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ ഇന്നും തുടരും. ചൂരൽമലയിലും ചാലിയാർ പുഴയിലും ഉൾപ്പെടെയാണ് തിരച്ചിൽ. എന്നാൽ, ചൂരൽമലയ്ക്ക് മുകളിലേക്ക് തിരച്ചിലിനായി പോകുന്നവരുടെ എണ്ണത്തിൽ ഇന്ന് നിയന്ത്രണം ഏർപ്പെടുത്തും. ആളുകളുടെ എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം, തുടർച്ചായ അവധികൾക്ക് ശേഷം വയനാട്ടിലെ സ്കൂളുകൾ ഇന്ന് പ്രവർത്തിക്കും. ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഇന്നും അവധിയായിരിക്കും. ചാലിയാർ പുഴയിൽ ഇന്ന് വ്യാപകമായി തിരച്ചിൽ തുടരും. പഞ്ചായത്ത്‌ അംഗങ്ങളുടെ നേതൃത്വത്തിൽ ഓരോ വാർ‍ഡിലും 8 മണിയോടെ തിരച്ചിൽ ആരംഭിക്കും. […]

ലോഡ്ജിലേക്ക് വിളിച്ചു വരുത്തി ശാരീരികമായി ഉപദ്രവിച്ചു ; എടിഎമ്മിലെത്തിച്ചു പണം പിൻവലിക്കാൻ ആവശ്യപ്പെട്ടു ; വയോധികനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച 3 യുവതികൾ പൊലീസ് പിടിയിൽ ; യുവതികളെ സഹായിച്ച പൊലീസുകാരനായി അന്വേഷണം ആരംഭിച്ചു

സ്വന്തം ലേഖകൻ പുനൈ : വയോധികനെ ഹണിട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച 3 യുവതികൾ പൊലീസ് പിടിയിൽ. ഇവരെ സഹായിച്ച പൊലീസുകാരനായി അന്വേഷണം ആരംഭിച്ചു. അഞ്ചുലക്ഷം രൂപയാണ് വയോധികനോട് യുവതികൾ ആവശ്യപ്പെട്ടത്. വിശ്രാംബാഗ് പൊലീസാണ് കേസ് റജിസ്റ്റർ ചെയ്തത്. ജൂലൈ 29നാണ് സംഭവം. സബ് ഇൻസ്പെക്ടറായ കാശിനാഥിന്റെ സഹായത്തോടെ വയോധികനെ ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു യുവതികളുടെ ശ്രമം. യുവതികളുടെ സംരക്ഷണത്തിനായി പ്രവർത്തിക്കുന്ന കമ്മിറ്റിയിൽ അംഗമാണ് കാശിനാഥ്. 64 കാരനാണു ശനിയാഴ്ച പൊലീസിൽ പരാതി നൽകിയത്. സംഘത്തിലെ ഒരു പെൺകുട്ടി ഇയാളെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തി. ഇരുവരും […]

ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും ഇല്ല, അതിസുരക്ഷാ നമ്പർപ്ലേറ്റ് പദ്ധതി അനിശ്ചിതത്വത്തിൽ, പുതിയ വാഹനങ്ങൾ വാങ്ങാനുള്ള നടപടിയും വെള്ളത്തിലായി, ബജറ്റിൽ അനുവദിച്ച തുക പാഴ്ചെലവായി; മന്ത്രിയുടേയും കമ്മീഷ്ണറുടെയും പോരിൽ വലഞ്ഞ് മോട്ടോർവാഹനവകുപ്പ്

തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്‌കുമാറും ട്രാൻസ്പോർട്ട് കമ്മിഷ്ണർ എസ് ശ്രീജിത്തും തമ്മിലുള്ള തർക്കത്തിൽ വലഞ്ഞ് മോട്ടോർവാഹനവകുപ്പ്. ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും സ്ഥലംമാറ്റവും തടസ്സപ്പെട്ടിട്ട് രണ്ടുവർഷത്തിലേറെയായി. നാല് ആർടിഒമാരുടെയും 14 ജോയിന്റ്‌ ആർടിഒമാരുടെയും 74 അസി. വെഹിക്കിൾ ഇൻസ്പെക്ടർമാരുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. മേൽത്തട്ടിലെ തർക്കത്തിനിടയിൽ വകുപ്പുതല അച്ചടക്കനടപടികളും അട്ടിമറിക്കപ്പെട്ടു. നികുതിവെട്ടിപ്പിന് ട്രാൻസ്പോർട്ട് കമ്മിഷണർ കുറ്റക്കാരനെന്ന് കണ്ടെത്തിയ എൻഫോഴ്‌സ്‌മെന്റ് ആർടിഒയെ സസ്പെൻഡ് ചെയ്തത് രണ്ടുമാസത്തിനുശേഷമാണ്. ടെസ്റ്റിന് ഹാജരാകാത്തവർക്ക് ഡ്രൈവിങ് ലൈസൻസ് നൽകിയ 15 ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കുമെന്ന് മന്ത്രി പ്രഖ്യാപിച്ചെങ്കിലും തർക്കത്തിനിടയിൽ കുടുങ്ങി. ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിന്റെപേരിൽ ഇരുവർക്കുമിടയിൽ […]

ലൈഫ് മിഷന്‍ : 22,500 ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണം ; 350 കോടി രൂപ അനുവദിച്ചു ; ലൈഫ് മിഷനിലൂടെ ഇതുവരെ അനുവദിച്ചത് 5,13,072 വീടുകൾ

സ്വന്തം ലേഖകൻ തിരുവനന്തപുരം: ലൈഫ് മിഷന്‍ വീടുകളുടെ നിര്‍മാണത്തിന് 350 കോടി രൂപ കൂടി നല്‍കിയതായി മന്ത്രി എം ബി രാജേഷ്. ഗ്രാമപഞ്ചായത്തുകളിലെ 22,500 ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മാണം പൂര്‍ത്തിയാക്കാനുള്ള വായ്പാ വിഹിതമാണ് അനുവദിച്ചത്. ഇവര്‍ക്കുള്ള സര്‍ക്കാര്‍ വിഹിതം തിങ്കള്‍മുതല്‍ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ലൈഫ് മിഷനിലൂടെ ഇതിനകം 5,13,072 വീടുകളാണ് അനുവദിച്ചത്. ഇതില്‍ 4,06,768 വീടുകളുടെ നിര്‍മാണം പൂര്‍ത്തിയാക്കി. 1,06,304 വീടുകളുടെ നിര്‍മാണം പുരോഗമിക്കുന്നു. കേരള റൂറല്‍- അര്‍ബന്‍ ഡെവലപ്മെന്റ് കോര്‍പറേഷനാണ് ഹഡ്കോ വഴി വായ്പ ലൈഫ് മിഷന് കൈമാറുന്നത്. 2022ല്‍ […]

താമസിക്കാൻ എന്റെ വീട് തരാം, ഓട്ടോ ഓടിച്ച് കിട്ടുന്ന വരുമാനം, തട്ടുകടയിലെ ഒരാഴ്ചത്തെ ലാഭം, വീട് വെക്കാൻ ഭൂമി, അനാഥരായ കുട്ടികളുടെ വിദ്യാഭ്യാസം ഏറ്റെടുക്കൽ; ഇത് കേരളമാണ്, മനുഷ്യർക്ക് കൈതാങ്ങായി ഒരുകൂട്ടം മനുഷ്യർ ഒറ്റക്കെട്ടായി ദുരന്തത്തെ പോലും വെല്ലുവിളിച്ച് നിൽക്കുമ്പോൾ ഈ നാട് തോൽക്കില്ല

തിരുവനന്തപുരം: വയനാട് ഉരുള്‍ പൊട്ടലില്‍ ഉറ്റവരെ നഷ്ടപ്പെട്ട് ഉള്ള് പൊട്ടിയ മനുഷ്യര്‍ക്ക് കൈത്താങ്ങായി സഹായ ഹസ്തവുമായി ഒരു കൂട്ടം മനുഷ്യർ. കേരളത്തെ തീരാനോവിലാക്കിയ വയനാട് ദുരന്തത്തിലെ ഇരകള്‍ക്ക് കൈത്താങ്ങായി സിനിമാ താരങ്ങളും വ്യവസായികളുമെല്ലാം സഹായ ഹസ്തം നീട്ടിയപ്പോള്‍ സാധാരണക്കാരായ നിരവധിപേരും തങ്ങളുടെ സമ്പാദ്യത്തില്‍ നിന്ന് ഒരു പങ്ക് വയനാടിനായി നല്‍കാമെന്ന് പറയുന്നു. രണ്ട് കുടുംബങ്ങള്‍ക്കായി 10 സെന്‍റ് സ്ഥലം വീട് വെക്കാനായി നല്‍കുമെന്ന് ഭിന്നശേഷിക്കാരാനായ കാസർകോട് സ്വദേശിയായ കുഞ്ഞുമോൻ പറഞ്ഞു. കുഞ്ഞുമോന്‍റെ ഭാര്യയും കുഞ്ഞും ഭിന്നശേഷിക്കാരാണ്.കുഞ്ഞുമോനെ പോലെ നിരവധി സാധാരണ മനുഷ്യരാണ് വയനാടിനായ് കരുണയുടെ […]

വിവരങ്ങള്‍ ചോർത്താനും കബളിപ്പിക്കപ്പെടാനും സാധ്യത ; ഐഫോണ്‍ ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കുക; സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

സ്വന്തം ലേഖകൻ ആപ്പിളിൻ്റെ വിവിധ ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവർക്ക് സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാരിൻ്റെ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോണ്‍സ് ടീം (CERT-In). ഐഫോണ്‍, ഐപാഡ്, വിഷൻ പ്രോ, മാക്ബുക്ക്, ആപ്പിള്‍ വാച്ച്‌, ആപ്പിള്‍ ടിവി എന്നിവയുടെ ഉപയോക്താക്കളെ ബാധിച്ചേക്കാവുന്ന ഒന്നിലധികം ഗുരുതരമായ തകരാറുകളാണ് സെർട്ട് ചൂണ്ടിക്കാട്ടിയിട്ടുള്ളത്. വിവിധ ആപ്പിള്‍ സോഫ്‌റ്റ്‌വെയറുകളിലുള്ള തകരാറുകള്‍ മറികടക്കാൻ ആവശ്യമായ പരിഹാര നിർദേശങ്ങളും കേന്ദ്ര ഏജൻസി നല്‍കി. ആപ്പിള്‍ ഉപകരണങ്ങളിലേക്ക് ആക്സസ് നേടാനും സുരക്ഷാ നിയന്ത്രണങ്ങള്‍ മറികടക്കാനും കഴിയുന്നതാണ് തകരാറുകള്‍. തന്ത്രപ്രധാനമായ വിവരങ്ങള്‍ മനസിലാക്കാനും ഉപകരണത്തിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാനും ഹാക്കര്‍മാര്‍ക്ക് […]