play-sharp-fill

സംസ്ഥാനത്ത് ഇന്ന് (05/08/2024) സ്വർണവിലയിൽ മാറ്റമില്ല; സ്വർണം പവന് വില 50,000ത്തിന് മുകളിൽ; അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം

സ്വന്തം ലേഖകൻ സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 51,760 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 6470 രൂപയാണ്. അരുൺസ് മരിയ ഗോൾഡിലെ സ്വർണ വില അറിയാം ഗ്രാമിന് – 6470 രൂപ പവന് – 51,760 രൂപ

പാമ്പ് പിടുത്തക്കാരനെ കടിച്ച രാജവെമ്പാല ചത്തു ; പിടികൂടിയ ശേഷം പാമ്പിനെ പ്ലാസ്റ്റിക് ബോക്‌സിനുള്ളിലാണ് സൂക്ഷിച്ചിരുന്നത്. ഇതിനുള്ളില്‍ ശ്വാസം ലഭിക്കാതെയാണ് പാമ്പ് ചത്തതെന്നാണ് സൂചന

ഭോപ്പാൽ : പാമ്പ് പിടുത്തക്കാരനെ കടിച്ച രാജ വെമ്പാല ചത്തു. മദ്ധ്യപ്രദേശിലെ സാഗറിലായിരുന്നു സംഭവം. പാമ്പിന്റെ കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന പാമ്പ് പിടുത്തക്കാരൻ ചന്ദ്രകുമാർ സുഖം പ്രാപിച്ചതിനെ തുടർന്ന് ആശുപത്രിവിട്ടു. കഴിഞ്ഞ മാസം 18 നായിരുന്നു സംഭവം. വനമേഖലയില്‍ നിന്നും എത്തിയ പാമ്പ് റോഡിന് കുറുകെയായി നിലയുറപ്പിക്കുകയായിരുന്നു. ഇത് കണ്ട പ്രദേശവാസികള്‍ വിവരം ചന്ദ്രകുമാറിനെ അറിയിച്ചു. അവിടെയെത്തിയ ചന്ദ്രകുമാർ പാമ്പിനെ പിടികൂടാനുള്ള ശ്രമവും തുടങ്ങി. എന്നാല്‍ ഇതിനിടെ പാമ്പ് അദ്ദേഹത്തെ കടിക്കുകയായിരുന്നു. പാമ്പ് പിടിയിലായതോടെ അദ്ദേഹത്തെ നാട്ടുകാർ ചേർന്ന് അടുത്തുള്ള ആശുപത്രിയിലും പ്രവേശിപ്പിച്ചു. എന്നാല്‍ […]

വയനാട് ദുരന്തം : 100 വിദ്യാർത്ഥികൾക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്ദാനം ചെയ്ത് യേനെപോയ കൽപിത സർവകലാശാല

കോഴിക്കോട് : വയനാട് ദുരന്ത ബാധിതരായ 100 വിദ്യാർത്ഥികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം വാഗ്‌ദാനം ചെയ്ത് യേനെപോയ കല്‍പിത സർവകലാശാല. ദുരന്ത ബാധിത കുടുംബങ്ങളില്‍ പെട്ട തെരഞ്ഞെടുക്കപ്പെടുന്ന അർഹരായ 100 വിദ്യാർഥികള്‍ക്ക് വരെ സൗജന്യ വിദ്യാഭ്യാസം ലഭ്യമാക്കുമെന്ന് യേനെപോയ കല്‍പിത സര്‍വകലാശാല ചാൻസലർ അബ്ദുല്ലക്കുഞ്ഞി അറിയിച്ചു. എംബിബിഎസ്, ബിഡിഎസ്, ഫിസിയോ തെറാപ്പി, നഴ്സിങ്, എൻജിനിയറിങ്, തുടങ്ങി വിവിധ മെഡിക്കല്‍ – പാരാമെഡിക്കല്‍ പ്രഫഷണല്‍ ബിരുദ കോഴ്സുകളില്‍ ഉള്‍പ്പെടെയാണ് സൗജന്യ വിദ്യാഭ്യാസം നല്‍കുക. ദുരന്ത ബാധിത കുടുംബങ്ങളിലെ നിലവില്‍ ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടു വരെ […]

കോട്ടയം പനച്ചിക്കാട് പഞ്ചായത്തിൽ കുരങ്ങന്റെ വികൃതി കൂടുന്നു: കോഴിക്കൂട്ടിൽ കയറി മുട്ടയെടുത്ത കുരങ്ങൻ കൂടു പൊളിച്ച് കടന്നുകളഞ്ഞു

  പനച്ചിക്കാട്: കുരങ്ങന്റെ വികൃതി കൊണ്ട് പൊറുതി മുട്ടിയിരിക്കുകയാണ് പനച്ചിക്കാട് പഞ്ചായത്ത് നിവാസികൾ. വിവിധ പ്രദേശങ്ങളിൽ കുറച്ചു ദിവസങ്ങളായി കുരങ്ങൻ്റെ ശല്യം തുടരുന്നു കഴിഞ്ഞ ദിവസം മുട്ടയെടുക്കാൻ കോഴിക്കൂടിനുള്ളിൽ കയറി കുടുങ്ങിയ കുരങ്ങൻ കൂടിന്റെ ഒരുഭാഗം പൊളിച്ചുമാറ്റി കടന്നുകളഞ്ഞു. . ശനിയാഴ്ച വൈകിട്ട് കുരുവി ക്കാവിൽ ശശിധരന്റെ വീട്ടിലെ ഇരുമ്പുകമ്പി കൊണ്ടു നിർമിച്ച കോഴിക്കൂട്ടിലാണു കുരങ്ങൻ കയറിയത്. കോഴിമുട്ട എടുക്കാനായി കുരങ്ങൻ കൂട്ടിനുള്ളിൽ കയറിയതോടെ കൂടിന്റെ വാ തിൽ അടഞ്ഞു. തുടർന്നു കൂടിന്റെ ഒരു ഭാഗം പൊളിച്ച് കുരങ്ങൻ പുറത്തുചാടി. കുരങ്ങൻ ഇന്നലെയും ഇതേ […]

അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ തിരുവനന്തപുരത്ത് ഒരാൾ ചികിത്സയിൽ, ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക് മസ്തിഷ്ക ജ്വരമെന്നും സംശയം, സാമ്പിൾ ഇന്ന് പരിശോധനയ്ക്ക് അയക്കും

തിരുവനന്തപുരം: തിരുവനന്തപുരത്തും അമീബിക് മസ്തിഷ്ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക് മസ്തിഷ്ക ജ്വരമെന്നാണ് സംശയിക്കുന്നത്. സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഈ യുവാവിന്റെ സാമ്പിൾ ഇന്ന് പരിശോധനയ്ക്ക് അയക്കും. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ് യുവാക്കൾ. ഇവർ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു. ചികിത്സയിലുള്ള യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്.  

വയനാട് ഉരുൾപൊട്ടൽ : ദുരന്ത ഭൂമിയിൽ മണ്ണിൽ പുതഞ്ഞ് ഗ്യാസ് സിലിണ്ടറുകൾ, തെരച്ചിൽ കരുതലോടെ

കൽപ്പറ്റ : വയനാട് ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ ഇന്നത്തെ തെരച്ചില്‍ ആരംഭിച്ചു. ഏഴാം നാളത്തെ തെരച്ചിലാണ് ഇന്ന് തുടങ്ങിയത്. 12 സോണുകളിലായി 50 പേര്‍ വീതമുള്ള സംഘങ്ങളാണ് തെരച്ചില്‍ നടത്തുന്നത്. സൈന്യവും ഇന്ന് തെരച്ചിലിന് സഹായിക്കും. ജില്ലാ ഭരണകൂടം ആവശ്യപ്പെടുന്നതുവരെ തെരച്ചില്‍ തുടരുമെന്നാണ് സൈന്യം അറിയിച്ചിരിക്കുന്നത്. ഘട്ടം ഘട്ടമായി തെരച്ചില്‍ പ്രവര്‍ത്തനവും സംസ്ഥാന ഭരണകൂടത്തിന് കൈമാറാനാണ് സൈന്യത്തിന്‍റെ തീരുമാനം. തെരച്ചില്‍ നടത്തുന്ന ഓരോ ടീമിലും ഫയർ ഫോഴ്സ്, എസ്ഡി ആർഎഫ്, എൻഡിആർഎഫ് എന്നിവരുമുണ്ട്.കൂട്ടത്തോടെ മൃതദേഹങ്ങള്‍ കണ്ടെടുത്ത ഇടങ്ങള്‍ കേന്ദ്രീകരിച്ചാണ് ഇന്ന് പരിശോധന നടത്തുന്നത്. രക്ഷപ്പെട്ടവരോ […]

മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയും പേറി ജീവിച്ച മാതാവ് ലളിതയും അന്തരിച്ചു, ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വി വിനോദിന്റെ വേർപാടിൽ ശരീരവും മനസും തളർന്ന് ജീവിച്ചത് വെറും നാലുമാസം; ഒടുവിൽ മകനൊപ്പം അമ്മയും യാത്രയായി; സ്വപ്ന ഭവനമായ ലളിതാ നിവാസിൽ ഇനിയാരുമില്ല

കൊച്ചി: മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയും പേറി ജീവിച്ച മാതാവ് ലളിതയും അന്തരിച്ചു. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് ഇതര സംസ്ഥാനക്കാരന്‍ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വി വിനോദിന്റെ മാതാവാണ് ഈ ലോകത്തോട് വിട പറഞ്ഞത്. വിനോദ് മരിച്ച് നാല് മാസം തികഞ്ഞതിനു പിന്നാലെയാണ് ലളിതയുടെ മരണം. ലളിതാ നിവാസില്‍ ഇനി ആരുമില്ല. മകന്റെ വേര്‍പാടിനെ തുടര്‍ന്ന് ലളിതയുടെ ആരോഗ്യം മോശമായിരുന്നു. തുടര്‍ന്ന് മകളുടെ വീട്ടിലും ആശുപത്രിയിലുമായാണ് കഴിഞ്ഞിരുന്നത്. മകന്റെ മരണത്തെ തുടര്‍ന്ന് കടുത്ത മനോവ്യഥയിലായ ലളിത പിന്നീട് പഴയ […]

വീറും വാശിയുമേറിയ മത്സരത്തിൽ, കേരള പത്രപ്രവർത്തക യൂണിയൻ പ്രസിഡന്റായി റെജിയും ജനറൽ സെക്രട്ടറിയായി സുരേഷ് എടപ്പാളും തിരഞ്ഞെടുക്കപെട്ടു

കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന പ്രസിഡന്റായി മാധ്യമത്തിലെ കെ.പി.റജിയും ജനറല്‍ സെക്രട്ടറിയായി ജനയുഗത്തിലെ സുരേഷ് ഇടപ്പാളും തിരഞ്ഞെടുക്കപ്പെട്ടു. മനോരമയിലെ സാനു ജോര്‍ജ് തോമസിനെയും ന്യൂസ് 18 ചാനലിനെ കിരണ്‍ ബാബുവിനെയും പരാജയപ്പെടുത്തിയാണ് റജിയും സുരേഷും യഥാക്രമം പ്രസിഡനറും ജനറല്‍ സെക്രട്ടറിയുമായി തിരഞ്ഞെടുക്കപ്പെട്ടത്. ഇഞ്ചോടിഞ്ച് ഉദ്വേഗം നിറഞ്ഞ മത്സരത്തില്‍ 117 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് റജി വിജയിച്ചത്. ഇതേ രീതിയില്‍ ആവേശം തുടിച്ചുനിന്ന മത്സരത്തില്‍ വെറും 33 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജനറല്‍ സെക്രട്ടറിയായി സുരേഷ് എടപ്പാള്‍ തിരഞ്ഞെടുക്കപ്പെട്ടത്. വന്‍ അട്ടിമറിക്കാണ് തൃശൂരില്‍ നടന്ന പത്രപ്രവര്‍ത്തക യൂണിയന്‍ തിരഞ്ഞെടുപ്പ് […]

കുമരകം പൊങ്ങലക്കരിയിൽ കൊച്ചുവിട്ടിൽ തങ്കച്ചൻ (68) നിര്യാതനായി

  കുമരകം :(വാർഡ് -8) പൊങ്ങലക്കരിയിൽ കൊച്ചുവിട്ടിൽ തങ്കച്ചൻ (68) നിര്യാതനായി ഭാര്യ :ജാനമ്മ (കാരാപ്പുഴ അറത്തറ കുടുംബാംഗമാണ്) മക്കൾ: ശോഭന,ഷാലൻ,ഷൈൻ മരുമക്കൾ :ബിനോയ്‌ , മാത്യു( ഉരുളൻമല മണർകാട്) ,അനിത മൂട്ടേൽ പരിപ്പ്, ശവസംസ്കാരം നാളെ(6/8/2024)രാവിലെ 10 ന് വീട്ടുവളപ്പിൽ

കരമനയാറ്റിൽ ഒഴുക്കിൽപ്പെട്ട് ഐ ജിയുടെ ഡ്രൈവർക്കും ബന്ധുക്കൾക്കും ദാരുണാന്ത്യം ; കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട ആനന്ദിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയാണ് മറ്റുള്ളവരും അപകടത്തിൽപ്പെട്ടത്

ആര്യനാട്: കരമനയാറ്റില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോള്‍ മുങ്ങി മരിച്ചത് ഐ.ജിയുടെ ഡ്രൈവറും ബന്ധുക്കളും. നാല് പേരാണ് ഇന്നലെ ദാരുണാമായി മരിച്ചത്. ഐ.ജി ഹര്‍ഷിത അട്ടല്ലൂരിയുടെ ഡ്രൈവറായിരുന്നു ആര്യനാട് കോട്ടയ്ക്കകം പൊട്ടന്‍ചിറ ശ്രീനിവാസില്‍ അനില്‍കുമാര്‍ (50). ഇദ്ദേഹത്തിന്റെ മകന്‍ അമല്‍ (13), അനില്‍കുമാറിന്റെ സഹോദരന്‍ സെക്രട്ടേറിയറ്റിലെ അണ്ടര്‍ സെക്രട്ടറി കഴക്കൂട്ടം കുളത്തൂര്‍ വൈകുണ്ഠം വീട്ടില്‍ സുനില്‍കുമാറിന്റെ മകന്‍ അദ്വൈത് (22), സഹോദരി നിയമസഭ ജീവനക്കാരി കുളത്തൂര്‍ കിഴക്കുംകര കൈലാസം വീട്ടില്‍ ശ്രീപ്രിയയുടെ മകന്‍ ആനന്ദ് (25 ) എന്നിവരാണ് കരമനയാറ്റില്‍ മുങ്ങി മരിച്ചത്. ഒപ്പം കുളിക്കാനിറങ്ങിയ അനില്‍കുമാറിന്റെ […]