play-sharp-fill

സംസ്ഥാനത്തെ ഓൺലൈൻ ഭക്ഷണവിതരണ മേഖലയിൽ സേവന, വേതന വ്യവസ്ഥകൾ നിശ്ചയിക്കാൻ തീരുമാനം ; ഇതുസംബന്ധിച്ച മാർഗനിർദേശങ്ങൾ രൂപവൽക്കരിക്കാൻ സാങ്കേതികസമിതിയെ നിയമിച്ചു

കൊല്ലം : സംസ്ഥാനത്തെ ഓണ്‍ലൈൻ ഭക്ഷണവിതരണ മേഖലയില്‍ സർക്കാർ സേവന, വേതന വ്യവസ്ഥകള്‍ നിശ്ചയിക്കുന്നു. ഇതുസംബന്ധിച്ച പൊതു മാർഗനിർദേശങ്ങള്‍ രൂപവത്കരിക്കുന്നതിനുള്ള സാങ്കേതികസമിതിയെ നിയമിച്ചു. ഈ മേഖലയില്‍ ജോലിയെടുക്കുന്നവർക്ക് തൊഴില്‍സുരക്ഷയും ആനുകൂല്യങ്ങളുമില്ലെന്ന് സർക്കാർ വിലയിരുത്തുന്നു. അപര്യാപ്തമായ വേതനം, സ്ഥിരതയില്ലാത്ത വരുമാനം തുടങ്ങിയ പ്രശ്നങ്ങളും പരിഹരിക്കേണ്ടതുണ്ട്. ഓണ്‍ലൈൻ ഭക്ഷണവിതരണ തൊഴിലാളികള്‍ക്കായി സമഗ്രമായ നിയമനിർമാണം നടത്താനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. സംസ്ഥാന ലേബർ കമ്മിഷണർ ചെയർമാനും അഡിഷണല്‍ ലേബർ കമ്മിഷണർ കണ്‍വീനറുമായി 26 അംഗങ്ങളടങ്ങിയതാണ് സമിതി. ഐ.എല്‍.ഒ. ദേശീയ പ്രോഗ്രാം ഓഫീസർ രുചിര ചന്ദ്ര, കിലെ ചെയർമാൻ കെ.എൻ.ഗോപിനാഥ്, കെ.എസ്.ഐ.ഡി.സി. […]

കോട്ടയം കുറിച്ചിയിൽ ഗുരുദേവക്ഷേത്രത്തിലെ ചതയദിനാഘോഷം ഒഴിവാക്കി: വയനാടിന് സഹായമായി  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്  പണം നൽകും

  കുറിച്ചി : വയനാട് ദുരന്തത്തി ന്റെ പശ്ചാത്തലത്തിൽ ശങ്കരപുരം ഗുരുദേവ ക്ഷേത്രത്തിലെ ഈ വർഷത്തെ ചതയദിന ഘോഷ യാത്രയും മറ്റ് ആഘോഷ പരിപാടികളും ഒഴിവാക്കി. ശാഖാംഗങ്ങളിൽ നിന്നു തുക സമാഹരിച്ച് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കു നൽകാൻ യോഗത്തിൽ ധാരണയായി. ശാഖായോഗം പ്രസിഡന്റ് കെ. എൻ.ജയപ്രകാശ് കുളത്തുങ്കൽ അധ്യക്ഷത വഹിച്ചു. നിയുക്ത യൂണിയൻ കമ്മിറ്റി അംഗം പ്രശാ ന്ത് മനന്താനം, ശാഖാ യോഗം സെക്രട്ടറി കെ.കെ.സന്തോഷ് കല്ലിങ്കൽ, വൈസ് പ്രസിഡന്റ് ബിജു ശ്രീവാണികാവിൽ കിഴ ക്കേതിൽ, വനിതാ സംഘം പ്രസിഡൻ്റ് സരളമ്മ തങ്കച്ചൻ, വൈസ് പ്രസിഡന്റ് […]

വയനാട് ദുരന്തത്തെ കേന്ദ്രസർക്കാർ എല്‍3 പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം : വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെ കേന്ദ്രസർക്കാർ എല്‍3 പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. അന്താരാഷ്ട്ര കാഴ്ചപ്പാട് അനുസരിച്ച്‌ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടതാണ് ഈ ദുരന്തത്തെ. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ സാധിച്ചില്ലെങ്കിലും ആ നിലയിലുള്ള സഹായം കേരളത്തിന് ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തയ്യാറാകണമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആവശ്യപ്പെട്ടു. വയനാട്ടിലേത് സാധാരണ പുനരധിവാസം പോലെ ആകരുതെന്ന് അദ്ദേഹം പറഞ്ഞു. ഓരോ കുടുംബങ്ങളെയും പ്രത്യേകമായി പരിഗണിച്ചുള്ള പുനരധിവാസം നടപ്പാക്കണം. കുടുംബങ്ങള്‍ക്ക് വാടക വീടുകള്‍ ഒരുക്കണം. പുതിയ വീടുകളിലേക്ക് മാറാനുള്ള സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കണം. […]

കുമരകം എസ് എൻ ഡി പി യൂത്ത് മൂവ്മെന്റിന്റെ നേതൃത്വത്തിൽ ട്യൂഷൻ സെൻ്റർ പ്രവർത്തനം ആരംഭിച്ചു

  കുമരകം: എസ്.എൻ.ഡി.പി യോഗം ശാഖാ നമ്പർ 38-ൻ്റെ പോഷക സംഘടനയായ എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെൻ്റ് 225 കുമരകം വടക്കിൻ്റെ നേതൃത്വത്തിൽ ട്യൂഷൻ സെന്റർ പ്രവർത്തനം തുടങ്ങി. ശാഖയോഗം കെട്ടിടത്തിൽ പുതിയതായി ആരംഭിച്ച ” ശ്രീ ശാരദ ട്യൂഷൻ സെൻ്ററി”ൻ്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി യോഗം കോട്ടയം യൂണിയൻ കൗൺസിലറും അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാനുമായ പി.കെ സഞ്ജീവ്കുമാർ നിർവ്വഹിച്ചു. എസ്.കെ.എം.എച്ച്.എസ് എച്ച്.എം ഇന്ദു ടീച്ചർ ഭദ്രദീപം തെളിയിച്ച ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം യൂത്ത്മൂവ്മെൻ്റ് കോട്ടയം യൂണിയൻ സെക്രട്ടറി എം.എസ് സുമോദ് മുഖ്യപ്രഭാഷണം നടത്തി. എസ്.കെ.എം ദേവസ്വം […]

വയനാട് ദുരന്തം ; കേന്ദ്ര ഏജൻസികൾ നടത്തിയത് സ്തുത്യർഹമായ സേവനങ്ങൾ.. പ്രധാനമന്ത്രിയെ കണ്ട് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

പ്രധാനമന്ത്രിയെ സന്ദർശിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ. വയനാട് ദുരന്തവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ജോർജ് കുര്യൻ നരേന്ദ്രമോദിയെ നേരിട്ട് ധരിപ്പിച്ചു. വയനാട്ടിലെ ദുരിതമേഖലയിൽ നിന്ന് ഇന്ന് ഡൽഹിയിലെത്തിയ ശേഷമാണ് ജോർജ് കുര്യൻ വിശദവിവരങ്ങൾ മോദിയെ അറിയിച്ചത്. കേന്ദ്ര ഏജൻസികൾ വയനാട്ടിൽ നടത്തിയ സ്തുത്യർഹമായ ദുരിതാശ്വാസ-രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയെ ബോധിപ്പിച്ചുവെന്നും ജോർജ് കുര്യൻ വ്യക്തമാക്കി. അതേസമയം വയനാട്ടിലെ സ്ഥിതിഗതികൾ പ്രധാനമന്ത്രിയെ അറിയിക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. പ്രധാനമന്ത്രിയുടെ ഓഫീസുമായി ചേർന്നാണ് പ്രവർത്തനമെന്നും കേന്ദ്ര മന്ത്രി സുരേഷ് ഗോപി പറഞ്ഞു. എൻ്റെ അനുശോചനത്തിൻ്റെ ആഴം വാക്കുകളിൽ പറഞ്ഞറിയിക്കാനാവില്ല കാര്യങ്ങൾ എല്ലാം […]

ഇന്ന് ആറുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത

  തിരുവനനന്തപുരം: ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് ഇന്ന് ആറുജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത. ജാഗ്രതയുടെ ഭാഗമായി ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ്ദ പാത്തി സ്ഥിതിചെയ്യുന്നു. വടക്കു കിഴക്കന്‍ മധ്യപ്രദേശിനും തെക്കന്‍ ഉത്തര്‍പ്രദേശിനും മുകളില്‍ അതിതീവ്ര ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നു. മറ്റൊരു ന്യുനമര്‍ദ്ദം തെക്ക് പടിഞ്ഞാറന്‍ രാജസ്ഥാനും പാകിസ്ഥാനും മുകളിലായി സ്ഥിതിചെയ്യുന്നുണ്ട്. ഇതിന്റെയെല്ലാം സ്വാധീനഫലമായാണ് സംസ്ഥാനത്ത് മഴ ലഭിക്കുന്നതെന്നും […]

വയനാട് ഉരുൾപ്പൊട്ടൽ : ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേന്ദ്ര ബജറ്റിൽ കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി തൃണമൂൽ കോൺഗ്രസ്

കൽപ്പറ്റ : വയനാട് ഉരുള്‍പ്പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ബജറ്റില്‍ കേരളത്തിനായി പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യവുമായി തൃണമൂല്‍ കോണ്‍ഗ്രസ്. തൃണമൂല്‍ എം പി സാകേത് ഗോഖലേ കേരളത്തിന് പ്രത്യേക പാക്കേജ് എന്ന ആവശ്യവുമായി ധനമന്ത്രി നിർമ്മല സീതാരാമന് കത്ത് നല്‍കി. കഴിഞ്ഞ ദിവസം അവതരിപ്പിച്ച ബജറ്റ് ലോക്സഭയില്‍ പാസാക്കിയിട്ടില്ലാത്തതിനാല്‍ പ്രത്യേക നിർദ്ദേശമായി ഉള്‍പ്പെടുത്തണമെന്നാണ് കത്തിലെ ആവശ്യം. നേരത്തെ തൃണമൂല്‍ എംപിമാരുടെ സംഘം വയനാട് ദുരന്തബാധിത പ്രദേശം സന്ദർശിച്ചിരുന്നു. കേരളത്തെ നടുക്കിയ മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മരണം 387 ആയി. ഇതില്‍ 172 പേരെയാണ് ഇതുവരെ […]

തൃശൂർ പാവറട്ടി ചിറയത്ത് ജോസ് (75) നിര്യാതനായി.

  തൃശൂർ : മനോരമ ന്യൂസ് ഡൽഹി ബ്യൂറോ ക്യാമറാമാൻ രാജു പാവറട്ടിയുടെ പിതാവ് തൃശൂർ പാവറട്ടി ചിറയത്ത് ജോസ് (75) നിര്യാതനായി. സംസ്കാരം ഇന്ന്(05.08.2024) 4ന് പാവറട്ടി സെൻ്റ് ജോസഫ് തീർത്ഥാടന കേന്ദ്രത്തിൽ ഭാര്യ: മർഗിലി മക്കൾ : ജോയ്, രാജു മരുമകൾ : സിനി

കേന്ദ്രസർക്കാർ കനിഞ്ഞില്ലെങ്കിലും ഓണക്കാലത്ത് റേഷൻകടകള്‍വഴി കൂടുതൽ ഭക്ഷ്യധാന്യം ; തീരുമാനങ്ങൾക്കായി സെക്രട്ടേറിയേറ്റിൽ ഇന്ന് യോഗം

ആലപ്പുഴ : കേന്ദ്രസർക്കാർ കനിഞ്ഞില്ലെങ്കിലും ഓണക്കാലത്ത് റേഷൻകടകള്‍വഴി നീല, വെള്ള കാർഡുടമകള്‍ക്ക് സംസ്ഥാനം പ്രത്യേക ഭക്ഷ്യധാന്യവിഹിതം അനുവദിക്കും. നിലവിലെ നീക്കിയിരിപ്പു കണക്കാക്കിയായിരിക്കും വിഹിതം നിശ്ചയിക്കുക. ഇതിനായി തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ഭക്ഷ്യവകുപ്പ് യോഗംചേരും റേഷൻവിഹിതം ഏറ്റവും കുറവുള്ള നീല, വെള്ള കാർഡുടമകള്‍ക്ക് ഓണക്കാലത്തേക്കു മാത്രമായി പ്രത്യേക റേഷൻ ഭക്ഷ്യധാന്യം അനുവദിക്കണമെന്ന് സംസ്ഥാനം കേന്ദ്രത്തോടാവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇതുവരെ കേന്ദ്രത്തിന്റെ ഭാഗത്തുനിന്ന് അനുകൂല നടപടിയുണ്ടായിട്ടില്ല. കഴിഞ്ഞവർഷം അഞ്ചുകിലോ അരി വീതമാണ് നീല, വെള്ള കാർഡുകാർക്ക് പ്രത്യേകം അനുവദിച്ചിരുന്നത്. ഇക്കുറി അത്രയും നല്‍കാനുള്ള ഭക്ഷ്യധാന്യമുണ്ടാകുമോയെന്നതില്‍ ആശങ്കയുണ്ട്. കഴിഞ്ഞവർഷം മാസംതോറും 10 […]

കുമരകം മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി വയനാട് ദുരിതബാധിതർക്കായി സമാഹരിച്ച തുകയും അവശ്യവസ്തുക്കളും കൈമാറി

  കുമരകം: മണ്ഡലം ചാരിറ്റബിൾ സൊസൈറ്റി വയനാട് ദുരിതബാധിതർക്കായി സമാഹരിച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്കും അവശ്യവസ്തുക്കൾ കോട്ടയം ജില്ല ഭരണകൂടത്തിന്റെ “സസ്നേഹം കോട്ടയം” പദ്ധതിയിലേക്കും കൈമാറി. കുമരകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അഭ്യുദയകാംക്ഷികളിൽ നിന്നും കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി സമാഹരിച്ച 30,868 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കും ഏകദേശം 60,000 രൂപയുടെ അവശ്യവസ്തുക്കൾ ഞായറാഴ്ച ഉച്ചയ്ക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കവിതാ ലാലുവിന്റെ സാന്നിധ്യത്തിൽ ജില്ലാ ഭരണകൂടത്തിന്റെ കോട്ടയം ബസേലിയസ് കോളേജിലെ സ്വീകരണ കേന്ദ്രത്തിൽ സൊസൈറ്റിഅംഗങ്ങൾ കഴിഞ്ഞ ദിവസം എത്തിച്ചു നൽകി. ഉദ്യമം പൂർത്തിയാക്കുവാൻ […]