play-sharp-fill

സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം ; കോട്ടയം ഉൾപ്പെടെ 5 ജില്ലകളിൽ യെല്ലോ അലർട്ട്, വയനാട് ജില്ലയിൽ ഗ്രീൻ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. വയനാട് ജില്ലയില്‍ ഗ്രീൻ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കണ്ണൂർ, കാസർകോട്, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ യെല്ലോ അലർട്ടാണ് നല്‍കിയിരിക്കുന്നത്. ഇന്നും പരക്കെ മഴക്ക് സാധ്യതെയെന്നായിരുന്നു രാവിലത്തെ മഴ മുന്നറിയിപ്പ്. തീവ്ര, അതിതീവ്ര മഴ മുന്നറിയിപ്പുകള്‍ നിലവില്‍ ഇല്ലെങ്കിലും ജാഗ്രത തുടരണം. കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. കേരള തീരത്ത് കള്ളക്കടല്‍ മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. കേരളതീരം മുതല്‍ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദ്ദപാത്തി നിലനില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍ പാത്തിയും സജീവമാണ്. അതേ സമയം, ഹിമാചലിലെ […]

ബെംഗളൂരുവിൽ മലയാളി നഴ്സിങ് വിദ്യാർഥിനിയെ ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തി, കെട്ടിടത്തിൽ നിന്ന് വീണ് മരിച്ചതാണെന്ന് പ്രാഥമിക നിഗമനം ; പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം നാളെ നാട്ടിലെത്തിക്കും

പാലക്കാട്‌ : ബെംഗളൂരുവില്‍ നഴ്സിങ് വിദ്യാർത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയില്‍. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകള്‍ അതുല്യ ഗംഗാധരൻ (19) ആണ് ഇന്നലെ രാത്രി ഹോസ്റ്റലില്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്നും വീണു മരിച്ചനിലയില്‍ കണ്ടെത്തിയത്. ഒന്നാം വർഷ ബിഎസ് സി നഴ്സിങ് വിദ്യാർഥിനിയായിരുന്നു. ഹോസ്റ്റലില്‍ മറ്റു മൂന്നു സഹപാഠികള്‍ക്കൊപ്പമാണ് അതുല്യയും താമസിച്ചിരുന്നതെന്ന് പറയപ്പെടുന്നു. മരണത്തിലേക്ക് നയിച്ച കാരണങ്ങള്‍ വ്യക്‌തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസ താരം ഗ്രഹാം തോർപ്പ് അന്തരിച്ചു; ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് മരണവിവരം പുറത്തുവിട്ടത്

ലണ്ടൻ: ഇംഗ്ലണ്ട് ക്രിക്കറ്റ് ഇതിഹാസ താരം ഗ്രഹാം തോർപ്പ് അന്തരിച്ചു. 55 വയസ്സായിരുന്നു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡാണ് മരണവിവരം പുറത്തുവിട്ടത്. ഏതാനും ദിവസങ്ങളായി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 1993നും 2005നും ഇടയിൽ ഇംഗ്ലണ്ടിനായി 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. ഇടങ്കൈയൻ ബാറ്ററായ താരം 16 സെഞ്ച്വറികൾ ഉൾപ്പെടെ ടെസ്റ്റിൽ 6,744 റൺസാണ് നേടിയത്. 44.66 ആണ് ശരാശരി. കൗണ്ടി ടീം സറേയുടെ താരമായിരുന്ന തോർപ്പ് തന്‍റെ തലമുറയിലെ ഏറ്റവും മികച്ച ഇംഗ്ലീഷ് കളിക്കാരിൽ ഒരാളായാണ് അറിയപ്പെടുന്നത്. ഇംഗ്ലണ്ടിന്‍റെ പല വിജയങ്ങളിലും […]

വയനാട്ടിലെ അനധികൃത മനുഷ്യവാസമാണ് ദുരന്തത്തിന് കാരണം, ഉരുൾപൊട്ടലുണ്ടായ പ്രദേശം അത്യന്തം പരിസ്ഥിതി ലോല മേഖലയാണ്, അനധികൃത മനുഷ്യവാസത്തിന് സംരക്ഷണം നൽകുന്ന സർക്കാരിന്റെ പിഴവാണിത്; സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്

ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്ര വനം- പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവ്. വയനാട്ടിലെ അനധികൃത മനുഷ്യവാസമാണ് ദുരന്തത്തിന് കാരണമായതെന്ന് മന്ത്രി ആരോപിച്ചു. മനുഷ്യനിർമ്മിത ദുരന്തമാണോ വയനാട്ടിലുണ്ടായതെന്നുള്ള ചോദ്യത്തിന് വാർത്താ ഏജൻസിയായ എഎൻഐയോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. ‘അനധികൃതമായ മനുഷ്യവാസത്തിന് വയനാട്ടിലെ പ്രാദേശിക രാഷ്ട്രീയക്കാർ സംരക്ഷണം നൽകുന്നു. ടൂറിസത്തിന്റെ പേരിൽ പരിസ്ഥിതി ലോല മേഖലകളായി ഭൂമിയെ കൃത്യമായ സോണുകളായി തരംതിരിക്കാൻ അവർ അനുവദിച്ചില്ല. പ്രദേശത്ത് കയ്യേറ്റം നടത്തുന്നതിന് അവർ അനുവാദം നൽകി. ഉരുൾപൊട്ടലുണ്ടായ പ്രദേശം അത്യന്തം പരിസ്ഥിതി ലോല മേഖലയാണ്. മുൻ […]

ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് യുവതിയുടെ സന്ദേശം, ലൊക്കേഷൻ കണ്ടെത്തി സാഹസികമായി രക്ഷപ്പെടുത്തി കേരള പോലീസ്

ഹരിപ്പാട് : പൊലീസിന് ഫോണ്‍ വിളിച്ച ശേഷം ട്രെയിന് മുന്നില്‍ ചാടാൻ ഒരുങ്ങി നിന്ന സ്ത്രീയെ ജീവൻ പണയപ്പെടുത്തി രക്ഷപെടുത്തി. ചെറുതന ആയാപറമ്ബിലാണ് സംഭവം. ഹരിപ്പാട് പൊലീസിനെ ഫോണില്‍ വിളിച്ചാണ് ഹരിപ്പാട് സ്വദേശിനിയായ യുവതി ട്രെയിന് മുന്നില്‍ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്ന് പറഞ്ഞത്. ആരെങ്കിലും പറ്റിക്കാൻ വിളിച്ചതാണെന്നാണ് പൊലീസ് ആദ്യം കരുതിയത്. എന്നാല്‍ നമ്ബരെടുത്ത് സാറ്റലൈറ്റ് ലൊക്കേഷൻ പരിശോധിച്ചപ്പോള്‍ റെയില്‍വേ ട്രാക്കിനടുത്തു നിന്നാണെന്ന സൂചന ലഭിക്കുന്നത്. ഇതോടെ പൊലീസ് ഉണർന്ന് പ്രവർത്തിച്ചതിന് പിന്നാലെ രക്ഷിക്കാനായത് യുവതിയുടെ ജീവനാണ്. ഫോണ്‍ ലൊക്കേഷൻ ലഭിച്ച ചെറുതന ആയാപറമ്ബ് […]

കോഴിക്കോട്ട് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ് :ഡ്രൈവർക്ക് പരിക്ക്.

  കോഴിക്കോട്: കോഴിക്കോട്ട് കെഎസ്ആർടിസി ബസിന് നേരെ കല്ലേറ്,ഡ്രൈവർക്ക് പരിക്ക്. പേരാമ്പ്രയിൽ കെ എസ്ആർടിസി ബസിന് നേരെ കല്ലേറ്. പേരാമ്പ്ര കല്ലോട് എരഞ്ഞി അമ്പലത്തിനടുത്ത് വച്ചാണ് സംഭവമുണ്ടായത്. ഡ്രൈവർക്ക് പരിക്കേറ്റു. കോഴിക്കോട് നിന്നും മാനന്തവാടിക്ക് പോവുകയായിരുന്നു ബസിന് നേരെയായിരുന്നു കല്ലേറ്. പരിക്കേറ്റ ഡ്രൈവർ മനോജിനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൃഷി വകുപ്പിന് ഫണ്ടില്ല: യന്ത്രവത്കരണ പദ്ധതിയിൽ കർഷകർക്ക് കൊടുക്കാനുള്ളത് കോടികൾ : കോട്ടയം ജില്ലയിൽ 1100 കർഷകർക്ക് ധനസഹായം ലഭിച്ചില്ല.

  കറുകച്ചാൽ :കാർഷിക യന്ത്ര വൽക്കരണ ഉപപദ്ധതി (സ്‌മാം) വഴി കാർഷിക ഉപകരണങ്ങൾ വാങ്ങിയ പകുതിയോളം കർഷകർക്കും കർഷക ഗ്രൂപ്പുകൾക്കും ധനസഹായം ഇതുവരെ ലഭിച്ചിട്ടില്ല. ജില്ലയിൽ 1100 കർഷകർക്ക് 2.86 കോടി രൂപയാണു ലഭിക്കാനുള്ളത്. കഴിഞ്ഞ സാമ്പത്തിക വർഷത്തെ തുകയാണിത്. ആദ്യം അപേക്ഷിച്ചവർക്കു ധനസഹായം ലഭിച്ചിരുന്നു. ഫണ്ട് എത്താത്തതുകൊണ്ടണ്ടാണു ധന സഹായം വിതരണം ചെയ്യാത്തതെന്നും 2 മാസത്തിനുള്ളിൽ ഫണ്ട് എത്തുമെന്നു പ്രതീക്ഷി ക്കുന്നതായും കൃഷിവകുപ്പ് അധികൃതർ പറഞ്ഞു. കൃഷി വകുപ്പ് എൻജിനീയറിങ് വിഭാഗം വഴിയാണു തുക നൽകുന്നത്. കേന്ദ്ര കൃഷിമന്ത്രാലയവും കേരള കാർഷികവികസന കർഷകക്ഷേമ […]

ആരും കയറാൻ വന്നില്ല, യാത്രക്കാരില്ലാതെ ചൂരൽമലയിൽ നിന്ന് കെഎസ്ആർടിസി ബെയ്ലി പാലം കടന്ന് മടങ്ങി

കല്‍പ്പറ്റ : ഉരുള്‍പൊട്ടലില്‍ ചൂരല്‍മല പാലം തകർന്നതോടെ അട്ടമല റോഡില്‍ കുടുങ്ങിയ കെഎസ്‌ആർടിസി ഒടുവില്‍ മടങ്ങി. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് ബെയിലി പാലത്തിലൂടെ കടന്ന് ബസ് കല്‍പ്പറ്റയിലേക്ക് കൊണ്ടുപോയത്. ഉരുള്‍പൊട്ടലുണ്ടായതിനുശേഷം കഴിഞ്ഞ ആറു ദിവസമായി ബസ് ചൂരല്‍മലയില്‍ അട്ടമല റോഡില്‍ കുടുങ്ങികിടക്കുകയായിരുന്നു. സ്ഥിരം യാത്രക്കാര്‍ ആരുമില്ലാതെ ബസിലെ ജീവനക്കാരില്ലാതെ എല്ലാത്തിനും മൂകസാക്ഷിയായി കിടന്നിരുന്ന ബസും മുണ്ടക്കൈ ദുരന്തത്തിലെ നോവുന്ന കാഴ്ചയായിരുന്നു. കാരണം മുണ്ടക്കൈ പ്രദേശത്തെ കല്‍പ്പറ്റ നഗരവുമായി ബന്ധിപ്പിക്കുന്ന അവരുടെ സ്വന്തം ബസായിരുന്നു അത്. മുണ്ടക്കൈയിലെ ജനങ്ങളുമായി കെഎസ്‌ആര്‍ടിസി ബസ് സര്‍വീസിനും അത്രമേല്‍ […]

ബീഹാറിൽ വൈദ്യുതാഘാതമേറ്റ് ഒമ്പത് കൻവാർ തീർത്ഥാടകർ മരിച്ചു ; വാഹനത്തിന് ഉയരം കൂടുതലായതിനാൽ വൈദ്യുത തൂണിൽ ഇടിക്കുകയായിരുന്നു

ബിഹാറില്‍ വൈദ്യുതാഘാതമേറ്റ് ഒമ്പത് കന്‍വാര്‍ തീര്‍ത്ഥാടകര്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരുക്ക് ഗുരുതരമാണെന്ന് മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. വൈശാലി ജില്ലയിലെ ഹാജിപൂര്‍ മേഖലയിലാണ് സംഭവം. എട്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. രവികുമാര്‍, രാജ കുമാര്‍, നവീന്‍ കുമാര്‍, അമ്രേഷ് കുമാര്‍, അശോക് കുമാര്‍, ചന്ദന്‍ കുമാര്‍, കാലുകുമാര്‍, ആശിഷ് കുമാര്‍ എന്നിവരാണ് മരിച്ചത്. മരിച്ചവരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളും ഉള്‍പ്പെടുന്നു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനത്തിലേക്ക് ഹൈ ടെന്‍ഷന്‍ കേബിള്‍ പൊട്ടി വീണാണ് അപകടമുണ്ടായത്. ഇന്‍ഡസ്ട്രിയല്‍ പൊലീസ് സ്റ്റേഷന്‍ […]

പാരീസ് ഓളിമ്പിക്സ്: വാശിയോടെ ഇന്ത്യ; വെങ്കലം ലക്ഷ്യമിട്ട് ‘ലക്ഷ്യ’ ഇന്ന് പോരാട്ടത്തിനിറങ്ങും, ടേബിള്‍ ടെന്നീസ് പ്രീ ക്വാര്‍ട്ടർ പിടിക്കാൻ ടേബിള്‍ ടെന്നീസ് ടീം സജ്ജം, മെഡല്‍ പ്രതീക്ഷയുമായി ഗുസ്തി താരങ്ങളും ഇന്ന് ​ഗോദയിലിറങ്ങും, ഇന്ത്യയുടെ ഇന്നത്തെ മത്സരങ്ങൾ ഏതൊക്കെയെന്ന‌റിയാം..

പാരീസ്: പാരീസ് ഒളിംപിക്സില്‍ ഇന്ത്യക്ക് ഇന്നും മെഡല്‍ പ്രതീക്ഷ. പുരുഷ സിംഗിള്‍സ് ബാഡ്മിന്‍റണ്‍ സെമിയില്‍ ഡെന്മാര്‍ക്കിന്‍റെ വിക്ടർ അക്സൽസനോട് പൊരുതി തോറ്റ ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഇന്ന് വെങ്കല മെഡല്‍ പോരാട്ടത്തിന് ഇറങ്ങും. മലേഷ്യയുടെ സി ലിയാ ജി ആണ് ലക്ഷ്യയുടെ എതിരാളി. ടേബിള്‍ ടെന്നീസ് പ്രീ ക്വാര്‍ട്ടറില്‍ ഇന്ത്യ വനിതാ ടീമിനും ഇന്ന് മത്സരമുണ്ട്. റൊമാനിയയാണ് പ്രീ ക്വാട്ടറില്‍ ഇന്ത്യയുടെ എതിരാളികള്‍. ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷയുള്ള ഗുസ്തി മത്സരങ്ങളും ഇന്ന് തുടങ്ങും. വനിതാ ഗുസ്തിയില്‍ 68 കിലോ ഗ്രാം ഫ്രീ സ്റ്റൈല്‍ വിഭാഗത്തില്‍ […]