play-sharp-fill

ഉറക്കം ഉണർന്നിട്ടും ക്ഷീണം തോന്നുന്നുണ്ടോ എങ്കിൽ സൂക്ഷിച്ചോളൂ…

ക്ഷീണവുമായി എണീക്കാറുള്ളവരാണോ നിങ്ങള്‍. രാവിലെ എഴുന്നേറ്റത് മുതല്‍ ഒന്നും ചെയ്യാന്‍ തോന്നിക്കാത്ത വിധത്തിലുള്ള ക്ഷീണമാണെങ്കില്‍ അതിനെ നിസാരമായി കാണരുതെന്നാണ് വിദഗ്ധര്‍ പറയുന്നത്. പല കാരണങ്ങളും കൊണ്ടാകാം നിങ്ങള്‍ക്ക് ഇത്തരത്തില്‍ ക്ഷീണം തോന്നുന്നത്. ചില രോഗങ്ങളുടെ പൊതുവായ ലക്ഷണം ക്ഷീണമാകാം. രാത്രി നല്ല രീതിയില്‍ ഉറക്കം ലഭിച്ചില്ലെങ്കില്‍ രാവിലെ ഇങ്ങനെ ക്ഷീണം തോന്നാം . 7-8 മണിക്കൂര്‍ തടസ്സമില്ലാത്ത ഉറക്കം നമുക്ക് ഏറെ ആവശ്യമാണ്. നിര്‍ജലീകരണം മൂലവും ഇങ്ങനെ ക്ഷീണം തോന്നാം. ശരീരത്തിന് ആവശ്യത്തിന് വെള്ളം ലഭിച്ചില്ലെങ്കില്‍ അത് ശരീരത്തിലെ അമിനോ ആസിഡിന്റെ അളവിനെ ബാധിക്കും. […]

കോട്ടയം താഴത്തങ്ങാടി മരയ്ക്കാരു പറമ്പിൽ വർഗീസ് ജോസഫിൻ്റെ ഭാര്യ മറിയാമ്മ കെ കെ ( അമ്മാൾ- 62 ) നിര്യാതയായി.

  കോട്ടയം: താഴത്തങ്ങാടി മരയ്ക്കാരു പറമ്പിൽ വർഗീസ് ജോസഫിൻ്റെ ഭാര്യ മറിയാമ്മ കെ കെ ( അമ്മാൾ- 62 ) നിര്യാതയായി. സംസ്കാരം നാളെ (ചൊവ്വാഴ്ച ) 2.30 ന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കോട്ടയം പുത്തൻ പള്ളിയിൽ മക്കൾ: അനുജ വർഗീസ് ( എംജിഎം എച്ച് എസ് എസ്, ഈങ്ങാപ്പുഴ) ബിനുജ വർഗീസ് ( സെൻ്റ് മേരീസ് യു പി എസ്, കൊല്ലാട് ) മരുമക്കൾ: ഫാ. സഞ്ജയ് ഏലിയാസ് ജോയി ( വികാരി, മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, തേനിടുക്ക് ) […]

“ജീവിച്ചിരിപ്പുണ്ടോ ഉണ്ടെങ്കിൽ ഈ എം ഐ തുക അടയ്ക്കണം,”ദുരന്തമുഖത്ത് നിസ്സഹായവസ്ഥയിൽ കഴിയുന്നവർക്ക് വരുന്ന ഫോൺകോൾ സന്ദേശം

ക്യാമ്പില്‍ കഴിയുന്നവരോട് ഇഎംഐ കുടിശ്ശിക അടക്കാന്‍ ആവശ്യപ്പെട്ട് സമ്മര്‍ദ്ദത്തിലാക്കി സ്വകാര്യ പണമിടപാട് സ്ഥാപനങ്ങള്‍. ‘തന്നെ ബന്ധപ്പെട്ട പണമിടപാട് സ്ഥാപനം ‘ജീവിച്ചിരിപ്പുണ്ടോ?’ എന്നാണ് ചോദിച്ചതെന്നും ഉണ്ടെങ്കില്‍ ‘ഇഎംഐ തുക അടക്കണം’ എന്നും ആവശ്യപ്പെടുകയായിരുന്നുവെന്നും പരാതിക്കാരില്‍ ഒരാള്‍ പറയുന്നു. ‘ഞാന്‍ ഇഎംഐ എടുത്തിരുന്നു. ഇപ്പോള്‍ പണമിടപാട് സ്ഥാപനത്തില്‍ നിന്നും വിളിച്ചു. നിങ്ങള്‍ സുരക്ഷിതരാണോയെന്നാണ് ആദ്യം ചോദിച്ചത്. സുരക്ഷിതരാണെന്ന് പറഞ്ഞപ്പോള്‍ നിങ്ങളുടെ ഇഎംഐ പെന്റിംഗ് ആണെന്നും അത് അടക്കണമെന്നുമാണ് ആവശ്യപ്പെട്ടത്. എങ്ങനെയെങ്കിലും പൈസ അടക്കണം. ഇല്ലെങ്കില്‍ ചെക്ക് ബൗണ്‍സ് ആവുമെന്നാണ് അറിയിച്ചത്. കടം വാങ്ങാന്‍ പോലും പറ്റാത്ത സാഹചര്യമാണ്. […]

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ-വിൻ ലോട്ടറി ഫലം ഇവിടെ കാണാം (05/08/2024)

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ടേ? വിൻ-വിൻ ലോട്ടറി ഫലം ഇവിടെ കാണാം (05/08/2024) 1st Prize-Rs :75,00,000/- WO 724506 (PALAKKAD)   Cons Prize-Rs :8,000/- WN 724506 WP 724506 WR 724506 WS 724506 WT 724506 WU 724506 WV 724506 WW 724506 WX 724506 WY 724506 WZ 724506   2nd Prize-Rs :5,00,000/- WZ 377341 (ERNAKULAM)   3rd Prize-Rs :1,00,000/- WN 845048 WO 615207 WP 493887 WR […]

മലയാളി നഴ്സിങ് വിദ്യാർത്ഥിനി ബെംഗളൂരുവിൽ ഹോസ്റ്റലിൽ മരിച്ച നിലയിൽ.

  പാലക്കാട്: മലയാളി നഴ്സിങ് വിദ്യാർത്ഥിനി ബെംഗളൂരുവിൽ ഹോസ്റ്റലിൽ മരിച്ച നിലയിൽ. പാലക്കാട് പുതുക്കോട് സ്വദേശിയായ ഗംഗാധരന്റെ മകൾ അതുല്യ ഗംഗാധരനെയാണ് (19) ഇന്നലെ രാത്രി ഹോസ്റ്റലിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണു മരിച്ചനിലയിൽ കണ്ടെത്തിയത്. ഒന്നാം വർഷ ബിഎസ് സി നഴ്സിങ് വിദ്യാർഥിനിയായിരുന്നു. ഹോസ്റ്റലിൽ മറ്റു മൂന്നു സഹപാഠികൾക്കൊപ്പമാണ് അതുല്യയും താമസിച്ചിരുന്നതെന്ന് പറയപ്പെടുന്നു. മരണത്തിലേക്ക് നയിച്ച കാരണങ്ങൾ വ്യക്‌തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം നാളെ നാട്ടിലേക്ക് കൊണ്ടു വരുമെന്ന് ബന്ധുക്കൾ അറിയിച്ചു.

വയനാട് ഉരുൾപൊട്ടൽ : ദുരന്ത ഭൂമിയിൽ സൈന്യം തീരുമാനിക്കും വരെ തിരച്ചിൽ തുടരണമെന്ന് മന്ത്രിസഭാ

വയനാട് :  ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ വയനാട്ടില്‍ സൈന്യം തീരുമാനിക്കും വരെ തിരച്ചില്‍ തുടരണമെന്ന് മന്ത്രിസഭാ ഉപസമിതി. പുനരധിവാസത്തിനായി എല്ലാവരുടേയും സഹായത്തോടെ ബൃഹദ് പാക്കേജ് തയ്യാറാക്കും. ദുരന്ത നിവാരണ നിധിയില്‍ നിന്ന് കൂടുതല്‍ തുക പുനരധിവാസത്തിന് ഉറപ്പാക്കാൻ എല്‍ ത്രീ നിലയിലുള്ള ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാന സർക്കാർ വീണ്ടും ആവശ്യപ്പെടും. ദുരന്തബാധിതരായ കുട്ടികളുടെ പഠനത്തിനായി പ്രത്യേക പദ്ധതി നടപ്പാക്കും. ദുരന്തഭൂമിയായ മുണ്ടക്കൈയിലെ തെരച്ചിലില്‍ സൈന്യം അന്തിമ തീരുമാനമെടുക്കട്ടെ എന്നാണ് സംസ്ഥാന സർക്കാർ നിലപാട്. വലിയ ദുരന്തമുണ്ടായ സ്ഥലങ്ങളിലെ ദൗത്യങ്ങളില്‍ സൈന്യത്തിൻ്റേതാണ് അവസാന വാക്ക് എന്ന […]

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ജാമ്യം ഇല്ല: സിബിഐ കോടതിയെ സമീപിക്കാൻ ഹൈക്കോടതി നിർദ്ദേശം

  ഡൽഹി :മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചു. കേസിലെ സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും, ജാമ്യം തേടിയും നല്‍കിയ ഹര്‍ജികളിലാണ് വിധി തിരിച്ചടിയായത്. ജസ്റ്റിസ് നിന ബന്‍സാല്‍ കൃഷ്ണയാണ് വിധി പ്രസ്താവിച്ചത്. കേസിൽ സിബിഐകോടതിയെ സമീപിക്കാനും കേജ്രിവാളിന് ഹൈക്കോടതി നിർദ്ദേശം നൽകി

വി ജി വിനോദ് കുമാർ ഉൾപ്പെടെ സംസ്ഥാനത്തെ 17 എസ്പിമാർക്ക് ഐപിഎസ് ; വി ജി വിനോദ് കുമാർ കോട്ടയം വിജിലൻസ് മേധാവി ആയിരിക്കെ അൻപതോളം അഴിമതിക്കാരെ അകത്താക്കിയ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: കോട്ടയം മുൻ വിജിലൻസ് മേധാവി വി ജി വിനോദ് കുമാറിന് ഐപിഎസ് പദവി. വിനോദ് കുമാർ ഉൾപ്പെടെ സംസ്ഥാന പോലീസ് സേനയിലെ 17 എസ്പിമാർക്കാണ് ഐപിഎസ് പദവി നൽകി ഉത്തരവായത്. 2021 വർഷത്തെ ബാച്ചിൽ നിന്നും 12 പേർക്കും 2022 വർഷത്തെ ബാച്ചിൽ നിന്നും 5 പേർക്കുമാണ് ഐപിഎസ് ലഭിച്ചത്. 2021 ബാച്ചിൽ ഐപിഎസ് ലഭിച്ചവർ:- കെ കെ മാർക്കോസ് എ അബ്ദുൽ റാഷി പി സി സജീവൻ വി ജി വിനോദ് കുാർ പി എ മുഹമ്മദ് ആരിഫ് എ ഷാനവാസ് […]

“എല്ലാവരും ആ സിനിമയെ അവഗണിച്ചു. എന്നാൽ അതും മികച്ച സിനിമയായിരുന്നു”..ദി കേരള സ്റ്റോറി സിനിമയെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ

ദി കേരള സ്റ്റോറി സിനിമയെ പ്രശംസിച്ച് സംവിധായകൻ രാം ഗോപാൽ വർമ്മ . ദി കേരള സ്റ്റോറി സിനിമ കണ്ടതിൽ താൻ വളരെ സന്തോഷിക്കുന്നുവെന്നാണ് രാം ഗോപാൽ വർമ്മ പറയുന്നത്. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്. വർഷങ്ങളായി ഞാൻ കണ്ട ഏറ്റവും മികച്ച സിനിമകളിൽ ഒന്നാണിത്. സിനിമ കണ്ടതിന് ശേഷം ഞാൻ സംവിധായകനോടും, നിർമ്മാതാവിനോടും, നടി ആദ ശർമ്മയോടും സംസാരിച്ചു. എനിക്ക് അത്തരം സിനിമകൾ ഇഷ്ടമാണ് . എന്നാൽ അതേ ടീമിന്റെ മറ്റൊരു ചിത്രം പുറത്തിറങ്ങി. എനിക്ക് അതിനെ […]

സുതാര്യത, അതാണ് നമുക്ക് വേണ്ടത് ; കണക്കിലായാലും കാര്യത്തിലായാലും !, ഈ ആപ്പ് വഴി ഞാനും ഒരു അണ്ണാറക്കണ്ണനാകട്ടെ; ധനസമാഹരണത്തിനായി മുസ്ളിം ലീഗ് പുറത്തിറക്കിയ ആപ്പിനെ പ്രശംസിച്ച് നടൻ ജോയ് മാത്യു

വയനാട്: ഉരുള്‍പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈയിലെ ജനങ്ങളുടെ പുനരധിവാസം ലക്ഷ്യമിട്ട് ധനസമാഹരണത്തിനായി മുസ്ളിം ലീഗ് പുറത്തിറക്കിയ ആപ്പിനെ പ്രശംസിച്ച് നടൻ ജോയ് മാത്യു. സുതാര്യത, അതാണ് നമുക്ക് വേണ്ടത് ; കണക്കിലായാലും കാര്യത്തിലായാലും ! അതിനാൽ ഈ ആപ്പ് വഴി ഞാനും ഒരു അണ്ണാറക്കണ്ണനാകട്ടെ എന്നാണ് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചത്. ജോയ് മാത്യുവിന്റെ കുറിപ്പിന്റെ പൂർണരൂപം:- “ദുരിതർക്ക് ആശ്വാസം നൽകാനായിരിക്കണം ദുരിതാശ്വാസ ഫണ്ടുകൾ . അതിലേക്ക് നൽകുന്നവനും അതിൽ നിന്ന് സ്വീകരിക്കുന്നവനും അതിന്റെ സുതാര്യത ഉറപ്പ് വരുത്തണം. ഇന്നത്തെ കാലത്ത് ഡിജിറ്റലായി കാര്യങ്ങൾ ചെയ്യാമെന്നിരിക്കെ മുസ്ലിം […]