play-sharp-fill

കുട്ടിക്ക് മരുന്ന് മാറി കുത്തിവച്ചെന്ന് ആരോപണം:ആരോഗ്യ വകുപ്പ് ഡയറക്ടർ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: പനിക്ക് ചികിത്സക്കെത്തിയ പത്തുവയസ്സുകാരന് തൈക്കാട് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ മരുന്ന് മാറി കുത്തിവയ്പ് എടുത്തതുകാരണം കുട്ടിയുടെ ആരോഗ്യ നില ഗുരുതരമായെന്ന പരാതിയിൽ ആരോഗ്യവകുപ്പ് ഡയറക്ടറും ആശുപത്രി സൂപ്രണ്ടും ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ഓഗസ്റ്റ് 21 നു മുൻപ് ആരോഗ്യവകുപ്പ് ഡയറക്ടറും തൈക്കാട് ആശുപത്രി സൂപ്രണ്ടും വിശദമായ റിപ്പോർട്ട് സമർപ്പിക്കണമെന്നും കമ്മീഷൻ അദ്ധ്യക്ഷൻ ജസ്‌റ്റിസ്.അലക്സാണ്ടർ തോമസ് ആവശ്യപ്പെട്ടു. പത്രവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. കുത്തിവയ്പിനെ തുടർന്ന് നെഞ്ചുവേദനയും ചർദ്ദിയും ഉണ്ടായ കുട്ടി ഗുരുതുരാവസ്ഥയിൽ എസ്.എ. ടി […]

പേന മോഷ്ടിച്ചുവെന്നാരോപിച്ച് മൂന്നാം ക്ലാസുകാരനെ വിറകിന് തല്ലി, ഭിക്ഷയെടുപ്പിച്ചതായി പരാതി ; ക്രൂര മർദ്ദനത്തിൽ വിറക് ഒടിഞ്ഞതിന് പിന്നാലെ ബാറ്റ് കൊണ്ടും മർദ്ദിച്ചുവെന്ന് കുടുംബം

ബെംഗളൂരു: പേന മോഷ്ടിച്ചെന്ന ആരോപണത്തിൽ മൂന്നാം ക്ലാസ് വിദ്യാർത്ഥിയ്ക്ക് ഏൽക്കേണ്ടി വന്നത് സമാനതകളില്ലാത്ത മർദ്ദനം. കർണാടകയിലെ റായ്ചൂരിലാണ് മൂന്നാം ക്ലാസ് വിദ്യാർത്ഥിയെ തല്ലിച്ചതച്ചത്. വിറകുകൊണ്ടുള്ള ക്രൂരമായ മർദ്ദനത്തിന് ശേഷം മൂന്നാം ക്ലാസുകാരനെ മൂന്ന് ദിവസം ആശ്രമത്തിലെ ഒരു മുറിയിൽ പൂട്ടിയിടുകയും ചെയ്തുവെന്നാണ് കുടുംബം ആരോപിക്കുന്നത്. തരുൺ കുമാർ എന്ന മൂന്നാംക്ലാസ് വിദ്യാർത്ഥിയുടെ മാതാപിതാക്കളാണ് റായ്ചൂരിലെ രാമകൃഷ്ണ ആശ്രമത്തിനെതിരെ പരാതിയുമായി വന്നിട്ടുള്ളത്. വേണുഗോപാൽ എന്നയാളാണ് ക്രൂരതയ്ക്ക് പിന്നിലെന്നാണ് പരാതി. ഇയാളും ക്ലാസിലെ മുതിർന്ന കുട്ടികളും ചേർന്നാണ് പേന മോഷ്ടിച്ചെന്ന് ആരോപിച്ച് തരുണിനെ വിറകു കൊണ്ട് തല്ലിച്ചതച്ചത്. […]

ഇന്ത്യന്‍ യുവാവിന്‍റെ മൃതദേഹം യുഎസിലെ താടാകത്തിൽ കണ്ടെത്തി

  വാഷിങ്ടണ്‍: യുഎസില്‍ ഇന്ത്യക്കാരനെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യുഎസിലെ മൊണ്ടാനയിലെ ഗ്ലേസിയര്‍ നാഷണല്‍ പാര്‍ക്കിലാണ് ഇന്ത്യക്കാരന്‍റെ മൃതദേഹം കണ്ടെത്തിയത്. പാര്‍ക്ക് അധികൃതരുടെ ഒരു മാസം നീണ്ട തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്.   കാലിഫോര്‍ണിയയില്‍ ജോലി ചെയ്തിരുന്ന മഹാരാഷ്ട്ര സ്വദേശിയായ സിദ്ധാന്ത് പട്ടീലാണ് മരിച്ചത്. ജൂലൈ ആറിന് അവലാഞ്ചെ ലേക്കിന് മുകളിലുള്ള മലയിടുക്കിലേക്ക് നടന്നുകയറിയതാണ്. വലിയ പാറയുടെ മുകളില്‍ നിന്നപ്പോള്‍ താഴെ അവലാഞ്ചെ തടാകത്തിലേക്ക് വീണതാണെന്നാണ് റിപ്പോര്‍ട്ടുകള്‍.   സിദ്ധാന്ത് തടാകത്തിലേക്ക് വീണതും ഒഴുക്കില്‍പ്പെട്ടതും ഇദ്ദേഹത്തിന്‍റെ സുഹൃത്തുക്കള്‍ കണ്ടിരുന്നു. സിദ്ധാന്തിന്‍റെ മൃതദേഹം കണ്ടെത്തിയെന്ന് […]

വിവാഹ ബന്ധമൊഴിയാന്‍ ഭര്‍ത്താവിന്റെ നിരന്തര ഭീഷണിയെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളുടെ വീടിനുനേരെ ആക്രമണം

  തൃശൂര്‍: വിവാഹ ബന്ധമൊഴിയാന്‍ ഭര്‍ത്താവിന്റെ നിരന്തര ഭീഷണിയെത്തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിലെ പ്രതികളുടെ വീടിനുനേരെ ആക്രമണം. വടക്കേ തൊറവ് പുളിക്കല്‍ ബിന്ദു തിലകന്റെ വീടാണ് ബൈക്കിലെത്തിയ സംഘം ആക്രമിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ബൈക്കിലെത്തിയ സംഘം വീടിന്റെ ജനല്‍ച്ചില്ലുകളും ഗൃഹോപകരണങ്ങളും അടിച്ചുതകര്‍ത്തു. വീടിന്റെ പിന്‍വാതില്‍ തകര്‍ത്താണ് ആക്രമികള്‍ അകത്ത് കടന്നത്. പുതുക്കാട് വടക്കേ തൊറവ് പട്ടത്ത്വീട്ടില്‍ അശോകന്റെ മകള്‍ അനഘ (25) ഒരാഴ്ചമുമ്പാണ് മരിച്ചത്. ഒന്നരമാസംമുന്‍പ് ആത്മഹത്യക്ക് ശ്രമിച്ച അനഘ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സംഭവത്തില്‍ അനഘയെ രഹസ്യമായി രജിസ്റ്റര്‍ വിവാഹം […]

സംസ്ഥാനത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു ; മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ്

തിരുവനന്തപുരം : തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച മൂന്നുപേരും തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. അതേസമയം, കഴിഞ്ഞമാസം 23ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നാലു പേർക്കാണ് തിരുവനന്തപുരത്ത് ആകെ രോഗം സ്ഥിരീകരിച്ചത്. അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കി. പായല്‍ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതല്‍ എടുക്കണമെന്നും കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തില്‍ കുളിക്കരുതെന്നും നിർദേശം നല്‍കി.  

നടിയെ ആക്രമിച്ച കേസിൽ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിനെക്കുറിച്ച് റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാര്‍ഡ് അനധികൃതമായി പരിശോധിച്ചതിനെ കുറിച്ചുള്ള വസ്തുതാന്വേഷണ അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാണമെന്ന് ഹൈക്കോടതി . റിപ്പോർട്ട് റദ്ദാക്കണമെന്നും, കോടതി മേൽനോട്ടത്തിലുള്ള പൊലീസ് അന്വേഷണവും ആവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹർജിയിലാണ് സിംഗിൾ ബെഞ്ചിന്റെ നിർദേശം. പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയാണ് മെമ്മറി കാർഡ് അനധികൃതമായി പരിശോധിച്ചതിൽ വസ്തുതാന്വേഷണം നടത്തിയത്. റിപ്പോർട്ട് ഹാജരാക്കാൻ ഹൈക്കോടതി റജിസ്ട്രിക്കാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നല്‍കിയത്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപിന്റെ വാദത്തിനായി അതിജിവിതയുടെ ഹര്‍ജി ഓഗസ്റ്റ് 21ന് പരിഗണിക്കാന്‍ മാറ്റി.

ആസിഡ് അടങ്ങിയ വെള്ളം പുറത്തേക്കൊഴുകി, 18 ഏക്കറോളം കൃഷി നശിച്ചു ; ലാറ്റക്സ് കമ്പനിക്കെതിരെ പരാതി

തൃശൂര്‍ : ലാറ്റക്സ് കമ്പനിയിൽ നിന്നും ആസിഡ് അടങ്ങിയ മലിന ജലമൊഴുകി ഏക്കറുകണക്കിന് കൃഷി നശിച്ചതായി നാട്ടുകാരുടെ പരാതി. തൃശൂര്‍ തിരുവില്വാമയിലെ ദേവി ലാറ്റക്സ് കമ്പനിക്കെതിരെ പരാതി. ആസിഡ് അടങ്ങിയ വെള്ളം കുഴികളിലാണ് ശേഖരിച്ചിരുന്നത്. മഴ കനത്തതോടെ ഇത് കരകവിഞ്ഞ് കൃഷി സ്ഥലത്തേക്ക് ഒഴുകയായിരുന്നുവെന്നാണ് പരാതി. ഇതേ തുടര്‍ന്ന് പാടശേഖരത്തിന് സമീപത്തെ വെള്ളച്ചാലുകളില്‍ മീനുകള്‍ ഉള്‍പ്പെടെ ചത്തുപൊങ്ങി. 18 ഏക്കറോളം കൃഷി നശിച്ചെന്നാണ് നാട്ടുകാരുടെ പരാതി. നാട്ടുകാരുടെ പരാതിയില്‍ കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. ലാറ്റക്സ് കമ്പനിയിലെ മലിനജലം ശാസ്ത്രീയമായി സംസ്കരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.പരാതിയെ […]

മഞ്ഞുമ്മല്‍ ബോയ്സ് സിനിമയിലെ ‘കണ്മണി അൻപോട്’ എന്ന ഗാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിന് പരിഹാരമായി

  ചെന്നൈ: മഞ്ഞുമ്മല്‍ ബോയ്സ് സിനിമയിലെ ‘കണ്മണി അൻപോട്’ എന്ന ഗാനത്തെ ചൊല്ലിയുണ്ടായ തർക്കത്തിന് പരിഹാരമായി. സംഗീത സംവിധായകൻ ഇളയരാജയുമായി നടത്തിയ ചർച്ചയില്‍ മഞ്ഞുമ്മല്‍ ബോയ്സിന്റെ നിർമാതാക്കള്‍ നഷ്ടപരിഹാര തുക നല്‍കാൻ തയ്യാറായി എന്നാണ് റിപ്പോർട്ടുകള്‍. കഴിഞ്ഞ മെയ് മാസമായിരുന്നു ഇളയരാജ നിർമാതാക്കളോട് രണ്ട് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വക്കീല്‍ നോട്ടീസ് അയച്ചത്. സിനിമ വൻ വിജയമായതില്‍ തന്റെ പാട്ടിനും പങ്കുണ്ടെന്നായിരുന്നു ഇളയരാജയുടെ പക്ഷം. സിനിമയില്‍ പാട്ട് ഉപയോഗിക്കാൻ തന്റെ സമ്മതം വാങ്ങിയിട്ടില്ലെന്നും ഇളയരാജ പറഞ്ഞു. പക്ഷേ ചിത്രത്തിന്റെ മ്യൂസിക്ക് റൈറ്റ്സ് ‌സ്വന്തമാക്കിയിരുന്നു […]

സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വയനാട്ടിൽ ടൗൺഷിപ്പ് നടപ്പിലാക്കുമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ

വയനാട്ടിൽ ടൗൺ ഷിപ്പ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുമെന്ന് വനം മന്ത്രി. ടൗൺ ഷിപ്പ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ മാത്രമാണ് നടപ്പിലാക്കുകയെന്നും മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. അടിയന്തരമായ പാക്കേജുകൾ പ്രഖ്യാപിക്കും. മന്ത്രി സഭാ ഉപസമിതി യോഗത്തിലാണ് തീരുമാനം ഉണ്ടായത്. പുനരധിവാസത്തിൽ സമഗ്ര പാക്കേജ് തയാറാക്കാൻ ധാരണ. സഹായം ലഭ്യമാകാൻ സാധ്യതയുള്ള എല്ലായിടങ്ങളിൽ നിന്നും സ്വീകരിക്കും. പുനരധിവാസത്തിന് കേന്ദ്ര സഹായം അനിവാര്യമെന്നും യോഗത്തിൽ വിലയിരുത്തൽ. ദേശീയ ദുരന്ത നിവാരണ നിധിയിൽ നിന്നും കൂടുതൽ പണം ആവശ്യപ്പെടും. വായനാട്ടിലേത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ ആവശ്യപ്പെടും. […]

ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു: ഔദ്യേഗിക വസതിയില്‍ നിന്നു ഹസീന സഹോദരിക്കൊപ്പം രാജ്യം വിട്ടതായി ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ബംഗ്ലാദേശ്: ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു. ഔദ്യേഗിക വസതിയില്‍ നിന്നു ഹസീന സഹോദരിക്കൊപ്പം രാജ്യം വിട്ടതായി ബംഗ്ലാദേശ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രക്ഷോഭികാരികള്‍ പ്രധാനമന്ത്രിയുടെ വസതി കയ്യടക്കിയെന്നും റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ വിദ്യാർഥി പ്രക്ഷോഭത്തില്‍ നിരവധി പേർ കൊല്ലപ്പെടുകയും. പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പ്രക്ഷോഭകർക്കെതിരേ ഭരണകക്ഷിയായ അവാമിലീഗ് പ്രവർത്തകർ രംഗത്തുവന്നതാണ് സംഘർഷത്തില്‍ കലാശിച്ചത്. 14 പോലീസുകാരും കൊല്ലപ്പെട്ടു. 13 ജില്ലകളില്‍ സംഘർഷമുണ്ടായി. സർക്കാർ ജോലിയിലെ സംവരണ വിഷയത്തില്‍ തുടങ്ങിയ പ്രക്ഷോഭം സർക്കാരിനെതിരായ സമരമായി മാറുകയായിരുന്നു. പ്രക്ഷോഭം അടിച്ചമര്‍ത്തുമെന്നു പ്രഖ്യാപിച്ച ഷെയ്ഖ് […]