play-sharp-fill

എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് വിവാദ നായകനായ ഒരാള്‍ക്ക് പ്രധാന ചുമതല നല്‍കിയത് ഉചിതമായോ… ; പരാതി പരിഹാര സെല്ലിന്റെ ചുമതല ശ്രീറാമിന് നല്‍കിയതിനെ വിമര്‍ശിച്ച് വി ടി ബല്‍റാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട് ധനവകുപ്പ് രൂപവത്കരിച്ച പരാതി പരിഹാര സെല്ലിന്റെ ചുമതല ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ്സിന് നല്‍കിയതിനെ വിമര്‍ശിച്ച് വി ടി ബല്‍റാം. എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട സമയത്ത് വിവാദ നായകനായ ഒരാള്‍ക്ക് പ്രധാന ചുമതല നല്‍കിയത് ഉചിതമായോ എന്ന കാര്യത്തില്‍ മുഖ്യമന്ത്രി വിലയിരുത്തണമെന്നാണ് ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ഞായറാഴ്ചയാണ് ധനവകുപ്പ് ദുരിതാശ്വാസനിധിയുമായി ബന്ധപ്പെട്ട പരാതികള്‍ പരിശോധിക്കാന്‍ താല്‍ക്കാലിക സമിതി രൂപീകരിച്ചത്. ഇതിനായി പ്രത്യേക മൊബൈല്‍ നമ്പരും ഇ-മെയില്‍ വിലാസവും പുറത്തിറക്കിയിരുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ട […]

വയനാട് ദുരന്തം; മൃതദേഹങ്ങളുടെ സംസ്കാരം നടത്താൻ 50 സെൻ്റ് സ്ഥലം കൂടി ഏറ്റെടുക്കുമെന്ന് മന്ത്രി കെ രാജൻ

  വയനാട്: മുണ്ടക്കൈ ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ 30 മൃതദേഹങ്ങൾ സംസ്‌കരിച്ചതായി മന്ത്രി കെ രാജൻ. 90 ശരീര ഭാഗങ്ങളുടെ സംസ്കാരവും നടത്തും. 64 സെൻ്റ് ഭൂമിയിൽ മുഴുവൻ മൃതദേഹങ്ങളും സംസ്കരിക്കുക സാധ്യമല്ലാത്തതിനാല്‍ സംസ്കാരം നടത്താനായി 50 സെൻ്റ് സ്ഥലം കൂടി ഏറ്റെടുക്കുമെന്നും മന്ത്രി പറഞ്ഞു.   181 ശരീര ഭാഗങ്ങള്‍ കിട്ടി. 186 പേരെ കാണാതായതായും അദ്ദേഹം വ്യക്തമാക്കി. ഇന്ന് ആറ് മൃതദേഹങ്ങള്‍ കണ്ടെത്തി. വയനാട്ടില്‍ നിന്ന് അഞ്ച് പേരുടെയും നിലമ്പൂരില്‍ നിന്ന് ഒരാളുടേതുമാണ് കണ്ടെത്തിയത്.   മീൻമുട്ടി – പോത്തുകല്ല് മേഖലയിൽ […]

അരവിന്ദ് കെജരിവാളിന് തിരിച്ചടി ; സിബിഐ അറസ്റ്റ് ഹൈക്കോടതി ശരിവച്ചു; ജാമ്യാപേക്ഷ തള്ളി ; ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാനും നിര്‍ദേശം

സ്വന്തം ലേഖകൻ ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന് തിരിച്ചടി. സിബിഐ അറസ്റ്റും റിമാന്‍ഡും ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. ജാമ്യത്തിനായി വിചാരണക്കോടതിയെ സമീപിക്കാനും കെജരിവാളിന് നിര്‍ദേശം നല്‍കി. മദ്യനയ അഴിമതിയുടെ സൂത്രധാരന്‍ കെജരിവാള്‍ ആണെന്ന് ചൂണ്ടിക്കാട്ടിയാണണ് സിബിഐ ജാമ്യഹര്‍ജിയെ എതിര്‍ത്തത്. ജാമ്യംലഭിച്ചാല്‍ കെജരിവാള്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന് സിബിഐക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. സിബിഐയുടെ അറസ്റ്റ് നിയമപരമാണെന്ന് കോടതി വിലയിരുത്തി. ഇതോടെ കെജരിവാള്‍ തിഹാര്‍ ജയിലില്‍ തന്നെ തുടരും. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത […]

ബംഗ്ലാദേശിൽ ഇനി മുതൽ സൈനിക ഭരണം: രാജ്യത്ത് വിവിധയിടങ്ങളിൽ കർഫ്യു പ്രഖ്യാപിച്ചു

  ധാക്ക: ഭരണ വിരുദ്ധ പ്രക്ഷോഭത്തിനിടെ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതോടെ ബംഗ്ലാദേശില്‍ ഇനി സൈനിക ഭരണം. ബംഗ്ലാദേശ് ഇടക്കാല സർക്കാരിനെ സലിമുള്ള ഖാനും ആസിഫ് നസ്‌റുളും നയിക്കും.   വിവിധ രാഷ്ട്രീയ പാർട്ടികളുമായും പ്രമുഖരുമായും ബംഗ്ലാദേശ് കരസേനാ മേധാവി ജനറൽ വക്കർ-ഉസ്-സമാൻ കൂടിക്കാഴ്ച നടത്തി. സൈന്യം ഇടക്കാല സർക്കാർ രൂപീകരിക്കുമെന്നും സമാധാനത്തിൻ്റെ പാതയിലേക്ക് മടങ്ങാൻ പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന്‍റെ വിവിധയിടങ്ങളിൽ കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.   ധാക്കയിലെ തെരുവുകളിൽ പതിനായിരക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്. പ്രക്ഷോഭകാരികളായ വിദ്യാര്‍ത്ഥികളും അവരുടെ കുടുംബവും തെരുവില്‍ ആഘോഷം […]

അമീബിക് മസ്തിഷ്‌ക ജ്വരം : രോഗലക്ഷണങ്ങള്‍ പ്രകടമായാല്‍ സ്വയം ചികിത്സ പാടില്ല ; രോഗ ലക്ഷണങ്ങളും പ്രതിരോധിക്കാനുള്ള മാര്‍ഗങ്ങളും അറിഞ്ഞിരിക്കാം

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെട്ടിക്കിടക്കുന്ന അല്ലെങ്കില്‍ ഒഴുക്കുള്ള ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരില്‍ വളരെ അപൂര്‍വമായി ഉണ്ടാകുന്ന രോഗബാധയാണ് അമീബിക് എന്‍സെഫലൈറ്റിസ് അഥവാ അമീബിക് മസ്തിഷ്‌ക ജ്വരം. നേഗ്ലെറിയ ഫൗലേറി, അക്കാന്ത അമീബ ,സാപ്പിനിയ, ബാലമുത്തിയ എന്നീ അമീബ വിഭാഗത്തില്‍പ്പെട്ട രോഗാണുക്കള്‍ തലച്ചോറിനെ ബാധിക്കുമ്പോഴാണ് രോഗം ഉണ്ടാകുന്നത്. രോഗം മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരില്ല. മൂക്കിനേയും മസ്തിഷ്‌ക്കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ്ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. […]

9 പാക്കറ്റുകളിലായി വില്പനയ്ക്ക് എത്തിച്ച 18 കിലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ: രണ്ട് കിലോയ്ക്ക് 35000 രൂപ

  തൃശ്ശൂർ: 18 കിലോ കഞ്ചാവുമായി രണ്ട് യുവാക്കൾ പൊലീസ് പിടിയിൽ. തൃശ്ശൂർ കൊടുങ്ങല്ലൂർ സ്വദേശി ഫാദിൽ, പാലക്കാട് സ്വദേശി രതീഷ് എന്നിവരെയാണ് എറണാകുളം തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്.   രണ്ട് ബാഗുകളിലായി ഒൻപത് പൊതികളിലായാണ് കഞ്ചാവ് എത്തിച്ചത്. രണ്ട് കിലോ കഞ്ചാവ് ഒരു പാക്കറ്റിലാക്കി 35,000 രൂപക്കാണ് ഇവർ വിറ്റിരുന്നത്. ഇവർക്ക് കഞ്ചാവെത്തിച്ച് നൽകുന്ന പ്രധാന കണ്ണിയെ ഉടൻ പിടികൂടുമെന്നും തടിയിട്ടപ്പറമ്പ് സിഐ അഭിലാഷ് അറിയിച്ചു.

ദുരന്തബാധിതർക്ക് 100 വീടുകൾ നിർമിച്ചു നൽകാൻ തയ്യാറെന്ന് മുസ്ലിം ലീഗ്

  വയനാട്: മുണ്ടക്കൈ – ചൂരൽമല ദുരന്തത്തിനിരയായവർക്ക് 100 വീടുകൾ നിർമിച്ചു നൽകുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. സർക്കാരുമായി സഹകരിച്ചു പ്രവർത്തിക്കാനും തയ്യാറാണ്. സർക്കാറിന്റെ സഹായം ഉണ്ടാവുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും തങ്ങൾ പറഞ്ഞു.   ദുരിതബാധിതരുടെ അതിജീവനത്തിന് ആവശ്യമായ തൊഴിൽ, ചികിത്സ, വിദ്യാഭ്യാസം തുടങ്ങിയ സമഗ്രമായ പുനരധിവാസ പാക്കേജ് നടപ്പാക്കുമെന്നും തങ്ങൾ വ്യക്തമാക്കി. മുസ്‌ലിം ലീഗിന്റെ സഹായ നിധിയിലേക്ക് സംഭാവന നൽകിയവരുടെ വിശ്വാസം പൂർണമായും സംരക്ഷിക്കും.   വിഷയം ലീഗ് എം.പിമാർ നേരത്തെ തന്നെ പാർലമെന്റിൽ ഉന്നയിച്ചിട്ടുണ്ട്. […]

വയനാട് പുനരധിവാസത്തിന് 1000 കോടി ചിലവ്: വീണ്ടും സാലറി ചലഞ്ചുമായി സർക്കാർ, ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി

  തിരുവനന്തപുരം: റീ ബിൽഡ് വയനാടിനായി സാലറി ചലഞ്ച് നിര്‍ദേശിച്ച് സംസ്ഥാന സര്‍ക്കാര്‍. പുനരധിവാസത്തിന് വേണ്ടി ശമ്പളത്തിൽ നിന്ന് വിഹിതം നൽകണമെന്ന് മുഖ്യമന്ത്രി നിര്‍ദേശിച്ചു. സർവീസ് സംഘടനകളുടെ യോഗത്തിലാണ് മുഖ്യമന്ത്രി നിര്‍ദേശം മുന്നോട്ടുവെച്ചത്. 10 ദിവസത്തെ ശമ്പളം നൽകാമോ എന്നാണ് മുഖ്യമന്ത്രി യോഗത്തില്‍ ചോദിച്ചത്.   ഉരുല്‍പൊട്ടല്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിന് വേണ്ടി 1000 കോടി എങ്കിലും വരുമെന്നാണ് സർക്കാരിന്‍റെ കണക്ക് കൂട്ടല്‍. അഞ്ച് ദിവസത്തെ ശമ്പളം നല്‍കാൻ സർവീസ് സംഘടനകൾക്ക് ഇടയിൽ ധാരണയായിട്ടുണ്ട്.   അതേസമയം സാലറി ചലഞ്ച് നിർബന്ധം ആക്കരുതെന്ന് സംഘടനകൾ […]

കായംകുളം എം.എസ്.എം കോളേജ് വനിതാ ഹോസ്റ്റലിനകത്ത് രാത്രി കാലത്ത് അപരിചിതൻ; ഭയന്ന് വിറച്ച് വിദ്യാർത്ഥിനികൾ .

  ആലപ്പുഴ :കായംകുളം എം.എസ്.എം കോളേജിൽ വനിതാ ഹോസ്റ്റലിനകത്തു പ്രവേശിച്ച അപരിചിതനെ കണ്ട് ഭയന്ന് വിറച്ച വിദ്യാർത്ഥിനികൾ . പോലീസിനും മാനേജ്മെന്റിനും പരാതി നൽകിയിട്ടും തുടർച്ചായി നാലാം ദിവസവും അപരിചിതൻ കോളേജ് ഹോസ്റ്റലിൽ എത്തി .ഉറങ്ങാൻ പോലുമാകാതെ ഭയപ്പാടിൽ ആണെന്ന് പെൺകുട്ടികൾ പറഞ്ഞു. ഭയവും ഉറക്കക്ഷീണവും മൂലം മൂന്ന് വിദ്യാർത്ഥികൾക്ക് കോളേജിൽ ബോധക്ഷയം ഉണ്ടായി. കഴിഞ്ഞ ചൊവ്വാഴ്ച്ച പുലർച്ചെ 2 മണിയോടെ ആണ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ ശുചിമുറിയുടെ ഉള്ളിൽ അപരിചിതനെ കാണുന്നത് . ഭയന്ന് വിറച്ചുപോയ പെൺകുട്ടി പിന്നീട് മുറിയിലേക്ക് എത്തിയപ്പോൾ ഉറങ്ങികിടക്കുന്ന സഹപാഠിയെ […]

തിരുവനന്തപുരത്ത് 3 പേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു; മുന്നറിയിപ്പ് നിർദേശവുമായി ആരോഗ്യവകുപ്പ്, രോഗലക്ഷണങ്ങൾ ഇതെല്ലാം

  തിരുവനന്തപുരം: തിരുവനന്തപുരത്ത് മൂന്നുപേർക്ക് അമീബിക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചു. രോ​ഗം സ്ഥിരീകരിച്ചവർ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.   അതേസമയം, കഴിഞ്ഞമാസം 23ന് മരിച്ച യുവാവിനും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ നാലു പേർക്കാണ് തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി.   പായൽ പിടിച്ചു കിടക്കുന്നതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ വെള്ളം ഉപയോഗിക്കുന്നവർ മുൻകരുതൽ എടുക്കണമെന്നും കെട്ടിക്കിടക്കുന്ന മലിനമായ വെള്ളത്തിൽ കുളിക്കരുതെന്നും നിർദേശം നൽകി.     കെട്ടിക്കിടക്കുന്ന അല്ലെങ്കിൽ ഒഴുക്കുള്ള ജല സ്രോതസുകളുമായി ബന്ധപ്പെടുന്നവരിൽ വളരെ അപൂർവമായി […]