play-sharp-fill

ഓണം റിലീസിന് ഒരുങ്ങി മോഹന്‍ലാല്‍ ചിത്രം ബറോസ് ; ചിത്രം സെപ്റ്റംബര്‍ 12ന് തിയേറ്ററുകളിൽ ; ആരാധകർ ആവേശത്തിൽ

സ്വന്തം ലേഖകൻ മോഹന്‍ലാലിന്റേതായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് ബറോസ്. സംവിധായകനായി മോഹന്‍ലാല്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം എന്ന ഒരു പ്രത്യേകതയും ബറോസിനുണ്ട്. ബറോസിന്റെ പുതിയൊരു അപ്‌ഡേറ്റാണ് ചര്‍ച്ചയാകുന്നത്. മോഹന്‍ലാല്‍ ബറോസിന്റെ പോസ്റ്റ് പ്രൊഡക്ഷന്റെ അവസാന ഘട്ട ജോലികളിലാണ് എന്നാണ് റിപ്പോര്‍ട്ട്. ബറോസിന്റെ റിലീസ് സെപ്റ്റംബര്‍ 12നാണ്. എന്നാല്‍ മോഹന്‍ലാലിന്റെ ബറോസ് സിനിമയുടെ ട്രെയിലര്‍ സെപ്തംബര്‍ ആറിനായിരിക്കും പുറത്തുവിടുകയെന്നാണ് അപ്‌ഡേറ്റ്. ഛായാഗ്രാഹണം നിര്‍വഹിച്ചിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് എഴുതിയ കഥയിലെടുക്കുന്ന ചിത്രം ത്രീഡിയില്‍ എത്തുമ്പോള്‍ ആകെ ബജറ്റ് 100 കോടിയായിരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. നിര്‍മാണം […]

അഞ്ച് ദിവസം മുൻപ് ജോലിക്കെത്തിയ യുവാവ് ഇഷ്ടിക കമ്പനിയ്ക്ക് സമീപം മരിച്ച നിലയിൽ ; സംഭവത്തിൽ ദുരൂഹത ; അന്വേഷണം ആരംഭിച്ച് പൊലീസ്

സ്വന്തം ലേഖകൻ ആലപ്പുഴ: അഞ്ച് ദിവസം മുൻപ് ജോലിക്കെത്തിയ ബംഗാൾ സ്വദേശിയായ യുവാവ് ഇഷ്ടിക കമ്പനിയ്ക്ക് സമീപം മരിച്ച നിലയിൽ. വള്ളികുന്നം കാമ്പിശ്ശരി തെക്കേതലയ്ക്കൽ എം എസ് ഇഷ്ടിക കമ്പനിയ്ക്ക് സമീപം ബംഗാൾ സ്വദേശിയായ സമയ ഹസ്ദ (25) ആണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്. ഒപ്പം ജോലി ചെയ്യുന്ന ബംഗാൾ സ്വദേശികളായ സനദ് (24), പ്രേം (40) എന്നിവരെ പൊലീസ് ചോദ്യം ചെയ്യുകയാണ്. വള്ളികുന്നം എസ് എച്ച് ഒ ബിനുകുമാർ റ്റി, എസ് ഐ ദിജേഷ് കെ എന്നിവരുടെ നേതൃത്വത്തിലാണ് ഇവരുടെ […]

നഷ്ടമായ മുഴുവന്‍ രേഖകള്‍ ലഭ്യമാക്കും ; ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് താത്ക്കാലിക പുനരധിവാസത്തിനുള്ള സംവിധാനം ഉടന്‍ ഒരുക്കും : മന്ത്രി എംബി രാജേഷ്

സ്വന്തം ലേഖകൻ കല്‍പ്പറ്റ: ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ നഷ്ടമായ മുഴുവന്‍ രേഖകളും ലഭ്യമാക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എംബി രാജേഷ്. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ ദുരന്ത നിവാരണ അതോറിറ്റിയുടെ മാര്‍ഗ്ഗ നിര്‍ദേശപ്രകാരം ക്യാമ്പുകളിലുള്ളവരുടെ നഷ്ടപ്പെട്ടുപോയ രേഖകള്‍ സംബന്ധിച്ച് വിവരങ്ങള്‍ ശേഖരിക്കും. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ രണ്ടുദിവസത്തിനകം വിവരശേഖരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് താത്ക്കാലിക പുനരധിവാസത്തിനുള്ള സംവിധാനം ഉടന്‍ ഒരുക്കും. ഇതിനായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ മേപ്പാടി പഞ്ചായത്തിന്റെ സമീപ പഞ്ചായത്തുകളിലുള്ള സര്‍ക്കാര്‍, സര്‍ക്കാര്‍ ഇതര […]

ബസിൽ നിന്നും ഒരുവിധത്തിലും ഇറങ്ങുന്നില്ല ; വിവരം അറിഞ്ഞ് സ്ഥലത്ത് എത്തിയ പൊലീസിന് നേരെയും മർദ്ദനം ; യുവതി പരാക്രമം കാട്ടിയത് മയക്കുമരുന്ന് ലഹരിയിൽ ; ഒടുവിൽ അറസ്റ്റും

സ്വന്തം ലേഖകൻ കോഴിക്കോട്: മയക്കുമരുന്ന് ലഹരിയിൽ പരാക്രമം കാട്ടിയ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ പൊലീസുകാരിയെ ഉൾപ്പെടെ മർദ്ദിച്ചതിന് ബാലുശ്ശേരി തുരുത്തിയാട് സ്വദേശി അമൃതയെയാണ് പൊലീസ് അറസ്റ്റു ചെയ്തത്. താമരശ്ശേരി പൊലീസ് സ്റ്റേഷനിലെ സി പി ഒ രജിതക്കാണ് അമൃതയുടെ മർദ്ദനമേറ്റത്. ബസിൽ നിന്നും ഒരുവിധത്തിലും ഇറങ്ങാത്തതിനെ തുടർന്ന് ജീവനക്കാർ അറിയിച്ച പ്രകാരം സ്ഥലത്തെത്തിയ പൊലീസുകാരെയാണ് യുവതി മർദ്ദിച്ചത്. പിന്നാലെ അമൃതയെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലും യുവതി പരാക്രമം തുടരുകയായിരുന്നു. തെളിവിനായി പൊലീസ് യുവതിയുടെ പരാക്രമത്തിന്‍റെ വീഡിയോ അടക്കം പകർത്തിയിട്ടുണ്ട്.

ഇളംകാട്ടിൽ താൽക്കാലിക പാലം നിർമ്മാണം; കോട്ടയം സബ് കളക്ടർ സന്ദർശനം നടത്തി

സ്വന്തം ലേഖകൻ കൂട്ടിക്കൽ :പ്രളയത്തിൽ പാലം തകർന്നതിനെ തുടർന്ന് വളരെയെറെ യാത്രാക്ലേശം നേരിടുന്ന ഇളങ്കാട്ടിൽ ചെറു വാഹനങ്ങൾ കടന്നു പോകുന്നതിന് ആവശ്യമായ താൽക്കാലിക പാലം അടിയന്തിരമായി നിർമ്മിക്കണമെന്ന കൂട്ടിക്കൽ ഗ്രാമപഞ്ചായത്തിൻ്റ അവശ്യത്തെ തുടർന്ന് പാലം നിർമ്മിക്കുന്നതിന്റെ സാധ്യത പഠനത്തിനായി കോട്ടയം സബ്കലക്ടർ നേതൃത്തിൽ ജില്ലാതല ഉദ്യോഗസ്ഥ സംഘം ഇളംകാട്ടിൽ സന്ദർശനം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിജോയി ജോസ് ,മുൻ പ്രസിഡൻ്റ് പി.എസ് സജിമോൻ മറ്റുജന പ്രതിനിധികൾ എന്നിവരുമായി സംസാരിച്ചു.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ;ട്രാക്ക് അറ്റകുറ്റപ്പണികൾ ; ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി ; നിരവധി ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി ; സമയക്രമത്തിലും മാറ്റം

സ്വന്തം ലേഖകൻ കൊച്ചി: ട്രാക്ക് അറ്റകുറ്റപ്പണികൾക്കായി കേരളത്തിലെ ട്രെയിൻ സർവീസുകളിൽ നിയന്ത്രണം ഏർപ്പെടുത്തി. കേരളത്തിലോടുന്ന ട്രെയിനുകൾക്കും, കേരളത്തിനകത്തേക്കും പുറത്തേക്കും പോകുന്ന ട്രെയിനുകൾക്കും നിയന്ത്രണം വരും. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മറ്റുചില ട്രെയിനുകളുടെ പാതയിൽ മാറ്റം വരും. ട്രെയിൻ നമ്പർ 16649 മംഗളൂരു സെൻട്രൽ – കന്യാകുമാരി പരശുറാം എക്സ്പ്രസ്. 2024 ഓഗസ്റ്റ് 05, 08 തീയതികളിൽ 05.05 മണിക്ക് മംഗലാപുരം സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ഈ ട്രെയിൻ കന്യാകുമാരിയിലേക്ക് പോകില്ല. പകരം തിരുവനന്തപുരം സെൻട്രലിൽ യാത്ര അവസാനിപ്പിക്കും. 2024 ഓഗസ്റ്റ് 06, 09 […]

പെയിന്റിംഗ് തൊഴിലാളിയായ മധ്യവയസ്കൻ വീടിനുള്ളില്‍ രക്തം വാർന്ന് മരിച്ച സംഭവം ; കേസിൽ രണ്ടുപേരെ കടുത്തുരുത്തി പൊലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ കടുത്തുരുത്തി : പെയിന്റിംഗ് തൊഴിലാളിയായ മധ്യവയസ്കൻ വീടിനുള്ളില്‍ രക്തം വാർന്ന് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കടുത്തുരുത്തി മഠത്തിൽ (സാഗരിക) വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന നിഖിൽ.എസ് (34), മുട്ടുചിറ കണിവേലിൽ വീട്ടിൽ സ്റ്റാനി ജോൺ (47) എന്നിവരെയാണ് കടുത്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നാം തീയതി രാവിലെ 11.00 മണിയോടുകൂടി പാലകര ഭാഗത്തുള്ള മധ്യവയസ്കനായ ചിത്താന്തിയേൽ വീട്ടിൽ രാജേഷ് (53) എന്നയാളെ വീട്ടിനുള്ളിൽ കട്ടിലിൽ മരണപ്പെട്ട നിലയിൽ കാണപ്പെട്ടതിനെ തുടർന്ന്കടുത്തുരുത്തി പോലീസ് അസ്വാഭാവിക മരണത്തിന് കേസ് […]

കാപ്പ ചുമത്തി അതിരമ്പുഴ സ്വദേശിയായ യുവാവിനെ കോട്ടയം ജില്ലയിൽ നിന്നും പുറത്താക്കി; നാടുകടത്തിയത് ഒരു വര്‍ഷത്തേക്ക് ; നടപടി ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ

സ്വന്തം ലേഖകൻ യുവാവിനെ കാപ്പാ ചുമത്തി ജില്ലയില്‍ നിന്നും പുറത്താക്കി. അതിരമ്പുഴ നാൽപ്പാത്തിമല ഭാഗത്ത് കരോട്ട് നാലങ്കൽ വീട്ടിൽ വിഷ്ണു പ്രസാദ് (23) എന്നയാളെയാണ് കാപ്പാ നിയമപ്രകാരം കോട്ടയം ജില്ലയിൽ നിന്നും ഒരു വര്‍ഷത്തേക്ക് നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ ഏറ്റുമാനൂർ, ഗാന്ധിനഗർ എന്നീ സ്റ്റേഷനുകളിലായി അടിപിടി, കൊലപാതക ശ്രമം, എൻ.ഡി.പി.എസ് തുടങ്ങിയ ക്രിമിനൽ കേസുകളിൽ പ്രതിയാണ്. ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്ന തരത്തിലുള്ള നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമനടപടികളാണ് ജില്ലാ പോലീസ് സ്വീകരിച്ചു […]

എ.ടി.എം കാർഡുകൾ ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് ; കോട്ടയം അര്‍ബന്‍ ബാങ്കിന്റെ വിവിധ എ.ടി.എമ്മുകളിൽ നിന്ന് തട്ടിയെടുത്തത് 68, 42,400 രൂപ ; കേസിൽ മുഖ്യപ്രതിയായ അന്യസംസ്ഥാനക്കാരനെ ബീഹാറിൽ നിന്നും സാഹസികമായി പിടികൂടി കോട്ടയം വെസ്റ്റ് പോലീസ് ; വീഡിയോ ദൃശ്യങ്ങൾ കാണാം

സ്വന്തം ലേഖകൻ കോട്ടയം: വിവിധ ബാങ്കുകളുടെ എടിഎം കാർഡുകൾ ഉപയോഗിച്ച് ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ കേസിൽ മുഖ്യപ്രതിയായ അന്യസംസ്ഥാന സ്വദേശിയെ പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശിയായ സന്ദീപ് കുമാർ തിവാരി (30) എന്നയാളെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളും കൂട്ടാളികളും ചേർന്ന് 2023 ൽ കോട്ടയം അര്‍ബന്‍ ബാങ്കിന്റെ ജില്ലയിലെ വിവിധ എ.ടി.എമ്മു കളിൽ കയറി പലതവണകളായി 68, 42,400 (അറുപത്തിയെട്ട് ലക്ഷത്തി നാല്പത്തി രണ്ടായിരത്തി നാനൂറു) രൂപ കബളിപ്പിച്ച് തട്ടിയെടുക്കുകയായിരുന്നു. ബാങ്കിന്റെ എ.ടി.എമ്മു കളിൽ കയറി പണം എടുത്തതിന് […]

മകന് ഹൃദ്രോഗം ബാധിച്ചതോടെ ഭവന നിർമ്മാണത്തിനെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങി; ജപ്തി ഭീഷണിയെ തുടർന്ന് ദമ്പതികൾ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു

വെ​ള്ള​റ​ട: ഭവന നിർമ്മാണത്തിനെടുത്ത ലോണിന്റെ തിരിച്ചടവ് മുടങ്ങി ജപ്തി ഭീഷണി വന്നതോടെ വയോധിക ദമ്പതികൾ ആസിഡ് കുടിച്ച് ആത്മഹത്യ ചെയ്തു. വെ​ള്ള​റ​ട പോലീ​സ് സ്റ്റേഷൻ പ​രി​ധി​യി​ല്‍ കി​ളി​യൂ​ര്‍ പ​ന​യ​ത്ത് പു​ത്ത​ന്‍വീ​ട്ടി​ല്‍ ജോ​സ​ഫ് (73), ഭാ​ര്യ ല​ളി​താ ഭാ​യി (64) എന്നിവരാണ് ജീവനൊടുക്കിയത്. റ​ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ ആ​സി​ഡ് കു​ടി​ച്ച് മ​ര​ണ​പ്പെ​ട്ട നി​ല​യി​ലാ​ണ് ദ​മ്പ​തി​ക​ളെ ക​ണ്ട​ത്തി​യ​ത്. റ​ബ്ബ​ര്‍ പു​ര​യി​ട​ത്തി​ല്‍ ടാ​പ്പിങ്ങിനെത്തിയ തൊ​ഴി​ലാ​ളി​യാ​ണ് മൃത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ട​ത്. ഇവർ വീട് നിർമാണത്തിന് എടുത്ത ലോണിന്റെ തിരിച്ചടവ് മകന് ഹൃദ്രോഗം ബാധിച്ചതോടെ മുടങ്ങിയിരുന്നു. അതുവരെ കൃത്യമായി അടച്ചിരുന്നുവെന്ന് മക്കൾ പറഞ്ഞു. ദ​മ്പ​തി​ക​ള്‍ക്ക് […]