play-sharp-fill

കൊല്ലത്ത് കരിയില കൂട്ടത്തിൽ ചോരക്കുഞ്ഞിനെ കണ്ടെത്തിയ കേസിൽ അമ്മ കുറ്റക്കാരി ; ശിക്ഷാവിധി ഇന്ന്

കൊല്ലം: കരിയിലക്കൂട്ടത്തിൽ ഉപേക്ഷിച്ച നവജാതശിശു മരിച്ച കേസിൽ അമ്മ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തി. ശിക്ഷ ഇന്ന് വിധിക്കും. കല്ലുവാതുക്കൽ ഈഴായ്ക്കോട് പേഴുവിളവീട്ടിൽ രേഷ്മ(25)യെ ആണ് കുറ്റവാളിയായി കോടതി കണ്ടെത്തിയത്. കൊല്ലം ഫസ്റ്റ് അഡീഷണൽ ജഡ്ജ് പി എൻ വിനോദ് ആണ് ഇന്ന് ശിക്ഷ വിധിക്കുക. ഇന്ത്യൻ ശിക്ഷാനിയമത്തിലെ 304 പാർട്ട് രണ്ട് പ്രകാരം നരഹത്യാകുറ്റവും ബാലനീതി നിയമത്തിലെ 75-ാം വകുപ്പ് പ്രകാരം കുട്ടികളോട് കാണിക്കുന്ന ക്രൂരതാ കുറ്റവുമാണ് ചുമത്തിയത്. പത്തുവർഷത്തോളം കഠിനതടവ് ലഭിക്കാവുന്നതാണ് നരഹത്യാകുറ്റം. കുറ്റക്കാരിയാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് രേഷ്മയെ റിമാൻഡ് ചെയ്ത് ജില്ലാ […]

ആദ്യമുണ്ടായത് കോഴിയാണോ മുട്ടയാണോ?; ചർച്ചക്കൊടുവിൽ വാക്കുതർക്കം, വീട്ടിലേക്ക് പോയ സുഹൃത്തിനെ ബൈക്കിൽ പിന്തുടർന്ന് യുവാവ് വെട്ടികൊലപ്പെടുത്തി

ആദ്യമുണ്ടായത് കോഴിയാണോ മുട്ടയാണോ? കാലാകാലങ്ങളായി എല്ലാവർക്കുമുള്ള സംശമാണിത്. പലരും ഇന്റർനെറ്റിൽ പലതവണ തിരഞ്ഞ ചോദ്യമായിരിക്കും ഇത്. ഈ ഒരൊറ്റ ചോദ്യം കൊണ്ട് ഒരാളുടെ ജീവൻ പോലും നഷ്ടപ്പെട്ടിരിക്കുന്ന അമ്പരപ്പിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. കോഴിയാണോ മുട്ടയാണോ ആദ്യമുണ്ടായത് എന്ന ചോദ്യം വലിയ തർക്കമായി മാറുകയും കൂടെയുണ്ടായിരുന്ന സുഹൃത്തിനെ വെട്ടികൊലപ്പെടുത്തുകയും ചെയ്തു. ജൂലൈ 24 -ന് തെക്കുകിഴക്കൻ സുലവേസി പ്രവിശ്യയിലെ മുന റീജൻസിയിലാണ് സംഭവം. ഡിആർ എന്നറിയപ്പെടുന്നയാളാണ് സുഹൃത്തായ കാദിർ മർകസിനെ വെട്ടിയത്. ആദ്യം ഡിആർ കാദിറിനെ മദ്യപിക്കാൻ ക്ഷണിക്കുകയായിരുന്നു. കുറച്ച് മദ്യം അകത്ത് ചെന്നതോടെ […]

“കല്യാണം ഒന്നുമായില്ലേ” ചോദ്യം കേട്ടു മടുത്ത യുവാവ് അയൽവാസിയെ അടിച്ചുകൊന്നു ; തടിക്കഷ്ണം ഉപയോഗിച്ചായിരുന്നു ആക്രമണം

വിവാഹം ഒന്നും ആയില്ല എന്ന ചോദ്യം കേട്ട് മടുത്ത 45കാരൻ അയൽവാസിയെ കൊലപ്പെടുത്തി. ഇൻഡോഷ്യയിലെ വടക്കൻ സുമാത്രയിലെ സൗത്ത് തപനുലി മേഖലയിലാണ് സംഭവം. പാർലിന്ദുഗൻ സിരേഗർ എന്ന 45കാരൻ ആണ് 60 കാരനായ അസ്ഗിം ഇരിയാന്‍റോയെ കൊലപ്പെടുത്തിയത്. പാർലിന്ദുഗൻ സിരേഗർ വീട്ടിൽ കയറിയാണ് അസ്ഗിം ഇരിയാന്‍റോയെ ആക്രമിച്ചത്. തടിക്കഷ്ണം ഉപയോഗിച്ചായിരുന്നു ആക്രമണം. ഇതോടെ വീട്ടിൽ നിന്നും റോഡിലേക്ക് ഇറങ്ങിയ 60കാരനെ പാർലിന്ദുഗൻ പിന്തുടർന്ന് തലക്കടിച്ച് വീഴ്ത്തുകയായിരുന്നു. അപ്പോഴേക്കും പ്രദേശവാസികൾ ഓടിവന്ന് 45കാരനെ തടഞ്ഞു. ഇരിയാന്‍റോയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ജൂലൈ 29ന് […]

കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ അപരിചിതൻ ; ഭയന്ന് വിറച്ച് വിദ്യാർത്ഥിനികൾ

ആലപ്പുഴ കായംകുളം MSM കോളേജിൽ രാത്രി വനിതാ ഹോസ്റ്റലിനകത്തു പ്രവേശിച്ച അപരിചിതനെ കണ്ട് ഭയന്ന് വിറച്ച വിദ്യാർത്ഥിനികൾ. പോലീസിനും മാനേജ്മെന്റിനും പരാതി നൽകിയിട്ടും തുടർച്ചായി നാലാം ദിവസവും അപരിചിതൻ കോളേജ് ഹോസ്റ്റലിൽ എത്തി . ഉറങ്ങാൻ പോലുമാകാതെ ഭയപ്പാടിൽ ആണെന്ന് പെൺകുട്ടികൾ പറഞ്ഞു. ഭയവും ഉറക്കക്ഷീണവും മൂലം മൂന്ന് വിദ്യാർത്ഥികൾക്ക് കോളേജിൽ ബോധക്ഷയം ഉണ്ടായി. കഴിഞ്ഞ ചൊവ്വാഴ്ച്ച പുലർച്ചെ 2 മണിയോടെ ആണ് ഹോസ്റ്റലിലെ വിദ്യാർത്ഥിനികൾ ശുചിമുറിയുടെ ഉള്ളിൽ അപരിചിതനെ കാണുന്നത് . ഭയന്ന് വിറച്ചുപോയ പെൺകുട്ടി പിന്നീട് മുറിയിലേക്ക് എത്തിയപ്പോൾ ഉറങ്ങികിടക്കുന്ന സഹപാഠിയെ […]

അർജുൻ ദൗത്യം: പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് തെരച്ചിൽ നിർത്തിയതെന്ന സർക്കാർ വാദത്തെ തള്ളി കർണാടക ഹൈക്കോടതി; അർജുനായി തെരച്ചിൽ പുനരാരംഭിക്കാൻ നിർദേശം

ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ‍ഡ്രൈവർ അർജുനായി തെരച്ചിൽ പുനരാരംഭിക്കാൻ നിർദേശം നൽകി കർണാടക ഹൈക്കോടതി. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് തെരച്ചിൽ നിർത്തിയതെന്ന സർക്കാർ വാദത്തെ തള്ളിക്കൊണ്ടാണ് തെരച്ചിൽ പുനരാരംഭിക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്. തെരച്ചിൽ പൂർണമായും അവസാനിപ്പിച്ചിട്ടില്ലെന്നും മോശം കാലാവസ്ഥയെ തുടർന്ന് താത്ക്കാലികമായി മാത്രമാണ് തെരച്ചിൽ നിർത്തിവച്ചിരിക്കുന്നതെന്നും കർണാടക സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. കോടതി ഉത്തരവ് വന്നെങ്കിലും തെരച്ചിൽ എപ്പോൾ പുനരാരംഭിക്കുമെന്ന കാര്യത്തിൽ കർണാടക സർക്കാർ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. തൃശൂരിൽ നിന്ന് […]

അരലിറ്റർ വീതമുള്ള 108 കുപ്പികൾ ആറ്‌ കെയ്സുകളിലാക്കി മദ്യം കടത്തൽ ; 54 ലിറ്റർ അനധികൃത മദ്യവുമായി സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തെ പിടികൂടി എക്സൈസ്

സ്വന്തം ലേഖകൻ പാലക്കാട്: കാറിൽ 54 ലിറ്റർ അനധികൃത മദ്യവുമായി സി.പി.എം. ലോക്കൽ കമ്മിറ്റി അംഗത്തെ എക്സൈസ് പിടികൂടി. വടവന്നൂർ കുണ്ടുകാട് ചാളയ്ക്കൽ എ. സന്തോഷിനെയാണ് (54) പിടികൂടിയത്. വടവന്നൂർ ലോക്കൽ കമ്മിറ്റി അംഗവും കുണ്ടുകാട് ബ്രാഞ്ച് സെക്രട്ടറിയുമായ സന്തോഷ് 2020-ലെ തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപ്പഞ്ചായത്ത് സ്ഥാനാർഥിയായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 5.15-ന് കൊല്ലങ്കോട്-പുതുനഗരം പാതയിൽ പുതുനഗരം ഗ്രാമപ്പഞ്ചായത്തോഫീസിന്‌ മുൻപിൽവെച്ചാണ് മദ്യം പിടികൂടിയത്. അരലിറ്റർ വീതമുള്ള 108 കുപ്പികൾ ആറ്‌ കെയ്സുകളിലാക്കി കാറിന്റെ പിന്നിൽവെച്ച് കടത്തുകയായിരുന്നു. പാലക്കാട്ടുനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കൊല്ലങ്കോട് ഭാഗത്ത് കൂടുതൽവിലയ്ക്ക് […]

രണ്ട് ബാ​ഗുകളിലായി 9 പാക്കറ്റ് കഞ്ചാവ്; വിൽക്കാനെത്തിയയാളും വാങ്ങാനെത്തിയയാളും പിടിയിൽ; ഇവരിൽ നിന്ന് 18.5 കിലോ കഞ്ചാവ് കണ്ടെടുത്തു, ഓപ്പറേഷൻ ക്ലീനിന്റെ ഭാ​ഗമായി നടത്തിയ പരിശോധനയിലാണ് അറസ്റ്റ്

കൊച്ചി: മനക്കക്കടവിൽ 18.5 കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. കൊടുങ്ങല്ലൂർ കരുമാത്ര കരൂപ്പടന്ന ഭാഗത്ത് ചീനിക്കാപ്പുറത്ത് വീട്ടിൽ ഫാദിൽ (23), പാലക്കാട് ശ്രീകൃഷ്ണപുരം ചന്തപ്പുര ലക്ഷംവീട്ടിൽ രതീഷ് (23) എന്നിവരെയാണ് തടിയിട്ടപറമ്പ് പോലീസ് പിടികൂടിയത്. ഓപ്പറേഷൻ ക്ലീനിന്‍റെ ഭാഗമായി ജില്ല പോലീസ്​ മേധാവി ഡോ. വൈഭവ് സക്സേനയുടെ നിർദേശത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ കസ്റ്റഡിയിലായത്. മനക്കക്കടവ് പാലത്തിനുസമീപം കഞ്ചാവ് വിൽപനക്ക്​ എത്തിയപ്പോഴാണ് ഫാദിലിനെ അറസ്റ്റ് ചെയ്തത്. ഇയാളുടെ കൈയിൽ രണ്ട് ബാഗാണ് ഉണ്ടായിരുന്നത്. ഒരു ബാഗിൽ അഞ്ച് പാക്കറ്റിലും അടുത്ത ബാഗിൽ നാല് […]

ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത ; വയനാട് ദുരന്തത്തിന് ശേഷം ആദ്യം, ഇന്ന് ഒരു ജില്ലയിലും ‘അലര്‍ട്ട്’ ഇല്ല

സ്വന്തം ലേഖകൻ തിരുവനന്തപുരം: കാലവര്‍ഷം ദുര്‍ബലമായെങ്കിലും ഇന്ന് കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മലബാര്‍ തീരത്ത് ഉയര്‍ന്ന തിരമാലകള്‍ക്കും സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലയിലും ‘അലര്‍ട്ട്’ ഇല്ല. വയനാട് ദുരന്തത്തിനു ശേഷം സംസ്ഥാനത്ത് അലര്‍ട്ട് ഇല്ലാത്ത ദിനമാണ് ഇന്ന്. ശക്തമായ മഴയ്ക്കുള്ള സാധ്യത കുറവാണെങ്കിലും സാധാരണ/ ഇടത്തരം മഴ വരും ദിവസങ്ങളിലും തുടരുമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു. മലയോര മേഖലയില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത കൂടുതലാണ്. 14 മുതല്‍ വീണ്ടും ശക്തമായ മഴ ലഭിക്കുമെന്നും […]

സം​സ്ഥാ​ന​ത്തെ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ലെ നി​യ​മ​നം പി.​എ​സ്.​സി​ക്ക്​ വി​ട​ണം, എ​ൽ.​പി സ്കൂ​ളി​ൽ പ​ര​മാ​വ​ധി 250 വിദ്യാർത്ഥികൾ, യു.​പി വി​ഭാ​ഗ​ത്തി​ൽ 300, എ​ട്ടു മു​ത​ൽ 10 വ​രെ​യു​ള്ള വി​ഭാ​ഗ​ത്തി​ൽ 500 വ​രെ മാത്രം കു​ട്ടി​കൾ, ഡി​വി​ഷ​ൻ അ​നു​വ​ദി​ക്കാ​നും ക​ള​യാ​നു​മു​ള്ള എ.​ഇ.​ഒ​, ഡി.​ഇ.​ഒ​ എന്നിവരുടെ അ​ധി​കാ​രം എ​ടു​ത്തു​ക​ള​യ​ണം; നിർദേശങ്ങളുമായി ഖാ​ദ​ർ ക​മ്മി​റ്റി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ എ​യ്​​ഡ​ഡ്​ സ്കൂ​ളു​ക​ളി​ലെ നി​യ​മ​നം പി.​എ​സ്.​സി​ക്ക്​ വി​ട​ണ​മെ​ന്ന്​ ഡോ.​എം.​എ. ഖാ​ദ​ർ അ​ധ്യ​ക്ഷ​നാ​യ ക​മ്മി​റ്റി. റി​പ്പോ​ർ​ട്ടി​ന്‍റെ ര​ണ്ടാം ഭാ​ഗ​ത്തിലാണ് ഇക്കാര്യം നി​ർ​ദേ​ശിച്ചിരിക്കുന്നത്. മി​ക​ച്ച അ​ധ്യാ​പ​ക​രെ ഉ​റ​പ്പാ​ക്ക​ണ​മെ​ങ്കി​ൽ അ​ധ്യാ​പ​ന അ​ഭി​രു​ചി​യു​ള്ള​വ​രെ ക​ണ്ടെ​ത്തി നി​യ​മി​ക്കാ​ൻ ക​ഴി​യ​ണം. നി​യ​മ​ന​ത്തി​ൽ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ സാ​മൂ​ഹി​ക​നീ​തി ഉ​റ​പ്പാ​ക്കാ​ൻ എ​യ്ഡ​ഡ് സ്​​കൂ​ളു​ക​ൾ അ​ട​ക്കം സ​ർ​ക്കാ​ർ ശ​മ്പ​ളം ന​ൽ​കു​ന്ന മു​ഴു​വ​ൻ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​യും നി​യ​മ​നം പി.​എ​സ്.​സി​ക്ക് വി​ടേ​ണ്ട കാ​ര്യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്ക​ണ​മെ​ന്നാ​ണ്​ റി​പ്പോ​ർ​ട്ട്​ പ​റ​യു​ന്ന​ത്. റി​പ്പോ​ർ​ട്ടി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ ഓ​രോ​ന്നും പ​രി​ശോ​ധി​ച്ച്​ തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന വ്യ​വ​സ്ഥ​യി​ലാ​ണ്​ മ​ന്ത്രി​സ​ഭ ത​ത്ത്വ​ത്തി​ൽ അ​നു​മ​തി ന​ൽ​കി​യ​ത്. സ​മ​യ ബ​ന്ധി​ത​മാ​യും അ​ധ്യാ​പ​ക അ​ഭി​രു​ചി അ​ട​ക്ക​മു​ള്ള​കാ​ര്യ​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ച്ചും […]

ഒപി ചീട്ടിൽ സ്വയം മരുന്നെഴുതി തട്ടിപ്പ് ; വിവിധ പേരുകളിൽ ഒപി ടിക്കറ്റെടുക്കും, സ്വയം മരുന്നും കുറിക്കും; ലഹരിക്കടിമയായ യുവാവ് പൊലീസ് പിടിയിൽ

സ്വന്തം ലേഖകൻ തൊടുപുഴ: ഡോക്ടറെ കാണാനെന്ന വ്യാജേന ജില്ല ആശുപത്രിയിലെ ഒപി ടിക്കറ്റെടുത്ത് അതുപയോ​ഗിച്ച് വിവിധ മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് ഷെഡ്യൂൾ വിഭാ​ഗത്തിലുള്ള മരുന്ന് വാങ്ങുന്നയാൾ അറസ്റ്റിൽ. മൂവാറ്റുപുഴ ആരക്കുഴ പണ്ടപ്പിള്ളി കാരിക്കാകുഴിയിൽ കെ.ആർ രാജേഷ് കുമാറി (32) നെയാണ് തൊടുപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഒപി ചീട്ടിൽ സ്വയം മരുന്നെഴുതിയാണ് തട്ടിപ്പ്. ഇതിനായി ഡോക്ടറുടെ വ്യാജസീലും ഇയാൾ ഉണ്ടാക്കി. ഇയാളുടെ പക്കൽ നിന്നും വ്യാജ ടിക്കറ്റും സീലും പൊലീസ് പിടിച്ചെടുത്തു. ജില്ല ആശുപത്രിയിലെത്തി വിവിധ പേരുകളിൽ ഒപി ചീട്ടെടുക്കും. ശേഷം മാറി നിന്ന് […]