play-sharp-fill

മാലിന്യത്തെ മലർവാടിയാക്കി മുടിയൂർക്കര; പുനർനിർമ്മിച്ച ഗാന്ധിനഗർ – മെഡിക്കൽ കോളേജ് റോഡിന്റെ ഓരത്ത് പച്ചത്തുരുത്തുകൾ ഒരുക്കി നഗരസഭ ഒന്നാം വാർഡ് ഗാന്ധിനഗർ നോർത്ത്; മുറിച്ചു മാറ്റിയ മരങ്ങൾക്കു പകരം അവിടെയിനി റംബുട്ടാനും, നെല്ലിയും ഞാവലും കായ്ക്കും; ചാരു ബഞ്ചിലിരുന്ന് ഇനിമുതൽ പുഞ്ചപ്പാടത്തെ കാറ്റും മതിയാവോളം ആസ്വദിക്കാം

ഗാന്ധിനഗർ: പുനർനിർമ്മിച്ച ഗാന്ധിനഗർ – മെഡിക്കൽ കോളേജ് റോഡിന്റെ ഓരത്ത് മാലിന്യം നിക്ഷേപിച്ചിരുന്ന സ്ഥലങ്ങൾ കണ്ടെത്തി മാലിന്യ മേഖലകളിൽ പച്ചത്തുരുത്തുകൾ ഒരുക്കി മലർവാടികളാക്കി മാറ്റുകയാണ് നഗരസഭ ഒന്നാം വാർഡ് ഗാന്ധിനഗർ നോർത്ത്. റോഡ് വികസനത്തിന് മുറിച്ചു മാറ്റിയ വലിയ മരങ്ങൾക്കു പകരം അപകടരഹിതമായ റംബുട്ടാൻ, നെല്ലി, ഞാവൽ, ദന്തപാല മരങ്ങളുടെ തൈകളും ബന്തി, മന്ദാരം, വാടാമുല്ല തുടങ്ങിയ പൂച്ചെടികളും നട്ടുപിടിപ്പിച്ചാണ് വാർഡ് കൗൺസിലർ സാബു മാത്യൂവിന്റെ നേതൃത്വത്തിൽ പച്ചത്തുരുത്തിന് തുടക്കം കുറിച്ചത്. ഹരിതകേരള മിഷൻ മാലിന്യമുക്ത കേരളം പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകളും, നഗരസഭയിൽ നിന്ന് […]

ലൈം​ഗിക പീഡന കേസിൽ കൊല്ലം എംഎൽഎ മുകേഷിന് രാജി സമ്മർദ്ദം കൂടുന്നതിനിടെ നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന്; വിഷയത്തിൽ സിപിഐ അടക്കമുള്ള ഘടകക്ഷി നിലപാടുകളോട് എന്ത് നിലപാട് സ്വീകരിക്കണമെന്നത് സെക്രട്ടേറിയറ്റിൽ ചർച്ചയാകും

തിരുവനന്തപുരം: ലൈം​ഗിക പീഡന കേസിൽ പ്രതിയായ കൊല്ലം എംഎൽഎ മുകേഷിന്‍റെ രാജിക്ക് സമ്മർദ്ദം ഉയരുന്നതിനിടെ നിര്‍ണായക സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത്. ധാർമ്മികത മുൻനിർത്തി മുകേഷ് മാറി നിൽക്കണമെന്ന സിപിഐ നിലപാട് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മുഖ്യമന്ത്രിയെ കണ്ട് അറിയിച്ചിരുന്നു. സമാന കേസുകളിൽ പ്രതികളായ രണ്ട് കോൺഗ്രസ് എംഎൽഎമാർ രാജിവെച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ മുകേഷിന്‍റെ രാജി ആവശ്യമില്ലെന്നുമാണ് സിപിഎമ്മിന്‍റെ നിലപാട്. അനാവശ്യമായ ഒരു കീഴ്വഴക്കം ഉണ്ടാക്കി വഴങ്ങേണ്ടതില്ലെന്നാണ് ഇന്നലെ ചേർന്ന അവൈലബിൾ സെക്രട്ടറിയേറ്റും വിലയിരുത്തിയത്. വിഷയത്തിൽ സിപിഐ അടക്കമുള്ള ഘടകക്ഷി നിലപാടുകളോട് എന്ത് […]

റിപ്പോർട്ടറിന് തിരിച്ചടി, ഏഷ്യാനെറ്റ് ന്യൂസിനെ റേറ്റിംഗില്‍ തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയിലും പിന്തള്ളി ഒന്നാം സ്ഥാനത്ത് 24 ന്യൂസ് ; റേറ്റിംഗ് മത്സരത്തില്‍ നേരിയ ചലനം പോലും കാഴ്ചവെക്കാനാവാതെ പാതിവെന്ത അവസ്ഥയിൽ മനോരമയും മാതൃഭുമിയും നാലും അഞ്ചും സ്ഥാനത്ത് ; നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള കടുത്ത പോരാട്ടത്തിൽ ഏഷ്യാനെറ്റ് രണ്ടാം സ്ഥാനത്ത് ; ചൂടേറിയ ചർച്ചകളും വിവാദങ്ങളുമായി കേരളത്തിൽ വീണ്ടും കടുത്ത ചാനൽ പോരാട്ടം

സ്വന്തം ലേഖകൻ മലയാള വാര്‍ത്താ ചാനലുകളിലെ മുടിചൂടാമന്നൻ ആയിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ റേറ്റിംഗില്‍ തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയിലും പിന്തള്ളി ഒന്നാം സ്ഥാനം 24 ന്യൂസിന്. കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ടറിനും പിന്നില്‍ മൂന്നാം സ്ഥാനത്തായിരുന്ന ഏഷ്യാനെറ്റ് ന്യൂസ് കടുത്ത മത്സരത്തിലൂടെ രണ്ടാം സ്ഥാനത്ത് തിരിച്ചെത്തിയിട്ടുണ്ട്. 24 ന്യൂസുമായി ഏതാനും പോയിന്റ് വ്യത്യാസം മാത്രമുള്ളത്. നഷ്ടപ്രതാപം തിരിച്ചുപിടിക്കാനുള്ള കടുത്ത പോരാട്ടത്തിലാണ് ഏഷ്യാനെറ്റ്. കഴിഞ്ഞ 25 വര്‍ഷമായി മലയാളം വാര്‍ത്താ ചാനലുകളില്‍ ഒന്നാം സ്ഥാനം കൈയ്യടക്കിയിരുന്ന ഏഷ്യാനെറ്റ് ന്യൂസിനെ റേറ്റിംഗില്‍ തുടര്‍ച്ചയായി നാലാമത്തെ ആഴ്ചയിലും പിന്‍തളളിയെന്നത് 24 ന്യൂസിന്റെ […]

വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് ലൈംഗികാതിക്രമം; തിരുവനന്തപുരത്തെ നടിയുടെ പരാതിയിൽ നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും കേസ്

തിരുവനന്തപുരം: നടൻ ജയസൂര്യയ്ക്കെതിരെ വീണ്ടും ലൈംഗികാതിക്രമത്തിന് പോലീസ് കേസെടുത്തു. വര്‍ഷങ്ങള്‍ക്ക് മുമ്പ് തൊടുപുഴയിലെ ലൊക്കേഷനില്‍ വെച്ച് നടിക്കുനേരെ ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയിലാണ് പോലീസ് കേസെടുത്തത്. തിരുവനന്തപുരത്തെ നടിയുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കരമന പോലീസ് രജിസ്റ്റര്‍ ചെയ്ത കേസ് തൊടുപുഴ പോലീസ് സ്റ്റേഷനിലേക്ക് കൈമാറും. തൃശൂര്‍ കേന്ദ്രീകരിച്ചുള്ള പ്രത്യേക അന്വേഷണ സംഘമായിരിക്കും ഈ കേസും അന്വേഷിക്കുക. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് ആദ്യ അനുഭവം പറഞ്ഞ് നടിമാര്‍ രംഗത്തെത്തിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്ന സമയത്ത് ദുരനുഭവം ഉണ്ടായ കാര്യം നടി […]

കാര്യവിജയം, അംഗീകാരം, ആരോഗ്യം, സന്തോഷം, ഉത്സാഹം ; നിങ്ങളുടെ ഇന്ന് എങ്ങനെയെന്ന് അറിയണ്ടേ…? ഇന്നത്തെ (30/08/2024) നക്ഷത്രഫലം അറിയാം

മേടം (അശ്വതി, ഭരണി, കാർത്തിക ആദ്യഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, സ്ഥാനക്കയറ്റം, ഇഷ്ടഭക്ഷണസമൃദ്ധി, തൊഴിൽ ലാഭം ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യതടസ്സം, സ്വസ്ഥതക്കുറവ്, ധനതടസ്സം ഇവ കാണുന്നു. ഇടവം (കാർത്തിക അവസാന മുക്കാൽഭാഗം, രോഹിണി, മകയിരം ആദ്യപകുതിഭാഗം വരെ ജനിച്ചവർക്ക്): കാര്യപരാജയം, യാത്രാതടസ്സം, ധനതടസ്സം, അലച്ചിൽ, ചെലവ് ഇവ കാണുന്നു. പകൽ പന്ത്രണ്ടു മണി കഴിഞ്ഞാൽ മുതൽ കാര്യവിജയം, അംഗീകാരം, സ്ഥാനലാഭം ഇവ കാണുന്നു. മിഥുനം (മകയിരം രണ്ടാംപകുതിഭാഗം, തിരുവാതിര, പുണർതം ആദ്യ മുക്കാൽഭാഗം വരെ ജനിച്ചവർക്ക്): കാര്യവിജയം, അംഗീകാരം, ആരോഗ്യം, […]

ട്രെയിനിൽ നിന്ന് വീണ വിദ്യാർഥിക്ക് മറ്റൊരു ട്രെയിൻ തട്ടി ദാരുണാന്ത്യം ; മരണപ്പെട്ടത് ഏറ്റുമാനൂർ സ്വദേശിയായ 20കാരൻ

സ്വന്തം ലേഖകൻ  കോട്ടയം: ട്രെയിനിൽ നിന്നു വീണ് മറ്റൊരു ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് റെയിൽവേ സ്റ്റേഷന് സമീപം മീഞ്ചന്ത മേൽപാലത്തിനു അടുത്താണ് അപകടം നടന്നത്. ഏറ്റുമാനൂർ പാറോലിക്കൽ പഴയ എംസി റോഡിൽ വടക്കേ തകടിയേൽ നോയൽ ജോബി (21) ആണു മരിച്ചത്‌. പാലാ ചൂണ്ടച്ചേരി സെന്റ് ജോസഫ്സ് കോളജ് ഓഫ് എൻജിനീയറിങ്ങിലെ ബിടെക് അവസാന വർഷ വിദ്യാർഥിയാണ്. മംഗളൂരുവിൽ നിന്ന് ഏറ്റുമാനൂരിലേക്കു പോകുകയായിരുന്നു സംസ്‌കാരം ഇന്നു വൈകിട്ട് 3നു വീട്ടിലെ ശുശ്രൂഷയ്ക്കു ശേഷം ഏറ്റുമാനൂർ ക്രിസ്തുരാജ പള്ളിയിൽ. പിതാവ് ജോബി മാത്യു മെഡിക്കൽ […]

വീട്ടമ്മയുടെ പാൻ കാർഡും, ആധാർ കാർഡും ഉപയോഗിച്ച് വായ്പാ തട്ടിപ്പ് ; മാഞ്ഞൂർ സ്വദേശിനിയായ വീട്ടമ്മയെ കബളിപ്പിച്ച് തട്ടിയെടുത്തത് ഒരു ലക്ഷത്തോളം രൂപ ; കേസിൽ 35കാരിയായ യുവതി ഉൾപ്പെടെ നാലുപേരെ ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തു

സ്വന്തം ലേഖകൻ ഏറ്റുമാനൂർ : വീട്ടമ്മയെ കബളിപ്പിച്ച് ഒരു ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ നാലു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കാണക്കാരി ചാത്തമല ഭാഗത്ത് വട്ടക്കുന്നേൽ വീട്ടിൽ വിദ്യ മനീഷ് (35), കാരാപ്പുഴ ഗവൺമെന്റ് സ്കൂൾഭാഗത്ത് മഴുവഞ്ചേരിൽ വീട്ടിൽ അമൽ എം വിജയൻ (25), കുട്ടനാട് നീലംപേരൂർ ചെറുകര ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ ഹരീന്ദർ ജോഷി (25), കോട്ടയം പള്ളിപ്പുറത്തുകാവ് ക്ഷേത്രത്തിനു സമീപം കൂവപ്പാടം വീട്ടിൽ മനോ.കെ. മണികണ്ഠൻ (25) എന്നിവരെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ സംഘം ചേർന്ന് മാഞ്ഞൂർ […]

വെളുത്തുള്ളി വാങ്ങുമ്പോള്‍ ഉള്ളെരിയും ; കുതിച്ച് ഉയർന്ന് വെളുത്തുള്ളിയുടെ വില ; 400 കടന്നു ; വരവ് കുറഞ്ഞതും ആവശ്യക്കാര്‍ ഏറിയതും വില ഉയരാന്‍ കാരണമെന്ന് കച്ചവടക്കാർ

സ്വന്തം ലേഖകൻ കോട്ടയം : വെളുത്തുള്ളി വാങ്ങുമ്പോള്‍ ഉള്ളെരിയും. ചില്ലറവില 400 കടന്ന് കുതിക്കുകയാണ് വെളുത്തുള്ളി. വരവ് കുറഞ്ഞതും ആവശ്യക്കാര്‍ ഏറിയതുമാണ് വില ഉയരാന്‍ കാരണമായതെന്ന് കച്ചവടക്കാര്‍ പറയുന്നു. വില ഇനിയും കൂടാനാണ് സാധ്യത. ഒരാഴ്ച മുമ്പ് വരെ 180 രൂപയ്ക്ക് വിറ്റിരുന്ന വെളുത്തുള്ളിയാണ് പ്രതിദിനം 20 രൂപ മുതല്‍ 40 വരെ കൂടി 400 ലേയ്ക്ക് എത്തിയത്. സംസ്ഥാനത്ത് വെളുത്തുള്ളിയുടെ ഉത്പാദനം കാന്തല്ലൂര്‍, വട്ടവട മേഖലകളില്‍ മാത്രമാണുള്ളത്. തമിഴ്‌നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ നിന്നുമാണ് ആവശ്യത്തിനുള്ള വെളുത്തുള്ളി സംസ്ഥാനത്തേക്ക് എത്തിക്കുന്നത്. കാലാവസ്ഥ വ്യതിയാനം കൃഷിയെ […]

ഹോട്ടലിൽ നിന്നും വാങ്ങിയ പൊരിച്ച ചിക്കനിൽ ചത്ത പുഴു ; ഒരു കുടുംബത്തിലെ അഞ്ച് പേർ ആശുപത്രിയിൽ ; ലൈസൻസില്ലാതെ പ്രവർത്തിച്ച ഹോട്ടൽ പൂട്ടിച്ച് അധികൃതർ

സ്വന്തം ലേഖകൻ കാട്ടാക്കട: ഹോട്ടലിൽ നിന്നും വാങ്ങിയ പൊരിച്ച ചിക്കനിൽ ചത്ത പുഴുവിനെ കണ്ടെത്തി. ചിക്കൻ കഴിച്ച ഒരു കുടുംബത്തിലെ അഞ്ച് പേർ ആശുപത്രിയിൽ. കാട്ടാക്കട ജങ്ഷനിൽ പ്രവർത്തിക്കുന്ന ഐശ്വര്യ ഹോട്ടൽ പരാതിയെ തുടർന്ന് അധികൃതർ പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് എന്നിവരുടെ പരിശോധനയിൽ ഹോട്ടലിൽ ഗുരുതര വീഴ്ചകൾ കണ്ടെത്തി. ഹോട്ടൽ അസോസിയേഷൻ കാട്ടാക്കട യൂണിറ്റ് പ്രസിഡന്റ് കൂടിയായ ഹോട്ടലുടമ വിക്രമൻ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിപ്പിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് കാട്ടാക്കട, കഞ്ചിയൂർക്കോണം,വാനറ തല […]

കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളിൽചെന്ന് ​ഗൃഹനാഥൻ മരിച്ചു ; ഔഷധമാണെന്ന് കരുതി അരളി ഇല ജ്യൂസാക്കി കുടിച്ചെന്ന് ബന്ധുക്കൾ

സ്വന്തം ലേഖകൻ കോട്ടയം: കോട്ടയം മൂലവട്ടത്ത് വിഷാംശം ഉള്ളിൽചെന്ന് ​ഗൃഹനാഥൻ മരിച്ചു. മുപ്പായിപാടത്ത് വിദ്യാധരൻ(63) ആണ് മരിച്ചത്. വിദ്യാധരൻ അരളി ഇലയുടെ ജ്യൂസ് കുടിച്ചെന്ന് ബന്ധുക്കൾ പറയുന്നു. ഇദ്ദേഹം ഔഷധമാണെന്ന് കരുതി അരളി ഇല ജ്യൂസാക്കി കുടിച്ചെന്നാണ് ബന്ധുക്കളുടെ വിശദീകരണം. വീട്ടിൽവെച്ച് ശാരീരിക അസ്വസ്ഥതകളുണ്ടായതിനെ തുടർന്ന് ആദ്യഘട്ടത്തിൽ ജനറൽ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നു. പിന്നീട് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് വിദ്യാധരനെ എത്തിച്ചിരുന്നു. എന്നാൽ ശാരീരിക അസ്വസ്ഥതകൾ വർധിച്ചതിനെ തുടർന്ന് ചികിത്സകൾ ഫലപ്രദമായില്ല. വൈകുന്നേരത്തോടെ മരണം സ്ഥിരീകരിച്ചു. ആന്തരിക അവയവങ്ങളുടെ പരിശോധന ഫലം വന്നതിന് ശേഷം […]