play-sharp-fill

ലൈംഗിക പീഡനപരാതികള്‍ ഉയർന്നാൽ എംഎല്‍എമാരും എംപിമാരും രാജിവയ്ക്കണമെന്ന മുറവിളി പതിവ്; രാജി ആവശ്യപ്പെടുന്നത് ധാർമ്മികതയുടെ പേരിൽ; എന്നാൽ, രാജി വെക്കേണ്ടത് അനിവാര്യമാണോ ? നീലലോഹിതദാസ് മുതൽ എല്‍ദോസ് കുന്നപ്പിള്ളി വരെ പീഡനക്കേസിൽ പ്രതിയായപ്പോൾ സംഭവിച്ച കീഴ്വഴക്കം പാലിച്ചാൽ മുകേഷിന് ആശ്വസിക്കാം

ലൈംഗിക പീഡനപരാതികള്‍ ഉയർന്നാലുടനെ എംഎല്‍എമാരും എംപിമാരും രാജിവയ്ക്കണമെന്ന മുറവിളി ഉയരുന്നത് പതിവാണ്. ധാർമ്മികതയുടെ പേര് പറഞ്ഞാണ് രാജി ആവശ്യപ്പെടുന്നത്. ജന പ്രാധിനിത്യ നിയമ പ്രകാരം ഒരു എംപിയെയോ എംഎല്‍എയെയോ ക്രിമിനല്‍ കേസില്‍ രണ്ട് വർഷമോ അതിലധികമോ വർഷത്തേക്ക് ശിക്ഷിച്ചാല്‍ സ്ഥാനം ഉടൻ നഷ്ടമാകും. കഴിഞ്ഞ വർഷം രാഹുല്‍ ഗാന്ധിയെ സൂറത്ത് കോടതി അപകീർത്തിക്കേസില്‍ ശിക്ഷിച്ചതിൻ്റെ പേരില്‍ എംപി സ്ഥാനം നഷ്ടമായി. അതല്ലാതെ കുറ്റാരോപിതനായി എന്നതിൻ്റെ പേരില്‍ മാത്രം എംഎല്‍എ സ്ഥാനമോ എംപി സ്ഥാനമോ രാജിവയ്ക്കണമെന്ന് നിയമത്തിലെങ്ങും പറയുന്നില്ല. മുമ്പും പല ജനപ്രതിനിധികളും പീഡനക്കേസുകളില്‍ പ്രതികളായിട്ടുണ്ട്. […]

മൂന്ന് ഗ്രാമങ്ങളെ തുടച്ചുനീക്കിയ മഹാദുരന്തത്തിന് ഇന്നേക്ക് ഒരു മാസം ; കാണാമറയത്ത് ഇനിയും 78 പേർ

കല്‍പ്പറ്റ:മുണ്ടക്കൈ ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്തമുണ്ടായിട്ട് ഇന്ന് ഒരു മാസം. സർക്കാർ കണക്കുകൾ പ്രകാരം 231 പേരുടെ ജീവനാണ് ഉരുൾപ്പൊട്ടലിൽ പൊലിഞ്ഞത്. 78 പേർ ഇന്നും കാണാമറയത്ത് ആണ്. ഉറ്റബന്ധുക്കളെയും സുഹൃത്തുക്കളെയും നഷ്ടപ്പെട്ട മൂന്ന് ഗ്രാമങ്ങളിലുള്ളവർ ദുരന്തമുണ്ടാക്കിയ വേദനകളിലാണ് ഇപ്പോഴും കഴിയുന്നത്. എട്ട് കിലോമീറ്ററോളം ദൂരത്തിൽ പുഞ്ചിരിമട്ടം, മുണ്ടക്കൈ, ചൂരൽമല ഗ്രാമങ്ങളെ ഇല്ലാതാക്കിയാണ് മഹാദുരന്തം കടന്നുപോയത്. ഒരു പകലും രാത്രിയും തോരാതെ കറുത്ത് ഇരുണ്ട് പെയ്ത മഴയും പിന്നാലെയുണ്ടായ രണ്ട് ഉരുള്‍പൊട്ടലും നൂറ് കണക്കിന് ജീവനുകളാണ് കവര്‍ന്നത്. 62 കുടുംബങ്ങൾ ഒരാള്‍ പോലുമില്ലാതെ പൂർണമായും ഇല്ലാതായി. […]

38കാരിയായ മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു ; അന്ത്യം അർബുദബാധയെ തുടർന്ന് ചികിത്സയിലിരിക്കെ

സ്വന്തം ലേഖകൻ കുവൈത്ത്‌ സിറ്റി : മലയാളി നഴ്സ് കുവൈത്തിൽ അന്തരിച്ചു. അദാന്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് ബ്ലസി സാലു (38) വാണ് ഇന്ന് (വ്യാഴം) ഉച്ചയ്ക്ക് മരിച്ചത്. കാല്‍വറി ഫെലോഷിപ്പ് ചര്‍ച് കുവൈത്ത് സഭാ ശുശ്രൂഷകന്‍ പത്തനംതിട്ട അടൂര്‍ മണക്കാല നെല്ലിമുകള്‍ ചീനിവിളയില്‍ വീട്ടില്‍ പാസ്റ്റര്‍ സാലു യോഹന്നാന്റെ ഭാര്യയാണ്. അർബുദബാധയെ തുടർന്ന് കുവൈത്ത് കാന്‍സര്‍ സെന്ററില്‍ ചികിത്സയിലായിരുന്നു. മക്കള്‍:ജോഷ്വ, ജോഹന്ന, ജെമീമ. സംസ്‌കാരം പീന്നീട്.

അവസരം ലഭിക്കണമെങ്കിൽ വീഡിയോ കോൾ ചെയ്യണം, പരാതിയുമായി ഫെഫ്‌കയുടെ ഭാരവാഹികളെ സമീപിച്ചപ്പോൾ ഭീഷണിപ്പെടുത്തി; മേക്കപ്പ് ആർട്ടിസ്റ്റ് ഷാജി പുൽപ്പള്ളിക്കെതിരെ ആരോപണവുമായി വനിതാ മേക്കപ്പ് ആർട്ടിസ്റ്റ്

തൃശൂർ: സിനിമാ സെറ്റിൽ ലൈംഗികാതിക്രമത്തിന് ഇരയായെന്ന ആരോപണവുമായി വനിതാ മേക്കപ്പ് ആർട്ടിസ്റ്റ്. മേക്കപ്പ് ആർട്ടിസ്റ്റ് ഷാജി പുൽപ്പള്ളിക്കെതിരെയാണ് തൃശൂർ സ്വദേശിനിയായ യുവതിയുടെ ആരോപണം. കൂടുതൽ അവസരം ലഭിക്കണമെങ്കിൽ വീഡിയോ കോൾ ചെയ്യണമെന്ന് ആവശ്യപ്പെട്ടെന്നും യുവതി ആരോപിച്ചു. പരാതിയുമായി ചലച്ചിത്ര പിന്നണി പ്രവർത്തകരുടെ സംഘടനയായ ഫെഫ്‌കയുടെ ഭാരവാഹികളെ സമീപിച്ചപ്പോൾ ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു. സിനിമയിലെ ലൈംഗിക കുറ്റകൃത്യങ്ങളിൽ അതിജീവിതകൾക്ക് പരാതിപ്പെടാനും കൃത്യമായ അന്വേഷണത്തിലൂടെ കുറ്റവാളികളെ കണ്ടെത്തി ശിക്ഷിക്കാനും സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചതിനെ ഫെഫ്‌ക നേരത്തെ സ്വാഗതം ചെയ്‌തിരുന്നു. അതിജീവിതമാരെ പരാതി നൽകുന്നതിലേക്കും നിയമപരമായ […]

റോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനവുമായി യുവാക്കൾ ; അമിത വേഗതയിലും വാഹനം റോഡിൽ അങ്ങോട്ടും ഇങ്ങോട്ടും തെന്നിച്ചും യാത്ര ; രണ്ടു ബൈക്കിലും മൂന്നുപേർ വീതം ; ഹെൽമറ്റുമില്ല ; ദൃശ്യങ്ങൾ മോട്ടോർ വാഹന വകുപ്പിന് കൈമാറി നാട്ടുകാർ

സ്വന്തം ലേഖകൻ ഇടുക്കി: ഇടുക്കി പരുന്തുംപാറ റോഡിൽ ബൈക്കിൽ അഭ്യാസ പ്രകടനവുമായി യുവാക്കൾ. രണ്ടു ബൈക്കുകളിൽ യുവാക്കൾ അമിത വേഗതയിലും വാഹനം റോഡിൽ അങ്ങോട്ടും ഇങ്ങോട്ടും തെന്നിച്ചും യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തായി. അഭ്യാസപ്രകടനം നടത്തുന്ന രണ്ടു ബൈക്കിലും മൂന്നുപേർ വീതമാണ് സഞ്ചരിച്ചത്. പിൻവശം ഇരിക്കുന്ന ആളുകൾക്ക് ഹെൽമെറ്റും ഉണ്ടായിരുന്നില്ല. യുവാക്കൾ യാത്ര ചെയ്യുന്ന ദൃശ്യങ്ങൾ നാട്ടുകാർ മോട്ടോർ വാഹന വകുപ്പിന് കൈമാറി. സമാനമായ രീതിയിൽ കൊട്ടാരക്കര- ദിഡുകൾ ദേശീയ പാതയിൽ പോണ്ടിച്ചേരി രജിസ്ട്രേഷൻ കാറിൽ ശരീരം പകുതി പുറത്തിട്ട് സഞ്ചരിച്ച യുവാക്കളുടെ ദൃശ്യങ്ങളും […]

കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം; അപകടത്തില്‍ രണ്ടു ബസുകളിലായി 30ഓളം പേര്‍ക്ക് പരിക്കേറ്റു, പരിക്കേറ്റവരിൽ വിദ്യാര്‍ത്ഥികളും, ബസില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്സെത്തി രക്ഷപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് നാദാപുരത്ത് കെഎസ്ആര്‍ടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് വൻ അപകടം. നിരവധി പേര്‍ക്ക് പരിക്കേറ്റു. നാദാപുരം ഗവ. ആശുപത്രിക്ക് സമീപം ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ബസില്‍ കുടുങ്ങിപ്പോയ കെഎസ്ആര്‍ടിസി ഡ്രൈവറെ ഫയര്‍ഫോഴ്സെത്തിയാണ് രക്ഷപ്പെടുത്തിയത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസി ബസും വടകരയിൽ നിന്ന് നാദാപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. കെഎസ്ആര്‍ടിസി ബസിന്‍റെ മുൻഭാഗം പൂര്‍ണമായും തകര്‍ന്നു. അപകടത്തില്‍ രണ്ടു ബസുകളിലായി 30ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരിൽ വിദ്യാര്‍ത്ഥികളുമുണ്ട്. എല്ലാവരെയും നാദാപുരം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. ഗുരുതര […]

മുറിച്ച മരത്തിന്റെ കുറ്റി കാണണമെന്ന് എംഎൽഎ ; മേലുദ്യോഗസ്ഥരുടെ അനുവാദം വാങ്ങിയാല്‍ മാത്രമേ അകത്തേക്ക് കടത്തി വിടുള്ളൂവെന്ന് പാറാവ് നിന്ന പൊലീസ് ഉദ്യോഗസ്ഥന്‍ ; പിവി അൻവറിനെ എസ്‌പിയുടെ വസതിയിൽ കയറുന്നത് തടഞ്ഞു ; എസ് പിയും എം.എല്‍.എയും തമ്മിലുള്ള ശീതസമരം രൂക്ഷമാകുന്നു

സ്വന്തം ലേഖകൻ മലപ്പുറം: മലപ്പുറം ജില്ലാ പൊലീസ് മേധാവി എസ് ശശിധരനും നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറും തമ്മിലുള്ള ശീതസമരം രൂക്ഷമാകുന്നു. എസ്പിയെ പരസ്യമായി വിമര്‍ശിച്ചതിന് പിന്നാലെ അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയിലെത്തിയ പി.വി. അന്‍വറിനെ അകത്തേക്ക് കടത്തിവിട്ടില്ല. എസ്.പിയുടെ വസതിയില്‍ സ്ഥിതി ചെയ്യുന്ന പറമ്പിലെ മരങ്ങള്‍ മുറിച്ചുകടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്നാണ് എംഎല്‍എ അറിയിച്ചത്. പാറാവ് നില്‍ക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എം.എല്‍.എയെ കടത്തിവിട്ടില്ല. എസ് പിയുടെ വസതിയില്‍ നിന്നും മരങ്ങള്‍ മുറിച്ചെന്ന പരാതി അന്വേഷിക്കാനെന്ന പേരിലാണ് പി വി അന്‍വര്‍ എം.എല്‍.എ എസ് പിയുടെ […]

ഇമെയിലിനെ കുറിച്ച് ഓർമയില്ല, അതെല്ലാം മുകേഷിന്‍റെ “കുക്ക്ഡ് അപ്പ്” സ്റ്റോറി, ലാപ്ടോപ്പ് ഉപയോഗിക്കാൻ അറിയാത്ത ആൾക്ക് എങ്ങനെ ഇമെയിൽ അയയ്ക്കും ?; ലൈം​ഗിക ആരോപണ കേസിൽ മുൻകൂർ ജാമ്യം തേടി മുകേഷ് സമർപ്പിച്ച തെളിവുകൾ നിഷേധിച്ച് പരാതിക്കാരി

കൊച്ചി: മുൻകൂർ ജാമ്യം തേടി കോടതിയിൽ നടനും എംഎൽഎയുമായ മുകേഷ് സമർപ്പിച്ച തെളിവുകൾ നിഷേധിച്ച് ആലുവ സ്വദേശിനിയായ പരാതിക്കാരി. മുകേഷിന് താൻ അയച്ചതായി പറയുന്ന ഇമെയിലിനെ കുറിച്ച് ഓർമയില്ലെന്നും ഇമെയിൽ മുകേഷിന്‍റെ “കുക്ക്ഡ് അപ്പ്” സ്റ്റോറി ആണെന്ന് പരാതിക്കാരി പറഞ്ഞു. എന്നാൽ, മുകേഷും ആദ്യ ഭാര്യയും തമ്മിലുള്ള പ്രശ്നം പരിഹരിക്കാൻ ഇടപെടാം എന്ന് താൻ പറഞ്ഞകാര്യം സത്യമാണ്. മുകേഷിന്റെ മരടിലെ വീട്ടിൽ വച്ച് ആയിരുന്നു കേസിനാസ്പദമായ സംഭവമെന്നും ഇതുമായി ബന്ധപ്പെട്ട തെളിവുകൾ അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ടെന്നും പരാതിക്കാരി അവകാശപ്പെട്ടു. 2009 ൽ തന്നെ ലാപ്ടോപ്പ് […]

ഉരുള്‍പൊട്ടലുണ്ടായ ചിറ്റടി മാങ്ങാപ്പാറ പാറമടയ്ക്ക് സ്റ്റോപ്പ് മെമ്മോ ; പാറമടയുടെ പ്രവർത്തനം നിരോധിക്കണമെന്ന ആവശ്യപെട്ട് ജനസദസ് സംഘടിപ്പിച്ചു ; സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു

സ്വന്തം ലേഖകൻ കാഞ്ഞിരപ്പള്ളി: ഉരുള്‍പൊട്ടലുണ്ടായ ചിറ്റടി മാങ്ങാപ്പാറയിലെ പാറമടയ്ക്ക് സ്റ്റോപ്പ് മെമ്മോ നല്‍കിയതായും ഇതു തുടരുമെന്നും പാറത്തോട് പഞ്ചായത്ത്. വിഷയം ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത ജനസദസിലാണ് പഞ്ചായത്ത് അധികൃതർ ഇക്കാര്യം വ്യക്തമാക്കിയത്. ചിറ്റടി മാങ്ങാപ്പാറയില്‍ ഉരുള്‍പൊട്ടലുണ്ടാകുകയും നിരവധി വീടുകളില്‍ വെള്ളം കയറുകയും ചെയ്ത സാഹചര്യത്തിലായിരുന്നു പ്രദേശത്തെ പാറമടയുടെ പ്രവർത്തനമടക്കം നിരോധിക്കണമെന്ന ആവശ്യം ഉയർത്തി ചിറ്റടി പബ്ലിക് ലൈബ്രററിയില്‍ ജനസദസ് സംഘടിപ്പിച്ചത്. പാറമടയ്ക്ക് നിലവില്‍ സ്റ്റോപ്പ് മെമ്മോ നല്‍കിയിരിക്കുകയാണെന്നും 27നു ചേർന്ന പഞ്ചായത്ത് കമ്മിറ്റി ഇതു വീണ്ടും തുടരാൻ തീരുമാനിച്ചതായും പഞ്ചായത്ത് അധികൃതർ ജനസദസില്‍ അറിയിച്ചു. […]

ഇന്നും ശക്തമായ മഴ ; നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് ; ഇന്ന് മഴ മുന്നറിയിപ്പുള്ളത്  കേരളത്തിലെ 11 ജില്ലകളിൽ ; മണിക്കൂറിൽ 40 കിലോമീറ്ററിൽ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത

സ്വന്തം ലേഖകൻ സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. നാളെ നാല് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തിലെ 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പുള്ളത്. അതേ സമയം കോഴിക്കോട് , കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മണിക്കൂറിൽ 40 കിലോമീറ്ററിൽ താഴെവരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. വെള്ളിയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുമെന്ന് കരുതുന്ന പുതിയ ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായാണ് കേരളത്തില്‍ ശക്തമായ […]