play-sharp-fill

ബ്രെയിന്‍ അന്യൂറിസം ചികിത്സയില്‍ ചരിത്ര നേട്ടം;തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളില്‍ കുമിളകള്‍, രക്തസ്രാവം

ബ്രെയിന്‍ അന്യൂറിസം ചികിത്സയില്‍ ചരിത്ര നേട കോഴിക്കോട്: തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളില്‍ കുമിളകള്‍ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് ആശ്വാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്.: തലച്ചോറിലേയ്ക്കുള്ള രക്തക്കുഴലുകളില്‍ കുമിളകള്‍ വന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് ആശ്വാസമായി കോഴിക്കോട് മെഡിക്കല്‍ കോളേജ്. തലയോട്ടിയോ തലച്ചോറോ തുറക്കാതെ പിന്‍ ഹോള്‍ ചികിത്സയിലൂടെ നടത്തുന്ന അന്യൂറിസം കോയലിംഗ് ചികിത്സ 250 രോഗികള്‍ക്ക് വിജയകരമായി പൂര്‍ത്തിയാക്കി. റേഡിയോളജി വിഭാഗത്തിന് കീഴില്‍ ഇന്റര്‍വെന്‍ഷണല്‍ റേഡിയോളജി യൂണിറ്റിലാണ് നൂതന അന്യൂറിസം കോയിലിംഗ് ചികിത്സ ലഭ്യമാക്കിയത്. തലയോട്ടി തുറന്നുള്ള സങ്കീര്‍ണ ശസ്ത്രക്രിയകള്‍ ഒഴിവാക്കാന്‍ സാധിക്കുന്നു എന്നതാണ് […]

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം: വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിരിക്കുന്നു

  ഓറഞ്ച് അലർട്ട് തിരുവനന്തപുരം:30/08/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 എംഎം മുതൽ 204.4 എം എം വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ (Very Heavy Rainfall) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. മഞ്ഞ അലർട്ട് 30/08/2024:തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം 31/08/2024: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, […]

‘പല പ്രമുഖര്‍ക്കും മദ്യം ഒഴിച്ച്‌ കൊടുക്കണം; 16 പേര്‍ക്കൊപ്പം കിടക്ക പങ്കിടണം’; സീരിയല്‍ രംഗത്തെ ലൈംഗിക ചൂഷണത്തിന്റെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ വെളിപ്പെടുത്തി നടി താരാലക്ഷ്മി

സിനിമാ മേഖലയിലെ ലൈംഗിക ചൂഷണത്തിന്റെ കഥകള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. മലയാളികളുടെ മനസ്സില്‍ താരപരിവേഷമുള്ള പലരുടെയും കാമസാക്തിയുടെ അനുഭവങ്ങളാണ് നടിമാർ വെളിപ്പെടുത്തുന്നത്. ഇതിനിടയിലാണ് സീരിയല്‍ മേഖലയിലും സമാനമായതോ ഇതിലും ഗുരുതരമായതോ ആയ നിലയില്‍ സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിന് ഇരകളാകുന്നെന്ന വെളിപ്പെടുത്തല്‍ നടി താരാലക്ഷ്മി നടത്തിയത്. സീരിയല്‍ സംവിധായകൻ സുധീഷ് ശങ്കറില്‍ നിന്ന് തനിക്ക് മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്നായിരുന്നു താരാലക്ഷ്മിയുടെ വെളിപ്പെടുത്തല്‍. മറ്റൊരു പെണ്‍കുട്ടിക്കുണ്ടായ അനുഭവവും ഇവർ വെളിപ്പെടുത്തി. സീ കേരളം ചാനലില്‍ എത്തിയ ‘കബനി’ എന്ന സീരിയലിന്റെ സംവിധായകൻ സുധീഷ് ശങ്കറിനെതിരെയാണ് നടി താരലക്ഷ്മി ആരോപണം ഉയർത്തിയത്. […]

വെറും വയറ്റിൽ കഴിക്കാവുന്ന ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ അറിയാം…!

ആരോഗ്യകരമായ കൊഴുപ്പ് ശരീരത്തിന് ഏറെ ആവശ്യമാണ്. ഇവ ശരീരത്തിന് ഊര്‍ജം പകരാനും പോഷകങ്ങളെ ആഗിരണം ചെയ്യാനും കോശങ്ങളുടെ വളര്‍ച്ചയ്ക്കും. ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തില്‍ ചീത്ത കൊളസ്ട്രോള്‍ അടിയുന്നത് കുറയ്ക്കാനും നല്ല കൊളസ്ട്രോളിന്‍റെ അളവ് കൂട്ടാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ഇവ തലച്ചോറിന്‍റെയും ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും നല്ലതാണ്. അതിനാല്‍ രാവിലെ വെറുംവയറ്റില്‍ ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഏറെ നല്ലതാണ്. അത്തരം ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 1. അവക്കാഡോ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കുന്നതിനും എച്ച്‌ഡിഎല്‍ അഥവാനല്ല കൊളസ്‌ട്രോളിന്‍റെ അളവ് […]

ആലപ്പുഴയിൽ ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ സ്വകാര്യ ബസിടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

  ആലപ്പുഴ: ആലപ്പുഴ ജില്ലയിലെ അരൂർ ദേശീയ പാതയിൽ റോ‍ഡ് മുറിച്ചുകടക്കുന്നതിനിടെ വീട്ടമ്മ ബസിടിച്ചു മരിച്ചു. എഴുപുന്ന സ്വദേശി മല്ലിക അജയനാണ് (58) ആണ് മരിച്ചത്.   സ്വകാര്യബസിന് അടിയിൽ പെട്ടാണ് അപകടമുണ്ടായത്. ബസിനടിയിലേക്ക് വീണ വീട്ടമ്മയുടെ ശരീരത്തിലൂടെ ബസിന്റെ രണ്ട് ടയറുകളും കയറിയിറങ്ങി.

മൂത്രക്കല്ലിനുള്ള മരുന്നു നിർമാണത്തിന്റെ മറവില്‍ എംഡിഎംഎ ഉത്പാദനം ; കേരളാ പോലീസ് ഹൈദരാബാദിലെത്തി പൂട്ടിയത് ശതകോടീശ്വരനായ സിനിമാ നിര്‍മാതാവിന്റെ മയക്കുമരുന്ന് കേന്ദ്രം

തൃശൂര്‍: ഹൈദരാബാദിലെ മയക്കുമരുന്ന് നിര്‍മാണശാല കണ്ടെത്തി അത് അടുപ്പിച്ച സംഭവം കേരളാ പോലീസിന്റെ മറ്റൊരു നേട്ടമയി മാറുകയാണ്. സൗത്ത് ഇന്ത്യയിലെ തന്നെ എംഡിഎഎയുടെ പ്രധാന വ്യാപാരിയും തൃശൂര്‍ പൊലീസിന്റെ പിടിയിലായി. ആദ്യമായാണ് സൗത്ത് ഇന്ത്യയിലെ ഒരു മയക്കുമരുന്ന് നിര്‍മാണശാല കണ്ടെത്തുന്നത്. കഴിഞ്ഞമാസം ഒല്ലൂരില്‍ നിന്നും പിടികൂടിയ രണ്ടര കിലോ എംഡിഎംഎയുടെ ഉറവിടം തേടിയുള്ള അന്വേഷണമാണ് മയക്കുമരുന്ന നിര്‍മാണശാലയിലേക്ക് എത്തിച്ചത്. കഴിഞ്ഞമാസം ഒല്ലൂരില്‍ വച്ച് രണ്ടരക്കിലോ എംഡിഎംഎയുമായി പിടിയിലായ കണ്ണൂര്‍ സ്വദേശി ഫാസിലിനെ ചോദ്യം ചെയ്തതില്‍ നിന്നാണ് അന്വേഷണസംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചത്. ഫാസിലിന്റെ മൊഴിയുടെ […]

വനിതാ ഹോസ്റ്റൽ ശുചിമുറികളിൽ ഒളിക്യാമറകൾ കണ്ടെത്തി: 300 ഓളം ചിത്രങ്ങളും വീഡിയോകളും പകർത്തിയ സീനിയർ വിദ്യാർഥി അറസ്റ്റിൽ, പണത്തിന് വേണ്ടി ചെയ്‌തെന്ന് മൊഴി

  ഹൈദരാബാദ്: ആന്ധ്രാപ്രദേശിലെ എൻജിനീയറിംഗ് കോളേജിൽ വനിതാ ഹോസ്റ്റൽ ശുചിമുറിയിൽ നിന്ന് ഒളിക്യാമറ കണ്ടെത്തി. കൃഷ്ണ ജില്ലയിലെ ഗുഡ്‌വല്ലേരു എൻജിനീയറിംഗ് കോളേജിലാണ് സംഭവം. വിദ്യാർഥികളുടെ വീഡിയോ റെക്കോർഡ് ചെയ്ത് വിൽക്കുകയായിരുന്നു ലക്ഷ്യമെന്ന് പോലീസ് പറഞ്ഞു.   കഴിഞ്ഞ ദിവസമാണ് വിദ്യാർഥിനികൾ വാഷ്‌റൂമിലെ ഒളിക്യാമറ കണ്ടെത്തിയത്. തുടർന്ന് വിദ്യാർത്ഥികളും നാട്ടുകാരും ചേർന്ന് പ്രതിഷേധം  സംഘടിപ്പിച്ചു. രാത്രിയും വിദ്യാർഥികൾ പിരിഞ്ഞുപോകാതെ പ്രതിഷേധം തുടർന്നു.   വനിതാ ഹോസ്റ്റൽ വാഷ്‌റൂമിൽ നിന്ന് 300-ലധികം ഫോട്ടോകളും വീഡിയോകളും ഇയാൾ ചിത്രീകരിച്ചതായും ചില വിദ്യാർഥികൾ വിജയിൽ നിന്ന് ഈ വീഡിയോകൾ പണം […]

രാവിലെ വെറും വയറ്റിൽ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള അഞ്ച് ഗുണങ്ങൾ അറിയാം…!

രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നാണ് ന്യൂട്രീഷ്യന്മാര്‍ പറയുന്നത്. വിറ്റാമിൻ എ, ഡി, ഇ, കെ, ഒമേഗ 3 ഫാറ്റി ആസിഡ്, ധാതുക്കള്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയതാണ് നെയ്യ്. രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് കൊണ്ടുള്ള ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. ദഹനം  ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ നെയ്യ് സഹായിക്കും. രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് ഭക്ഷണം വേഗത്തില്‍ ദഹിപ്പിക്കാന്‍ സഹായിക്കുന്നു. കൂടാതെ മലബന്ധത്തെ അകറ്റാനും ഇവ സഹായിക്കും.  2. കുടലിന്‍റെ ആരോഗ്യം  രാവിലെ വെറുംവയറ്റില്‍ നെയ്യ് കഴിക്കുന്നത് കുടലിന്‍റെ […]

കാട്ടാക്കടയില്‍ ഹോട്ടലില്‍ നിന്നും വാങ്ങിയ പൊരിച്ച ചിക്കനില്‍ ചത്ത പുഴു ; ഹോട്ടൽ പൂട്ടിച്ച്‌ അധികൃതര്‍

  കാട്ടാക്കട:ഹോട്ടലില്‍ നിന്നും വാങ്ങിയ പൊരിച്ച ചിക്കനില്‍ ചത്ത പുഴുവിനെ കണ്ടെത്തി. ചിക്കൻ കഴിച്ച ഒരു കുടുംബത്തിലെ അഞ്ച് പേർ ആശുപത്രിയിലായി. കാട്ടാക്കട ജങ്ഷനില്‍ പ്രവർത്തിക്കുന്ന ഐശ്വര്യ ഹോട്ടല്‍ പരാതിയെ തുടർന്ന് അധികൃതർ പൂട്ടിച്ചു. ഭക്ഷ്യ സുരക്ഷ വകുപ്പ്, ആരോഗ്യ വകുപ്പ്, പഞ്ചായത്ത് എന്നിവരുടെ പരിശോധനയില്‍ ഹോട്ടലില്‍ ഗുരുതര വീഴ്ചകള്‍ കണ്ടെത്തി. ഹോട്ടല്‍ അസോസിയേഷൻ കാട്ടാക്കട യൂണിറ്റ് പ്രസിഡന്റ് കൂടിയായ ഹോട്ടലുടമ വിക്രമൻ ലൈസൻസ് ഇല്ലാതെയാണ് സ്ഥാപനം പ്രവർത്തിപ്പിച്ചിരുന്നതെന്നും പരിശോധനയില്‍ കണ്ടെത്തി. ബുധനാഴ്ച വൈകുന്നേരം ആറു മണിയോടെയാണ് കാട്ടാക്കട, കഞ്ചിയൂർക്കോണം,വാനറ തല വീട്ടില്‍ അനി […]

‘അമ്മയോട് വഴക്ക് കൂടി വീട്ടിൽ നിന്നും പിണങ്ങിപ്പോയ മകളെ വീട്ടിലേക്ക് തിരികെ കൊണ്ടുവരാന്‍ ‘ടെഡി ബിയറി’ന്‍റെ വേഷമിട്ട് അച്ഛന്‍’സഞ്ചരിച്ചത് ആയിരക്കണക്കിന് കിലോമീറ്ററുകള്‍’

അമ്മയോട് വഴക്ക് കൂടി വീട്ടിൽ നിന്നും പിണങ്ങി ഇറങ്ങിപ്പോയ കുട്ടിയെ കണ്ടെത്താന്‍ കേരളാ പോലീസും മാധ്യമങ്ങളും ചെലവഴിച്ചത് മൂന്ന് ദിവസമായിരുന്നു. എന്നാല്‍, അങ്ങ് ചൈനയില്‍ വീട്ടില്‍ നിന്നും പിണങ്ങി പോയ മകളെ തിരികെ കൊണ്ടുവരാന്‍ ഒരച്ഛന്‍ സഞ്ചരിച്ചത് ആയിരക്കണക്കിന് കിലോമീറ്ററുകള്‍. അതും ടെഡി ബിയറിന്‍റെ വേഷത്തില്‍. സംഭവം ഇപ്പോള്‍ ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. ആറുമാസം മുമ്പ് അച്ഛനോടും അമ്മയോടും പിണങ്ങി വീട്ടിൽ നിന്നും ഇറങ്ങിപ്പോയ മകളെ അനുനയിപ്പിച്ച് വീട്ടിൽ തിരികെ എത്തിക്കാൻ മകൾക്കേറ്റവും ഇഷ്ടപ്പെട്ട ടെഡി ബിയറിന്‍റെ വേഷം ധരിച്ച് അച്ഛൻ നടത്തിയ […]